Saturday, March 23, 2013

മുഖപ്രസംഗം March 23 - 2013

മുഖപ്രസംഗം March 23 - 2013

1. അര്‍ധസത്യംപോലെ അപകടകരം അര്‍ധനീതിയും (മാധ്യമം)
1993 മാര്‍ച്ചില്‍ 257 പേരുടെ ജീവന്‍ അപഹരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ബോംബ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി വിധിച്ച യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയും മറ്റു 10 പ്രതികളുടെ മരണശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തതോടെ രാജ്യത്തെ ഞെട്ടിച്ച ഒരു ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചു എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍ .രാഷ്ട്രീയ നേതാക്കളുടെയും സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥ-പൊലീസ് വിഭാഗങ്ങളുടെയും അനിഷേധ്യ പിന്തുണയോടെ അജയ്യമായി വളര്‍ന്ന അധോലോക ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിയ സ്ഫോടനമാണ് 1993 മാര്‍ച്ചിലേതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പൊലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി അധിക്ഷേപാര്‍ഹരായി കണ്ടെത്തിയിട്ടുമുണ്ട്. അധോലോകവുമായി അഭേദ്യബന്ധം ബോളിവുഡിനുമുണ്ടെന്നതിന്‍െറ സൂചനയായാണ് പ്രശസ്ത നടന്‍ സഞ്ജയ് ദത്തിന് ലഭിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിലയിരുത്തപ്പെടുന്നത്. 
2. അഭിമാനാര്‍ഹമായ നയതന്ത്രവിജയം  (മനോരമ)

തര്‍ക്കങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടാന്‍ ഇന്നലെ മടങ്ങിവന്നപ്പോള്‍ ഇന്ത്യ നേടിയത് അഭിമാനാര്‍ഹമായ നയതന്ത്രവിജയമാണ്. അതോടൊപ്പം, സുപ്രീം കോടതിയും രാഷ്ട്രവും ജനതയും ഒരുപോലെ ഒരു സങ്കീര്‍ണ വെല്ലുവിളിയെ തരണംചെയ്തിരിക്കുകയുമാണ്. ഇന്ത്യന്‍ തീരത്തു മീന്‍പിടിക്കുന്ന മൂന്നുലക്ഷം മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷകസ്ഥാനത്തുള്ള വിശ്വാസ്യത ഉറപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു.
3. മുംബൈ സ്‌ഫോടനം അടയാത്ത അധ്യായം  (മാത്രുഭൂമി)
1993 മാര്‍ച്ചില്‍ മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസിന് സുപ്രീംകോടതിയുടെ വിധിയോടെ തത്കാലം തിരശ്ശീല വീണിരിക്കയാണെങ്കിലും ഈ ദാരുണസംഭവത്തിന്റെ അവസാനരംഗമായിക്കഴിഞ്ഞെന്ന് പറഞ്ഞുകൂടാ. രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന് സര്‍വവിധ ഒത്താശകളുംചെയ്ത ടൈഗര്‍ മേമന്‍, അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, അഹമ്മദ് ദോസ എന്നിവര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി കഴിയുകയാണ്. ദാവൂദും ടൈഗര്‍ മേമനും പാകിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള ഈ വിവരം പാകിസ്താന്‍ അധികൃതര്‍ നിഷേധിക്കാറാണ് പതിവ്. യഥാര്‍ഥ ആസൂത്രകര്‍ സ്വതന്ത്രരായി കഴിയവേ കേസിന് തിരശ്ശീലവീണെന്ന് എങ്ങനെ കരുതാനാവും? 


അര്‍ധസത്യംപോലെ അപകടകരം അര്‍ധനീതിയും
അര്‍ധസത്യംപോലെ അപകടകരം അര്‍ധനീതിയും
1993 മാര്‍ച്ചില്‍ 257 പേരുടെ ജീവന്‍ അപഹരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ബോംബ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി വിധിച്ച യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയും മറ്റു 10 പ്രതികളുടെ മരണശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തതോടെ രാജ്യത്തെ ഞെട്ടിച്ച ഒരു ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചു എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍ . മുംബൈ അധോലോക നായകരായിരുന്ന ദാവൂദ് ഇബ്രാഹീമും ടൈഗര്‍ മേമനും പാകിസ്താന്‍ ആസ്ഥാനമാക്കി നടത്തിയ ഗൂഢാലോചനയുടെയും ആസൂത്രിത പദ്ധതിയുടെയും ഫലമായിരുന്നു മുംബൈ സ്ഫോടനങ്ങള്‍ എന്ന് നിരീക്ഷിച്ച സുപ്രീംകോടതി, പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് അതിലുള്ള പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് ബോംബ് നിര്‍മിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം പാകിസ്താനില്‍നിന്നാണ് ലഭിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1993 ഫെബ്രുവരിയില്‍ പാകിസ്താനില്‍ പോയി പത്തുദിവസം പരിശീലനം നേടി തിരിച്ചുവന്ന താന്‍ ആ പരിശീലനത്തിനിടയിലാണ് ആര്‍ .ഡി.എക്സ് കൈകാര്യം ചെയ്യാന്‍ പഠിച്ചതെന്ന് പിന്നീട് മാപ്പുസാക്ഷിയായി മാറിയ യു.പി സ്വദേശിയായ പ്രതി മുഹമ്മദ് ഉസ്മാന്‍ ജാന്‍ഖാന്‍ നല്‍കിയ മൊഴിയാണ് കോടതി കണ്ടെത്തിയ തെളിവുകളില്‍ പ്രധാനം. എന്നാല്‍ , സുപ്രീംകോടതി ആരോപണം തീര്‍ത്തും നിരാകരിച്ച പാകിസ്താന്‍ , സംഭവത്തില്‍ പാകിസ്താന്‍ സര്‍ക്കാറിനോ ഏജന്‍സികള്‍ക്കോ പങ്കില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അല്ലെങ്കിലും ഇന്ത്യയില്‍ നടന്ന ഏതെങ്കിലും ഭീകരകൃത്യത്തില്‍ പാകിസ്താന് പങ്കുള്ളതായി ആ രാജ്യം ഇന്നുവരെ സമ്മതിച്ചിട്ടില്ല.
രാഷ്ട്രീയ നേതാക്കളുടെയും സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥ-പൊലീസ് വിഭാഗങ്ങളുടെയും അനിഷേധ്യ പിന്തുണയോടെ അജയ്യമായി വളര്‍ന്ന അധോലോക ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിയ സ്ഫോടനമാണ് 1993 മാര്‍ച്ചിലേതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പൊലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി അധിക്ഷേപാര്‍ഹരായി കണ്ടെത്തിയിട്ടുമുണ്ട്. അധോലോകവുമായി അഭേദ്യബന്ധം ബോളിവുഡിനുമുണ്ടെന്നതിന്‍െറ സൂചനയായാണ് പ്രശസ്ത നടന്‍ സഞ്ജയ് ദത്തിന് ലഭിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിലയിരുത്തപ്പെടുന്നത്. പ്രതികളായ അധോലോക നായകരിലൂടെ ലഭിച്ച തോക്ക് അദ്ദേഹം അനധികൃതമായി കൈവശംവെച്ചത് വന്‍പാതകമായി കോടതി കണ്ടു. നേരത്തെ ഒന്നര വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷം ഒട്ടേറെ ജനപ്രിയ ചിത്രങ്ങളില്‍ അഭിനയിച്ച സഞ്ജയ് ദത്തിന് വീണ്ടും മൂന്നര വര്‍ഷം ജയിലില്‍ കഴിയണമെന്ന പരമോന്നത കോടതി വിധി താങ്ങാവുന്നതിലപ്പുറമായതില്‍ അദ്ഭുതമില്ല. മതേതര ലക്ഷ്യങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നവര്‍പോലും മതഭ്രാന്തിനാല്‍ പ്രചോദിതരായാല്‍ അല്ലാഹുവിന്‍െറയും ദൈവത്തിന്‍െറയും പ്രീതിക്കുവേണ്ടി ജീവന്‍ ത്യജിക്കാനും വിശുദ്ധയുദ്ധം നയിക്കാനും തയാറാകുമെന്ന് വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മതത്തിന്‍െറയോ ആത്മീയതയുടെയോ സ്പര്‍ശം അശേഷമില്ലാത്ത അധോലോക നായകര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് മുംബൈ സ്ഫോടനമെന്ന് കോടതിതന്നെ സ്ഥിരീകരിച്ചിരിക്കെ, ‘അല്ലാഹുവിനുവേണ്ടിയുള്ള വിശുദ്ധയുദ്ധം’ എന്ന് അതേപ്പറ്റി പരാമര്‍ശിച്ചത് ദുരൂഹമായി അവശേഷിക്കുന്നു.
അതേസമയം, 1992 ഡിസംബര്‍ ആറിന് ഫൈസാബാദിലെ ചരിത്രപ്രധാനമായ ബാബരി മസ്ജിദ് ശിവസേന-സംഘ്പരിവാര്‍ ഭീകരര്‍ തകര്‍ത്തതിനെ തുടര്‍ന്ന് മുംബൈയില്‍ പൊട്ടിപ്പുറപ്പെട്ട അതിഭീകര വര്‍ഗീയകലാപത്തിന്‍െറ ബാക്കിപത്രമായിരുന്നു 1993 മാര്‍ച്ചിലെ മുംബൈ സ്ഫോടനങ്ങളെന്ന വസ്തുത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍പോലും സമ്മതിക്കപ്പെട്ടതാണ്. 900 നിരപരാധികളുടെ കൂട്ടക്കൊലക്കും അനേകശതം പേരുടെ പരിക്കിനും കോടികളുടെ ധനനഷ്ടത്തിനും വഴിവെച്ചുകൊണ്ട് ’92 ഡിസംബര്‍, ’93 ജനുവരി മാസങ്ങളില്‍ അരങ്ങേറിയ മുംബൈ കലാപത്തെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ കലാപത്തില്‍ ശിവസേന-സംഘ്പരിവാര്‍ ശക്തികള്‍ക്കും പൊലീസിനുമുള്ള പങ്ക് സംശയാതീതമായി വ്യക്തമാക്കുകയും അവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ശിവസേനയുടെ മുഖപത്രമായ സാമ്ന എരിതീയില്‍ എണ്ണയൊഴിക്കാന്‍ നടത്തിയ ശ്രമവും റിപ്പോര്‍ട്ട് അനാവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ , അന്ന് മഹാരാഷ്ട്ര ഭരിച്ച ശിവസേന-ബി.ജെ.പി സര്‍ക്കാര്‍ ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് നിരാകരിക്കുകയായിരുന്നു. 1999 മുതല്‍ ഇന്നുവരെ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാറും റിപ്പോര്‍ട്ട് സ്വീകരിക്കുകയോ അതിലെ ശിപാര്‍ശകളിന്മേല്‍ തുടര്‍നടപടി എടുക്കുകയോ ചെയ്തില്ല. തന്നെയുമല്ല, കലാപത്തില്‍ പങ്കുവഹിച്ചതായി കമീഷന്‍ ചൂണ്ടിക്കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് ഉദ്യോഗക്കയറ്റം ലഭിക്കുകയും നേതാക്കളില്‍ പലരും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് വിചിത്ര നീതിബോധത്തിന്‍െറ ഹീനമായ മാതൃക. അതേയവസരത്തില്‍ ആ കലാപത്തിന്‍െറ പ്രതികാരമായി നടത്തപ്പെട്ട ബോംബ് സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികള്‍ മുഴുവന്‍ പിടിയിലായി, പരമാവധി ശിക്ഷതന്നെ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. വിചാരണ കോടതി മരണം വിധിച്ച പത്തു പേരുടെ ശിക്ഷ ജീവപര്യന്തം തടവാക്കിമാറ്റിയ സുപ്രീംകോടതി അവര്‍ ആയുഷ്കാലം മുഴുവന്‍ കാരാഗൃഹത്തില്‍ കിടക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. നീതി നടപ്പാക്കുന്നതിലെ ഈ ഇരട്ടത്താപ്പാണ് ദാവൂദ് ഇബ്രാഹീമിനെപ്പോലുള്ള ക്രിമിനലുകള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുന്നത് എന്ന സത്യം അവഗണിച്ചിട്ട് കാര്യമില്ല. അര്‍ധസത്യത്തെപ്പോലെ അപകടകാരിയാണ് അര്‍ധനീതിയും.

അഭിമാനാര്‍ഹമായ നയതന്ത്രവിജയം  

malmanoramalogo
 തര്‍ക്കങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടാന്‍ ഇന്നലെ മടങ്ങിവന്നപ്പോള്‍ ഇന്ത്യ നേടിയത് അഭിമാനാര്‍ഹമായ നയതന്ത്രവിജയമാണ്. അതോടൊപ്പം, സുപ്രീം കോടതിയും രാഷ്ട്രവും ജനതയും ഒരുപോലെ ഒരു സങ്കീര്‍ണ വെല്ലുവിളിയെ തരണംചെയ്തിരിക്കുകയുമാണ്. ഇന്ത്യന്‍ തീരത്തു മീന്‍പിടിക്കുന്ന മൂന്നുലക്ഷം മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷകസ്ഥാനത്തുള്ള വിശ്വാസ്യത ഉറപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു.


കൊല്ലം നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നു കടലില്‍ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ രണ്ടു നാവികരെ ഇറ്റലിയില്‍നിന്നു മടക്കിക്കൊണ്ടുവരുന്നതിനെച്ചൊല്ലിയുണ്ടായ വിവാദത്തിനാണു തിരശീല വീണത്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട വിവരം ലഭ്യമായപ്പോള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ദ്രുതഗതിയിലാണു നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനു കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ജനുവരി 18ലെ ഉത്തരവില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനു കേസ് അന്വേഷിക്കാനും വിചാരണയ്ക്കും അധികാരമുണ്ടെന്നും സമുദ്രമേഖലാ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ചട്ടം, ഐക്യരാഷ്ട്ര കടല്‍നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിചാരണ നടത്താന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

പ്രത്യേക കോടതി രൂപീകരിച്ചു വിചാരണ തുടങ്ങുന്നതുവരെ പ്രതികള്‍ക്കു കോടതി ജാമ്യമനുവദിച്ചു. ഈ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാണു നാലാഴ്ച ഇറ്റലിയില്‍ പോകാന്‍ കഴിഞ്ഞ മാസം 22നു പ്രതികള്‍ക്കു കോടതി അനുമതി നല്‍കിയത്. ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കാനായിരുന്നു യാത്രാനുമതി. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സംരക്ഷണയിലും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും മറീനുകളുടെ യാത്രയും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവുമെന്ന് ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചീനി സുപ്രീം കോടതിക്ക് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഈ ഉറപ്പു പാലിക്കില്ലെന്നു കഴിഞ്ഞ 11ന് ഇറ്റലി വ്യക്തമാക്കി. കേസിനു ബാധകമാകുന്ന നിയമങ്ങള്‍ സംബന്ധിച്ചു തര്‍ക്കമുണ്ടെന്നു തങ്ങള്‍ക്കു ബോധ്യമുണ്ടെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനു മാത്രമേ സഹകരിക്കുകയുള്ളൂവെന്നുകൂടി ആ രാജ്യം അറിയിച്ചു.

ഇറ്റലിയുടെ നിഷേധാത്മക നിലപാടിനോടു സുപ്രീം കോടതിയും ഭരണകൂടവും ഭരണമുന്നണിയുടെ അധ്യക്ഷയായ സോണിയ ഗാന്ധിയും കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. ഇറ്റാലിയന്‍ നാവികരെ എന്തുവില കൊടുത്തും തിരികെ കൊണ്ടുവരണമെന്ന കേരളത്തിന്റെ വികാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തില്‍ ശക്തമായി അവതരിപ്പിച്ചിരുന്നു. ഇറ്റലി വിശ്വാസവഞ്ചന കാട്ടിയെന്നു കോടതി പറഞ്ഞപ്പോള്‍ നമ്മുടെ പരമോന്നത കോടതിയുടെ നിര്‍ദേശം ഇറ്റാലിയന്‍ നാവികര്‍ പാലിക്കുന്നതില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ ഭരണകൂടവും വ്യക്തമാക്കി. ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യ വിടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍, സമാന്തരമായി, ഇറ്റലിയെ വരുതിയില്‍ കൊണ്ടുവരാന്‍ നയതന്ത്ര നീക്കങ്ങളും നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലിക്കെതിരെ ശക്തമായ സമ്മര്‍ദമൊരുക്കാനും ഇന്ത്യ ശ്രമിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ നിയമനമേല്‍ക്കുന്നതു തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുനിര്‍ത്തുകയും ചെയ്തു. 

ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍ നടപ്പാക്കരുതെന്നു വാദിച്ചും ചര്‍ച്ചയിലൂടെയുള്ള പരിഹാരം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന്റെ ഒാഫിസില്‍നിന്നു പ്രസ്താവന ഇറക്കിച്ചും ഇറ്റലി മറുമരുന്നുകള്‍ക്കു ശ്രമിച്ചു. എന്നാല്‍, അതൊന്നും തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സ് ചോദ്യംചെയ്യുന്ന നടപടി അംഗീകരിക്കുന്ന പ്രശ്നമില്ലെന്നുമുള്ള നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുക തന്നെ ചെയ്തു. ഇറ്റാലിയന്‍ നാവികരുടെ കേസ് വധശിക്ഷ ലഭിക്കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഗണത്തില്‍പ്പെടുന്നതല്ലെന്നും ഇക്കാര്യം ഇറ്റലിയെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്നലെ ലോക്സഭയില്‍ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിയെത്തിയാല്‍ നാവികരെ അറസ്റ്റ് ചെയ്യില്ലെന്നും ഇറ്റലിയെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ കരുത്തും അതിനു ഭരണകൂടവും ജനതയും നല്‍കുന്ന മതിപ്പും എടുത്തുകാട്ടപ്പെട്ട സംഭവമാണിത്. കൊല്ലത്തെ കോടതിയില്‍ തുടങ്ങി, സുപ്രീം കോടതിവരെ അതു പ്രതിഫലിച്ചു. നീതിപീഠത്തിന്റെ അന്തസ്സ് കാത്തുസംരക്ഷിക്കാന്‍ വിദേശകാര്യ, നിയമമന്ത്രാലയങ്ങള്‍ കാട്ടിയ ശുഷ്കാന്തി ശ്ളാഘനീയമാണ്. ഇന്ത്യയുടെ അന്തസ്സിനോട് ഒത്തുപോകുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിയതില്‍ സന്തോഷമുണ്ടെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയില്‍ തെളിയുന്നതും മറ്റൊന്നല്ല. 

ഇനി, പ്രത്യേക കോടതി രൂപവല്‍ക്കരിച്ചു വിചാരണ വേഗത്തില്‍ സാധ്യമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.


മുംബൈ സ്‌ഫോടനം അടയാത്ത അധ്യായം    

Newspaper Edition
1993 മാര്‍ച്ചില്‍ മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസിന് സുപ്രീംകോടതിയുടെ വിധിയോടെ തത്കാലം തിരശ്ശീല വീണിരിക്കയാണെങ്കിലും ഈ ദാരുണസംഭവത്തിന്റെ അവസാനരംഗമായിക്കഴിഞ്ഞെന്ന് പറഞ്ഞുകൂടാ. രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന് സര്‍വവിധ ഒത്താശകളുംചെയ്ത ടൈഗര്‍ മേമന്‍, അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, അഹമ്മദ് ദോസ എന്നിവര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി കഴിയുകയാണ്. ദാവൂദും ടൈഗര്‍ മേമനും പാകിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള ഈ വിവരം പാകിസ്താന്‍ അധികൃതര്‍ നിഷേധിക്കാറാണ് പതിവ്. യഥാര്‍ഥ ആസൂത്രകര്‍ സ്വതന്ത്രരായി കഴിയവേ കേസിന് തിരശ്ശീലവീണെന്ന് എങ്ങനെ കരുതാനാവും? സംഭവത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ യാക്കൂബ് മേമന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരിക്കേ, വധശിക്ഷയുടെ ന്യായാന്യായങ്ങള്‍ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാവും. യാക്കൂബ് മേമന് നല്‍കിയ പരമാവധി ശിക്ഷ കുറയ്ക്കാനുള്ള ഒരു ന്യായവും കോടതി കാണുകയുണ്ടായില്ല. വധശിക്ഷ വിധിക്കപ്പെട്ട 10 പേരുടെ ശിക്ഷ കോടതി ജീവപര്യന്തമായി കുറച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ പലയിടത്തായി നിക്ഷേപിച്ചത് ഇവരായിരുന്നെങ്കിലും അവര്‍ 'അമ്പു'കളായിരുന്നെന്നും അവ തൊടുത്തുവിട്ട ആളുകളായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ജീവപര്യന്തമെന്നാല്‍ ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യംവരെയാണെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.


പ്രശസ്ത ഹിന്ദി സിനിമാനടന്‍ സഞ്ജയ്ദത്തിന് ലഭിച്ച തടവുശിക്ഷ ചലച്ചിത്രലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ, അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നില്ല എന്നതാണ് വാസ്തവം. ബോംബ്‌സ്‌ഫോടനം സംബന്ധിച്ചല്ല, ആയുധം കൈവശംവെക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് ദത്തിന്റെ പേരിലുള്ള കേസ് എന്നുവരികില്‍കൂടി. ദത്തിന് സമൂഹത്തിലുള്ള സ്ഥാനവും അദ്ദേഹം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വന്‍തോതില്‍ പണമിറക്കിക്കഴിഞ്ഞ, നിര്‍മാണത്തിലിരിക്കുന്ന ചില ചിത്രങ്ങളില്‍ അദ്ദേഹത്തിനുള്ള പങ്കാളിത്തവും ജനപ്രിയതയും കോടതി കണക്കിലെടുക്കുമെന്ന് വിചാരിക്കാന്‍ വയ്യായിരുന്നു. അധോലോകത്തിലെ ആളുകള്‍ കള്ളക്കടത്തായി കൊണ്ടുവന്ന ഒരു എ.കെ.56 യന്ത്രത്തോക്കും കൈത്തോക്കും കൈവശംവെച്ചു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കേസ്. സംഭവം നടന്നിട്ട് ഇപ്പോള്‍ 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു, അദ്ദേഹം ഒന്നരക്കൊല്ലത്തോളം ജയില്‍വാസം അനുഭവിച്ചിരിക്കുന്നു എന്നിവയാണ് അദ്ദേഹത്തിന് അനുകൂലമായി പറയാവുന്ന കാര്യം. എന്നാല്‍, പരമോന്നതകോടതി ഇത് കുറ്റം ലഘൂകരിക്കുന്നതിനുള്ള കാരണമായി കാണുകയുണ്ടായില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുംബൈ സിനിമാലോകവും അധോലോകവും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അത്ര രഹസ്യമായിരുന്നില്ല. ഈ ശിക്ഷ ഒരു മുന്നറിയിപ്പാണ്. വിചാരണയ്ക്ക് പ്രത്യേകകോടതി സ്ഥാപിച്ചിട്ടും നീണ്ട 20 വര്‍ഷം വേണ്ടിവന്നു ഈ കേസ് പരിസമാപ്തിയിലെത്താന്‍ എന്നത് നീതിനടത്തിപ്പിലെ കാലതാമസത്തെ എടുത്തുകാട്ടുന്നു.

പാകിസ്താനിലെ രഹസ്യപ്രവര്‍ത്തന ഏജന്‍സികള്‍ക്ക് സംഭവത്തിലുള്ള പങ്ക് സുപ്രീംകോടതി വിധിയില്‍ എടുത്തുകാട്ടിയിട്ടുണ്ട്. മറ്റൊരിടം ലക്ഷ്യംവെച്ച് തങ്ങളുടെ നാട്ടില്‍ ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ , അന്താരാഷ്ട്ര പ്രമാണങ്ങള്‍പ്രകാരം അത് തടയാന്‍ ഏതുരാജ്യത്തിനും ചുമതലയുണ്ട്.എന്നാല്‍ , ഈ തത്ത്വം പാകിസ്താന്‍ ലംഘിച്ചെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തുകയുണ്ടായി. ഈ അഭിപ്രായപ്രകടനം വിദേശകാര്യവൃത്തങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയേക്കാം, വാസ്തവം എന്തായാലും. പാകിസ്താന്റെ ഐ.എസ്.ഐ.യെ മാത്രം എന്തിന് കുറ്റംപറയുന്നു? ഇന്ത്യയിലെ പോലീസിലെയും കസ്റ്റംസിലെയും ചിലര്‍ അക്ഷരാര്‍ഥത്തില്‍ വെള്ളിക്കാശ് വാങ്ങി കള്ളക്കടത്തായി ഇറക്കിയ ആയുധങ്ങളും മറ്റും കടത്തിക്കൊണ്ടുപോകുന്നതിന് കൂട്ടുനിന്നിരുന്നു. 10 ലക്ഷംരൂപ എത്തിച്ചുതരാമെന്ന ഉറപ്പിന്മേല്‍ അഞ്ച് വെള്ളിക്കട്ടികളാണ് ഇവര്‍ കൈപ്പറ്റിയത്! വ്യക്തിപരമായ ലാഭത്തിനുവേണ്ടിയുള്ള പരക്കംപാച്ചില്‍ പൊതുതാത്പര്യത്തെ കീഴ്‌പെടുത്തുന്ന ഒരു ബലഹീനത നമ്മുടെ വ്യവസ്ഥയിലുണ്ടെന്നും പൊതുസേവകര്‍ക്കിടയിലെ അഴിമതി അതാണ് കാണിക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത് ദുഃഖത്തോടെമാത്രമേ നമുക്ക് വായിക്കാനാവൂ. അതേസമയം, മുംബൈയില്‍ തീവ്രവാദിആക്രമണം നടന്നവേളയില്‍ പഴയതരം തോക്കുകൊണ്ട്, സധൈര്യം ഭീകരരെ നേരിട്ട സാധാരണ പോലീസുകാരും നമ്മുടെ രാജ്യത്തുണ്ട് എന്നതാണ് ഒരാശ്വാസം. 

No comments:

Post a Comment