Sunday, March 24, 2013

മുഖപ്രസംഗം March 24 - 2013

മുഖപ്രസംഗം March 24 - 2013


1. നയതന്ത്രത്തിന്റെ നേരായ വഴി  (മാത്രുഭൂമി)
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സൈനികരെ, നാട്ടില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പ് നേരിടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, 



വിചാരണ നേരിടുന്നതിന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ച ഇറ്റലി സര്‍ക്കാര്‍, നയതന്ത്ര മര്യാദകളുടെയും മനുഷ്യത്വത്തിന്റെയും ശരിയായ വഴിയിലേക്കാണ് തിരിച്ചുവന്നിരിക്കുന്നത്. ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യമാണ് ഇറ്റലിയും. തങ്ങളുടെ സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റം അവിടെ എതിര്‍പ്പുയര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു എന്ന് അവിടെ ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍, സൈനികരെ തിരിച്ചയയ്‌ക്കേണ്ട എന്നായിരുന്നു അന്തിമതീരുമാനമെങ്കില്‍ അതായിരുന്നു ആ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാവുക
2. ഖല്‍നായക് (വാര്‍ ത്തകളിലെ വ്യക്തി) മാധ്യമം 
ഖല്‍നായകരുടെ പ്രശ്നം തോക്കാണ്. കൊള്ളാവുന്ന തോക്ക് കിട്ടിയില്ലെങ്കില്‍ പണി പാളും. ആയുധക്കച്ചവടക്കാരുമായി ഖല്‍നായകര്‍ ബന്ധം സൂക്ഷിക്കുന്നത് അതുകൊണ്ടാണ്. തോക്ക് തന്നെയായിരുന്നു നാഥുറാം ഗോദ്സെയുടെയും പ്രശ്നം. ഗാന്ധിജിയെ കൊല്ലാനുള്ള പല പദ്ധതികളും പാളിപ്പോയത് കൊള്ളാവുന്ന ഒരു തോക്ക് കിട്ടാത്തതുകൊണ്ടാണ്. ഗോപാല്‍ ഗോദ്സെ 200 ഉറുപ്പിക കൊടുത്തു വാങ്ങിയ തോക്ക് വെടിപൊട്ടിച്ചുനോക്കിയപ്പോള്‍ പുകപോലുമുണ്ടായില്ല. ഒടുവില്‍ കിട്ടിയ തോക്കു കൊണ്ട് ഗാന്ധിജിയുടെ നേരെ നിറയൊഴിച്ച് ഗോദ്സെ ഗ്രൂപ്പിലെ ഖല്‍നായകര്‍ ഇന്ത്യയെ ഇരുട്ടിലാഴ്ത്തി. അത് മുമ്പത്തെ കഥ. ഗാന്ധിജിയെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സൗകര്യപൂര്‍വം മറന്നു. അവര്‍ പുറമേക്ക് ജനനേതാക്കളായും അകമേ ഖല്‍നായകരായും ഡബ്ള്‍ റോള്‍ കളിച്ചു. അവിടെ ഒരു ഖല്‍നായക് കടന്നുവന്ന് ഗാന്ധിജിയെ ഓര്‍മിപ്പിച്ചു. ജീവിതത്തിലും വെള്ളിത്തിരയിലും അയാള്‍ പലപ്പോഴും ഖല്‍നായക് തന്നെയായിരുന്നു. പ്രതിനായകന്‍ .  വില്ലന്‍ .

നയതന്ത്രത്തിന്റെ നേരായ വഴി   
Newspaper Edition
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സൈനികരെ, നാട്ടില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പ് നേരിടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, 

വിചാരണ നേരിടുന്നതിന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ച ഇറ്റലി സര്‍ക്കാര്‍, നയതന്ത്ര മര്യാദകളുടെയും മനുഷ്യത്വത്തിന്റെയും ശരിയായ വഴിയിലേക്കാണ് തിരിച്ചുവന്നിരിക്കുന്നത്. ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യമാണ് ഇറ്റലിയും. തങ്ങളുടെ സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റം അവിടെ എതിര്‍പ്പുയര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു എന്ന് അവിടെ ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍, സൈനികരെ തിരിച്ചയയ്‌ക്കേണ്ട എന്നായിരുന്നു അന്തിമതീരുമാനമെങ്കില്‍ അതായിരുന്നു ആ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാവുക. ഇന്ത്യയുമായുള്ള ബന്ധം വഷളാവുക മാത്രമല്ല, മറ്റു രാജ്യങ്ങളും ഇറ്റലിയെ സംശയത്തോടെ കാണുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഒരുഘട്ടത്തില്‍ വളരെ പരിഹാസ്യമായ നിലപാട് സ്വീകരിച്ച ഇറ്റലി ആ തെറ്റാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

നിയമത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സുപ്രീം കോടതിയുടെ ശക്തമായ നിലപാടാണ് ഇറ്റലിയെ ചുവടുമാറ്റത്തിന് പ്രേരിപ്പിച്ച പ്രധാന സംഗതിയെന്ന് കരുതേണ്ടിയിരിക്കുന്നു. സൈനികരായ മാസിമിലിയാനോ ലത്തോറെയെയും സാല്‍വത്തോറെ ജിറോണിനെയും തിരിച്ചുകൊണ്ടുവരാം എന്ന് വാക്കുനല്‍കിയിരുന്നു ഇറ്റലി അംബാസഡര്‍ മാഞ്ചീനി. ആ വാക്ക് ലംഘിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നയതന്ത്രപ്രതിനിധിയെന്ന നിലയില്‍ ലഭ്യമായ പരിരക്ഷ നഷ്ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. രാജ്യം വിട്ടുപോകുന്നതില്‍നിന്ന് കോടതി അദ്ദേഹത്തെ വിലക്കുകയുമുണ്ടായി. കോടതിയുടെ ഭാഗത്തുനിന്നുള്ള സുപ്രധാനമായ ചുവടുവെപ്പായിരുന്നു ഇത്. കോടതിക്ക് ഇക്കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ മടിച്ചുനില്‍ക്കുകയാണെന്ന് തോന്നിച്ച കേന്ദ്രസര്‍ക്കാറിന്റെ നിലപാടും കര്‍ക്കശമായി. ഇക്കാര്യത്തില്‍ ഇടപെട്ട സോണിയാ ഗാന്ധി ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പറയുകയുണ്ടായി. സര്‍ക്കാറിന്റെ നീക്കങ്ങളെ ഇത് ബലപ്പെടുത്തി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു പൊതുവെ പൊതുജനാഭിപ്രായവും. മറ്റു രാജ്യങ്ങള്‍ ഈ സംഭവത്തില്‍ പരസ്യമായി ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിലും, അധികമാരുമറിയാതെ നയതന്ത്രതലത്തില്‍ നടന്ന അവരുടെ ശ്രമവും ഇറ്റലിയെ സ്വാധീനിച്ചിട്ടുണ്ടാവണം. പ്രശ്‌നം ആ വഴിക്ക് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടിരുന്നു.

സൈനികര്‍ക്ക് കോടതി വധശിക്ഷ വിധിക്കില്ലെന്ന് ഉറപ്പുകിട്ടിയതുകൊണ്ടാണ് അവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത് എന്ന് ഇറ്റലി പറയുകയുണ്ടായി. വധശിക്ഷയുടെ കാര്യം ഇറ്റലി തുടക്കത്തില്‍ ഒരുഘട്ടത്തിലും ഉന്നയിക്കുകയുണ്ടായില്ല. മറ്റു നിയമപ്രശ്‌നങ്ങളായിരുന്നു അവര്‍ ഉന്നയിച്ചിരുന്നത്. തീരുമാനം മാറ്റിയതിന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരു ന്യായം എന്ന നിലയ്ക്കാണ് ഇത് ഇപ്പോള്‍ പറഞ്ഞിട്ടുണ്ടാവുക. ഇന്ത്യന്‍ അധികൃതരുമായി അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമുണ്ടാകണം. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുകയില്ലല്ലോ ഇവിടത്തെ ഇറ്റലി എംബസി. മാത്രമല്ല, ഇന്ത്യന്‍ അഭിഭാഷകരുടെ സേവനം അവര്‍ തേടിയിരുന്നതുമാണ്. ഔപചാരികമായി ഇത്തരത്തില്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ കൊല നിയമത്തിന്റെ ഭാഷയില്‍ 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കേസ് അല്ലെന്നും ആ നിലയ്ക്ക് ഇതിന് വധശിക്ഷ വിധിക്കാവതല്ലെന്നും ഇറ്റലിക്കാരെ ബോധ്യപ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. 

ഇന്ത്യയിലെ ഒരു മീന്‍പിടിത്തബോട്ടില്‍ ജോലിചെയ്യവെ രണ്ട് ഇന്ത്യക്കാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നത് നമ്മുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണ്. അതേ സമയം ഇറ്റലിസൈനികര്‍ നിയമദൃഷ്ട്യാ കൊലയ്ക്ക് ഉത്തരവാദികളാണോ എങ്കില്‍ എന്താണ് അവരുടെ ശിക്ഷ എന്നൊക്കെ വിചാരണക്കോടതിയാണ് തീരുമാനിക്കുക. കടലിലെ അന്താരാഷ്ട്രമേഖലയില്‍വെച്ചാണ് സംഭവം നടന്നിട്ടുള്ളതെന്നും കൊള്ളക്കാരെന്നു ധരിച്ച് ആത്മരക്ഷാര്‍ഥം വെടിവെച്ചതാണെന്നും സൈനികരെന്ന നിലയില്‍ തങ്ങളില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റുകയായിരുന്നു തങ്ങളെന്നും അവര്‍ വാദിച്ചേക്കാം. ഇന്ത്യന്‍നിയമങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്ര കടല്‍ നിയമവും ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടും. സൈനികര്‍ക്ക് ലഭിക്കുന്ന ശിക്ഷ എന്തുതന്നെയായാലും ഇക്കാര്യത്തില്‍ വിചാരണ ഇന്ത്യയില്‍ത്തന്നെ നടക്കുക എന്നതാണ് പ്രധാനം.

ഖല്‍നായക് (വാര്‍ ത്തകളിലെ വ്യക്തി)   
ഖല്‍നായക്
ഖല്‍നായകരുടെ പ്രശ്നം തോക്കാണ്. കൊള്ളാവുന്ന തോക്ക് കിട്ടിയില്ലെങ്കില്‍ പണി പാളും. ആയുധക്കച്ചവടക്കാരുമായി ഖല്‍നായകര്‍ ബന്ധം സൂക്ഷിക്കുന്നത് അതുകൊണ്ടാണ്. തോക്ക് തന്നെയായിരുന്നു നാഥുറാം ഗോദ്സെയുടെയും പ്രശ്നം. ഗാന്ധിജിയെ കൊല്ലാനുള്ള പല പദ്ധതികളും പാളിപ്പോയത് കൊള്ളാവുന്ന ഒരു തോക്ക് കിട്ടാത്തതുകൊണ്ടാണ്. ഗോപാല്‍ ഗോദ്സെ 200 ഉറുപ്പിക കൊടുത്തു വാങ്ങിയ തോക്ക് വെടിപൊട്ടിച്ചുനോക്കിയപ്പോള്‍ പുകപോലുമുണ്ടായില്ല. ഒടുവില്‍ കിട്ടിയ തോക്കു കൊണ്ട് ഗാന്ധിജിയുടെ നേരെ നിറയൊഴിച്ച് ഗോദ്സെ ഗ്രൂപ്പിലെ ഖല്‍നായകര്‍ ഇന്ത്യയെ ഇരുട്ടിലാഴ്ത്തി. അത് മുമ്പത്തെ കഥ. ഗാന്ധിജിയെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സൗകര്യപൂര്‍വം മറന്നു. അവര്‍ പുറമേക്ക് ജനനേതാക്കളായും അകമേ ഖല്‍നായകരായും ഡബ്ള്‍ റോള്‍ കളിച്ചു. അവിടെ ഒരു ഖല്‍നായക് കടന്നുവന്ന് ഗാന്ധിജിയെ ഓര്‍മിപ്പിച്ചു. ജീവിതത്തിലും വെള്ളിത്തിരയിലും അയാള്‍ പലപ്പോഴും ഖല്‍നായക് തന്നെയായിരുന്നു. പ്രതിനായകന്‍ വില്ലന്‍ .
ബോളിവുഡില്‍ സ്വപ്നസ്വര്‍ഗങ്ങള്‍ തീര്‍ത്ത സുനില്‍ ദത്തിന്‍െറയും നര്‍ഗീസിന്‍െറയും പുത്രന്‍ . ഒരു സുഭാഷ് ഘായ് ചിത്രം കാണുന്നതുപോലെയുള്ള ജീവിതം. തോക്കും പെണ്ണും കണ്ണീരും നിറഞ്ഞ കഥ. അതിന്‍െറ ആന്‍റികൈ്ളമാക്സാണ് നാം കണ്ടത്. മുംബൈ സ്ഫോടനത്തിന്‍െറ ആസൂത്രകരില്‍നിന്ന് എ.കെ. 56 തോക്ക് കൈവശപ്പെടുത്തിയതിന്‍െറ പേരില്‍ മൂന്നരവര്‍ഷംകൂടി തടവില്‍ കിടക്കണം. പണ്ടുമുതലേയുണ്ട് തോക്ക് ശരീരാവയവംപോലെ എപ്പോഴും കൂടെ. ലഹരിമരുന്ന് കഴിച്ച് ഡോക്ടര്‍ക്കുനേരെ നിറയൊഴിച്ചയാളാണ്. ഡെഡ്ലി ദത്ത് എന്നു വെറുതെയല്ല ആരാധകരും മാധ്യമങ്ങളും വിളിക്കുന്നത്. സാധാരണ കലാകാരനെപ്പോലെ ജീവിച്ചുപോവുക സഞ്ജയ് ദത്തിന് അസാധ്യം.
ഡെഡ്ലി ദത്തിന് മാരകമായ തരത്തില്‍തന്നെ ജീവിക്കണം. ചോര മണക്കുന്ന മുംബൈ അധോലോകത്തിന്‍െറ ഇരുണ്ട വഴികള്‍തന്നെ തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. അബൂ സലീമൊക്കെയായിരുന്നു ഉറ്റചങ്ങാതിമാര്‍ . മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൂന്ന് എ.കെ. 56 റൈഫിളുകളും 25 കൈബോംബുകളും 9 എം.എം പിസ്റ്റളുകളും സംഘടിപ്പിച്ചുവെച്ചിരുന്നു. നിയമവിരുദ്ധമായി മുംബൈയിലേക്കു കടത്തപ്പെട്ട ആയുധങ്ങള്‍ . കേസിലെ ഒന്നാംപ്രതി ദാവൂദ് ഇബ്രാഹിമിന്‍െറ സഹോദരന്‍ അസീസ് ഇബ്രാഹിമില്‍നിന്നാണ് ഡെഡ്ലി ദത്തിന് ആയുധങ്ങള്‍ കിട്ടിയത്. മാഗ്നം പ്രൊഡക്ഷന്‍സിലെ പാര്‍ട്ണര്‍മാരായ ഹനീഫ് കധവാല, സമീര്‍ ഹിന്‍ഗോറ എന്നിവരുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ ദത്തിന്‍െറ കൈവശമെത്തിയത്. മുംബൈ സ്ഫോടനം നടന്ന് ഒരു മാസത്തിനുശേഷം മൊറീഷ്യസില്‍ ആതിഷിന്‍െറ ചിത്രീകരണവേളയിലാണ് ഹനീഫും സമീറും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് അറിയുന്നത്.
കുറ്റസമ്മതത്തില്‍ ഖല്‍നായക് ഇങ്ങനെ പറഞ്ഞു: ‘ഹനീഫും സമീറും പിടിയിലായ വാര്‍ത്ത കേട്ട് ഞാന്‍ വല്ലാതെ പേടിച്ചുപോയി. ഇവരാണ് എനിക്ക് തോക്കുകള്‍ തന്നത്. മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെടുത്തി അവരെന്‍െറ പേരും പൊലീസിനോട് പറയുമോ എന്നോര്‍ത്താണ് ഞാന്‍ പേടിച്ചത്. ഞാനുടന്‍ യൂസഫ് നുല്‍വാലയുമായി ബന്ധപ്പെടുകയും കറുത്ത ബാഗില്‍ ചിലതൊക്കെയുണ്ടെന്നും അതെല്ലാം ഉടന്‍ എടുത്തുകൊണ്ടുപോയി നശിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഞാന്‍ അപകടത്തിലാവുമെന്നും പറഞ്ഞു. യൂസഫ് പിസ്റ്റള്‍ അജയ് മാര്‍വാഹ എന്നയാളെ ഏല്‍പിക്കുകയും റൈഫിള്‍ ഉരുക്കിക്കളയുകയും ചെയ്തു.’ രണ്ടിന്‍െറയും തെളിവുകള്‍ നശിപ്പിച്ചതിന് ദത്തിന്‍െറ പേരില്‍ കേസ് എടുക്കുകയും ചെയ്തു.
ചെയ്ത തെറ്റിന് ദത്തിന് ന്യായീകരണമുണ്ട്. മുംബൈയില്‍ കലാപം നടന്നതാണ്. ദത്തിന്‍െറ അച്ഛന്‍ മുസ്ലിം സമുദായത്തെ പിന്തുണക്കുകയും അവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘അതോടെ ഞങ്ങളെ ഉന്മൂലനം ചെയ്യുമെന്നും എന്‍െറ സഹോദരിമാരെ ബലാത്സംഗം ചെയ്യുമെന്നും അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ വീട്ടിലേക്ക് പ്രവഹിച്ചു. അച്ഛനെ മുസ്ലിം അനുകൂലിയായി മുദ്രകുത്തി ക്ഷുഭിതരായ ആള്‍ക്കൂട്ടം രണ്ടു തവണ ആക്രമിച്ചു. ഹനീഫും സമീറും വന്ന് ആത്മരക്ഷക്ക് ആയുധം വാഗ്ദാനം ചെയ്തപ്പോള്‍ ഞാനതിന്‍െറ ഇരയായി.’1993 ഏപ്രില്‍ 19ന് അറസ്റ്റിലായി. ഖല്‍നായകിന്‍െറ ഷൂട്ടിങ്ങിനിടെ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. ഭീകരവിരുദ്ധ നിയമമായ ടാഡ കുറ്റം ചുമത്തപ്പെട്ടതുകൊണ്ട് ജാമ്യം കിട്ടിയില്ല. 2006ല്‍ ടാഡ കോടതി ആറുവര്‍ഷം തടവിനു വിധിച്ചു. ഭീകരനല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ആശ്വാസം പകര്‍ന്നു. 18 മാസത്തോളം ജയിലില്‍ കിടന്നു. ആറുവര്‍ഷത്തെ തടവ് അഞ്ചായി കുറച്ചിട്ടുണ്ട്. ഇനി മൂന്നര വര്‍ഷംകൂടി തടവില്‍ കിടക്കണം.
അങ്ങനെയുള്ള ഖല്‍നായക് ആണ് വിസ്മൃതിയിലാണ്ട ഗാന്ധിജിയെ പോപ്പുലറാക്കിയത്. ഒരു അധോലോകനായകന്  ഗാന്ധിജിയുടെ സ്വാധീനത്തില്‍ മനപരിവര്‍ത്തനം വരുന്നതാണ് ലഗേ രഹോ മുന്നാഭായ് എന്ന ഹിറ്റ് ചിത്രത്തിന്‍െറ പ്രമേയം. ഗാന്ധിജിയുടെ ആത്മാവിനെ നേരിട്ടു കാണാന്‍ കഴിയുന്ന മുംബൈ അധോലോക നായകനായാണ് ദത്ത് അതില്‍ വേഷമിട്ടത്. ദാദാഗിരി(ഗുണ്ടായിസം)ക്കു പകരം ഗാന്ധിഗിരി (ഗാന്ധിസം) കൊണ്ട് ജീവിതത്തിനു ചില തിരുത്തലുകള്‍ വരുത്തുന്ന അധോലോക നായകന്‍െറ ആദര്‍ശജീവിതം പ്രേക്ഷകര്‍ നെഞ്ചിലേറ്റി. പടം ഹിറ്റായതോടെ ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്ക് പ്രിയമേറി. പ്രത്യേകിച്ചും സത്യാന്വേഷണപരീക്ഷണങ്ങള്‍ക്ക്. ജയില്‍പുള്ളികളില്‍നിന്നും പുസ്തകത്തിന് ആവശ്യമുയര്‍ന്നു. പടത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അധോലോക നായകന്‍ ബബ്ലു ശ്രീവാസ്തവ സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും പ്രതീകമായി പനിനീര്‍പ്പൂക്കള്‍ വിതരണം ചെയ്തു. കടലാമകളുടെ ആവാസകേന്ദ്രത്തിനരികെ തുറമുഖം പണിയാനുള്ള രത്തന്‍ ടാറ്റയുടെ പദ്ധതി പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആയിരക്കണക്കിന് റോസാപ്പൂക്കള്‍ അയച്ചു. പ്രമോദ് മുത്തലിക്കിന് വാലന്‍ൈറന്‍സ് ഡേ കാര്‍ഡ് അയക്കാനുള്ള പ്രചാരണ പരിപാടിയും ഈ ചിത്രത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു. മാറ്റം ജനങ്ങളില്‍ മാത്രമായിരുന്നില്ല. യേര്‍വാദ ജയിലില്‍ കഴിയുമ്പോള്‍ ദത്തും പഠിച്ചു ഗാന്ധിദര്‍ശനം. തീതുപ്പുന്ന എ.കെ 56 തോക്കിന്‍െറ മോഹവലയത്തില്‍നിന്ന് ഗാന്ധിമാര്‍ഗത്തിലേക്ക് മാറാനുള്ള ആത്മാര്‍ഥമായ ശ്രമം.
അച്ഛന്‍ സുനില്‍ ദത്ത് കോണ്‍ഗ്രസുകാരനായിരുന്നു. അച്ഛനോട് മോശമായി പെരുമാറിയ പാര്‍ട്ടിയെ മറന്ന് സമാജ്വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി വരെയായി. ലോക്സഭയിലേക്ക് മത്സരിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടു കൊല്ലത്തിലധികം അഴിയെണ്ണാന്‍ വിധികിട്ടിയവര്‍ക്ക് മത്സരിക്കാനാവില്ലെന്ന വകുപ്പ് വിനയായി. ലഖ്നോവില്‍ പ്രചാരണം തുടങ്ങുക വരെ ചെയ്തിരുന്നു.
1959 ജൂലൈ 29ന് വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു. സിംലയില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ കാലം മുതല്‍ ലഹരിയുടെ പിടിയില്‍ . കൈവിട്ടുപോയ പുത്രന്‍ മാതാപിതാക്കള്‍ക്ക് തീരാവേദനയായി. മകന്‍െറ വഴിവിട്ട ജീവിതം കാന്‍സര്‍ രോഗിയായ അമ്മ നര്‍ഗീസിനെ തളര്‍ത്തി. ദത്തിന്‍െറ ആദ്യചിത്രം റോക്കി പ്രദര്‍ശനത്തിന് എത്തുംമുമ്പ് നര്‍ഗീസ് മരണത്തിനു കീഴടങ്ങി. വിദേശത്ത് ചികിത്സക്ക് അയച്ച് അച്ഛന്‍ മകനെ വീണ്ടെടുത്തു. റിച്ചാ ശര്‍മയെ വിവാഹം കഴിച്ചെങ്കിലും അമ്മയെ നഷ്ടപ്പെടുത്തിയ രോഗം അവരെയും ദത്തില്‍നിന്ന് കവര്‍ന്നെടുത്തു. രണ്ടാം വിവാഹത്തിന്‍െറ പേരിലും വിവാദങ്ങള്‍ പിന്തുടര്‍ന്നു. ആദ്യബന്ധത്തില്‍നിന്നു വിവാഹമോചനം നേടാതെ മന്യതയെ വിവാഹം ചെയ്തതും ഗോവന്‍ വിവാഹനിയമം ലംഘിച്ചതുമാണ് വിനയായത്. റിയാ പിള്ളയെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല. ത്രിശാല, ഷഹ്റാന്‍, ഇഖ്റ എന്നീ മൂന്നു മക്കള്‍ .

No comments:

Post a Comment