Saturday, March 30, 2013

മുഖപ്രസംഗം March 30 - 2013

മുഖപ്രസംഗം March 30 - 2013


1. സൗദിയിലെ തൊഴില്‍പ്രശ്നം: വേണ്ടത് ക്രിയാത്മക നീക്കം  (മാധ്യമം)
ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ പുതിയൊരു തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട് നാടിന്‍െറ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അനധികൃത തൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താനും വിദേശികള്‍ സ്വന്തമാക്കിവെച്ച മേഖലയിലേക്ക് കൂടി സ്വദേശികളെ ആകര്‍ഷിക്കാനും കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ സ്വാഭാവികമായും ഇന്ത്യക്കാരടക്കമുള്ളവര്‍ക്കാണ് വിനയായിരിക്കുന്നത്. 2011 നവംബറില്‍ നടപ്പാക്കിത്തുടങ്ങിയ ‘നിതാഖാത്’ എന്ന തൊഴില്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കാനുള്ള നീക്കമാണ് ആശങ്ക പരത്തുന്നത്. 

മുഖപ്രസംഗം March 29 - 2013

മുഖപ്രസംഗം March 29 - 2013

1. ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി  (മാധ്യമം)
കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്.
2. ആരോഗ്യകേരളത്തിന് ഒാര്‍മക്കുറിപ്പ് (മനോരമ)
ചുവന്ന രക്താണുക്കള്‍ കുറയുന്ന തലാസീമിയ രോഗം ബാധിച്ച എട്ടു വയസ്സുകാരിക്ക് എച്ച്ഐവി ബാധയുണ്ടായതില്‍ കേരളം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. വര്‍ഷങ്ങളായി രക്തം സ്വീകരിച്ചുവരുന്ന ഈ പെണ്‍കുട്ടിക്കു രക്തസ്വീകരണം വഴിയാകാം രോഗം പകര്‍ന്നതെന്നാണ് ആശങ്ക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ബാധ ഇല്ലെന്നു തെളിഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പു സമഗ്രമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രണ്ടര വയസ്സുമുതല്‍ രക്തം സ്വീകരിക്കുന്ന കുട്ടിക്ക് ഏതു ഘട്ടത്തില്‍, എങ്ങനെയാണു രോഗാണുബാധയുണ്ടായതെന്നു കണ്ടുപിടിക്കേണ്ടതുണ്ടെങ്കിലും ഈ ദുഃഖസംഭവം നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്നു.

മുഖപ്രസംഗം March 28 - 2013

മുഖപ്രസംഗം March 28 - 2013


1. കൂടുതല്‍ സങ്കീര്‍ണമാകുന്ന പാകിസ്താന്‍ രാഷ്ട്രീയം (മാധ്യമം)
രാജ്യം നിലവില്‍വന്നശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ചുവര്‍ഷം തികച്ചെങ്കിലും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ രാഷ്ട്രീയാന്തരീക്ഷത്തിന് കൂടുതല്‍ തെളിമ കൈവരുമെന്ന് കരുതാവുന്ന തരത്തിലല്ല, പാകിസ്താനില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പാക് രാഷ്ട്രീയത്തെ ഇതുവരെ കലുഷിതമാക്കിയ ഘടകങ്ങളില്‍നിന്ന് പൂര്‍ണമായി മുക്തമായില്ല എന്നു മാത്രമല്ല, കാറ്റുംകോളും നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന ദിനങ്ങളെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്, പുതിയ സംഭവവികാസങ്ങള്‍. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന്‍െറ പ്രവാസം അവസാനിപ്പിച്ചുള്ള തിരിച്ചുവരവ് വാര്‍ത്താപ്രാധാന്യം നേടിയത് അദ്ദേഹത്തിന്‍െറ ആഗമനത്തോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വാശിയേറിയതാവും എന്ന കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാവാന്‍ തരമില്ല.


Wednesday, March 27, 2013

മുഖപ്രസംഗം March 27 - 2013

മുഖപ്രസംഗം March 27 - 2013

1. പ്രത്യേക കോടതികള്‍ വേണം; ഒപ്പം കരിനിയമ ഭേദഗതിയും (മാധ്യമം)
ഭീകരാക്രമണ കേസുകളില്‍ പ്രതികളാക്കപ്പെട്ട് അനിശ്ചിതമായി ജയിലില്‍ കഴിയുന്ന മുസ്ലിം യുവാക്കളെ വേഗത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുകയോ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുകയോ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത് ചിരകാലമായി ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ചുവരുന്ന മാനവിക പ്രശ്നത്തിന്‍െറ പരിഹാരത്തിലേക്കുള്ള ക്രിയാത്മക ചുവടുവെപ്പെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. 

Tuesday, March 26, 2013

മുഖപ്രസംഗം March 26 - 2013

മുഖപ്രസംഗം March 26 - 2013 


1. ഇന്ത്യ വളരുന്നു; ഇന്ത്യക്കാര്‍ തളരുന്നു  (മാധ്യമം)
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി) റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ വികസനമാതൃകയുടെ വൈകല്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ആഗോളവികസന സൂചികകളില്‍ അതിസമ്പന്ന ‘വികസിത’ വടക്കന്‍ ബ്ളോക്കിന്‍െറ മേധാവിത്വം ചുരുങ്ങിവരുന്നതായാണ് കാണുന്നത്. വികസ്വര, തെക്കന്‍ രാജ്യങ്ങളും കൂട്ടായ്മകളും അതിവേഗം കുതിച്ചുയരുന്നു. എന്നാല്‍ , ഇതില്‍ സന്തോഷിക്കാനും ആഘോഷിക്കാനും വകയുണ്ടാകേണ്ടിയിരുന്ന നമ്മുടെ രാജ്യം, സാമ്പത്തിക വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും സാമ്പത്തിക-സാമൂഹിക നീതിയുടെ അളവുകളില്‍ കുത്തനെ താഴുന്നു എന്നതാണ് ദുഖകരമായ വൈരുധ്യം. 

2. സെലക്ടര്‍മാര്‍ക്കും യുവനിരയ്ക്കും നന്ദി  (മാത്രുഭൂമി)
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ഞായറാഴ്ച കുറിച്ചത് അതിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാഴികക്കല്ല്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലിലും ഇന്ത്യ ജയിക്കുന്നത് ആദ്യമായിട്ടാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം അലങ്കരിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിജയമെന്നത് മാധുര്യമേറ്റും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളിലും തോറ്റപ്പോഴുണ്ടായ നാണക്കേട് കഴുകിക്കളയാനും നമ്മുടെ ടീമിന് സാധിച്ചു. 
3. ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ക്രിക്കറ്റ്  (മനോരമ
ഒത്തുപിടിച്ചാല്‍ ഏതു കൊമ്പനെയും മലര്‍ത്തിയടിക്കാമെന്ന് ടീം ഇന്ത്യ ക്രിക്കറ്റ് കളത്തില്‍ തെളിയിച്ചു. നായകന്‍ എം.എസ്. ധോണിയുടെ വാക്കുകള്‍ കടമെടുത്താല്‍, സ്മാര്‍ട് ക്രിക്കറ്റ് ആണ് ഒാസ്ട്രേലിയയ്ക്കെതിരെ ടീം പുറത്തെടുത്തത്. ആക്രമണോല്‍സുകത മുന്‍നിര്‍ത്തിയുള്ള കളിയുടെ കാലം കഴിഞ്ഞുവെന്നാണു ധോണിയുടെ പക്ഷം. എതിരാളിയുടെ മനസ്സുവായിച്ച് ബുദ്ധിപരമായ നീക്കങ്ങളിലൂടെ കളംപിടിക്കുന്ന സ്മാര്‍ട് കളിയാണു ഭാവിയില്‍ ചാംപ്യന്‍ ടീമിനാവശ്യമെന്നിരിക്കേ, അതുതന്നെയാണു ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതും. 

Monday, March 25, 2013

മുഖപ്രസംഗം March 25 - 2013

മുഖപ്രസംഗം March 25 - 2013


1. രാഷ്ട്രം ജനതയോടും ജനാധിപത്യത്തോടും ചെയ്യുന്നത്  (മാധ്യമം)
ജനാധിപത്യത്തിന്‍െറ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു മറ തീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേര്‍ന്നതല്ല. എന്നാല്‍ , ഈ പ്രാഥമികമര്യാദ പാടേ അവഗണിച്ചാണ് ഏറെ നാളായി ഇന്ത്യയില്‍ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. വിവരവിനിമയത്തിന്‍െറ വാതിലുകള്‍ ലോകം മലര്‍ക്കെ തുറന്നിടുമ്പോള്‍ വിവരാവകാശത്തെ ചിറകെട്ടി നിര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ജനാധിപത്യത്തെ മുഖമുദ്രയായി സ്വീകരിക്കുമ്പോള്‍തന്നെ കാടന്‍ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അതിന്‍െറ ഘടകങ്ങളെ ഓരോന്നായി പ്രയോഗതലത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ടു പ്രമാദസംഭവങ്ങള്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ ഈ പരിതോവസ്ഥയെ യഥാതഥം അനാവരണം ചെയ്യുന്നുണ്ട്.
2. എന്‍ഡോസള്‍ഫാന്‍: സഹായം വൈകരുത്   (മനോരമ)
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളും സഹായ പ്രഖ്യാപനങ്ങളും ലക്ഷ്യപ്രാപ്തിയിലെത്താന്‍ വൈകുന്നതോടെ കാസര്‍കോട്  ഒരിക്കല്‍ കൂടി സമരവേദിയായിക്കഴിഞ്ഞു. ദുരിതബാധിതര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ഒന്നൊഴിയാതെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും ദുരിതബാധിതരില്‍ ആശങ്കയൊഴിയുന്നില്ല. 
3. കാരുണ്യത്തിന്റെ കുട നിവരട്ടെ  (മാത്രുഭൂമി)

ഒന്നര ദശകമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരപാതയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ദുരിതത്തില്‍നിന്ന് കരകയറാനുള്ള ആശ്വാസ പദ്ധതി കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ സമരവഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചെന്ന വാര്‍ത്ത കാസര്‍കോട്ടെ ദുരിതബാധിതര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിഷമഴയേറ്റ് കരിഞ്ഞ ജന്മങ്ങള്‍ക്ക് അതൊരു പൂമഴയായിരുന്നു. എന്നാല്‍, അത് നടപ്പാക്കുന്നതിലുള്ള താമസം അവരെ വീണ്ടും സമരപാതയിലേക്ക് നയിച്ചിരിക്കുകയാണ്. രാസകീടനാശിനികളുടെ കൈയും കണക്കുമില്ലാത്ത ഉപയോഗമാണ് കാസര്‍കോടിന് ഈ ദുരന്തം സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മരണവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്ണീരുണങ്ങാത്ത അമ്മമാരുടെ മുഖം ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. വിഷം തളിക്കാന്‍ അനുമതി നല്‍കുകവഴി ഒരു നാടിനെ നരകതുല്യമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണത്. 


Sunday, March 24, 2013

മുഖപ്രസംഗം March 24 - 2013

മുഖപ്രസംഗം March 24 - 2013


1. നയതന്ത്രത്തിന്റെ നേരായ വഴി  (മാത്രുഭൂമി)
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സൈനികരെ, നാട്ടില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പ് നേരിടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, 



വിചാരണ നേരിടുന്നതിന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ച ഇറ്റലി സര്‍ക്കാര്‍, നയതന്ത്ര മര്യാദകളുടെയും മനുഷ്യത്വത്തിന്റെയും ശരിയായ വഴിയിലേക്കാണ് തിരിച്ചുവന്നിരിക്കുന്നത്. ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യമാണ് ഇറ്റലിയും. തങ്ങളുടെ സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റം അവിടെ എതിര്‍പ്പുയര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു എന്ന് അവിടെ ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍, സൈനികരെ തിരിച്ചയയ്‌ക്കേണ്ട എന്നായിരുന്നു അന്തിമതീരുമാനമെങ്കില്‍ അതായിരുന്നു ആ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാവുക
2. ഖല്‍നായക് (വാര്‍ ത്തകളിലെ വ്യക്തി) മാധ്യമം 
ഖല്‍നായകരുടെ പ്രശ്നം തോക്കാണ്. കൊള്ളാവുന്ന തോക്ക് കിട്ടിയില്ലെങ്കില്‍ പണി പാളും. ആയുധക്കച്ചവടക്കാരുമായി ഖല്‍നായകര്‍ ബന്ധം സൂക്ഷിക്കുന്നത് അതുകൊണ്ടാണ്. തോക്ക് തന്നെയായിരുന്നു നാഥുറാം ഗോദ്സെയുടെയും പ്രശ്നം. ഗാന്ധിജിയെ കൊല്ലാനുള്ള പല പദ്ധതികളും പാളിപ്പോയത് കൊള്ളാവുന്ന ഒരു തോക്ക് കിട്ടാത്തതുകൊണ്ടാണ്. ഗോപാല്‍ ഗോദ്സെ 200 ഉറുപ്പിക കൊടുത്തു വാങ്ങിയ തോക്ക് വെടിപൊട്ടിച്ചുനോക്കിയപ്പോള്‍ പുകപോലുമുണ്ടായില്ല. ഒടുവില്‍ കിട്ടിയ തോക്കു കൊണ്ട് ഗാന്ധിജിയുടെ നേരെ നിറയൊഴിച്ച് ഗോദ്സെ ഗ്രൂപ്പിലെ ഖല്‍നായകര്‍ ഇന്ത്യയെ ഇരുട്ടിലാഴ്ത്തി. അത് മുമ്പത്തെ കഥ. ഗാന്ധിജിയെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സൗകര്യപൂര്‍വം മറന്നു. അവര്‍ പുറമേക്ക് ജനനേതാക്കളായും അകമേ ഖല്‍നായകരായും ഡബ്ള്‍ റോള്‍ കളിച്ചു. അവിടെ ഒരു ഖല്‍നായക് കടന്നുവന്ന് ഗാന്ധിജിയെ ഓര്‍മിപ്പിച്ചു. ജീവിതത്തിലും വെള്ളിത്തിരയിലും അയാള്‍ പലപ്പോഴും ഖല്‍നായക് തന്നെയായിരുന്നു. പ്രതിനായകന്‍ .  വില്ലന്‍ .

Saturday, March 23, 2013

മുഖപ്രസംഗം March 23 - 2013

മുഖപ്രസംഗം March 23 - 2013

1. അര്‍ധസത്യംപോലെ അപകടകരം അര്‍ധനീതിയും (മാധ്യമം)
1993 മാര്‍ച്ചില്‍ 257 പേരുടെ ജീവന്‍ അപഹരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ബോംബ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി വിധിച്ച യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയും മറ്റു 10 പ്രതികളുടെ മരണശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തതോടെ രാജ്യത്തെ ഞെട്ടിച്ച ഒരു ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചു എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍ .രാഷ്ട്രീയ നേതാക്കളുടെയും സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥ-പൊലീസ് വിഭാഗങ്ങളുടെയും അനിഷേധ്യ പിന്തുണയോടെ അജയ്യമായി വളര്‍ന്ന അധോലോക ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിയ സ്ഫോടനമാണ് 1993 മാര്‍ച്ചിലേതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പൊലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി അധിക്ഷേപാര്‍ഹരായി കണ്ടെത്തിയിട്ടുമുണ്ട്. അധോലോകവുമായി അഭേദ്യബന്ധം ബോളിവുഡിനുമുണ്ടെന്നതിന്‍െറ സൂചനയായാണ് പ്രശസ്ത നടന്‍ സഞ്ജയ് ദത്തിന് ലഭിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിലയിരുത്തപ്പെടുന്നത്. 
2. അഭിമാനാര്‍ഹമായ നയതന്ത്രവിജയം  (മനോരമ)

തര്‍ക്കങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടാന്‍ ഇന്നലെ മടങ്ങിവന്നപ്പോള്‍ ഇന്ത്യ നേടിയത് അഭിമാനാര്‍ഹമായ നയതന്ത്രവിജയമാണ്. അതോടൊപ്പം, സുപ്രീം കോടതിയും രാഷ്ട്രവും ജനതയും ഒരുപോലെ ഒരു സങ്കീര്‍ണ വെല്ലുവിളിയെ തരണംചെയ്തിരിക്കുകയുമാണ്. ഇന്ത്യന്‍ തീരത്തു മീന്‍പിടിക്കുന്ന മൂന്നുലക്ഷം മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷകസ്ഥാനത്തുള്ള വിശ്വാസ്യത ഉറപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു.
3. മുംബൈ സ്‌ഫോടനം അടയാത്ത അധ്യായം  (മാത്രുഭൂമി)
1993 മാര്‍ച്ചില്‍ മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസിന് സുപ്രീംകോടതിയുടെ വിധിയോടെ തത്കാലം തിരശ്ശീല വീണിരിക്കയാണെങ്കിലും ഈ ദാരുണസംഭവത്തിന്റെ അവസാനരംഗമായിക്കഴിഞ്ഞെന്ന് പറഞ്ഞുകൂടാ. രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന് സര്‍വവിധ ഒത്താശകളുംചെയ്ത ടൈഗര്‍ മേമന്‍, അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, അഹമ്മദ് ദോസ എന്നിവര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി കഴിയുകയാണ്. ദാവൂദും ടൈഗര്‍ മേമനും പാകിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള ഈ വിവരം പാകിസ്താന്‍ അധികൃതര്‍ നിഷേധിക്കാറാണ് പതിവ്. യഥാര്‍ഥ ആസൂത്രകര്‍ സ്വതന്ത്രരായി കഴിയവേ കേസിന് തിരശ്ശീലവീണെന്ന് എങ്ങനെ കരുതാനാവും? 

Friday, March 22, 2013

മുഖപ്രസംഗം March 22 - 2013

മുഖപ്രസംഗം March 22 - 2013


1. ദല്‍ഹിയിലെ മുര്‍സി  മാധ്യമം  
ചരിത്രാതീത കാലം മുതല്‍ ബൃഹത്തായ നാഗരികതകള്‍ നിലനിന്ന പ്രദേശങ്ങളെന്ന നിലയില്‍ ഇന്ത്യയും ഈജിപ്തും പങ്കുവെക്കുന്ന ഒരുപാട് സമാനതകളുണ്ട്. ആധുനിക കാലത്താകട്ടെ, ജമാല്‍ അബ്ദുന്നാസറിന്‍െറയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഭരണകാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഹൃദ്യവും ദൃഢവുമായിരുന്നു. എന്നാല്‍, നാസറിനും നെഹ്റുവിനും ശേഷം അങ്ങനെയൊരു ബന്ധമുണ്ടായില്ല. ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന വിടവ് നികത്തുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി നടത്തിയ ഇന്ത്യാ സന്ദര്‍ശനം. ഈജിപ്തിന്‍െറ ചരിത്രത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഏറെ പ്രസക്തമായിരുന്നു അത്

Thursday, March 21, 2013

മുഖപ്രസംഗം March 21 - 2013

മുഖപ്രസംഗം March 21 - 2013

1. പുതിയ നിയമത്തിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമോ?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഇരുപത്തിമൂന്നുകാരിയുടെ നടുക്കുന്ന ജീവിതാനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി പാര്‍ലമെന്‍റ് സമഗ്രമായ ഒരു നിയമനിര്‍മാണത്തിന് മുന്നോട്ടുവന്നത് ചരിത്രസംഭവമാണ്. സ്ത്രീകള്‍ക്ക് എതിരായ ഇമ്മട്ടിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കണമെന്ന പൊതുവായ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ ഫെബ്രുവരി മൂന്നിനു കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ചൊവ്വാഴ്ച ലോക്സഭ ക്രിമിനല്‍ ഭേദഗതി നിയമം (2013 ) പാസാക്കിയത്.
2. വലിയ പ്രത്യാശകളുടെ ഭക്ഷ്യസുരക്ഷ  (മനോരമ)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും തിളക്കമാര്‍ന്ന പദ്ധതികളിലൊന്നായ ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാവാന്‍, ഒൌദ്യോഗിക ഭേദഗതികളോടെ പരിഷ്കരിച്ച ബില്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഈയാഴ്ച ലോക്സഭയില്‍ കൊണ്ടുവരികയാണ്. ജനനം മുതല്‍ മരണം വരെ വ്യക്തിക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാവും നിയമം.
3. കളിക്കാര്‍ക്ക് അച്ചടക്കം വേണം സംഘടനകള്‍ക്ക് സുതാര്യതയും മാതൃഭൂമി 
കായികതാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. പ്രതിബദ്ധതയും പ്രകടന മികവുംകൊണ്ട് നാട്ടുകാര്‍ക്കും യുവതലമുറയ്ക്കും മാതൃകയാവേണ്ടവര്‍. ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍. ആ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ കളിക്കാര്‍ ശ്രമിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ബന്ധപ്പെട്ട കായിക സംഘടനകളുടെ കടമയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ചിലര്‍ അനുസരണക്കേട് കാട്ടിയതിന് ടീം മാനേജ്‌മെന്റ് കൈക്കൊണ്ട നടപടികള്‍ ഇന്ത്യയിലെ ഏതാനും കായിക ഫെഡറേഷനുകളെ ചുറ്റിപ്പറ്റിയുയര്‍ന്ന സംഭവങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.

Wednesday, March 20, 2013

മുഖപ്രസംഗം March 20 - 2013

മുഖപ്രസംഗം March 20 - 2013


1. മനുഷ്യാവകാശ പ്രതിബദ്ധതയോ രാഷ്ട്രീയ മുതലെടുപ്പോ?  (മാധ്യമം) 
ഇരുപത്താറു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2009 മേയിനു മുമ്പുള്ള അഞ്ചു മാസങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേന എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അന്തിമവിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയില്‍ 40,000 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ഐക്യരാഷ്ട്രസഭ യഥാസമയം പുറത്തുവിട്ടിരുന്നതാണ്. തമിഴ്പുലി നായകന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുകയും അയാളുടെ വിമോചനപ്പട നിശ്ശേഷം കഥാവശേഷമാവുകയും ചെയ്ത ശേഷവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ശ്രീലങ്കയിലെ ഉത്തരമേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് രാഷ്ട്രാന്തരീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയപ്പോഴാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അതിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും.
2. വിണ്ട മണ്ണില്‍നിന്ന് വരണ്ട വിലാപം (മനോരമ)
വറ്റിപ്പോയ ജലസ്രോതസ്സ്, വിണ്ടുകീറിയ മണ്ണ്, ഉണങ്ങിത്തീര്‍ന്ന പച്ചപ്പ്, പൊള്ളുന്ന മനസ്സ്... ഒരു വലിയ വറച്ചട്ടിയാണിപ്പോള്‍ കേരളം. സംസ്ഥാന രൂപവല്‍ക്കരണത്തിനു (1956) ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണു കേരളം കടന്നുപോകുന്നതെന്നു സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ കേന്ദ്രസംഘത്തെ സര്‍ക്കാര്‍ ധരിപ്പിച്ചിരിക്കുകയാണ്. ഈ കൊടുംവരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സര്‍ക്കാരിന്റെ കണക്ക്.
3. ഡി.എം.കെ.യുടെ വഴികള്‍ (മാതൃഭൂമി)


ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, യു.പി.എ. ഗവണ്‍മെന്റില്‍നിന്ന് പിന്മാറാനുള്ള ഡി.എം.കെ.യുടെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടാ. ശ്രീലങ്കയിലെ യുദ്ധത്തിന്റെ അന്തിമഘട്ടത്തിലും യുദ്ധത്തിനുശേഷവും അവിടത്തെ തമിഴ്‌വംശജര്‍ അനുഭവിക്കുന്ന ദുഃസ്ഥിതി തമിഴ്‌നാട്ടിലും വൈകാരികമായ കോളിളക്കങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ സാധാരണക്കാരായ തമിഴര്‍ക്ക് നേരിടേണ്ടിവന്ന വമ്പിച്ച ക്ലേശങ്ങളുടെയും ശ്രീലങ്കാ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്തിടെ കൂടുതലായി പുറത്തുവന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയെ സംബന്ധിച്ച പ്രമേയം വരുന്നത്. കൗണ്‍സിലില്‍, ശ്രീലങ്ക നടത്തിയ 'യുദ്ധക്കുറ്റങ്ങളെയും വംശഹത്യ'യെയും അപലപിക്കുന്ന തരത്തില്‍ ഇന്ത്യ പ്രമേയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ. ആഗ്രഹിക്കുന്നു.

Tuesday, March 19, 2013

മുഖപ്രസംഗം March 19 - 2013

മുഖപ്രസംഗം March 19 - 2013


1. നമ്മെ ഭരിക്കേണ്ടവരുടെ ഭാഷ (മാധ്യമം)

സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഘടനയില്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വരുത്തിയ മാറ്റങ്ങള്‍ എതിര്‍പ്പിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മുന്‍കൂട്ടി വിശാലതലത്തില്‍ കൂടിയാലോചനകള്‍ നടക്കേണ്ടിയിരുന്ന വിഷയത്തില്‍ ഇങ്ങനെയൊരു എടുത്തുചാട്ടം എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുണ്ട്. ഇനി ആവശ്യമായ തിരുത്തലുകളോടെ വിജ്ഞാപനമിറക്കാന്‍ സമയം ഏറെയില്ലെന്നിരിക്കെ തിടുക്കത്തില്‍ ഈ വര്‍ഷംതന്നെ മാറ്റങ്ങള്‍ വരുത്തുന്നത് ആശാസ്യമാണോ എന്ന സന്ദേഹവും ബാക്കിയാണ്. മാറ്റങ്ങളിലെ സദുദ്ദേശ്യങ്ങളെ സംശയിക്കുന്നതിലര്‍ഥമില്ലെങ്കിലും പരീക്ഷാഘടനയിലെ നിര്‍ദിഷ്ട പരിഷ്കാരങ്ങള്‍ പ്രയോഗത്തില്‍ പ്രാദേശിക ഭാഷകള്‍ക്കും അതു മുഖേന ഗ്രാമീണ മേഖലയില്‍നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും പ്രതികൂലമാണെന്നത് വസ്തുതയാണ്.

മുഖപ്രസംഗം March 18 - 2013


മുഖപ്രസംഗം March 18 - 2013

1. ജനവികാരം ഏറ്റുവിളിക്കുന്ന നിതീഷ്  (മാധ്യമം) 
ആയിരക്കണക്കിന് അനുയായികളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ ‘അധികാര്‍’ റാലിക്ക് ഏറെ രാഷ്ട്രീയ, സാമൂഹികപ്രാധാന്യമുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി, ന്യൂദല്‍ഹിയുടെയും അതുവഴി രാജ്യത്തിന്‍െറയും ശ്രദ്ധ പിടിച്ചടക്കാനുള്ള ചാണക്യവിദ്യകളില്‍ അഗ്രഗണ്യനായ നിതീഷിന്‍െറ കേവലശ്രമമായി ഞായറാഴ്ച സംഘടിപ്പിച്ച റാലിയെ വിലയിരുത്താം. വികസനനായക പരിവേഷം നല്‍കി നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്ക് ബി.ജെ.പി കച്ചകെട്ടിയിരിക്കെ, അവര്‍ക്കും കോണ്‍ഗ്രസിനും മധ്യേ പ്രാദേശികരാഷ്ട്രീയ സമവാക്യങ്ങളില്‍ കണ്ണുവെച്ച കരുനീക്കത്തിന്‍െറ തുടക്കമായും ഇതിനെ കാണാം. ബിഹാറിന്‍െറ വികസനത്തിനു വേണ്ടി നടത്തിയ റാലിയില്‍നിന്ന് ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയെ മാറ്റിനിര്‍ത്തിയതു പോലും താല്‍ക്കാലികമായ സമദൂര സിദ്ധാന്തത്തിന്‍െറ ഭാഗമായി കാണുന്നവരുണ്ട്.

Sunday, March 17, 2013

മുഖപ്രസംഗം March 17 - 2013

മുഖപ്രസംഗം March 17 - 2013

1. മാതൃഭാഷകളെ ഹനിച്ചുകൊണ്ടുള്ള പരിഷ്‌കാരം വേണ്ട  (മാത്രുഭൂമി)

ദേശീയതയെ ഒരു മഹാനദിയോട് ഉപമിക്കാമെങ്കില്‍ പരസ്​പരം ലയിച്ചുചേര്‍ന്ന് ആ പ്രവാഹത്തെ രൂപപ്പെടുത്തുന്ന പോഷകനദികളാണ് തദ്ദേശീയ ഭാഷകളും സംസ്‌കൃതികളും. വ്യത്യസ്ത രുചികള്‍ പുലര്‍ത്തുന്ന തദ്ദേശീയ സംസ്‌കാരങ്ങളുടെ ആകെത്തുകയാണ് ദേശീയത. ഭാരതീയ ദേശീയതയും അങ്ങനെത്തന്നെ. അതില്‍ മുഖ്യമായ ചിലതും അനുബന്ധമായ മറ്റു ചിലതുമില്ല. ഭാഷകളുടെ കാര്യവും ഭിന്നമല്ല. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും അവ സംസാരിക്കുന്ന ജനതയ്ക്കും തനതായ വ്യക്തിത്വങ്ങളുണ്ട്. ഇന്ത്യയുടെ ശക്തിയായ ഈ സാംസ്‌കാരിക വൈവിധ്യത്തെ ചോദ്യംചെയ്യുന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പരിഷ്‌കാരം. ഇംഗ്ലീഷിനും ഹിന്ദിക്കും മേല്‍ക്കോയ്മ നല്‍കുന്ന ഈ പരിഷ്‌കരണ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അലയടിയാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ കണ്ടത്. തങ്ങളുടെ മാതൃഭാഷകളില്‍ സംസാരിച്ചും സഭ ബഹിഷ്‌കരിച്ചും ജനപ്രതിനിധികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് യു.പി.എസ്.സി.യുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.


2. അധിക്ഷിപ്തന്‍ (വാര്‍ത്തകളിലെ വ്യകതി) മാധ്യമം 

എന്‍െറ നാവിലെ വാക്കുകളും എന്‍െറ ഹൃദയത്തിലെ ധ്യാനവും നിന്‍െറ സമക്ഷം സ്വീകാര്യമാവണേ എന്ന് എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നിട്ടും എന്‍െറ നാവുകള്‍ പിഴച്ചുപോവുന്നല്ലോ. തെറിയല്ലാതൊന്നും നാവില്‍ വരുന്നില്ലല്ലോ. പി.സി. ജോര്‍ജിന്‍െറ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ തീരുമാനമെടുത്തുവല്ലോ. രണ്ടിലും ഒരുപോലെ ആദിദ്രാവിഡപദങ്ങള്‍ വിളയാടുന്നതുകൊണ്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കൊടുക്കാന്‍ ഇനിയെന്തിന് അമാന്തിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സദാചാരവാദികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്നത്. അവര്‍ക്കു മുന്നില്‍ ഞാനൊരു കീടം. മനുഷ്യനേ അല്ല. മനുഷ്യരാല്‍ അധിക്ഷിപ്തന്‍. ജനത്താല്‍ നിന്ദിതന്‍. അവരെന്‍െറ നേരെ കൊഞ്ഞനംകുത്തുന്നു. ചീഫ് വിപ്പായ എന്നെ ‘ചീഫ് വിഴുപ്പ്’ എന്നു വിളിക്കുന്നു. ഈ വിഴുപ്പ് ഇനിയും ചുമക്കണോ എന്ന് അവരൊന്നടങ്കം തലതല്ലി കേഴുന്നു.
എന്‍െറ നാവുകൊണ്ട് ഞാന്‍ പാപം ചെയ്കയില്ല. എന്നാലും എന്‍െറ മുന്നില്‍ ദുഷ്ടരുള്ള കാലത്തോളം എന്‍െറ നാവിന് കടിഞ്ഞാണിടാന്‍ എനിക്കാകയില്ല. പലപ്പോഴും ഞാന്‍ മൂകനായി മിണ്ടാതിരുന്നു. എന്‍െറ ശാന്തതകൊണ്ട് ഫലമുണ്ടായില്ല.

Saturday, March 16, 2013

മുഖപ്രസംഗം March 16 - 2013

മുഖപ്രസംഗം March 16 - 2013


1. ജനദ്രോഹകരമല്ലാത്ത ബജറ്റ്  (മാധ്യമം)
 ധനമന്ത്രി കെ.എം. മാണി കഴിഞ്ഞദിവസം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച 2013-14 വര്‍ഷത്തെ ബജറ്റ് പൊതുവേ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ടുള്ള ജനപ്രിയ ബജറ്റാണെന്ന വിമര്‍ശം അപ്രസക്തമല്ലെങ്കിലും അവശര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സാമാന്യമായി ആശ്വാസം നല്‍കുന്നതാണ് അതെന്ന് സമ്മതിക്കുന്നതാണ് ശരി. മദ്യം, സിഗരറ്റ്, ആഡംബര കാറുകള്‍ തുടങ്ങിയ അനാവശ്യമോ സുഖഭോഗത്തിനു മാത്രം ഉതകുന്നതോ ആയ വസ്തുക്കള്‍ക്കാണ് തീരുവ കൂട്ടാന്‍ ധനമന്ത്രി ശ്രദ്ധിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പ്രയാസപ്പെടുത്തുന്നവിധം ഭൂമി വാങ്ങി മൂന്നു മാസത്തിനകം മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള നിര്‍ദേശത്തോടൊപ്പം മുദ്രക്കടലാസ് വിലയില്‍ രണ്ടു ശതമാനം ഇളവ് ചെയ്യാനുള്ള തീരുമാനവും പൊതുവേ സ്വാഗതം ചെയ്യപ്പെടും.

2. പ്രാര്‍ഥനയോടെ പുനരര്‍പ്പണം (മലയാള മനോരമ)
ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നേകാല്‍ നൂറ്റാണ്ടായി 'മലയാള മനോരമയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും മുന്നില്‍ കൃതജ്ഞതയോടെ നില്‍ക്കുകയാണു ഞാനിപ്പോള്‍ കാലത്തിന്റെ അനന്തയാത്രയില്‍ 125 വര്‍ഷങ്ങള്‍ ഒരു ചെറുബിന്ദു മാത്രമാണെങ്കിലും, ഒരു പത്രസ്ഥാപനത്തിന് ഈ അവസരം നല്‍കുന്ന അഭിമാനവും ആഹ്ളാദവും വളരെ വലുതാണ്. ഞങ്ങളുടെ വഴികളില്‍ എന്നും വിളക്കായി നില്‍ക്കുന്ന പൂര്‍വികരെ ആദരവോടെ ഒാര്‍മിക്കാനും മുന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചു ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ എന്നും ഒപ്പമുള്ള വായനക്കാരോടു ഹൃദയം നിറഞ്ഞ നന്ദി പറയാനുമുള്ളതാണ് ഈ ജൂബിലി വേള. 
3. നാളേക്കുള്ള നിക്ഷേപം  (മാത്രുഭൂമി)
രൂക്ഷമായ വരള്‍ച്ചയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും നടുവില്‍ നിന്നുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിക്കുക ഒരു ധനമന്ത്രിക്ക് എളുപ്പമല്ല. അതിനാല്‍ തന്നെ തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന കെ.എം.മാണിക്കു മേല്‍ മുമ്പെങ്ങുമുണ്ടാവാത്തവിധം സമ്മര്‍ദങ്ങളുണ്ടായിരുന്നു. 'വികസനവും കരുതലു'മെന്ന സമീപനത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റാണ് വെള്ളിയാഴ്ച അദ്ദേഹം അവതരിപ്പിച്ചതെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. 2014 പൊതുതിരഞ്ഞെടുപ്പിന്റെ വര്‍ഷമായതുകൊണ്ട് വികസനയാത്രയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം സ്വീകരിക്കാന്‍ ധനമന്ത്രി പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കാണാം.

മുഖപ്രസംഗം March 15 - 2013

മുഖപ്രസംഗം March 15 - 2013


1. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സദാചാര പ്രതിസന്ധി  (മാധ്യമം)
 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായ കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന അപവാദങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം സൃഷ്ടിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു മന്ത്രിസഭാംഗത്തെക്കുറിച്ച് സദാചാരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നത് മാത്രമല്ല, അതേ മന്ത്രിസഭയുടെ ഭാഗമായ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയിലിരിക്കുന്ന ഒരാള്‍തന്നെ ആ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാഗ്വാദങ്ങളും പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്നതായിരുന്നു.
2. പ്രതീക്ഷയുടെ കാല്‍വെപ്പ്‌  (മാത്രുഭൂമി)
വിശ്വാസത്തിന്റെ ലോകത്ത് പ്രതീക്ഷയുടെ വെളുത്ത പുക ഉയര്‍ത്തി പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരിക്കയാണ്. 1227 വര്‍ഷത്തിനുശേഷം യൂറോപ്പിന് പുറത്തുനിന്ന് കത്തോലിക്കാസഭയ്ക്ക് ഒരു ആത്മീയാചാര്യന്‍ ഉണ്ടാകുന്നു എന്നതുമാത്രമല്ല ഈ സ്ഥാനാരോഹണത്തെ സവിശേഷമാക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭയെ മാത്രമല്ല, ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടില്‍നിന്ന് ആദ്യമായി ഒരു കര്‍ദിനാള്‍ വത്തിക്കാനിലെ പരമോന്നത പദവിയിലെത്തുന്നു എന്ന സവിശേഷതകൂടി ഇതിനുണ്ട്. 

3. ശ്രീനഗറിലെ കൊലവിളി (മനോരമ)
മൂന്നാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയും ആക്രമണം അഴിച്ചുവിട്ടു ഭീകരര്‍ ഇന്ത്യയ്ക്കെതിരായ വെല്ലുവിളി ആവര്‍ത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 21നു പതിനാറു പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സ്ഫോടനം സൃഷ്ടിച്ച നടുക്കം മാറുന്നതിനു മുന്‍പാണു ജമ്മു-കശ്മീരിലെ ശ്രീനഗറിലും ഭീകരാക്രമണമുണ്ടായിരിക്കുന്നത്. 

Thursday, March 14, 2013

മുഖപ്രസംഗം March 14 - 2013

മുഖപ്രസംഗം March 14 - 2013

1. ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം (മാധ്യമം)

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യ നേടിയെടുത്തിരിക്കുന്നു. അടുത്ത കാലം വരെ ചൈനക്കായിരുന്നു ഈ സ്ഥാനം. ലോകത്തിലെ മൊത്തം ആയുധ ഇടപാടിന്‍െറ പത്തു ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോള്‍. ഇവ്വിഷയകമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോക്സഭയില്‍ നിരത്തിയ വിവരങ്ങള്‍ ജനാധിപത്യസമൂഹത്തിന്‍െറ സത്വര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്രായേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 78,175കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയില്‍ മാത്രം 25,126.10 കോടി രൂപയുടെ ആയുധങ്ങളാണത്രെ നാം വാങ്ങിക്കൂട്ടിയത്. ആയുധ ബസാറില്‍ നാം എന്തുമാത്രം ആക്രാന്തം കാട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇറക്കുമതിക്കായി ഖജനാവില്‍നിന്ന് ഊറ്റുന്ന കോടികളുടെ കണക്ക് പരിശോധിച്ചാല്‍ മതി.
2. പ്രത്യാശയിലേക്ക് പുതിയ പാപ്പ (മനോരമ)

വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ  നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്. 

മുഖപ്രസംഗം March 13 - 2013

മുഖപ്രസംഗം March 13 - 2013

1. ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുതന്നെ  (മാധ്യമം)
2012 ഫെബ്രുവരിയില്‍ കേരളീയരായ രണ്ട് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരായ ലെസ്തോറെ മാര്‍സിമിലാനോ, സാല്‍വതോറെ ഗിറോണി എന്നിവര്‍, സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയും നാലാഴ്ചക്കാലത്തേക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് പോയെങ്കിലും ഇനി അവരെ തിരിച്ചയക്കാന്‍ സാധ്യമല്ലെന്ന നിലപാട് ആ രാജ്യത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ടത് ഇന്ത്യയില്‍ വന്‍ വിവാദവും പ്രതിഷേധവും ഉയര്‍ത്തിയതില്‍ അദ്ഭുതമില്ല.
2. ഇറ്റാലിയന്‍ ചതിക്കഥ (മനോരമ)
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്, പ്രത്യേകിച്ച് അവിടത്തെ പരമോന്നത കോടതിക്ക്, നല്‍കുന്ന ഔദ്യോഗികമായ ഉറപ്പിന് ഒരു വിലയുമില്ലേ? സുപ്രീം കോടതിയുടെ പ്രത്യേകാനുമതിയോടെ നാലാഴ്ചത്തേക്കു നാട്ടില്‍ പോയ കൊലക്കേസ് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ അറിയിപ്പ് ഈ ചോദ്യമാണ് ഉയര്‍ത്തുന്നത്. തിരിച്ചയയ്ക്കാമെന്ന ഉറപ്പില്‍ നാവികരുടെ മോചനം തരപ്പെടുത്തിയ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നഗ്നമായ വഞ്ചനയാണു കാണിച്ചിരിക്കുന്നതെന്നു വ്യക്തം. മേലില്‍ അവരുടെ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ? 

Tuesday, March 12, 2013

മുഖപ്രസംഗം March 12 - 2013


മുഖപ്രസംഗം March 12 - 2013

1. നീതി അകലെ ആകരുതെങ്കില്‍ (മാധ്യമം)

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹകര്‍മത്തിനെത്താനും പിതാവിനെ സന്ദര്‍ശിക്കാനും കോടതി ജാമ്യം അനുവദിച്ചത് ആശ്വാസകരമാണ്. എന്നാല്‍, ജാമ്യം നിഷേധിക്കാന്‍ മുമ്പ് പലതവണ വിജയകരമായി നടന്ന ശ്രമങ്ങളും, ഇത്തവണപോലും നാട്ടിലെത്തുന്നത് വൈകിപ്പിക്കാന്‍ നടന്ന നീക്കങ്ങളും സൂചിപ്പിക്കുന്നത്, അണിയറയില്‍ കാര്യങ്ങള്‍ പഴയപടിതന്നെ എന്നാണ്.  നീതി അകലെയാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയെ അതിരുവിട്ട ആരോപണമെന്നതിനേക്കാള്‍ , അന്യായങ്ങള്‍ക്കിരയായ ഒരാളുടെ സങ്കടഹരജിയായി കേള്‍ക്കുന്നതാണ് മനുഷ്യത്വം -നീതിയും.



2. കളിയരങ്ങിലെ നിത്യ വിസ്മയം (മനോരമ)
 
കഥകളിയരങ്ങില്‍ നിറഞ്ഞാടിയവര്‍ പലരുണ്ട്. പക്ഷേ, അരങ്ങിലെ അധികാരിയായി ഒരാളേ ഉണ്ടായിരുന്നുള്ളൂ; വിടപറഞ്ഞ കലാമണ്ഡലം രാമന്‍കുട്ടി നായരാശാന്‍. കളിയരങ്ങു ഭരിക്കുന്നതു പൊന്നാനിപ്പാട്ടുകാരനാണെന്നാണു വയ്പ്. പക്ഷേ, രാമന്‍കുട്ടിയാശാന്‍ അരങ്ങിലെത്തിയാല്‍ കഥമാറും. അരങ്ങിനു മൊത്തത്തിലൊരു ചിട്ടവരും. എല്ലാവരും ആദരപൂര്‍വം ഒതുങ്ങിനില്‍ക്കും. ആ വരവിനു തന്നെയുണ്ടൊരു ഗൌരവം. ആശാന്‍ അണിയറയില്‍ വന്നാല്‍ അവിടെയും വരും ഇൌ ചിട്ടയും ഗൌരവവും. 

3.  പരിഹാരം അഴിച്ചുപണി മാത്രം (മാത്രുഭൂമി )

1965-ല്‍ കെ.എസ്. ആര്‍ .ടി.സി.യായി പരിണമിക്കുന്നതിന് മുമ്പുള്ള സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന്റെ കാലവും കൂടി കണക്കിലെടുത്താല്‍ നമ്മുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനകീയ യാത്രാസംവിധാനത്തിന് ഇപ്പോള്‍ 75 വയസ്സായി. കൃത്യമായി പറഞ്ഞാല്‍ 1938 ഫിബ്രവരി 20-ന് ശ്രീചിത്തിരതിരുന്നാള്‍ ആ സംവിധാനം സ്വയമൊരു യാത്രക്കാരനായിക്കൊണ്ട് തുടക്കമിട്ടതാണെന്ന് കെ.എസ്.ആര്‍ .ടി.സി.യുടെ വെബ്‌സൈറ്റ് അഭിമാനപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ചുമക്കുന്ന കെ.എസ്.ആര്‍.ടി.സി. എന്ന ഭാരം ഇപ്പോള്‍ മലയാളികളെയാകെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന ചിത്രം കേരളത്തിലെ തലയില്‍ കെട്ടിവെച്ചിട്ടുള്ള ഒരുഅമിതഭാരത്തിന്റേതാണ്. എത്ര കോടികള്‍ കിട്ടിയാലും മതിയാകാത്ത ഒരു സാമ്രാജ്യമാണത്. 

മുഖപ്രസംഗം March 11 - 2013

മുഖപ്രസംഗം March 11 - 2013



1. കിടപ്പാടത്തിനുള്ള അവകാശം (മാധ്യമം)

ജനസംഖ്യാനുപാതികമായി രാജ്യത്ത് 18.78 ദശലക്ഷം വീടുകളുടെ കുറവുണ്ടെന്നു ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു. 14.99 ദശലക്ഷം പേര്‍ ഇരിക്കപ്പൊറുതിയില്ലാത്ത വീടുകളിലാണെങ്കില്‍ ഇനിയൊരു 5,30,000 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം തന്നെയില്ലെന്ന് മന്ത്രി പറയുന്നു. 2001 ലെ സെന്‍സസ് വെച്ചുനോക്കുമ്പോള്‍ ഭവനലഭ്യതയില്‍ കാര്യമായ പുരോഗതി മന്ത്രി അവകാശപ്പെടുമ്പോഴും പൗരന്‍െറ സുരക്ഷിതത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമായി ഭരണഘടന പറഞ്ഞ തലചായ്ക്കാനുള്ള അവകാശം ദശലക്ഷങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ടു തന്നെയാണുള്ളത്. സെന്‍സസില്‍ പരിഗണിക്കപ്പെടാനുള്ള പ്രാഥമികയോഗ്യത ഒക്കാത്ത കടത്തിണ്ണകളും പാതയോരങ്ങളും പാര്‍പ്പിടമാക്കിയ പരസഹസ്രങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നുമോര്‍ക്കണം.


2. അരുവിപ്പുറത്തിന്റെ പ്രകാശധാര (മനോരമ)

നാം കേട്ടിട്ടുള്ള പല വിപ്ളവങ്ങളും രക്തരൂഷിതങ്ങളാണ്. എന്നാല്‍ , നമ്മള്‍ മലയാളികള്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും ഉദാത്തമായ സാമൂഹികവിപ്ളവം വളരെ നിശ്ശബ്ദമായി ഒരു പുലര്‍കാലത്ത്, ഒരു നദിക്കരയില്‍ ഉദിച്ചതാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും മഹാനായ യോഗിയും സാമൂഹിക വിപ്ളവകാരിയുമായ ഒരു ഗുരു അതിനു വിത്തു പാകി - അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു; ഇന്നേക്കു 125 വര്‍ഷം മുന്‍പ്. 

3. വേണ്ടത് ജീവന്റെ വിലയറിയുന്ന പരിശോധന (മാതൃഭൂമി)

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തിലുള്ള നാടാണ് നമ്മുടേത്. നിയമം അനുസരിക്കാന്‍ വാഹനമോടിക്കുന്നവര്‍ക്കും അത് നടപ്പാക്കാന്‍ പോലീസിനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇന്ന് ലംഘിക്കപ്പെടുന്ന ഏറ്റവും വലിയ കുറ്റം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്ന മട്ടില്‍ പോലീസിന്റെ ഹെല്‍മറ്റ്‌വേട്ട ഇരുചക്രവാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലേക്ക് വളരുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. കോഴിക്കോട് തിരുവണ്ണൂര്‍ ബൈപ്പാസില്‍ പോലീസ് വാഹനപരിശോധനയ്ക്കിടയില്‍ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായത് തീര്‍ത്തും വേദനാജനകമായ സംഭവമാണ്. 

Sunday, March 10, 2013

മുഖപ്രസംഗം March 10 - 2013

മുഖപ്രസംഗം March 10 - 2013

1. ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണം  (മാത്രുഭൂമി)

ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടുകാലത്തെ വംശീയസംഘര്‍ഷത്തിന് 2009-ല്‍ തിരശ്ശീല വീണപ്പോള്‍ ലോകം നിശ്വാസമുതിര്‍ത്തിരുന്നു; ഇന്ത്യയും. തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യത്തോടെയായിരുന്നു ഈ യുദ്ധവിരാമം. പുലികളെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമായിരുന്നിരിക്കാം ഈ അന്ത്യമെങ്കിലും അക്രമത്തിനും കൊലയ്ക്കും അവസാനമായതില്‍ സമാധാനകാംക്ഷികള്‍ ആശ്വസിച്ചു. യുദ്ധം അവസാനിച്ച 2009 മുതല്‍ 2013 വരെയുള്ള മൂന്നുനാല് കൊല്ലങ്ങള്‍, 26 കൊല്ലത്തെ പകയുടെ മുറിവുകള്‍ ഉണക്കാന്‍ പര്യാപ്തമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രീലങ്കയിലെ സിംഹളര്‍ക്കും തമിഴര്‍ക്കും പരസ്​പരമുള്ള അവിശ്വാസം അവസാനിക്കാനുള്ള കാലമായിട്ടില്ല. എങ്കില്‍പ്പോലും പരസ്​പരവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുകയും പകവീട്ടാന്‍ ശ്രമം നടക്കാതിരിക്കുകയും ചെയ്താലേ കാര്യങ്ങള്‍ സുഗമമാകൂ. 



2. ജാതകവശാല് (മാധ്യമം) വാര്‍ത്തകളിലെ വ്യക്തി 

ജാത്യാലുള്ളത് തൂത്താല്‍ പോവുമോ എന്നൊരു ചൊല്ലുണ്ട്. ചിലരുടെ തലവരയനുസരിച്ചിരിക്കും കാര്യങ്ങള്‍. ജാതകത്തിലൊക്കെ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അങ്ങനെയുള്ളവരുടെ ജീവിതം കാണുമ്പോഴാണ്. 1966 മേയ് 25ന് കീഴൂട്ട് തറവാട്ടില്‍ വന്ന് ജാതകമെഴുതിയ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കുറിച്ചു: ഇവന് 80 വയസ്സുവരെ ആയുസ്സുണ്ട്; സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്ന്. അതിനര്‍ഥം 80ാം വയസ്സുവരെ അതു കേള്‍ക്കാന്‍ യോഗമുണ്ടെന്നാണ്

മുഖപ്രസംഗം March 09 - 2013

മുഖപ്രസംഗം March 09 - 2013

1. കാര്‍ഷിക കടാശ്വാസത്തിന്റെ  ദുര്‍ഗതി (മാധ്യമം)

കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും അരങ്ങേറിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചു. അര്‍ഹര്‍ക്ക് ആശ്വാസം നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്തതിന്‍െറ ഒട്ടേറെ ഉദാഹരണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. 52,000 കോടി രൂപ ചെറുകിട, ഇടത്തരം കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ നീക്കിവെച്ചതെങ്കിലും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ തയാറായ വന്‍കിട കൃഷിക്കാര്‍ക്കാണ് 25 ശതമാനവും അനുവദിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 

2. ഓര്‍മകള്‍ ഉണ്ടായിരിക്കണം  (മാതൃഭൂമി)  
 
മലയാളികളുടെ ചിന്തയിലും ഭാവനയിലും എന്നും വസന്തം വിരിയിക്കുന്ന ഭാഷയിലെ നിത്യവിസ്മയമാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. ഖസാക്കിലെ 'കൂമന്‍കാവ്' നമുക്കൊരു ദേശംതന്നെയാണ്. ഓരോ വായനയും ഓരോ സന്ദര്‍ശനത്തിന്റെ സവിശേഷാനുഭൂതികള്‍ പകരുന്ന ദേശം. അത് നമ്മുടെ സ്മൃതിവനങ്ങളുടെ ഭാഗമാണ്. ഒ.വി. വിജയന്‍ പഠിച്ച കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇതിഹാസകാരന്റെ സ്മരണയ്ക്ക് ഒരു സ്മൃതിവനം നിര്‍മിക്കുന്നു എന്നത് ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും അഭിമാനമാക്കേണ്ടതാണ്. അതൊരു സാമൂഹികപാഠമാണ്. എന്നാല്‍, ആ പാഠത്തിനകത്തെ ഒ.വി. വിജയന്‍ശില്പത്തെ അജ്ഞാതരായ ചില സമൂഹവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് ഏത് മലയാളിയെയും ഞെട്ടിക്കുന്നതാണ്. അതൊരു നിസ്സാര സംഭവമല്ല. ശില്പത്തിന്റെ കണ്ണട തകര്‍ക്കുകയും കണ്ണ് തുരന്നെടുക്കുകയും ചെയ്തതില്‍ പ്രതീകാത്മകമായ ഒരു യുദ്ധപ്രഖ്യാപനമുണ്ട്. നമ്മുടെ സ്മൃതികളോടും ചരിത്രത്തോടുമുള്ള ഒരു ധിക്കാരമുണ്ട്. വ്യത്യസ്തമായ കാഴ്ചകള്‍ നമുക്ക് പകര്‍ന്നുതന്ന ഒരെഴുത്തുകാരന്റെ സ്മരണയോടുള്ള അനാദരവാണത്.

മുഖപ്രസംഗം March 08 - 2013

മുഖപ്രസംഗം March 08 - 2013

1. മിര്‍സ: ആന്‍റണി എന്ത് തീരുമാനമെടുക്കും?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29ന് ബംഗളൂരുവില്‍നിന്ന് പൊലീസ് പൊക്കിയെടുത്തുകൊണ്ടുപോയ 12ഓളം മുസ്ലിം ചെറുപ്പക്കാരില്‍ ഒരാളാണ് ഇജാസ് അഹ്മദ് മിര്‍സ. പത്രപ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമടക്കം ഒരു സംഘം ആളുകളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതിന്‍െറ പേരിലാണ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും പ്രഫഷനലുകളോ വിദ്യാര്‍ഥികളോ ആയിരുന്നു. അവരില്‍ പത്രപ്രവര്‍ത്തകനായ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് നല്‍ബന്തി എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് കോടതി അവരെ വെറുതെ വിട്ടു.


2. വനിതാദിനത്തില്‍ വേദനയോടെ (മാത്രുഭൂമി )

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞുങ്ങളെപ്പോലും അക്രമികള്‍ വെറുതെ വിടുന്നില്ല. ഏറ്റവുമൊടുവില്‍ തിരൂരില്‍ മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിനെ ചിലര്‍ കാമാര്‍ത്തിക്കിരയാക്കി കൊല്ലാക്കൊല ചെയ്തിരിക്കയാണ്. തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് സൗമ്യ സംഭവവും ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതുമൊക്കെ രാജ്യത്ത് ഏറെ പ്രതിഷേധമുണര്‍ത്തിയിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് തെരുവോരത്തുറങ്ങിയ നിസ്സഹായയായ കുഞ്ഞിന് ഇത്തരമൊരു അനുഭവം. സ്ത്രീ സുരക്ഷയ്ക്ക് രാജ്യത്ത് വേണ്ടത്ര നിയമങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സഹായമേകാന്‍ വനിതാകമ്മീഷന്‍ മുതല്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വരെയുണ്ട്. എന്നിട്ടും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഇവിടെ അന്യമായി തുടരുകയാണ്. 

Thursday, March 7, 2013

മുഖപ്രസംഗം March 07 - 2013

മുഖപ്രസംഗം March 07 - 2013


1. ലോകത്തിന് നഷ്ടപ്പെട്ട പോരാട്ടവീര്യം  (മാധ്യമം)

ഇച്ഛാശക്തിയുടെ കരുത്തുകൊണ്ട് ജീവിത ഔത്യങ്ങള്‍ കീഴടക്കുകയും പുരോഗമനചിന്ത വഴി ഒരു നാടിന്‍െറയും ജനതയുടെയും ശിരോലിഖിതം തിരുത്തിക്കുറിക്കുകയും ചെയ്ത വിപ്ളവകാരിയാണ് ബുധനാഴ്ച അന്തരിച്ച വെനിസ്വേല പ്രസിഡന്‍റ് ഊഗോ ചാവെസ്. സാധാരണക്കാരനായ ഒരു പട്ടാളക്കാരനായി ജീവിതമാരംഭിച്ച അദ്ദേഹം ബാഹ്യശത്രുക്കള്‍ മെനഞ്ഞ കുടിലതന്ത്രങ്ങള്‍ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിച്ചു എന്നു മാത്രമല്ല, സ്വരാജ്യം അകപ്പെട്ട ജീര്‍ണതകളെയും ഭരണകൂട ഭീകരതയെയും വിപാടനം ചെയ്യാന്‍ അതിസാഹസിക മാര്‍ഗങ്ങള്‍ പുണരുകയും ചെയ്തു.



2. വ്യവസ്ഥാപിതത്വത്തെ വെല്ലുവിളിച്ച ജനനായകന്‍  (മാത്രുഭൂമി)

സാമ്രാജ്യത്വത്തിന്റെ പടയോട്ടത്തിനെതിരെ കാവല്‍ ഭടനായി നിന്ന ഹ്യൂഗോ റഫയേല്‍ ചാവേസ് ചരിത്രത്തിലേക്കാണ് വിടവാങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങള്‍ക്കും നിയോലിബറല്‍ വാദത്തിനും ഉദാരീകരണ സാമ്പത്തിക നയത്തിനുമെതിരെ ചാവേസ് ഉയര്‍ത്തിയ പ്രതിരോധത്തെയും നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെയും ആദരവോടെയല്ലാതെ അനുസ്മരിക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ പഴങ്കഥയാവുകയും പാശ്ചാത്യമുതലാളിത്തം എല്ലായിടവും ജയക്കൊടി നാട്ടുകയും ചെയ്യുന്ന സമകാലിക ആഗോള രാഷ്ട്രീയത്തില്‍ അവസാനത്തെ വിമോചകന്റെ പ്രതിച്ഛായയാണ് ചാവേസിനു ലഭിച്ചിരുന്നത്.


3. ചരിത്രമായി ഷാവേസ് (മനോരമ)

വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയില്‍ പൊതുവില്‍ തന്നെ ഇനിയെന്ത് എന്ന ഉദ്വേഗം മുറ്റിനില്‍ക്കുന്ന ചോദ്യമാണു പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്താടെ ഉയര്‍ന്നിരിക്കുന്നത്. കാരണം, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ആ മേഖലയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇത്രയേറെ ആഴത്തില്‍ സ്വാധീനംചെലുത്തിയ മറ്റൊരു നേതാവില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കു മറ്റൊരു ഷാവേസാകാന്‍ കഴിയുമോ എന്ന സംശയവും നിലനില്‍ക്കുന്നു. 

Wednesday, March 6, 2013

മുഖപ്രസംഗം March 06 - 2013

1. കെ.എസ്.ആര്‍.ടി.സിക്ക് അന്ത്യകൂദാശ?  (മാധ്യമം) 
നാല്‍പത്തെട്ടു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് കേരളത്തിലെ റോഡ് ഗതാഗതരംഗത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഡീസലിന് വിപണിവില ഈടാക്കിത്തുടങ്ങിയതോടെയാണ് ആദ്യമേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്ന പരുവത്തില്‍, സ്വതേ വരവിനേക്കാള്‍ എത്രയോ കൂടിയ ചെലവും ചുമന്നോടുന്ന ഈ പൊതുഗതാഗത കമ്പനി ഏതു നിമിഷവും ഓട്ടം നിലച്ച് നിശ്ചലമാവുന്ന സ്ഥിതിയിലെത്തിയത്. 

2. അധ്യാപകരുടെ ഇടിയുന്ന വിശ്വാസ്യത  (മാത്രുഭൂമി)

കുട്ടികളെ മാത്രമല്ല, അവരിലൂടെ സമൂഹത്തെത്തന്നെ പഠിപ്പിക്കുന്നവരാണ് അധ്യാപകര്‍. ഭാഷയും സാമൂഹികപാഠവും ചരിത്രവും ശാസ്ത്രവും എല്ലാം അവരിലൂടെയാണ് ഭാവിയിലേക്ക് ഒഴുകിപ്പോകുന്നത്. ആ പഠിപ്പ് പിഴച്ചാല്‍ സമൂഹം എവിടെയാണെത്തുക? നമ്മുടെ സ്‌കൂള്‍ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അധ്യാപകസമൂഹത്തിന് കഴിയുന്നില്ലെന്ന് വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ ഡയറ്റ് സംസ്ഥാനതലത്തില്‍ നടത്തിയ പുതിയപഠനം ഏവരെയും ആശങ്കാകുലരാക്കേണ്ടതുണ്ട്. ഒരുവിഭാഗം അധ്യാപകര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ ഉദാസീനത പുലര്‍ത്തുന്നുവെന്നും തൊഴില്‍പരമായ മികവ് കാട്ടുന്നില്ലെന്നും സമൂഹം കരുതുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.  

3. എത്രയുംവേഗം കുരുക്കഴിയട്ടെ(മനോരമ)

ദേശീയപാത 47ല്‍ (ഇപ്പോള്‍ എന്‍എച്ച് 544) ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതികളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നു. ഇൌ നാലു ജംക്ഷനുകളിലെയും ഗതാഗതക്കുരുക്ക് ദേശീയപാതയ്ക്കാകെ വിലങ്ങിടുന്നതിനാല്‍ ഇതു കൊച്ചിയുടെ മാത്രം പ്രശ്നമായി ചുരുക്കിക്കാണാനാവില്ല.



Tuesday, March 5, 2013

മുഖപ്രസംഗം March 05 - 2013

മുഖപ്രസംഗം March 05 - 2013


1. വൈദ്യുതി: പ്രതിസന്ധിയെ അവസരമാക്കാം (മാധ്യമം )

പെട്രോളിനും ഡീസലിനും ഗ്യാസിനും വിലവര്‍ധിക്കുമ്പോള്‍ അത് ഒട്ടനേകം ചീത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഒരു പ്രയോജനം അതിനുണ്ട് -സര്‍ക്കാറും ജനങ്ങളും ബദല്‍ ഊര്‍ജസ്രോതസ്സുകളെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കും എന്നതാണത്. വലിയ ഊര്‍ജപ്രതിസന്ധിക്ക് മുന്നിലകപ്പെട്ട കേരളം ഇങ്ങനെ മറ്റു സാധ്യതകള്‍ പരീക്ഷിക്കുന്നുവെന്നത് വളരെ നല്ല കാര്യമാണ്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് സൗരോര്‍ജ ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി 500 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരവൈദ്യുതിശാലകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു


2 . മദ്യനയം കുഴഞ്ഞുമറിയുന്നു (മാത്രുഭൂമി)

കേരളസമൂഹത്തിന്റെ പാതവക്കിലിരുന്ന് മദ്യത്തിനെതിരെയും മദ്യഷാപ്പുകള്‍ക്കെതിരെയും തുടരെ സമരം നടത്തിവരുന്നവരാണ് മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍. അക്രമമുണ്ടാക്കാത്തതുകൊണ്ട് അവരുടെ സമരം പൊതുജന ശ്രദ്ധയില്‍ പൊതുവേ പെട്ടുവെന്നു വരില്ല. പാതയോരത്തെ സമരപ്പന്തലിനെ സമൂഹം കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌തേക്കാം. ആ സമരങ്ങളുടെ ഫലമായി ജനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഒരധികാരം ഈയിടെ പുനഃസ്ഥാപിച്ച് കിട്ടുകയുണ്ടായി. തങ്ങളുടെ പ്രദേശത്ത് മദ്യഷാപ്പ് വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അതുവഴി ആ പ്രദേശവാസികള്‍ക്ക് വീണ്ടും കിട്ടിയത്. പഞ്ചായത്തിരാജ് -നഗരപാലികാ ചട്ടങ്ങളില്‍ ഈ അവകാശം നേരത്തേ ഉണ്ടായിരുന്നെങ്കിലും പിന്നീടത് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എന്നാല്‍ ചട്ടം പുനഃസ്ഥാപിച്ചപ്പോള്‍ അതില്‍ പെട്ടെന്ന് ശ്രദ്ധയിപ്പെടാത്ത ഒരു പഴുത് കിടപ്പുണ്ടായിരുന്നു. മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ എന്നതുപോലെ അനുമതി നല്‍കാനും ഈ അവകാശം ഉപയോഗിക്കാമല്ലോ. ഇപ്പോള്‍ അതാണ് സംഭവിച്ചിരിക്കുന്നത്. 





3. മികവിന്റെ സ്മാഷ്  (മനോരമ)
കേരള വോളിബോള്‍ വീണ്ടും ഉയരങ്ങളിലേക്കു കുതിക്കുന്നു. അടുത്തടുത്തു രണ്ടു ദേശീയ കിരീടവിജയങ്ങളുമായി പുരുഷന്മാരും ഒരു വിജയവും ഒരു രണ്ടാം സ്ഥാനവുമായി വനിതകളും നാടിന്റെ വോളിക്കരുത്തിനു തിലകം ചാര്‍ത്തുമ്പോള്‍ അഭിമാനിക്കാം: വോളിബോളില്‍ നാം പോയകാലങ്ങള്‍ തിരിച്ചുപിടിക്കുകയാണ്. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ സ്നേഹത്തോടെ കൊണ്ടാടിയ ആഘോഷമായിരുന്നു വോളിബോള്‍. പിന്നെ, ക്രിക്കറ്റിന്റെയും മറ്റും വെള്ളിത്തിളക്കത്തില്‍ നാം വോളിബോളിനെ മറന്നു. അപ്പോഴും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും താരങ്ങളെ വാര്‍ത്തെടുക്കാനും ചിലരെങ്കിലും വിയര്‍പ്പൊഴുക്കുന്നുണ്ടായിരുന്നു. 

Monday, March 4, 2013

മുഖപ്രസംഗം March 04 - 2013

മുഖപ്രസംഗം March 04 - 2013

1. ബംഗ്ളാദേശിലെ ജനാധിപത്യ കശാപ്പ്  (മാധ്യമം)


വൈരനിര്യാതന രാഷ്ട്രീയം 'കിഴക്കിന്റെ രോഗി'യായ ബംഗ്ളാദേശില്‍ ചോരക്കളികള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. മാനുഷികമര്യാദകള്‍ കാറ്റില്‍ പറത്തി സായുധാധികാര ബലത്തില്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പ്രതിപക്ഷത്തെ അടിച്ചൊതുക്കാന്‍ ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുകയാണവിടെ. ഏറ്റവുമൊടുവില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ രൂപവത്കരിക്കപ്പെട്ട ട്രൈബ്യൂണലിനെ ശൈഖ് ഹസീനയുടെ അവാമിലീഗ് ഗവണ്‍മെന്റ് രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കി മാറ്റിയതാണ് രാജ്യത്തെ സ്ഫോടനാത്മകമാക്കിയിരിക്കുന്നത്. പ്രബല പ്രതിപക്ഷകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മൗലാന ദില്‍വര്‍ ഹുസൈന്‍ സഈദിയെ കൂടി തൂക്കിലേറ്റാന്‍ വ്യാഴാഴ്ച ട്രൈബ്യൂണല്‍ വിധിച്ചതാണ് പുതിയ പ്രകോപനം. പുതിയ സംഘര്‍ഷങ്ങളില്‍ അറുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് ജമാഅത്തെ ഇസ്ലാമിയും, അതിനെ ശക്തി ഉപയോഗിച്ചു നേരിടാന്‍ ഭരണകൂടവും ഉറച്ചതോടെ കാലുഷ്യം വഷളാവുകയേയുള്ളൂ.

2. കത്തിച്ചുകളയുന്ന ലക്ഷങ്ങള്‍ പൊട്ടിച്ചു കളയുന്ന ജീവിതങ്ങള്‍  (മാത്രുഭൂമി )

ഓരോ ഉത്സവകാലവും ഓരോ ദുരന്തസ്മരണകള്‍ മാത്രമാണ് ബാക്കിയാക്കുന്നതെങ്കില്‍ എന്തിന് അത്തരം ഉത്സവാഘോഷങ്ങള്‍ എന്ന് ചിന്തിക്കുവാന്‍ സമയമായി. പാലക്കാട് ചെര്‍ുപ്പുളശ്ശേരിക്കടുത്തുള്ള പന്നിയംകുറിശ്ശിയിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു ജീവനാണ് അപഹരിക്കപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2011 ഫിബ്രവരി ഒന്നിന് പാലക്കാട്ട് തന്നെയുള്ള ത്രാങ്ങാലിയിലെ വെടിക്കെട്ടപകടത്തില്‍ 13 പേരാണ് മരിച്ചത്. ഓരോ ദുരന്തവും അവശേഷിപ്പിക്കുന്നത് മരിച്ചവരുടെ എണ്ണക്കണക്കിനപ്പുറം സമൂഹദുരന്തം തന്നെയായിമാറുന്ന അംഗവൈകല്യം വന്നവരുടെയും അനാഥരാകുന്ന കുട്ടികളുടെയും ജീവിതാവസ്ഥകള്‍ കൂടിയാണ്.

3. ഡല്‍ഹിയെ ഒാര്‍ത്ത് കേഴുക നാം (മനോരമ )

ജനാധിപത്യ ഭാരതത്തിനു മുഴുവന്‍ മാതൃകയാകേണ്ടതും ലോകത്തിനുമുന്നില്‍ നമ്മുടെ കുലീനമായ മുദ്രാമുഖം പ്രദര്‍ശിപ്പിക്കേണ്ടതുമായ നഗരമാണ് ഡല്‍ഹി. ഭരണത്തിന്റെ കേന്ദ്രബിന്ദുവും സുരക്ഷാക്രമീകരണങ്ങളുടെ വന്‍ സന്നാഹങ്ങള്‍ സദാ സജ്ജവുമായ നമ്മുടെ കിരീടനഗരത്തിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതരായിരിക്കുന്നത് എന്നതു രാജ്യത്തിനുമുഴുവന്‍ നാണക്കേടുതന്നെ

Sunday, March 3, 2013

മുഖപ്രസംഗം March 03 - 2013

മുഖപ്രസംഗം March 03 - 2013
1. ബംഗ്ലാദേശ് ഭൂതകാലത്തെ നേരിടുമ്പോള്‍ (മാത്രുഭൂമി)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ബംഗ്ലാദേശില്‍ എത്തുകയാണ്. റെയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരിയും നാല് എം.പി.മാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബംഗ്ലാദേശുമായി ഊഷ്മളമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ , കലുഷമായ ഒരു ബംഗ്ലാദേശിലാണ് രാഷ്ട്രപതി എത്താന്‍പോകുന്നത്. ആ രാജ്യത്തെ ആഭ്യന്തരസാഹചര്യം മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാലാമത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി രാജ്യത്തുടനീളം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്. പാര്‍ട്ടിയുടെ നയരൂപകര്‍ത്താക്കളില്‍ ഒരാളായ ദെല്‍വര്‍ ഹുസൈന്‍ സെയ്യീദിന് യുദ്ധക്കുറ്റങ്ങള്‍ വിചാരണചെയ്യുന്ന ട്രൈബ്യൂണല്‍ ഇക്കഴിഞ്ഞ ദിവസം വധശിക്ഷവിധിച്ചത് അവിടെ അക്രമങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു.


2. സംഗീതമൂര്‍ത്തി വാര്‍ ത്തകളിലെ വ്യക്തി (മാധ്യമം) - വെങ്കിടേശ്വര ദക്ഷിണാമൂര്‍ത്തി

കാട്ടിലെ പാഴ്മുളംതണ്ടു മതിയായിരുന്നു അയാഅമം ള്‍ക്ക് പാട്ടിന്‍െറ പാലാഴി തീര്‍ക്കാന്‍. ‘വാതില്‍പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കളമധുരമാം കാലൊച്ച കേട്ടു’വെന്ന് കേള്‍ക്കുമ്പോള്‍ ആ ദിവ്യരാഗത്തിന്‍െറ ആഴമറിയുന്നു നമ്മള്‍. പാട്ടിലുള്ള പ്രണയികളുടെ അനുരാഗത്തിന്‍െറ ആഴം മാത്രമല്ല. ആ വരികളിലേക്കും വാക്കുകളിലേക്കും അയാള്‍ സന്നിവേശിപ്പിച്ച രാഗത്തിന്‍െറ അപാരമായ ആഴംകൂടി. സംഗീതലോകം ആദരവോടെ വിളിക്കുന്ന പേര് ‘സ്വാമി’.

Saturday, March 2, 2013

മുഖപ്രസംഗം March 02 - 2013


മുഖപ്രസംഗം March 02 - 2013

1. ‘ഇസ്ലാം ഭീതി’ ലോക സമാധാനത്തിന് ഭീഷണി (മാധ്യമം)

ബുധനാഴ്ച വിയനയില്‍ യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് ഫോറത്തെ അഭിമുഖീകരിക്കെ, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെട്ടിത്തുറന്നു പറഞ്ഞ ചില സത്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ഇസ്രായേലിലും ഒച്ചപ്പാടിന് വഴിവെച്ചിരിക്കുന്നു. നാഗരികതകള്‍ തമ്മിലെ സഖ്യവും സംവാദവും കൂടിയാലോചനകളും സഹിഷ്ണുതയും എന്നത്തേക്കാളും ആവശ്യമായ ഒരു പ്രക്രിയയിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഉര്‍ദുഗാന്‍ പ്രസംഗമധ്യേ സയണിസം, സെമിറ്റിക് വിരുദ്ധത, ഫാഷിസം എന്നിവയെപ്പോലെ ഇസ്ലാമോ ഫോബിയയും മാനവികതക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടതാണ് സയണിസ്റ്റ് ലോബിയെ വെകളി പിടിപ്പിച്ചിരിക്കുന്നത്.  നാഗരികതകളുടെ സംഘട്ടനം എന്ന സാമുവല്‍ ഹണ്ടിങ്ടന്‍െറ കുപ്രസിദ്ധമായ സിദ്ധാന്തത്തിനു പകരം നാഗരികതകളുടെ സഹകരണം എന്ന ഉര്‍ദുഗാന്‍െറ ആശയം ഗൗരവപൂര്‍വം പരിഗണിക്കപ്പെടുകയാണ് വേണ്ടിയിരുന്നത്. ഇസ്ലാമിനെ മാത്രമല്ല മതങ്ങളെ പൊതുവെത്തന്നെ അശാന്തിയുടെയും അരക്ഷിതത്വത്തിന്‍െറയും സ്രോതസ്സായി കാണുന്ന പ്രവണത മതനിഷേധപരമായ സെക്കുലറിസത്തിന്‍െറ സ്വാധീനഫലമാണ്

2. സമാധാനത്തിനുവേണ്ടി ഒരു ജനവിധി (മാതൃഭൂമി )

കേന്ദ്രബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ മൂന്ന് സംസ്ഥാന നിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം ഏറെ ജനശ്രദ്ധയാകര്‍ഷിക്കാതെ കടന്നുപോയി. ത്രിപുരയിലും നാഗാലന്‍ഡിലും മേഘാലയയിലും ഭരണകക്ഷികള്‍തന്നെ അധികാരം നിലനിര്‍ത്തിയെന്നതാണ് സവിശേഷത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവേ തീവ്രവാദപ്രവര്‍ത്തനങ്ങളിലും വിഘടനവാദങ്ങളിലുംപെട്ട് ഉലയുമ്പോള്‍ അതില്‍നിന്ന് വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിച്ച ത്രിപുരയിലെ ഫലമാണ് ഏറ്റവും ശ്രദ്ധേയവും അസൂയാവഹവും.

3. യുദ്ധക്കുറ്റത്തിന്റെ കരിനിഴലില്‍
നാലു പതിറ്റാണ്ടു മുന്‍പു നടന്ന യുദ്ധത്തിന്റെ അലയൊലികള്‍ ബംഗദേശിനെ ഇപ്പോഴും ഇളക്കിമറിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ബംഗദേശിന്റെ വിമോചനത്തിനു വേണ്ടി നടന്ന യുദ്ധത്തിനിടയില്‍ നടമാടിയ കൊടിയ പാതകങ്ങള്‍ അത്രയും നടുക്കമുളവാക്കുന്നതായിരുന്നു. ആ കുറ്റങ്ങളുടെ പേരില്‍ ബംഗദേശ് ജമാഅത്തെ ഇസ്ലാമിയുടെ മൂന്നു പ്രമുഖ നേതാക്കള്‍ക്കാണു യുദ്ധവിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്; രണ്ടുപേര്‍ക്കു വധശിക്ഷയും ഒരാള്‍ക്കു ജീവപര്യന്തം തടവും.


മുഖപ്രസംഗം March 01 - 2013

മുഖപ്രസംഗം March 01 - 2013

1. മാന്ദ്യകാലവും തെരഞ്ഞെടുപ്പ് കാലവും (മാധ്യമം)

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെയും ഒരേസമയം അഭിസംബോധന ചെയ്യാന്‍ പാടുപെടുന്ന ബജറ്റാണ് ധനമന്ത്രി പി. ചിദംബരം ഇന്നലെ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹം പാതിയെങ്കിലും വിജയിച്ചിരിക്കുന്നുവെന്നു പറയാം. സാമ്പത്തിക വിദഗ്ധന്‍െറ പ്രഫഷനല്‍ സമീപനവും രാഷ്ട്രീയക്കാരന്‍െറ ജനപ്രിയ രീതികളും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റിന്‍െറ പൊതുമുഖം.

2. ബജറ്റിലുള്ളത് പ്രതീക്ഷ മാത്രം   (മാതൃഭൂമി)

യു.പി.എ. സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പൊതുവെ കരുതിയിരുന്നതുപോലെ ജനപ്രിയബജറ്റല്ല. ഈ സര്‍ക്കാറിന്റെ കാലാവധി തീര്‍ത്ത് 2014 ല്‍ കോണ്‍ഗ്രസ് മുന്നണി തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതിനാല്‍ ജനങ്ങളെ സുഖിപ്പിക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി ചിദംബരം അവതരിപ്പിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ പോലും മാറ്റം വരുത്താന്‍ ബജറ്റില്‍ ശ്രമമില്ല. നികുതിയിളവു പരിധി ഉയര്‍ത്തിയേക്കുമെന്ന് കരുതിയവരും നിരാശരാണ്. എന്നാല്‍ കുത്തനെ താഴോട്ടുപോയിക്കൊണ്ടിരിക്കുന്ന വളര്‍ച്ചനിരക്ക്, ഉയര്‍ന്ന ധനക്കമ്മി, പണപ്പെരുപ്പം എന്നിവ കണക്കിലെടുക്കുമ്പോള്‍ ധനമന്ത്രിക്ക് പരിമിതികളേറെയാണ്. ജനപ്രിയ ബജറ്റിനു പകരം പ്രായോഗിക ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. 

3. വനിതകള്‍ക്ക്; കര്‍ഷകര്‍ക്കും (മനോരമ)

തികച്ചും പ്രതികൂലമായ നിലപാടുതറയില്‍ നിന്നുകൊണ്ടു പരമാവധി ജനപ്രിയവും നികുതിഭാരം കുറഞ്ഞതും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ശ്രമിച്ചിരിക്കുന്നത്. ധനകാര്യക്കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും വളരെയേറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചെലവുചുരുക്കലിനു നിര്‍ബന്ധിതനായിരിക്കുന്നുവെന്നു ബജറ്റിന്റെ ആമുഖത്തില്‍ തന്നെ ധനമന്ത്രി ജാമ്യമെടുത്തെങ്കിലും പ്രതീക്ഷിച്ചതിനെക്കാളേറെ ഉദാരനാവാന്‍ അദ്ദേഹം ശ്രമിച്ചുവെന്നു കാണാം.