Saturday, March 2, 2013

മുഖപ്രസംഗം March 02 - 2013


മുഖപ്രസംഗം March 02 - 2013

1. ‘ഇസ്ലാം ഭീതി’ ലോക സമാധാനത്തിന് ഭീഷണി (മാധ്യമം)

ബുധനാഴ്ച വിയനയില്‍ യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് ഫോറത്തെ അഭിമുഖീകരിക്കെ, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെട്ടിത്തുറന്നു പറഞ്ഞ ചില സത്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ഇസ്രായേലിലും ഒച്ചപ്പാടിന് വഴിവെച്ചിരിക്കുന്നു. നാഗരികതകള്‍ തമ്മിലെ സഖ്യവും സംവാദവും കൂടിയാലോചനകളും സഹിഷ്ണുതയും എന്നത്തേക്കാളും ആവശ്യമായ ഒരു പ്രക്രിയയിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഉര്‍ദുഗാന്‍ പ്രസംഗമധ്യേ സയണിസം, സെമിറ്റിക് വിരുദ്ധത, ഫാഷിസം എന്നിവയെപ്പോലെ ഇസ്ലാമോ ഫോബിയയും മാനവികതക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടതാണ് സയണിസ്റ്റ് ലോബിയെ വെകളി പിടിപ്പിച്ചിരിക്കുന്നത്.  നാഗരികതകളുടെ സംഘട്ടനം എന്ന സാമുവല്‍ ഹണ്ടിങ്ടന്‍െറ കുപ്രസിദ്ധമായ സിദ്ധാന്തത്തിനു പകരം നാഗരികതകളുടെ സഹകരണം എന്ന ഉര്‍ദുഗാന്‍െറ ആശയം ഗൗരവപൂര്‍വം പരിഗണിക്കപ്പെടുകയാണ് വേണ്ടിയിരുന്നത്. ഇസ്ലാമിനെ മാത്രമല്ല മതങ്ങളെ പൊതുവെത്തന്നെ അശാന്തിയുടെയും അരക്ഷിതത്വത്തിന്‍െറയും സ്രോതസ്സായി കാണുന്ന പ്രവണത മതനിഷേധപരമായ സെക്കുലറിസത്തിന്‍െറ സ്വാധീനഫലമാണ്

2. സമാധാനത്തിനുവേണ്ടി ഒരു ജനവിധി (മാതൃഭൂമി )

കേന്ദ്രബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ മൂന്ന് സംസ്ഥാന നിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം ഏറെ ജനശ്രദ്ധയാകര്‍ഷിക്കാതെ കടന്നുപോയി. ത്രിപുരയിലും നാഗാലന്‍ഡിലും മേഘാലയയിലും ഭരണകക്ഷികള്‍തന്നെ അധികാരം നിലനിര്‍ത്തിയെന്നതാണ് സവിശേഷത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവേ തീവ്രവാദപ്രവര്‍ത്തനങ്ങളിലും വിഘടനവാദങ്ങളിലുംപെട്ട് ഉലയുമ്പോള്‍ അതില്‍നിന്ന് വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിച്ച ത്രിപുരയിലെ ഫലമാണ് ഏറ്റവും ശ്രദ്ധേയവും അസൂയാവഹവും.

3. യുദ്ധക്കുറ്റത്തിന്റെ കരിനിഴലില്‍
നാലു പതിറ്റാണ്ടു മുന്‍പു നടന്ന യുദ്ധത്തിന്റെ അലയൊലികള്‍ ബംഗദേശിനെ ഇപ്പോഴും ഇളക്കിമറിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ബംഗദേശിന്റെ വിമോചനത്തിനു വേണ്ടി നടന്ന യുദ്ധത്തിനിടയില്‍ നടമാടിയ കൊടിയ പാതകങ്ങള്‍ അത്രയും നടുക്കമുളവാക്കുന്നതായിരുന്നു. ആ കുറ്റങ്ങളുടെ പേരില്‍ ബംഗദേശ് ജമാഅത്തെ ഇസ്ലാമിയുടെ മൂന്നു പ്രമുഖ നേതാക്കള്‍ക്കാണു യുദ്ധവിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്; രണ്ടുപേര്‍ക്കു വധശിക്ഷയും ഒരാള്‍ക്കു ജീവപര്യന്തം തടവും.





‘ഇസ്ലാം ഭീതി’ ലോക സമാധാനത്തിന് ഭീഷണി (മാധ്യമം)

‘ഇസ്ലാം ഭീതി’ ലോക സമാധാനത്തിന് ഭീഷണിബുധനാഴ്ച വിയനയില്‍ യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് ഫോറത്തെ അഭിമുഖീകരിക്കെ, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെട്ടിത്തുറന്നു പറഞ്ഞ ചില സത്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ഇസ്രായേലിലും ഒച്ചപ്പാടിന് വഴിവെച്ചിരിക്കുന്നു. നാഗരികതകള്‍ തമ്മിലെ സഖ്യവും സംവാദവും കൂടിയാലോചനകളും സഹിഷ്ണുതയും എന്നത്തേക്കാളും ആവശ്യമായ ഒരു പ്രക്രിയയിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഉര്‍ദുഗാന്‍ പ്രസംഗമധ്യേ സയണിസം, സെമിറ്റിക് വിരുദ്ധത, ഫാഷിസം എന്നിവയെപ്പോലെ ഇസ്ലാമോ ഫോബിയയും മാനവികതക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടതാണ് സയണിസ്റ്റ് ലോബിയെ വെകളി പിടിപ്പിച്ചിരിക്കുന്നത്. സയണിസം മാനവികതക്കെതിരായ കുറ്റമാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവന ഇസ്രായേലിനെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍, അതിനിടയില്‍ ആഗോളവ്യാപകമായ ‘ഇസ്ലാം ഭീതി’ അവസാനിപ്പിക്കാന്‍ സമയമായെന്നും ഇസ്ലാം സമാധാനത്തിന്‍െറ മതമാണെന്നും ഭീകരത പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമുള്ള ഉര്‍ദുഗാന്‍െറ പ്രസ്താവനയുടെ ഊന്നല്‍ പാടെ അവഗണിക്കപ്പെടുകയാണ്. തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ സാമാന്യാര്‍ഥത്തില്‍ ഒരു ഇസ്ലാമിസ്റ്റോ അദ്ദേഹത്തിന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി ഒരു ഇസ്ലാമിക പ്രസ്ഥാനമോ അല്ല. തീവ്ര മതേതരത്വം ബലപ്രയോഗത്തിലൂടെ നടപ്പാക്കപ്പെട്ട തുര്‍ക്കിയില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം തുര്‍ക്കി ജനതയുടെ ആത്മീയ, സാംസ്കാരിക പൈതൃകത്തിനനുയോജ്യമായ ഒരു മതനിരപേക്ഷ ജനാധിപത്യ ക്രമം സ്ഥാപിച്ചതാണ് എ.കെ.പി പാര്‍ട്ടിയുടെ നേട്ടം. അതിന്‍െറ തലപ്പത്തിരിക്കുന്ന ഉര്‍ദുഗാന്‍ അദ്ദേഹത്തിന്‍െറ പക്വതയും മിതത്വവും പുരോഗമന വീക്ഷണവും മൂലം അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍െറയും മുസ്ലിം ലോകത്തിന്‍െറയും ആദരവ് പിടിച്ചുപറ്റിയ രാഷ്ട്രീയ തന്ത്രജ്ഞനാണ്.
ഈ പശ്ചാത്തലത്തില്‍ നാഗരികതകളുടെ സംഘട്ടനം എന്ന സാമുവല്‍ ഹണ്ടിങ്ടന്‍െറ കുപ്രസിദ്ധമായ സിദ്ധാന്തത്തിനു പകരം നാഗരികതകളുടെ സഹകരണം എന്ന ഉര്‍ദുഗാന്‍െറ ആശയം ഗൗരവപൂര്‍വം പരിഗണിക്കപ്പെടുകയാണ് വേണ്ടിയിരുന്നത്. ഇസ്ലാമിനെ മാത്രമല്ല മതങ്ങളെ പൊതുവെത്തന്നെ അശാന്തിയുടെയും അരക്ഷിതത്വത്തിന്‍െറയും സ്രോതസ്സായി കാണുന്ന പ്രവണത മതനിഷേധപരമായ സെക്കുലറിസത്തിന്‍െറ സ്വാധീനഫലമാണ്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം ഉസാമ ബിന്‍ലാദിന്‍െറ അല്‍ഖാഇദയുടെ ഓപറേഷനാണെന്ന നിഗമനത്തില്‍ അമേരിക്ക പതിറ്റാണ്ടിലധികമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം തീവ്രവാദ-ഭീകരതാ വിരുദ്ധ വേട്ടയാണ് മതവിരോധം മുഴുക്കെ ഇസ്ലാമിനെതിരെ തിരിയാന്‍ കാരണം. അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങളും ഇന്നും തുടരുന്ന ഇറാന്‍ ഉപരോധവുമെല്ലാം ‘ഇസ്ലാമിക് ടെററിസം’ എന്നു പേരിട്ട പ്രതിഭാസത്തെ അടിച്ചമര്‍ത്താനുള്ള കുരിശുയുദ്ധത്തിന്‍െറ മേല്‍വിലാസത്തിലാണ്. മറ്റു കാരണങ്ങളാല്‍ അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും മനുഷ്യാവകാശ കൂട്ടായ്മകളുമടക്കം ഇക്കാര്യത്തില്‍ മിക്കവാറും അമേരിക്കയോടൊപ്പമാണ്. ഈ വിഷമസന്ധിയില്‍നിന്ന് മുതലെടുക്കുന്നത് വളരെ ചെറിയ ഒരു ന്യൂനപക്ഷമായ തീവ്രവാദികളാണെന്നതാണ് വിനാശകരമായ വൈരുധ്യം. ലോകം മുഴുവന്‍ ഇസ്ലാമിനെതിരാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍െറ പ്രതിരോധവും സംരക്ഷണവുമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നവകാശപ്പെടാന്‍ ഇത് തീവ്രവാദി സംഘങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നു. ജനാധിപത്യത്തിലും സമാധാനപരമായ പരിവര്‍ത്തനത്തിലും വിശ്വസിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഈയവസ്ഥ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാഴ്ത്തുന്നത്.
ഇന്ത്യയിലാകട്ടെ രണോത്സുക ഫാഷിസം പരമ്പരാഗത ശത്രുക്കളായി തങ്ങള്‍ കരുതിപ്പോരുന്ന രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ പ്രയോഗിക്കാവുന്ന അത്യന്തം പ്രഹരശേഷിയുള്ള ആയുധമായി ഇസ്ലാം ഭീതിയെ വികസിപ്പിച്ചെടുക്കുക കൂടി ചെയ്തിട്ടുണ്ട്. പിറവി മുതല്‍ തുടരുന്ന പാകിസ്താന്‍െറ ഭീഷണി ഇതുമായി ചേര്‍ത്തുവെച്ച് രാഷ്ട്രീയം കളിക്കുകയാണ് സംഘ്പരിവാര്‍. മതേതര ജനാധിപത്യത്തിന്‍െറ പ്രതലത്തില്‍ ഉറച്ചുനിന്ന് ഈ മുതലെടുപ്പിനെ നേരിടാന്‍ ത്രാണിയില്ലാത്ത കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ പിന്തുടരുന്ന മൃദു സമീപനവും പാളിച്ചകളും കൂടി ആയപ്പോള്‍ മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ അരക്ഷിതബോധമാണ് ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നത്. ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവെക്കപ്പെട്ട തുകകള്‍ പാഴാവുകയോ മരവിപ്പിക്കപ്പെടുകയോ ചെയ്യുന്നതുപോലും ഈ മാനസികാഘാതത്തിന്‍െറ പരോക്ഷ ഫലമാണ്. ഈ സാഹചര്യത്തില്‍ ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും ഇസ്ലാമിനെക്കുറിച്ച പുനര്‍ വായനയും പുനര്‍ വിലയിരുത്തലും അനുപേക്ഷ്യമാണ്. ഇസ്ലാമിന്‍െറ പേരില്‍ അവതരിപ്പിക്കപ്പെടുന്നതെല്ലാം ശരിവെക്കാനല്ല, നെല്ലും പതിരും വേര്‍തിരിച്ച് ആരോഗ്യകരമായൊരു സമീപനം സ്വീകരിക്കാന്‍. അതിനാദ്യമായി വേണ്ടത് തുര്‍ക്കി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയപോലെ ഇസ്ലാം ഭീതി അവസാനിപ്പിക്കുകയാണ്. സാമ്രാജ്യത്വം കുത്സിതലക്ഷ്യത്തോടെ നട്ടുവളര്‍ത്തിയ ഇസ്ലാമോ ഫോബിയ ലോക സമാധാനത്തിനുതന്നെ കനത്ത ഭീഷണിയാണെന്ന് എല്ലാവരും തിരിച്ചറിയണം.
സമാധാനത്തിനുവേണ്ടി ഒരു ജനവിധി മാതൃഭൂമി 
Newspaper Edition
കേന്ദ്രബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ മൂന്ന് സംസ്ഥാന നിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം ഏറെ ജനശ്രദ്ധയാകര്‍ഷിക്കാതെ കടന്നുപോയി. ത്രിപുരയിലും നാഗാലന്‍ഡിലും മേഘാലയയിലും ഭരണകക്ഷികള്‍തന്നെ അധികാരം നിലനിര്‍ത്തിയെന്നതാണ് സവിശേഷത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവേ തീവ്രവാദപ്രവര്‍ത്തനങ്ങളിലും വിഘടനവാദങ്ങളിലുംപെട്ട് ഉലയുമ്പോള്‍ അതില്‍നിന്ന് വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിച്ച ത്രിപുരയിലെ ഫലമാണ് ഏറ്റവും ശ്രദ്ധേയവും അസൂയാവഹവും.

മേഘാലയയില്‍ 60 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 29 സീറ്റ് നേടിയാണ് ഭരണത്തിന് അവകാശമുറപ്പിച്ചത്. 2008-ല്‍ 25 മണ്ഡലങ്ങള്‍ പിടിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇക്കുറി നില മെച്ചപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എട്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജയിച്ച 13 സ്വതന്ത്രരില്‍ ഭൂരിഭാഗവും മുഖ്യമന്ത്രി മുകുള്‍സങ്മയോടൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ശരദ്പവാറിന്റെ എന്‍.സി.പി.യില്‍നിന്ന് പുറത്തുവന്ന് പി.എ. സങ്മ രൂപവത്കരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രണ്ടുസീറ്റിലൊതുങ്ങി. നാഗാലന്‍ഡില്‍ പ്രാദേശികകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് തുടര്‍ച്ചയായ മൂന്നാംതവണയും അധികാരം നിലനിര്‍ത്തി. 60 അംഗ നിയമസഭയില്‍ തിരഞ്ഞെടുപ്പുനടന്ന 59-ല്‍ 37-ഉം നേടി അവര്‍ മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 18 സീറ്റില്‍നിന്ന് എട്ട് സീറ്റിലേക്ക് അവര്‍ കൂപ്പുകുത്തിവീണു. 

ത്രിപുരയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച സി.പി.എം., അതിന് പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഒരേയൊരു നേതാവിനോടാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍- മണിക് സര്‍ക്കാറിനോട്. ലളിതജീവിതം നയിക്കുന്ന ഈ അറുപത്തിനാലുകാരന്‍ തുടര്‍ച്ചയായി നാലാംതവണ ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചതില്‍ വിസ്മയിക്കാനൊന്നുമില്ല. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍തന്നെ അത് പ്രതിഫലിക്കുന്നു: 'ഇത് എന്റെ വ്യക്തിപരമായ വിജയമോ, നേട്ടമോ അല്ല. ഇത് പാര്‍ട്ടിനേതൃത്വത്തിന്റെ കൂട്ടായ്മയുടെ മുന്നേറ്റമാണ്'. ആകെയുള്ള 60 സീറ്റില്‍ 50-ഉം സ്വന്തമാക്കിയ മുന്നണിക്ക് ഭരണവിരുദ്ധതരംഗത്തെ ചെറുക്കാനായതില്‍ മണിക്‌സര്‍ക്കാറിന്റെ ഭരണമികവിനുള്ള പങ്ക് ഒട്ടും ചെറുതല്ലെന്ന് പ്രതിപക്ഷകക്ഷികള്‍പോലും സമ്മതിക്കും. 60 അംഗ നിയമസഭയില്‍ സി.പി.എം. 49 സീറ്റാണ് കരസ്ഥമാക്കിയത്. സഖ്യകക്ഷിയായ സി.പി.ഐ. ഒന്നും. കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ഗാന്ധി സി.പി.എമ്മിനെതിരെ പ്രചാരണരംഗത്ത് ആഞ്ഞടിച്ചെങ്കിലും കോണ്‍ഗ്രസ്സിന് 10 മണ്ഡലങ്ങളില്‍ പിടിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 

ദീര്‍ഘകാലം അധികാരത്തിലിരുന്നതിന്റെ ദുഷിപ്പും അധികാരത്തിന്റെ മുഷ്‌കുമാണ് സി.പി.എമ്മിനെ പശ്ചിമബംഗാളില്‍ പരാജയത്തിലേക്ക് തള്ളിവിട്ടത്. കേരളത്തിലെ പാര്‍ട്ടിയും ഇത്തരം ദുഷ്പ്രവണതകളില്‍ നിന്ന് മുക്തമല്ല. പാര്‍ട്ടി കാഡറുകള്‍ക്ക് പുറമേ ബഹുജനങ്ങളുടെ പിന്തുണ വന്‍തോതില്‍ ആര്‍ജിക്കാന്‍ കഴിഞ്ഞത് തന്നെയായിരിക്കണം ത്രിപുരയില്‍ സി.പി.എമ്മിനെ തുടര്‍ച്ചയായി അധികാരത്തിലേറാന്‍ സഹായിച്ചിട്ടുണ്ടാവുക. മണിക് സര്‍ക്കാറിനെപ്പോലുള്ളവരുടെ വ്യക്തിവൈശിഷ്ട്യവും മുതല്‍ക്കൂട്ടായിട്ടുണ്ടാവും. സ്വന്തമായി തറവാട്ടുവീട് മാത്രമുള്ള, ബാങ്കുകളില്‍ സ്ഥിരനിക്ഷേപമില്ലാത്ത രാജ്യത്തെ ഏറ്റവും 'ദരിദ്രനായ' മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍. ത്രിപുര ജനതയെ കാല്‍നൂറ്റാണ്ടോളം ഭീകരവാദത്തിന്റെ ചുടുചോരയില്‍ മുക്കിയ ശക്തികള്‍ക്ക് വീണ്ടുമൊരു കനത്ത തിരിച്ചടിയായിട്ടുകൂടിവേണം ഇടതുമുന്നണിയുടെ വമ്പന്‍ വിജയത്തെ കാണാന്‍. രണ്ടുവര്‍ഷം മുമ്പ്, ആദിവാസി സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനായത് ഇടതുമുന്നണിയുടെ സ്വാധീനത്തിന്റെ തെളിവാര്‍ന്ന സൂചനയായിരുന്നു. തീവ്രവാദ അനുകൂല സംഘടനകളുമായിച്ചേര്‍ന്ന് മുമ്പ് കോണ്‍ഗ്രസ്സുണ്ടാക്കിയിരുന്ന തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ക്കും ഈ ഫലം അന്ത്യം കുറിച്ചേക്കാം. സംസ്ഥാനത്തെ ആദിവാസികള്‍ക്കും ബംഗാളികള്‍ക്കും ഇടയില്‍ സ്​പര്‍ധയുണ്ടാക്കാനും, ത്രിപുരയെ രാജ്യത്തുനിന്ന് അടര്‍ത്തിമാറ്റാനുമുള്ള വിദേശചാരസംഘടനകളുടെ തന്ത്രങ്ങള്‍ ചെറുത്തുതോല്പിക്കാനും ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച സഹായകരമാവും. അഴിമതിക്കറയില്ലാത്ത പാര്‍ട്ടിസംവിധാനവും സുതാര്യവും സത്യസന്ധവുമായ ഭരണവും ജനകീയരായ നേതാക്കളുടെ ഇടപെടലുകളും ഏറെക്കാലം അശാന്തമായിരുന്ന ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ തുടര്‍ന്നും സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.
യുദ്ധക്കുറ്റത്തിന്റെ കരിനിഴലില്‍ (മനോരമ)
malmanoramalogoനാലു പതിറ്റാണ്ടു മുന്‍പു നടന്ന യുദ്ധത്തിന്റെ അലയൊലികള്‍ ബംഗദേശിനെ ഇപ്പോഴും ഇളക്കിമറിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ബംഗദേശിന്റെ വിമോചനത്തിനു വേണ്ടി നടന്ന യുദ്ധത്തിനിടയില്‍ നടമാടിയ കൊടിയ പാതകങ്ങള്‍ അത്രയും നടുക്കമുളവാക്കുന്നതായിരുന്നു. ആ കുറ്റങ്ങളുടെ പേരില്‍ ബംഗദേശ് ജമാഅത്തെ ഇസ്ലാമിയുടെ മൂന്നു പ്രമുഖ നേതാക്കള്‍ക്കാണു യുദ്ധവിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്; രണ്ടുപേര്‍ക്കു വധശിക്ഷയും ഒരാള്‍ക്കു ജീവപര്യന്തം തടവും. ജമാഅത്തിന്റെ മറ്റു ചില പ്രമുഖ നേതാക്കളും വിചാരണ കാത്തു ജയിലില്‍ കഴിയുന്നുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് ദില്‍വാര്‍ ഹുസൈന്‍ സയീദിക്കു വധശിക്ഷ വിധിച്ചതിന്റെ പേരില്‍ അനുയായികള്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ കലാപമായി മാറുകയും പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 

ബംഗദേശിലെ ഏറ്റവും വലിയ മതാധിഷ്ഠിത രാഷ്ട്രീയ കക്ഷിയാണു ജമാഅത്തെ ഇസ്ലാമി. ഖാലിദ സിയയുടെ ബംഗദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) നേതൃത്വത്തില്‍ 2001 മുതല്‍ 2006 വരെ രാജ്യം ഭരിച്ച ഗവണ്‍മെന്റില്‍ അവര്‍ പങ്കാളികളായിരുന്നു. എന്നാല്‍, 1971ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന വിമോചനസമരത്തെ അവര്‍ എതിര്‍ക്കുകയാണു ചെയ്തത്. പാക്ക് സൈന്യത്തോടൊപ്പം ചേര്‍ന്ന് അവര്‍ കൂട്ടക്കൊല ഉള്‍പ്പെടെയുള്ള പാതകങ്ങള്‍ അഴിച്ചുവിട്ടതായും ആരോപിക്കപ്പെടുന്നു. 

kkകുറ്റവാളികളെ നിയമത്തിനു മുന്‍പാകെ കൊണ്ടുവരാന്‍ മുജീബിന്റെ കാലത്തുതന്നെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല. മുജീബിന്റെ മകള്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും സഖ്യകക്ഷികളുംകൂടി വന്‍ ഭൂരിപക്ഷത്തോടെ 2008ല്‍ അധികാരത്തില്‍ തിരിച്ചുവന്നതോടെയാണു രണ്ടു യുദ്ധക്കുറ്റവിചാരണക്കോടതികള്‍ സ്ഥാപിതമാവുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തത്. അതിനെതിരെയും ജമാഅത്തെ ഇസ്ലാമി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും അത് അക്രമങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. പ്രതികളില്‍ ചില ബിഎന്‍പിക്കാരുമുണ്ട്.

യുദ്ധകാലത്തു ജമാഅത്തിന്റെ വിദ്യാര്‍ഥിവിഭാഗം നേതാവായിരുന്ന അബുല്‍കലാം ആസാദിന് ഇക്കഴിഞ്ഞ ജനുവരിയില്‍ യുദ്ധക്കുറ്റവിചാരണക്കോടതി വധശിക്ഷ വിധിച്ചു. പ്രതിയുടെ അഭാവത്തിലായിരുന്നു അത്. കാരണം, അറസ്റ്റ് വാറന്റ് വരുന്നതിനു മുന്‍പുതന്നെ ആസാദ് പാക്കിസ്ഥാനിലേക്കു കടന്നുകളയുകയുണ്ടായി. ഫെബ്രുവരിയില്‍ ജമാഅത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ മുല്ലയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചപ്പോള്‍ അതുപോരെന്നു പറഞ്ഞു ജനങ്ങള്‍ തെരുവിലിറങ്ങി. എല്ലാ പ്രതികളെയും തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടു രണ്ടാഴ്ചയാണ് ആയിരക്കണക്കിനാളുകള്‍ ധാക്കയിലെ ഷാബാഗ് കവലയില്‍ തടിച്ചുകൂടിയത്. മുല്ലയുടെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയര്‍ത്തുന്നതിനു വേണ്ടി അപ്പീല്‍ നല്‍കാന്‍ യുദ്ധക്കുറ്റവിചാരണ സംബന്ധിച്ച നിയമത്തില്‍ പാര്‍ലമെന്റ് ഭേദഗതിവരുത്തിയത് അതിനെ തുടര്‍ന്നാണ്. പ്രതിയെ വിട്ടയച്ചാല്‍ മാത്രം അപ്പീല്‍ നല്‍കാനാണു നിയമത്തില്‍ നേരത്തേ വ്യവസ്ഥയുണ്ടായിരുന്നത്. 

വ്യക്തികളെ മാത്രമല്ല, സംഘടനകളെയും യുദ്ധക്കുറ്റത്തിനു പ്രോസിക്യൂട്ട് ചെയ്യാനും നിയമത്തില്‍ മാറ്റംവരുത്തി. ഇതോടെ ജമാഅത്തെ ഇസ്ലാമി തന്നെ പ്രതിപ്പട്ടികയില്‍ സ്ഥാനംപിടിക്കാനും നിരോധിക്കപ്പെടാനും വഴിയൊരുങ്ങി. കുറ്റക്കാരെന്നു കണ്ടാല്‍ പാര്‍ട്ടിയെ നിരോധിക്കുമെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയിട്ടുണ്ട്. ഷാബാഗ് പ്രകടനം സംഘടിപ്പിക്കുന്നതില്‍ തന്റെ ബ്ളോഗിലൂടെ മുഖ്യപങ്കുവഹിച്ച അഹമദ് റജീബ് ഹൈദര്‍ എന്ന യുവാവ് കൊല്ലപ്പെട്ടതിനും ജമാഅത്താണ് ഉത്തരവാദിയായി ആരോപിക്കപ്പെടുന്നത്. ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യം ഇതോടെ ശക്തിപ്പെടുകയും ചെയ്തു. 

മുജീബിന്റെ കാലത്തു നിലവില്‍വന്ന ഭരണഘടനയനുസരിച്ചു മതാധിഷ്ഠിത കക്ഷികളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് അതോടെ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതായി. എന്നാല്‍ , 1975ല്‍ മുജീബ് വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പട്ടാളവിപ്ളവപരമ്പരയുടെ അവസാനം ജനറല്‍ സിയാ ഉര്‍ റഹ്മാന്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥിതിമാറി. അങ്ങനെയാണു ജമാഅത്തെ ഇസ്ലാമി ബംഗദേശ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. സിയായുടെ വിധവയായ ഖാലിദ നയിക്കുന്ന ബിഎന്‍പിയുമായി പില്‍ക്കാലത്ത് അവര്‍ സഖ്യത്തിലാവുകയും ചെയ്തു. 

പ്രധാനമന്ത്രി ഹസീനയുടെ അവാമി ലീഗും സഖ്യകക്ഷികളുംകൂടി യുദ്ധക്കുറ്റവിചാരണയിലൂടെ രാഷ്്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നു ജമാഅത്തെ ഇസ്ലാമിയും ബിഎന്‍പിയും ഒരുപോലെ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഈ രണ്ടു കക്ഷികളും, വിശേഷിച്ചു ജമാഅത്തെ ഇസ്ലാമി, ഒരു ജീവന്മരണ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

No comments:

Post a Comment