Sunday, March 10, 2013

മുഖപ്രസംഗം March 08 - 2013

മുഖപ്രസംഗം March 08 - 2013

1. മിര്‍സ: ആന്‍റണി എന്ത് തീരുമാനമെടുക്കും?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29ന് ബംഗളൂരുവില്‍നിന്ന് പൊലീസ് പൊക്കിയെടുത്തുകൊണ്ടുപോയ 12ഓളം മുസ്ലിം ചെറുപ്പക്കാരില്‍ ഒരാളാണ് ഇജാസ് അഹ്മദ് മിര്‍സ. പത്രപ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമടക്കം ഒരു സംഘം ആളുകളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതിന്‍െറ പേരിലാണ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും പ്രഫഷനലുകളോ വിദ്യാര്‍ഥികളോ ആയിരുന്നു. അവരില്‍ പത്രപ്രവര്‍ത്തകനായ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് നല്‍ബന്തി എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് കോടതി അവരെ വെറുതെ വിട്ടു.


2. വനിതാദിനത്തില്‍ വേദനയോടെ (മാത്രുഭൂമി )

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞുങ്ങളെപ്പോലും അക്രമികള്‍ വെറുതെ വിടുന്നില്ല. ഏറ്റവുമൊടുവില്‍ തിരൂരില്‍ മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിനെ ചിലര്‍ കാമാര്‍ത്തിക്കിരയാക്കി കൊല്ലാക്കൊല ചെയ്തിരിക്കയാണ്. തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് സൗമ്യ സംഭവവും ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതുമൊക്കെ രാജ്യത്ത് ഏറെ പ്രതിഷേധമുണര്‍ത്തിയിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് തെരുവോരത്തുറങ്ങിയ നിസ്സഹായയായ കുഞ്ഞിന് ഇത്തരമൊരു അനുഭവം. സ്ത്രീ സുരക്ഷയ്ക്ക് രാജ്യത്ത് വേണ്ടത്ര നിയമങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സഹായമേകാന്‍ വനിതാകമ്മീഷന്‍ മുതല്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വരെയുണ്ട്. എന്നിട്ടും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഇവിടെ അന്യമായി തുടരുകയാണ്. 




മിര്‍സ: ആന്‍റണി എന്ത് തീരുമാനമെടുക്കും?  (മാധ്യമം)
മിര്‍സ: ആന്‍റണി എന്ത് തീരുമാനമെടുക്കും?
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29ന് ബംഗളൂരുവില്‍നിന്ന് പൊലീസ് പൊക്കിയെടുത്തുകൊണ്ടുപോയ 12ഓളം മുസ്ലിം ചെറുപ്പക്കാരില്‍ ഒരാളാണ് ഇജാസ് അഹ്മദ് മിര്‍സ. പത്രപ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമടക്കം ഒരു സംഘം ആളുകളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതിന്‍െറ പേരിലാണ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും പ്രഫഷനലുകളോ വിദ്യാര്‍ഥികളോ ആയിരുന്നു. അവരില്‍ പത്രപ്രവര്‍ത്തകനായ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് നല്‍ബന്തി എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് കോടതി അവരെ വെറുതെ വിട്ടു. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ മൂന്നു ദിവസം മുമ്പ് ഇജാസ് അഹ്മദ് മിര്‍സക്ക് ജാമ്യം നല്‍കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒക്ക് കീഴിലെ സെന്‍റര്‍ ഫോര്‍ എയര്‍ബോണ്‍ സിസ്റ്റത്തിലെ ശാസ്ത്രജ്ഞനാണ് ഇജാസ്. പൊലീസിന്‍െറയും ഇന്‍റലിജന്‍സിന്‍െറയും പഴുതടച്ച അന്വേഷണങ്ങള്‍ക്കുശേഷം മാത്രമേ സാധാരണഗതിയില്‍ ഡി.ആര്‍.ഡി.ഒയില്‍ ഒരാള്‍ക്ക് ജോലി ലഭിക്കുകയുള്ളൂ. അതില്‍ ചേര്‍ന്ന ശേഷമാകട്ടെ, സൂക്ഷ്മമായ നിരീക്ഷണത്തിന് കീഴിലുമായിരിക്കും അവര്‍. എന്നിരിക്കെ, ഇജാസിന് ഭീകരബന്ധമുണ്ടെന്ന ബംഗളൂരു പൊലീസിന്‍െറ ഭാഷ്യം വ്യാപകമായ ആശ്ചര്യമുണര്‍ത്തിയിരുന്നു.
ഭീകരവാദം ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ദീര്‍ഘകാലം തടവിലിടുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് വ്യാപകമാണ്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ രക്തമുറക്കുന്ന ഭീകരപീഡനങ്ങള്‍ക്ക് വിധേയമാവും. ലോകത്തെ സകല സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സത്യവാങ്മൂലങ്ങളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പ് ഇടീപ്പിക്കും. ഇങ്ങനെ, ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായവരും വിധേയരായിക്കൊണ്ടിരിക്കുന്നവരുമായ ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ട്. അബ്ദുന്നാസിര്‍ മഅ്ദനി അതിന്‍െറ വലിയൊരു ഉദാഹരണം. പരപ്പനങ്ങാടിയിലെ സകരിയ്യ എന്ന പയ്യന്‍ ആരുമറിയാത്ത മറ്റൊരു ഉദാഹരണം. മുസ്ലിം ചെറുപ്പക്കാരുടെ ചോരയും ചലവും വേണം, ദേശീയതയെ നിലനിര്‍ത്താന്‍ എന്ന മട്ടിലാണ് അന്വേഷണ ഏജന്‍സികളും പൊലീസും പെരുമാറുന്നത്. മാധ്യമങ്ങളില്‍ നല്ലൊരു ശതമാനം ഇതിന് പിന്തുണയും നല്‍കുന്നു.
ജാമ്യം ലഭിച്ച് ഇജാസ് പുറത്തിറങ്ങുന്ന ദിവസംതന്നെയാണ് അദ്ദേഹത്തെ ഡി.ആര്‍.ഡി.ഒയിലെ ജോലിയില്‍നിന്ന് പുറത്താക്കിക്കൊണ്ട്, ഡി.ആര്‍.ഡി.ഒ സെന്‍റര്‍ ഫോര്‍ എയര്‍ബോണ്‍ സിസ്റ്റത്തിന്‍െറ ഡയറക്ടര്‍ അയച്ച സര്‍ക്കുലര്‍ (ചാബ്ബ്ശ്/1001/482/ആദ്മ്) പുറത്തുവരുന്നത്. രാജ്യത്തിനുവേണ്ടിയുള്ള ഗവേഷണത്തിന് തന്‍െറ യൗവനം സമര്‍പ്പിച്ച ഒരു യുവാവിനോട് രാജ്യം പെരുമാറുന്ന രീതിയാണിതെന്ന് അറിയുക. ഒരു ചെറുപ്പക്കാരനെ തെറ്റായ കേസില്‍ ചാര്‍ജ് ചെയ്യുക, അത് തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ അവനെ ജോലിയില്‍നിന്ന് പിരിച്ചുവിടുക. പ്രകടമായ വിവേചനവും അനീതിയുമല്ലാതെ മറ്റൊന്നുമല്ല ഇത്. സംഝോത, മാലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങളില്‍ കുറ്റം ചുമത്തപ്പെട്ട സൈനിക ഓഫിസര്‍ കേണല്‍ പുരോഹിതിന് മുടങ്ങാതെ ശമ്പളം ലഭിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതും ഇതോടൊപ്പമാണ്.
ഇജാസിനെ പിരിച്ചുവിട്ടതും പുരോഹിതിന് ഇപ്പോഴും ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നതും പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ വകുപ്പാണ്. ആദര്‍ശനിഷ്ഠയുടെയും മതേതര പ്രതിബദ്ധതയുടെയും പേരില്‍ പ്രകീര്‍ത്തിക്കപ്പെടാറുള്ള വ്യക്തിത്വമാണ് ആന്‍റണി. എന്നാല്‍, നിരപരാധിയാണെന്ന് പൊതുസമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആണയിടുന്ന, അപരാധിയാണെന്ന് ഒരു അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടില്ലാത്ത ഇജാസ് അഹ്മദ് മിര്‍സയെ ഡി.ആര്‍.ഡി.ഒയില്‍നിന്ന് പുറത്താക്കിയതിന്‍െറ ന്യായം ആന്‍റണി ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. കേണല്‍ പുരോഹിതിന് മുടങ്ങാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്‍െറ വകുപ്പ് ഈ നടപടി എടുത്തത് എന്നത് അദ്ദേഹത്തിന്‍െറ മതേതര പ്രതിച്ഛായയിലും മങ്ങല്‍ വരുത്തും. അതിനാല്‍ ഇച്ഛാ ശക്തിയുണ്ടെങ്കില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിത്. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജു കഴിഞ്ഞ ദിവസം ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇജാസ് അഹ്മദ് മിര്‍സ ഒരു പ്രതീകമാണ്. അദ്ദേഹത്തിന് ജോലിയില്‍ തിരികെ പ്രവേശം നല്‍കുമോ എന്നത് നമ്മുടെ ഭരണകൂടത്തിന് മുന്നിലെ വലിയൊരു വെല്ലുവിളിയാണ്. ഭരണകൂടത്തിന്‍െറ സ്വഭാവം മാറ്റുരക്കപ്പെടുന്ന വെല്ലുവിളി.
വനിതാദിനത്തില്‍ വേദനയോടെ (മാത്രുഭൂമി)
Newspaper Edition
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞുങ്ങളെപ്പോലും അക്രമികള്‍ വെറുതെ വിടുന്നില്ല. ഏറ്റവുമൊടുവില്‍ തിരൂരില്‍ മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിനെ ചിലര്‍ കാമാര്‍ത്തിക്കിരയാക്കി കൊല്ലാക്കൊല ചെയ്തിരിക്കയാണ്. തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് സൗമ്യ സംഭവവും ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതുമൊക്കെ രാജ്യത്ത് ഏറെ പ്രതിഷേധമുണര്‍ത്തിയിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് തെരുവോരത്തുറങ്ങിയ നിസ്സഹായയായ കുഞ്ഞിന് ഇത്തരമൊരു അനുഭവം. സ്ത്രീ സുരക്ഷയ്ക്ക് രാജ്യത്ത് വേണ്ടത്ര നിയമങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സഹായമേകാന്‍ വനിതാകമ്മീഷന്‍ മുതല്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വരെയുണ്ട്. എന്നിട്ടും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഇവിടെ അന്യമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, ആശ്രയഭവനങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം വീടുകളിലും വരെ സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്കിരയാവുകയാണ്. കുട്ടികളെ തനിയെ പുറത്തുവിടാന്‍പോലും മാതാപിതാക്കള്‍ പേടിക്കുന്ന സ്ഥിതിയാണ്. തികച്ചും ആപത്കരമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സമൂഹം ഒന്നിച്ചു നില്‍ക്കേണ്ട സമയമായി. പ്രതികരണശേഷി പണയം വെച്ച് കാഴ്ചക്കാരാകുന്ന സമൂഹം അതിക്രമങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാകും.


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ക്രൂരതകളും തടയാന്‍ തങ്ങളാലാവുംവിധം പ്രവര്‍ത്തിക്കുമെന്നാവട്ടെ ഈ വനിതാദിനത്തില്‍ ഓരോരുത്തരും എടുക്കുന്ന തീരുമാനം. സ്ത്രീകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണങ്ങളും അതിക്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും ബോധത്കരണവുമൊന്നും അക്രമികളെ പിന്തിരിപ്പിക്കുന്നില്ല. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ വിദ്യാഭ്യാസത്തിന്റെ അഭാവമോ ഒന്നുമല്ല സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം കൂടാന്‍ കാരണം. ഉന്നതവിദ്യാഭ്യാസം നേടിയവരും സമൂഹത്തില്‍ ഉന്നതപദവികളിലുള്ളവരുമെല്ലാം ലൈംഗികാതിക്രമക്കുറ്റങ്ങള്‍ ചെയ്യുന്നവരിലുണ്ട്. അമേരിക്കയില്‍ വര്‍ഷംതോറും 20 ലക്ഷത്തോളം ലൈംഗികാതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളോട് മത്സരിക്കുംവിധമാണ് ഇവിടെയും കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. അതോടൊപ്പം അനൗദ്യോഗികമായ ചില വിവരങ്ങള്‍ കൂടി പരിശോധിക്കാം. ആദിവാസികള്‍ക്കിടയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുമ്പോള്‍ പരിഷ്‌കൃതസമൂഹമെന്നഭിമാനിക്കുന്ന നാം ലജ്ജിക്കേണ്ടിവരും. മദ്യത്തിന്റെ അതിപ്രസരം ആദിവാസികള്‍ക്കിടയിലുംസാമൂഹികസുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു വശം. ഏതായാലും സമൂഹത്തില്‍ ലൈംഗികാതിക്രമക്കേസുകള്‍ കൂടാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ ആഴത്തിലുള്ള പഠനം ആവശ്യമാണ്. 

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആയിരത്തിലധികം സ്ത്രീകളും അഞ്ഞൂറോളം കുട്ടികളും പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ തീരെ കുറവും. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് ബോധ്യമുണ്ടാക്കാനായാല്‍ അതിക്രമങ്ങള്‍ ഒരു പരിധി വരെ കുറയും. അതിനായി കേസന്വേഷണം ശാസ്ത്രീയവും കുറ്റമറ്റതുമാക്കണം. കേസ് നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുകയും വേണം. സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെങ്കിലും സമൂഹത്തിലുണ്ട്. ഈ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ഇതിനുള്ള ബോധവത്കരണം കുട്ടികളിലൂടെ തുടങ്ങാം. സ്ത്രീകളെ ബഹുമാനിക്കാന്‍ നമുക്കവരെ കുഞ്ഞുന്നാളിലേ പരിശീലിപ്പിക്കാം. സ്ത്രീപീഡനം ഗെയിം രൂപത്തില്‍പ്പോലും ഉണ്ടെന്നും വടക്കേ ഇന്ത്യയില്‍ പത്തുവയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഇത് ജീവിതത്തില്‍ പരീക്ഷിച്ചുവെന്നുമുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ആധുനികലോകം ഒരുക്കുന്ന അത്തരം ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. സ്ത്രീ- പുരുഷ സമത്വത്തെക്കുറിച്ചും സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ചുമുള്ള ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും നല്‍കണം. നന്മയുടെ സന്ദേശവും മൂല്യബോധവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കണം.

No comments:

Post a Comment