മുഖപ്രസംഗം March 22 - 2013
1. ദല്‍ഹിയിലെ മുര്‍സി മാധ്യമം
ചരിത്രാതീത കാലം മുതല്‍ ബൃഹത്തായ നാഗരികതകള്‍ നിലനിന്ന പ്രദേശങ്ങളെന്ന നിലയില്‍ ഇന്ത്യയും ഈജിപ്തും പങ്കുവെക്കുന്ന ഒരുപാട് സമാനതകളുണ്ട്. ആധുനിക കാലത്താകട്ടെ, ജമാല്‍ അബ്ദുന്നാസറിന്‍െറയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഭരണകാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഹൃദ്യവും ദൃഢവുമായിരുന്നു. എന്നാല്‍, നാസറിനും നെഹ്റുവിനും ശേഷം അങ്ങനെയൊരു ബന്ധമുണ്ടായില്ല. ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന വിടവ് നികത്തുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി നടത്തിയ ഇന്ത്യാ സന്ദര്‍ശനം. ഈജിപ്തിന്‍െറ ചരിത്രത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഏറെ പ്രസക്തമായിരുന്നു അത്
ദല്‍ഹിയിലെ മുര്‍സി
ചരിത്രാതീത കാലം മുതല്‍ ബൃഹത്തായ നാഗരികതകള്‍ നിലനിന്ന പ്രദേശങ്ങളെന്ന നിലയില്‍ ഇന്ത്യയും ഈജിപ്തും പങ്കുവെക്കുന്ന ഒരുപാട് സമാനതകളുണ്ട്. ആധുനിക കാലത്താകട്ടെ, ജമാല്‍ അബ്ദുന്നാസറിന്‍െറയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഭരണകാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഹൃദ്യവും ദൃഢവുമായിരുന്നു. എന്നാല്‍, നാസറിനും നെഹ്റുവിനും ശേഷം അങ്ങനെയൊരു ബന്ധമുണ്ടായില്ല. ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന വിടവ് നികത്തുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി നടത്തിയ ഇന്ത്യാ സന്ദര്‍ശനം. ഈജിപ്തിന്‍െറ ചരിത്രത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഏറെ പ്രസക്തമായിരുന്നു അത്. വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ചെറുകിട സംരംഭങ്ങള്‍, വളം, ഊര്‍ജം, സൈബര്‍ സുരക്ഷ, പ്രതിരോധം എന്നീ മേഖലകളില്‍ പ്രധാനപ്പെട്ട ഏഴ് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യക്കും ഈജിപ്തിനുമിടയിലുള്ള വ്യാപാര ഇടപാടുകള്‍ വര്‍ധിപ്പിക്കാനും ധാരണയായി.
അറബ് രാജ്യങ്ങള്‍ക്കിടയിലും ആഫ്രിക്കന്‍ വന്‍കരയിലും നിര്‍ണായക ശക്തിയായിരുന്നു, നേരത്തേതന്നെ ഈജിപ്ത്. അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യംകൂടിയാണത്. അറബ് വസന്ത വിപ്ളവത്തെ തുടര്‍ന്ന് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഈജിപ്ത് ലോകതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണിത്. പ്രസിഡന്‍റ് മുര്‍സിയാകട്ടെ, ഫലസ്തീന്‍, സിറിയ, ഇറാന്‍ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെ സാര്‍വദേശീയ തലത്തില്‍ ഏറെ ശ്രദ്ധേയനാവുകയും ചെയ്തു. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല, ലോക രാഷ്ട്രീയത്തെതന്നെ നിര്‍ണയിക്കുന്നതില്‍ തന്‍െറയും ഈജിപ്തിന്‍െറയും പങ്ക് അദ്ദേഹം കുറഞ്ഞ കാലത്തെ പ്രവര്‍ത്തനത്തിലൂടെ അടിവരയിട്ടുറപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍െറ ദല്‍ഹി സന്ദര്‍ശനമെന്നത് കൂടുതല്‍ ശ്രദ്ധേയമാണ്.
നെഹ്റുവിന്‍െറ കാലം മുതല്‍ തുടര്‍ന്നുപോന്നിരുന്ന നയത്തില്‍ കാതലായ മാറ്റം ഇന്ന് ഇന്ത്യന്‍ വിദേശ നയത്തിനുണ്ട്. ഫലസ്തീന്‍ സ്വാതന്ത്ര്യപോരാട്ടത്തെ പിന്തുണക്കുകയും ഇസ്രായേലിന്‍െറ ക്രൂരതകളെ എതിര്‍ക്കുകയും ചെയ്യുന്നതായിരുന്നു നമ്മുടെ നയം. എന്നാല്‍, 1990കള്‍ മുതല്‍ അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വ അച്ചുതണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന വിദേശ നയമാണ് ഇന്ത്യ നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചുപോന്നത്. വെറുതെ ശത്രുക്കളെ സമ്പാദിക്കാനല്ലാതെ, ഒരു നന്മയും കൊണ്ടുവരാത്ത നയമാണത്. എന്നാല്‍, അമേരിക്കന്‍ സാമ്പത്തികമാന്ദ്യവും അറബ്വസന്തവും ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്ന ചിന്തക്ക് തുടക്കംകുറിച്ചിട്ടുണ്ട്. മുര്‍സിയുടെ സന്ദര്‍ശനവും ഈജിപ്തുമായുണ്ടാക്കുന്ന കൂടുതല്‍ വിസ്തൃതമായ ബന്ധങ്ങളും വിദേശനയത്തില്‍ സമഗ്രമായ പുനരാലോചനകള്‍ക്കുള്ള തുടക്കമാവുമെന്ന് ആശ്വസിക്കാം.
No comments:
Post a Comment