Monday, January 28, 2013

മുഖപ്രസംഗം January 28-01-2013

മുഖപ്രസംഗം January 28-01-2013


1. ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...  (മാധ്യമം )

ദുരന്തങ്ങളില്‍നിന്നു പഠിക്കുകയല്ല, അടുത്ത ദുരന്തത്തിന് വഴിവെക്കുന്ന ഉപായങ്ങള്‍ പണിയുകയാണ് കേരളത്തിലെ ശീലമെന്നു തെളിയിക്കുന്നു ശനിയാഴ്ച നാലു പേരുടെ മരണത്തിനിടയാക്കിയ പുന്നമടക്കായലിലെ ഹൗസ്ബോട്ട് ദുരന്തം. ഓരോ ദുരന്തമുണ്ടാകുമ്പോഴും അന്വേഷണ ഉത്തരവുമായി തട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുന്ന അധികൃതരുടെ ആവേശം അധികം വൈകാതെ കെട്ടടങ്ങും. പ്രതിഷേധ ബഹളങ്ങള്‍ക്കും ഹ്രസ്വായുസ്സേ ഉണ്ടാകാറുള്ളൂ. അന്വേഷണം എവിടെയെത്തുന്നു, അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളിലും ശിപാര്‍ശകളിലും അധികൃതര്‍ എന്തു നടപടിയെടുക്കുന്നു എന്ന ചോദ്യത്തിനുതന്നെ അര്‍ഥമില്ല.

2. ബോട്ടപകടം: സുരക്ഷ ഉറപ്പാക്കണം  (മാത്രുഭൂമി )

ആലപ്പുഴയില്‍ പുന്നമടക്കായലിലുണ്ടായ ഹൗസ്‌ബോട്ട് അപകടം നാലു പേരുടെ ജീവനെടുത്തിരിക്കയാണ്.  ആറ് പേരെ കയറ്റാന്‍ മാത്രം ശേഷിയുള്ള ചെറിയ കെട്ടുവള്ളത്തില്‍ 25-ഓളം പേര്‍ തിരക്കിക്കയറുകയായിരുന്നു എന്നാണ് പറയുന്നത്. കയറിയവരുടെ ഭാരം മൂലം ഒരു വശത്തേക്ക് ചരിഞ്ഞാണ് ചെറിയ ബോട്ട് മുങ്ങിയത്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാകും. നഷ്ടപരിഹാരത്തുക കൊണ്ടൊന്നും തീരുന്നതല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം. അതിനാല്‍ മേലില്‍ ഇത്തരം അപകടം സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് ആവശ്യം

3. ഹൌസ് ബോട്ട് സുരക്ഷ ജലരേഖയാകരുത്  (മനോരമ )

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസംഭാവന നല്‍കിപ്പോരുന്ന ഹൌസ് ബോട്ട് മേഖലയില്‍ പല കാരണങ്ങളാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്നുതീര്‍ച്ച. പക്ഷേ, ഇതു കണ്ടറിഞ്ഞു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടവിധം ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിനു പ്രതീക്ഷയ്ക്കു വക നല്‍കുന്ന മറുപടി ലഭിക്കുന്നില്ല. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ നല്ലൊരു പങ്കിനു ജലസഞ്ചാരത്തിലാണു താല്‍പ്പര്യം.



ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...  (മാധ്യമം )


ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...
ദുരന്തങ്ങളില്‍നിന്നു പഠിക്കുകയല്ല, അടുത്ത ദുരന്തത്തിന് വഴിവെക്കുന്ന ഉപായങ്ങള്‍ പണിയുകയാണ് കേരളത്തിലെ ശീലമെന്നു തെളിയിക്കുന്നു ശനിയാഴ്ച നാലു പേരുടെ മരണത്തിനിടയാക്കിയ പുന്നമടക്കായലിലെ ഹൗസ്ബോട്ട് ദുരന്തം. ഓരോ ദുരന്തമുണ്ടാകുമ്പോഴും അന്വേഷണ ഉത്തരവുമായി തട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുന്ന അധികൃതരുടെ ആവേശം അധികം വൈകാതെ കെട്ടടങ്ങും. പ്രതിഷേധ ബഹളങ്ങള്‍ക്കും ഹ്രസ്വായുസ്സേ ഉണ്ടാകാറുള്ളൂ. അന്വേഷണം എവിടെയെത്തുന്നു, അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളിലും ശിപാര്‍ശകളിലും അധികൃതര്‍ എന്തു നടപടിയെടുക്കുന്നു എന്ന ചോദ്യത്തിനുതന്നെ അര്‍ഥമില്ല. ലാഭക്കൊതി മാത്രം ലാക്കാക്കി കച്ചവടം നടത്തുകയും അതിന്‍െറ ഒത്താശക്കാരായി രാഷ്ട്രീയനേതൃത്വം മാറുകയും ചെയ്യുന്നതിന് നാട്ടുകാര്‍ അവരുടെ ജീവന്‍ വിലയായി ഒടുക്കേണ്ടി വരുന്നുവെന്നു മാത്രം.
കായല്‍ വിനോദസഞ്ചാരം കേരളത്തിന്‍െറ വലിയ സാധ്യതയായിരിക്കെ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനുള്ള ബിസിനസ് ലോബിയുടെ തത്രപ്പാട് കേരളത്തെ മാനംകെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാന ഭരണകൂടവും അതിനു നേതൃത്വം നല്‍കിവരുന്ന രാഷ്ട്രീയ നേതൃത്വവും നാലുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. വികസനമുരടിപ്പിന്‍െറ ഉത്തരവാദിത്തം മറ്റു പലരുടെയും തലയില്‍ വെച്ചുകെട്ടുന്ന രാഷ്ട്രീയക്കാര്‍ അഴിമതിയുടെ വഴിവിട്ട നീക്കങ്ങള്‍ കേരളത്തെ ദുരന്തങ്ങളുടെ സ്വന്തം നാടാക്കി മാറ്റി വികസനസാധ്യതകളെ എങ്ങനെ തകിടംമറിക്കുന്നു എന്ന കാര്യം ചിന്തിക്കുന്നുണ്ടോ? ഗതാഗത ദുരന്തങ്ങള്‍ കേരളത്തിലെ പതിവാണ്. വിദേശ വിനോദസഞ്ചാരികളെ കേരളത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കിടിലംകൊള്ളിക്കുന്നതുതന്നെ ഇവിടത്തെ ട്രാഫിക് സംവിധാനമാണ്. ഇക്കാര്യത്തില്‍, കിടപ്പാടം പിടിച്ചെടുത്ത് റോഡ് വലുതാക്കുന്നതിനെക്കുറിച്ചു മാത്രമേ വികസനകച്ചവടത്തിന് ചട്ടംകെട്ടിയ ബിസിനസ് ലോബിക്കും അവര്‍ക്കു സേവപിടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും പറയാനുള്ളൂ. എന്നാല്‍, ഉള്ള റോഡില്‍ ട്രാഫിക് നിയമങ്ങളും സംവിധാനങ്ങളും സജ്ജീകരിക്കുന്നതിലും അത് കണിശമായി പരിപാലിക്കുന്നതിലും ഭരണ, ഔദ്യാഗിക സംവിധാനങ്ങള്‍ എത്രമാത്രം വിജയിക്കുന്നു? അഥവാ, അവരെ പരാജയപ്പെടുത്തുന്നത് ആരാണ്? അതറിയാന്‍ ഓരോ വന്‍ അപകടത്തെയും തുടര്‍ന്നു വരുന്ന അന്വേഷണ റിപ്പോര്‍ട്ടുകളുടെ നടപടി തിരക്കിയാല്‍ മതി.
കേരളത്തിലെ കായല്‍ ടൂറിസം വികസിച്ച കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ അപകടവും വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30ഓളം പേര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മാത്രം മരിച്ചു. 20ഓളം ബോട്ടുകള്‍ക്കു തീപിടിച്ചു. ഹൗസ്ബോട്ടുകളുടെ നിര്‍മാണം മുതല്‍ സഞ്ചാരം വരെയുള്ള കാര്യങ്ങളില്‍ നിയത നിയമങ്ങളോ സംവിധാനങ്ങളോ അത് നടപ്പില്‍ വരുത്തുന്നതില്‍ ജാഗ്രതയോ ഇല്ല. കായല്‍ടൂറിസത്തിന്‍െറ ഹൃദയഭാഗമായ കുട്ടനാട്ടില്‍ ഒരിടത്തും ഹൗസ്ബോട്ടുകളിലേക്കു കയറാനുള്ള സംവിധാനംപോലുമില്ല. കരയില്‍നിന്ന് ഹൗസ്ബോട്ടുകളിലൂടെ മാറിക്കയറി വേണം ബുക് ചെയ്ത വാഹനത്തിലെത്താന്‍. നീന്തല്‍ വശമില്ലാത്തവരും ജലവാഹനങ്ങളുടെ സ്വഭാവമറിയാത്തവരുമായ, സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന സഞ്ചാരികള്‍ക്ക് വിവരങ്ങളോ നിര്‍ദേശങ്ങളോ നല്‍കാനുള്ള സംവിധാനമില്ല. ഇത്തരം പ്രാഥമികോപാധികള്‍പോലും പൂര്‍ത്തീകരിക്കാതെയാണ് ജനങ്ങളുടെ ജീവന്‍ കൈയിലെടുത്തുള്ള വിനോദസഞ്ചാരത്തിന് സംരംഭകരും സര്‍ക്കാറും മുതിരുന്നതെന്നു വരുമ്പോള്‍ അതില്‍പരം നാണക്കേട് എന്തുണ്ട്! വിദേശ നാടുകളില്‍ വരെ ചെന്ന് ടൂറിസം റോഡ് ഷോ സംഘടിപ്പിച്ച് സഞ്ചാരികളെ വിളിച്ചുകൊണ്ടുവരുന്ന നമ്മള്‍ അതിനു ചെലവിടുന്നതിന്‍െറ ഒരംശമെങ്കിലും അവരുടെ ജീവന്‍ സുരക്ഷിതമാക്കാനുള്ള സാമാന്യ ഒരുക്കങ്ങള്‍ക്കെങ്കിലും ചെലവിടേണ്ടേ? പുന്നമടക്കായലില്‍ 12 ബോട്ടുജെട്ടികളുള്ളതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗക്ഷമമെന്നും എന്നിട്ടും പാര്‍ക്കിങ് സൗകര്യംപോലും പരിഗണിക്കാതെ സര്‍ക്കാര്‍ ഹൗസ്ബോട്ടുകള്‍ക്ക് പിന്നെയും തോന്നിയപോലെ ലൈസന്‍സ് നല്‍കുകയാണെന്നും ഓള്‍ കേരള ഹൗസ്ബോട്ട്സ് ഓണേഴ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. മുമ്പ് പലവട്ടം നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഹൗസ്ബോട്ട് ലോബി അത് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് സംസ്ഥാന ടൂറിസംമന്ത്രി തന്നെ പറയുന്നു. തുറമുഖ വകുപ്പാണ് ഹൗസ്ബോട്ടിന് ലൈസന്‍സ് നല്‍കുന്നത്. ക്ളാസിഫിക്കേഷന്‍ നടത്തുന്നത് ടൂറിസം വകുപ്പും. ഇതു രണ്ടിനും അതിന്‍േറതായ ചട്ടങ്ങളുണ്ട്. എന്നാല്‍, ഇതെല്ലാം കടലാസില്‍ ഒതുങ്ങുകയാണെന്ന് വകുപ്പുമന്ത്രിമാര്‍ വരെ സമ്മതിക്കുന്നു. ബോട്ട് സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബി.ആര്‍. മേനോന്‍ കമ്മിറ്റി വെളിപ്പെടുത്തിയത്, കേരളത്തിലെ മിക്ക ടൂറിസ്റ്റ് ബോട്ടുകളും കേരള ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിക്കുന്നില്ലെന്നാണ്. തട്ടേക്കാട്, തേക്കടി ബോട്ട് ദുരന്തങ്ങളില്‍ ചൂണ്ടിക്കാണിച്ച അതേ അബദ്ധം തന്നെയാണ് ബോട്ട് നിര്‍മാണത്തില്‍ ഇപ്പോഴും അവലംബിക്കുന്നതെന്ന് ശനിയാഴ്ചത്തെ ദുരന്തം വ്യക്തമാക്കുന്നു. ഒരു ദുരന്തവും മറ്റൊന്നിനെ പ്രതിരോധിക്കുന്നില്ലെന്നു സാരം.   
ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി 1500 ഹൗസ്ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കായല്‍ടൂറിസത്തിന് ആകര്‍ഷണമേറുന്നതിനാല്‍ സഞ്ചാരികളുടെ എണ്ണവും അടിക്കടി വര്‍ധിച്ചുവരുന്നു. അതിനാല്‍ ഇനിയെങ്കിലും ഭരണകൂടം ഉണരുന്നില്ലെങ്കില്‍ സഞ്ചാരികളെ കേരളത്തില്‍നിന്നകറ്റാന്‍ ഇത്തരം അനര്‍ഥങ്ങള്‍ തന്നെ മതിയാകും എന്നോര്‍ക്കണം. ബോട്ടുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞതുകൊണ്ടായില്ല. ഞായറാഴ്ച ചേര്‍ന്ന ഉദ്യോഗസ്ഥയോഗം ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള ചില തീരുമാനങ്ങളെടുത്തിട്ടുമുണ്ട്. എന്നാല്‍, ഏതു ദുരന്തശേഷവുമുള്ള പതിവെന്നതിലുപരി ചട്ടം നടപ്പാക്കുന്നതിലെ കണിശതക്ക് ഗാരന്‍റി നല്‍കാനാവുമോ? ഇല്ലെങ്കില്‍ ദൈവത്തിന്‍െറ പേരും പറഞ്ഞ് വിനോദസഞ്ചാരമെന്ന പേരില്‍ ആപത്തിലേക്ക് കൈകൊട്ടി വിളിച്ച് ജനത്തിന്‍െറ ജീവനും നാടിന്‍െറ മാനവും കളയുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുന്നതാവും ഉചിതം.

ബോട്ടപകടം: സുരക്ഷ ഉറപ്പാക്കണം  (മാത്രുഭൂമി )
Newspaper Edition
ആലപ്പുഴയില്‍ പുന്നമടക്കായലിലുണ്ടായ ഹൗസ്‌ബോട്ട് അപകടം നാലു പേരുടെ ജീവനെടുത്തിരിക്കയാണ്. ചെന്നൈയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ജെട്ടിയില്‍ നിന്ന് ചെറിയ കെട്ടുവള്ളം വഴി തൊട്ടപ്പുറത്ത് കെട്ടിയിട്ട വലിയ കെട്ടുവള്ളത്തിലേക്ക് കയറവേയായിരുന്നു അപകടം. ആറ് പേരെ കയറ്റാന്‍ മാത്രം ശേഷിയുള്ള ചെറിയ കെട്ടുവള്ളത്തില്‍ 25-ഓളം പേര്‍ തിരക്കിക്കയറുകയായിരുന്നു എന്നാണ് പറയുന്നത്. കയറിയവരുടെ ഭാരം മൂലം ഒരു വശത്തേക്ക് ചരിഞ്ഞാണ് ചെറിയ ബോട്ട് മുങ്ങിയത്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാകും. നഷ്ടപരിഹാരത്തുക കൊണ്ടൊന്നും തീരുന്നതല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം. അതിനാല്‍ മേലില്‍ ഇത്തരം അപകടം സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് ആവശ്യം. പുന്നമടക്കായലിലെ അപകടകാരണമെന്തെന്ന് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണംപൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥകാരണമെന്തെന്ന് വ്യക്തമാവുകയുള്ളൂ. 

ആറ് പേരെ കയറ്റാന്‍ മാത്രം ശേഷിയുള്ള ചെറിയ ബോട്ടില്‍ . എല്ലാവരും ഒന്നിച്ചു കയറരുതെന്ന് നിര്‍ദേശിച്ചെങ്കിലും ആരുമത് ചെവിക്കൊണ്ടില്ലെന്നാണ് ഹൗസ്‌ബോട്ടുടമ പറയുന്നത്. ഇത് ശരിയായിരിക്കാം. എന്നാല്‍ വാക്കാല്‍ നിര്‍ദേശിക്കുന്നതിനു പകരം വലിയ ഹൗസ് ബോട്ടിലേക്ക് കയറാനുള്ളവരെ വരിയായി നിര്‍ത്തി ആറു പേരുടെ സംഘമായി മാത്രം കയറ്റുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ അപകടം ഒഴിവായേനെ . എന്നാല്‍ പുന്നമടയില്‍ അപകടം നടന്ന ജെട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനും നിയന്ത്രിക്കാനും ആളില്ലാതെ പോയി എന്നാണ് കരുതേണ്ടത്. അപകടം നടന്ന കുരിശടി ബോട്ട് ജെട്ടിയിലെ സൗകര്യമില്ലായ്മയും പ്രശ്‌നമായി. നേരത്തേ സര്‍ക്കാര്‍ ഫ്‌ളോട്ടിങ് ജെട്ടികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവയേറെയും ഉപയോഗശൂന്യമായെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കെട്ടുവള്ളങ്ങളും ബോട്ടുകളും ആലപ്പുഴയിലും പരിസരങ്ങളിലുമുണ്ട്. എന്നിട്ടും ശാസ്ത്രീയമായി പണിത ജെട്ടികള്‍, പരിശീലനം സിദ്ധിച്ച ബോട്ട് ജീവനക്കാര്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങളില്‍ അധികൃതരുടെയും ബോട്ടുടമകളുടെയും ശ്രദ്ധ പതിയുന്നില്ലെന്നത് ഖേദകരമാണ്. കുമരകം, തട്ടേക്കാട്, തേക്കടി തുടങ്ങി നാടിനെ നടുക്കിയ ബോട്ടപകടങ്ങള്‍ സംഭവിച്ചപ്പോഴൊക്കെ കമ്മീഷനെ വെച്ചും മറ്റും അന്വേഷണം നടന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണറിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന സുരക്ഷാശുപാര്‍ശകള്‍ അവഗണിക്കപ്പെടുകയാണ് . 

ലൈസന്‍സില്ലാത്തതും കാലപ്പഴക്കംമൂലം ഉപേക്ഷിക്കേണ്ടതുമായ ബോട്ടുകള്‍ പലേടത്തും ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ലൈസന്‍സും പരിചയവുമുള്ളവരെ മാത്രമേ ബോട്ടുകള്‍ ഓടിക്കാന്‍ അനുവദിക്കാവൂ. ബോട്ട് ജീവനക്കാരും പരിശീലനം നേടിയവരായിരിക്കണം. ഇത്തരം കാര്യങ്ങളെല്ലാം മേലില്‍ ശ്രദ്ധിക്കുമെന്ന് തുറമുഖവകുപ്പ് തീരുമാനമെടുത്തതായി അറിയുന്നു. ഓരോ അപകട മുണ്ടാകുമ്പോഴും ഇത്തരം യോഗങ്ങളും സുരക്ഷിതത്വത്തെ സംബന്ധിച്ച വാഗ്ദാനങ്ങളും പതിവാ ണ്. കുറച്ചുദിവസം കഴിയുമ്പോള്‍ എല്ലാം പഴയ പടിയാ കുന്നതായാണ് കണ്ടുവരുന്നത്. അതുകൊണ്ടാണ് അപ കടങ്ങള്‍ ആവര്‍ത്തിക്കുന്നത്. അതിനാല്‍ സുരക്ഷാതീ രുമാനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെ ടുക്കുകയും വേണം. ബോട്ടുകളുടെ നിര്‍മാണത്തിലെ അപാകമാണ് തേക്കടിയിലെ ബോട്ടപകടത്തിന് ഒരു കാരണമായി പറഞ്ഞിരുന്നത്. അതെന്തായാലും ബോട്ടുകളുടെ രൂപകല്പന സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് പരിശോധിക്കാനുള്ള കുറ്റമറ്റ സംവിധാനം ഇന്നും നിലവില്‍ വന്നിട്ടില്ലെന്ന് പരാതിയുണ്ട്. വിദേശീയരും അന്യസംസ്ഥാനക്കാരുമായി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യം ജലയാത്രയാകും. ടൂറിസം സീസണ്‍ തുടങ്ങിയ സമയത്ത് ഇപ്പോഴത്തേതു പോലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നത് വിനോദസഞ്ചാരരംഗത്ത് സംസ്ഥാനം നേടിയെടുത്ത യശസ്സിന് മങ്ങലേല്‍പ്പിക്കും. അത് ടൂറിസം രംഗത്ത് സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. അതിനാല്‍ കെട്ടുവള്ളങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ബോട്ടുകളിലും സര്‍ക്കാര്‍ പിഴവില്ലാത്ത സുരക്ഷാപരിശോധന നടത്തണം. സുരക്ഷിതമല്ലാത്തവയെ മാറ്റിനിര്‍ത്തണം. ജലയാത്രാമേഖലയില്‍ സര്‍ക്കാര്‍ ഒരുക്കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കാലതാമസം കൂടാതെ സജ്ജമാക്കുകയും വേണം.

ഹൌസ് ബോട്ട് സുരക്ഷ ജലരേഖയാകരുത്  (മനോരമ )
malmanoramalogo
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസംഭാവന നല്‍കിപ്പോരുന്ന ഹൌസ് ബോട്ട് മേഖലയില്‍ പല കാരണങ്ങളാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്നുതീര്‍ച്ച. പക്ഷേ, ഇതു കണ്ടറിഞ്ഞു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടവിധം ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിനു പ്രതീക്ഷയ്ക്കു വക നല്‍കുന്ന മറുപടി ലഭിക്കുന്നില്ല. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ നല്ലൊരു പങ്കിനു ജലസഞ്ചാരത്തിലാണു താല്‍പ്പര്യം.

അതുകൊണ്ടുതന്നെ ഹൌസ് ബോട്ടുകളുടെ വിഹാരവേദിയായ ആലപ്പുഴയും കുട്ടനാടും കുമരകവുമൊക്കെ സഞ്ചാരികളുടെ പറുദീസയുമാണ്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളിലെ അലംഭാവം തുടര്‍ന്നാല്‍ പറുദീസ നഷ്ടമാകാന്‍ കാലം ഏറെ വേണ്ടിവരില്ല. ലൈസന്‍സും സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ബോട്ടുകള്‍ ഒരു നിയന്ത്രണവുമില്ലാതെ ഒാടുന്നുവെന്ന പരാതിക്ക് ഇടയ്ക്കിടെയുള്ള പരിശോധനകള്‍ കുറെയൊക്കെ പരിഹാരമാകുന്നുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിനെ നശിപ്പിക്കരുതെന്നു തിരിച്ചറിഞ്ഞ് ഈ മേഖലയിലെ സംഘടനകളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ ചെയ്യേണ്ട പല കാര്യങ്ങളും ഇന്നും ജലരേഖയാണ്.

ഹൌസ് ബോട്ടുകള്‍ അപകടത്തില്‍പ്പെടുമ്പോഴെല്ലാം പ്രശ്നപരിഹാര പ്രഖ്യാപനങ്ങള്‍ ഉയരും. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവയുടെ അലയൊലികള്‍ ശമിക്കും. ഹൌസ് ബോട്ടുകള്‍ തീപിടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കൂടിവരികയാണെങ്കിലും ഹൌസ് ബോട്ട് കേന്ദ്രമായ ആലപ്പുഴ പുന്നമടയില്‍ ഫയര്‍ യൂണിറ്റ് ഇല്ല. ഏതുതരം അപകടമുണ്ടായാലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാരും ബോട്ട് തൊഴിലാളികളുമല്ലാതെ പരിശീലനം ലഭിച്ച റസ്ക്യൂ സംഘവും നിലവിലില്ല. ഉടനടി വൈദ്യസഹായത്തിനുള്ള സൌകര്യങ്ങളും പരിമിതം.

ഹൌസ് ബോട്ടുകളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനുള്ള പട്രോളിങ് സംവിധാനവും സുരക്ഷാ പരിശീലനവും അത്യാവശ്യമാണ്. ജലയാത്രകളില്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി അറിവില്ലാത്ത യാത്രക്കാര്‍ പലപ്പോഴും കൂട്ടമായി ഒരുവശത്തു നില്‍ക്കുകയും ബോട്ടിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുംവിധം ഉലച്ചിലിന് ഇടവരുത്തുകയും ചെയ്യാറുണ്ട്. ഇതുസംബന്ധിച്ചു ശരിയായ ബോധവല്‍ക്കരണം നടത്തിയിട്ടില്ല. ശനിയാഴ്ച പുന്നമടയിലുണ്ടായ ദാരുണാപകടത്തിനു കാരണം അടിസ്ഥാനസൌകര്യങ്ങളുടെ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലാന്‍ഡിങ് സൌകര്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ദുരന്തം സംഭവിക്കുമായിരുന്നില്ല.

പുന്നമട ഉള്‍പ്പെടെ വേമ്പനാട്ടുകായലിലെ ബോട്ട് ജെട്ടികളില്‍ ഹൌസ് ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലസൌകര്യമില്ലാത്തതിനാല്‍ ഒന്നിനു പിന്നില്‍ ഒന്നായി കെട്ടുകയാണു പതിവ്. ഏറ്റവും അകലെയുള്ള ഹൌസ് ബോട്ടില്‍ സഞ്ചരിക്കേണ്ട യാത്രക്കാര്‍ അതിനു മുമ്പിലുള്ള ഹൌസ് ബോട്ടുകള്‍ മാറിക്കയറിയാണ് എത്തേണ്ടത്. ഒരു ബോട്ടില്‍നിന്നു മറ്റൊന്നിലേക്കു കയറാന്‍ മിക്കവാറും പലകക്കഷണങ്ങളാവും ഉപയോഗിക്കുക. ഇതിനിടയില്‍ കായലില്‍ വീണാല്‍ രക്ഷപ്പെടുക പ്രയാസം. ഹൌസ് ബോട്ടുകളിലെ ജീവനക്കാര്‍ക്കു പരിശീലനവും നീന്തല്‍ പരിജ്ഞാനവും ഉറപ്പാക്കേണ്ടതും സുരക്ഷയ്ക്ക് ആവശ്യമാണ്.

ഇത്തരം യോഗ്യതകള്‍ ഉറപ്പാക്കുകയും ഇതിനു ലൈസന്‍സ് പോലെയുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യാവുന്നതാണ്. ലൈഫ്ബോയ്, ജാക്കറ്റ് തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഹൌസ് ബോട്ടിലുണ്ടാകുകയും വേണം. അഗ്നിബാധയുണ്ടായാല്‍ അണയ്ക്കുന്നതിനുള്ള പ്രാഥമിക അഗ്നിശമന സംവിധാനങ്ങള്‍ ഹൌസ് ബോട്ടുകളില്‍ നിര്‍ബന്ധമാക്കണം. പാചകത്തിന് അവലംബിക്കുന്ന അശാസ്ത്രീയ രീതികള്‍ പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നുണ്ട്.

ഹൌസ് ബോട്ടുകള്‍ക്ക് ഇനി ലൈസന്‍സ് കൊടുക്കുന്നതിനു മുന്‍പു ജെട്ടിയുടെ സൌകര്യംകൂടി പരിശോധിക്കുമെന്നും ജെട്ടിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹൌസ് ബോട്ടുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും തുറമുഖ വകുപ്പ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഇന്നലെ ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ യോഗം ചേരുമ്പോള്‍ ഈ വ്യവസായത്തെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നതും കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൌസ് ബോട്ട് ടൂറിസം സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍തന്നെയാണ്.

മനോരമ 28 -01-13

No comments:

Post a Comment