- വ്യാജമദ്യ ദുരന്താന്വേഷണ കമീഷന്‍െറ ശിപാര്‍ശകള്‍ madhyamam മലപ്പുറത്ത് വീര്യംകൂടിയ കള്ള് വില്‍ക്കുന്നതായി 2010 ആഗസ്റ്റ് എട്ടിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും എക്സൈസ് വകുപ്പ് അതവഗണിച്ചതും ബിനാമികളാണ് കള്ളുഷാപ്പുകള്‍ നടത്തുന്നതെന്ന വസ്തുതയുടെ നേരെ പ്രിവന്‍റിവ് ഓഫിസര്‍മാര്‍ കണ്ണടച്ചതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് മുന്‍ ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ദുരന്തത്തിനുത്തരവാദികളായ 20ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികളെടുക്കണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എക്സൈസ് വകുപ്പ് ആകത്തന്നെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുന്നു; ദുരന്തം നടന്ന രണ്ടു കൊല്ലത്തിനിടയില്‍ തെളിവുകളത്രയും നശിപ്പിക്കാന്‍ വേണ്ടത്ര സാവകാശം കുറ്റവാളികള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നിരിക്കെ മന്ത്രിയുടേത് വെറും പാഴ്വാക്കാകുകയില്ലെന്നതിന് ഒരുറപ്പുമില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അബ്കാരികളുടെ മാസപ്പടിക്കാരെ തീറ്റിപ്പോറ്റുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായാലാണദ്ഭുതം.ഇടത്-വലത് മുന്നണികള്‍ എല്ലാ തെരഞ്ഞെടുപ്പുവേളകളിലും തങ്ങളുടെ മാനിഫെസ്റ്റോയില്‍ വഴിപാടുപോലെ ചേര്‍ക്കുന്ന ഒരു ഇനമുണ്ട്- മദ്യനിരോധത്തിനായുള്ള ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന്! ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത് എന്നതാണ് അതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന നന്മ. എന്നാല്‍, അതുപോലും നടപ്പാക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ഇന്നുവരെ യു.ഡി.എഫ് സര്‍ക്കാറുകളോ എല്‍.ഡി.എഫ് സര്‍ക്കാറുകളോ നടത്തിയതായി സംസ്ഥാനത്തെ ജനങ്ങള്‍ക്കറിഞ്ഞുകൂടാ.
- ഈ പ്രകോപനം ആപത്കരം mathrubhumi സമാധാനശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കേ, പാകിസ്താന്‍സൈന്യം പ്രകോപനത്തിനു മുതിര്‍ന്നത് അങ്ങേയറ്റം അപലപനീയമായി. ജമ്മു-കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ സൈനികര്‍ രണ്ട് ഇന്ത്യന്‍ ഭടന്മാരെ വെടിവെച്ചു കൊന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിപ്രദേശത്ത് സൈനികര്‍ പരമാവധി സംയമനം പുലര്‍ത്തണമെന്നും അവരുടെ പ്രവര്‍ത്തനവും നിരീക്ഷണവും മറ്റും നിര്‍ദിഷ്ടവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളതാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം തല വെട്ടിമാറ്റപ്പെട്ട നിലയിലാണുള്ളത്. മൃതദേഹത്തോടു പുലര്‍ത്തേണ്ട ആദരവുപോലും പാക് സൈനികര്‍ കാണിച്ചില്ല. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൈനികമര്യാദകളുടെയും മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണത്. ഈ നടപടിയിലൂടെ ഇന്ത്യന്‍ സൈനികരെ മാത്രമല്ല, ജനതയെയും പാകിസ്താന്‍ അവഹേളിച്ചിരിക്കുകയാണ്. എന്തായാലും, ആക്രമണത്തിന്റെ സ്വഭാവവും മൃതദേഹത്തോടു കാണിച്ച അനാദരവും പാകിസ്താന്റെ കാപട്യം വെളിവാക്കുന്നു. അതിര്‍ത്തിയിലൂടെ ഇരുരാജ്യങ്ങളിലേക്കും നടത്തിക്കൊണ്ടിരുന്ന ബസ്‌സര്‍വീസ് പാകിസ്താന്‍ താത്കാലികമായി നിര്‍ത്തിവെച്ചതും ബന്ധം കൂടുതല്‍ വഷളാക്കാനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നതിനു തെളിവാണ്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുടങ്ങിയ സമാധാനപ്രക്രിയ ഇരുരാജ്യങ്ങളും ചെറിയതോതില്‍ പുനരാരംഭിച്ചത് അടുത്ത കാലത്താണ്. അത് തുടരാന്‍ രണ്ടുകൂട്ടരും താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമാധാനശ്രമങ്ങളെ തകിടം മറിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ പാക്‌സൈന്യത്തിലും പുറത്തും ഉണ്ടാവാം. പരിഷ്‌കൃതസമൂഹത്തിന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയല്ലാതെ വഴിയില്ല.
- നിത്യപ്രകാശമായി സ്വാമി വിവേകാനന്ദന്‍ ഒരു കാലത്തില്‍ ജീവിച്ചിരുന്ന്, വരാനിരിക്കുന്ന കാലത്തെക്കൂടി അഭിസംബോധന ചെയ്യാന്‍ സാധിച്ചതിലാണു സ്വാമി വിവേകാനന്ദന്റെ ഏറ്റവും വലിയ മഹത്വം. ആഴിയുടെ ആഴമുള്ള അറിവോടെ അദ്ദേഹം ജീവിതത്തെ അഭിമുഖീകരിച്ചു. ആധ്യാത്മികാചാര്യന്മാര്‍ക്കു ദേശത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുണ്ടെന്നു വിശ്വസിക്കുകയും അതു സ്വന്തം കര്‍മപഥത്തിലെത്തിക്കുകയും ചെയ്തു. പവിത്രമായ സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയുമുള്ള സന്യാസമാര്‍ഗത്തിലൂടെയാണു സ്വാമി വിവേകാനന്ദന്‍ ലോകമംഗളത്തിനു വേണ്ടിയുള്ള മഹായത്നം ഏറ്റെടുത്തത്. ഈ ഭൂമിയില്‍ സ്വന്തം നിയോഗം എന്തെന്നറിയാവുന്ന ഒരാള്‍ക്കു മുന്നില്‍, ആര്‍ക്കുവേണ്ടിയും തുറക്കാത്ത വഴി കാലം തുറന്നുകൊടുക്കുകയും ചെയ്തു. 'ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ അറിയണം. അദ്ദേഹത്തില്‍ നിഷേധാത്മകമായി യാതൊന്നുമില്ല; ഉള്ളതെല്ലാം ഭാവാത്മകം എന്നു പറഞ്ഞത് മഹാകവി രവീന്ദ്രനാഥ ടഗോറാണ്. വിവേകാനന്ദകൃതികള്‍ക്ക് അവതാരിക എന്തിനെന്നായിരുന്നു മഹാത്മാ ഗാന്ധി ചോദിച്ച
വ്യാജമദ്യ ദുരന്താന്വേഷണ കമീഷന്‍െറ ശിപാര്‍ശകള്‍
2010 സെപ്റ്റംബറിലെ ഓണക്കാലത്ത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, വാണിയമ്പലം, പേരശ്ശന്നൂര്‍, ബീരാന്‍ചിറ എന്നിവിടങ്ങളില്‍ 26 പേരുടെ ജീവഹാനിക്കും 12 പേരുടെ ഭാഗികമോ പൂര്‍ണമോ ആയ അന്ധതക്കും ഹേതുവാക്കിയ വിഷക്കള്ള് ദുരന്തത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ കഴിഞ്ഞദിവസം അതിന്‍െറ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. മലപ്പുറത്ത് വീര്യംകൂടിയ കള്ള് വില്‍ക്കുന്നതായി 2010 ആഗസ്റ്റ് എട്ടിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും എക്സൈസ് വകുപ്പ് അതവഗണിച്ചതും ബിനാമികളാണ് കള്ളുഷാപ്പുകള്‍ നടത്തുന്നതെന്ന വസ്തുതയുടെ നേരെ പ്രിവന്‍റിവ് ഓഫിസര്‍മാര്‍ കണ്ണടച്ചതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് മുന്‍ ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ബിനാമികളായ ദ്രവ്യന്‍, മൃദുല്‍ മോഹന്‍ എന്നിവര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ അറിവോടെ നടത്തിയ ഷാപ്പുകളിലാണ് ദുരന്തമുണ്ടായതെന്നും 2008ല്‍ പാലക്കാട് ജില്ലാ കോടതി മൂന്നു വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച പ്രതിയാണ് ദ്രവ്യനെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോഗശൂന്യമായ സ്പിരിറ്റും രാസപദാര്‍ഥങ്ങളും കലര്‍ത്തി അയാളുടെ ഷാപ്പുകളില്‍ പല പേരുകളിലായി കള്ള് വിറ്റുകൊണ്ടിരുന്നത് തടയാന്‍ ഒരു നടപടിയും എക്സൈസ് വകുപ്പില്‍ നിന്നുണ്ടായില്ല. ദുരന്തത്തിനുത്തരവാദികളായ 20ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികളെടുക്കണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് എക്സൈസ് മന്ത്രി ബാബുവിന്‍െറ പ്രതികരണം. എന്നാല്‍, എക്സൈസ് വകുപ്പ് ആകത്തന്നെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുന്നു; ദുരന്തം നടന്ന രണ്ടു കൊല്ലത്തിനിടയില്‍ തെളിവുകളത്രയും നശിപ്പിക്കാന്‍ വേണ്ടത്ര സാവകാശം കുറ്റവാളികള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നിരിക്കെ മന്ത്രിയുടേത് വെറും പാഴ്വാക്കാകുകയില്ലെന്നതിന് ഒരുറപ്പുമില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അബ്കാരികളുടെ മാസപ്പടിക്കാരെ തീറ്റിപ്പോറ്റുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായാലാണദ്ഭുതം.
അതേയവസരത്തില്‍ വ്യാജമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ കമീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കള്ളുകച്ചവടത്തിലെ ബിനാമി സമ്പ്രദായം അവസാനിപ്പിക്കാന്‍ ഗ്രൂപ് അടിസ്ഥാനത്തില്‍ ഷാപ്പുകള്‍ ലേലംചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പകരം സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ മുഖേനയോ മാത്രം ഷാപ്പുകള്‍ നടത്തണമെന്നുമാണ് ഒരു നിര്‍ദേശം. കള്ള് പരിശോധിക്കാനുള്ള ലാബുകള്‍ തീര്‍ത്തും അപര്യാപ്തമായതിനാല്‍ ഓരോ ജില്ലയിലും സഞ്ചരിക്കുന്ന ലാബുകള്‍ ഏര്‍പ്പെടുത്തണമെന്നും മതിയായി പരിശോധിച്ചശേഷമേ കള്ള് വില്‍പനക്ക് വിട്ടുകൊടുക്കാവൂ എന്നും നിര്‍ദേശിച്ചിരിക്കുന്നു. ചെക്പോസ്റ്റുകളിലൂടെയുള്ള സ്പിരിറ്റ് കടത്ത് തടയണമെന്നാണ് മറ്റൊരു ശിപാര്‍ശ. എക്സൈസ് ഉദ്യോഗസ്ഥരും കള്ളുഷാപ്പുടമകളും തമ്മിലെ അവിഹിത കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷിക്കണം. ഒരു ഷാപ്പിന്‍െറ പരിധിയില്‍ കള്ളുചെത്തുന്ന 50 വൃക്ഷങ്ങളെങ്കിലും വേണമെന്നും കമീഷന്‍ അഭിപ്രായപ്പെടുന്നു. എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍, കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വ്യാജമദ്യ ദുരന്തങ്ങളും അതേതുടര്‍ന്ന് നിയോഗിക്കപ്പെടുന്ന അന്വേഷണ കമീഷനുകളും അവരുടെ റിപ്പോര്‍ട്ടും ശിപാര്‍ശകളും സംസ്ഥാന ജീവിതത്തിന്‍െറ പതിവ് പരിപാടികളാണെന്നതുകൊണ്ട് രാജേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിനും പുതുമയൊന്നുമില്ല. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ഥമായ ആഗ്രഹമോ അത് സഫലമാക്കാനുള്ള ഇച്ഛാശക്തിയോ ഇന്നുവരെ ഒരു സര്‍ക്കാറും പ്രകടിപ്പിച്ചിട്ടുമില്ല. ഇടത്-വലത് മുന്നണികള്‍ എല്ലാ തെരഞ്ഞെടുപ്പുവേളകളിലും തങ്ങളുടെ മാനിഫെസ്റ്റോയില്‍ വഴിപാടുപോലെ ചേര്‍ക്കുന്ന ഒരു ഇനമുണ്ട്- മദ്യനിരോധത്തിനായുള്ള ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന്! ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത് എന്നതാണ് അതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന നന്മ. എന്നാല്‍, അതുപോലും നടപ്പാക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ഇന്നുവരെ യു.ഡി.എഫ് സര്‍ക്കാറുകളോ എല്‍.ഡി.എഫ് സര്‍ക്കാറുകളോ നടത്തിയതായി സംസ്ഥാനത്തെ ജനങ്ങള്‍ക്കറിഞ്ഞുകൂടാ. നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കാന്‍ ഒരു പാക്കേജ് അര്‍ധമനസ്സോടെയെങ്കിലും പ്രഖ്യാപിച്ചിരിക്കുന്നു. കോടതി ഇടപെട്ട് അതും തടഞ്ഞു. അങ്ങനെ സര്‍ക്കാര്‍ ഇച്ഛിച്ചതും അബ്കാരികള്‍ ആഗ്രഹിച്ചതും കോടതി കല്‍പിച്ചതും ഒന്നായ ആഹ്ളാദത്തില്‍ കൂടുതല്‍ കൂടുതല്‍ ബാര്‍ ഹോട്ടലുകളുമായി മുന്നേറുകയാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റ്. ഓരോ പുതിയ ബാര്‍ ലൈസന്‍സിന്‍െറ മറവിലും മറിയുന്നത് കോടികളാണെന്ന് അറിയാത്തവരില്ല. ആന്‍റണി സര്‍ക്കാര്‍ അന്ന് നടപ്പാക്കിയ ചാരായനിരോധംപോലും തുടരുന്നത് ധാര്‍മിക മനസ്സാക്ഷിയുടെ പേരിലോ ജനങ്ങളെ ഭയന്നിട്ടോ അല്ല, സ്പിരിറ്റ് കടത്ത് ലോബിയുടെ അപ്രതിരോധ്യ സ്വാധീനവും പണവുംകൊണ്ടാണെന്നുതന്നെ സമൂഹം വിശ്വസിക്കുന്നു. അതിനാല്‍തന്നെ രാജേന്ദ്രന്‍ നായര്‍ കമീഷന്‍ ശിപാര്‍ശ ചെയ്തപോലെ എക്സൈസ് വകുപ്പിനെക്കുറിച്ച സമഗ്രമായ അന്വേഷണമോ കള്ളുഷാപ്പ് അനുവദിക്കുന്നതിലെ മാനദണ്ഡമോ കുടിപ്പിക്കുന്ന കള്ള് ശുദ്ധമെങ്കിലും ആയിരിക്കണമെന്ന നിഷ്കര്‍ഷയോ ഒന്നും യാഥാര്‍ഥ്യമാവുമെന്ന് ശുഭപ്രതീക്ഷയില്ല. മദ്യനിരോധ കൂട്ടായ്മകളുടെ പ്രക്ഷോഭങ്ങളും സാമൂഹിക സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന കൗണ്‍സലിങ്-ഡി അഡിക്ഷന്‍ കേന്ദ്രങ്ങളും മതസംഘടനകളുടെ ബോധവത്കരണ പരിപാടികളും എത്ര ശക്തമായും വ്യാപകമായും തുടരുന്നുവോ അത്രയും ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. പാര്‍ട്ടികളും അവയുടെ ഭരണകൂടങ്ങളും ഉദ്യോഗസ്ഥലോബിയും ഈ മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിടാതിരുന്നാല്‍ നല്ലത്.
ഈ പ്രകോപനം ആപത്കരം
സമാധാനശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കേ, പാകിസ്താന്‍സൈന്യം പ്രകോപനത്തിനു മുതിര്‍ന്നത് അങ്ങേയറ്റം അപലപനീയമായി. ജമ്മു-കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ സൈനികര്‍ രണ്ട് ഇന്ത്യന്‍ ഭടന്മാരെ വെടിവെച്ചു കൊന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിപ്രദേശത്ത് സൈനികര്‍ പരമാവധി സംയമനം പുലര്‍ത്തണമെന്നും അവരുടെ പ്രവര്‍ത്തനവും നിരീക്ഷണവും മറ്റും നിര്‍ദിഷ്ടവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇത്തരം ധാരണകള്‍ പാക് സൈനികര്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ഭടന്മാര്‍ക്ക് വെടിയേറ്റത് മേന്ധര്‍ ജില്ലയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണ്. അതിര്‍ത്തിയിലെ രണ്ട് സൈനിക താവളങ്ങള്‍ക്കിടയിലൂടെ അവര്‍ നീങ്ങുമ്പോഴായിരുന്നു സംഭവം. ഇന്ത്യന്‍സൈനികരുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ആ നിലയ്ക്ക്, പാക് സൈനികര്‍ ദുഷ്ടലാക്കോടെ നടത്തിയതാവണം ഈ കൈയേറ്റം.
അതിര്‍ത്തിയില്‍ ഒരു കൊല്ലത്തിനിടെ പലതവണ സംഘര്‍ഷവും ഏറ്റുമുട്ടലുകളുമുണ്ടായി. അവയില്‍ ഏതാനും ഇന്ത്യന്‍ സൈനികര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, ഈ രീതിയിലുള്ള ഹീനമായ പ്രകോപനം പാക് സൈനികരുടെ ഭാഗത്തുനിന്ന് ഇക്കാലയളവില്‍ ഉണ്ടാകുന്നത് ആദ്യമായാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം തല വെട്ടിമാറ്റപ്പെട്ട നിലയിലാണുള്ളത്. മൃതദേഹത്തോടു പുലര്‍ത്തേണ്ട ആദരവുപോലും പാക് സൈനികര്‍ കാണിച്ചില്ല. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൈനികമര്യാദകളുടെയും മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണത്. ഈ നടപടിയിലൂടെ ഇന്ത്യന്‍ സൈനികരെ മാത്രമല്ല, ജനതയെയും പാകിസ്താന്‍ അവഹേളിച്ചിരിക്കുകയാണ്. എന്തായാലും, ആക്രമണത്തിന്റെ സ്വഭാവവും മൃതദേഹത്തോടു കാണിച്ച അനാദരവും പാകിസ്താന്റെ കാപട്യം വെളിവാക്കുന്നു. അതിര്‍ത്തിയിലൂടെ ഇരുരാജ്യങ്ങളിലേക്കും നടത്തിക്കൊണ്ടിരുന്ന ബസ്‌സര്‍വീസ് പാകിസ്താന്‍ താത്കാലികമായി നിര്‍ത്തിവെച്ചതും ബന്ധം കൂടുതല്‍ വഷളാക്കാനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നതിനു തെളിവാണ്. സൈനികരെ വെടിവെച്ചുകൊന്നസംഭവത്തില്‍ ഇന്ത്യക്കുള്ള പ്രതിഷേധം പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീറിനെ വിളിച്ചുവരുത്തി അറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണാധികാരികളും ജനതയും പ്രകടിപ്പിച്ച ഖേദവും രോഷവും പാകിസ്താനുള്ള താക്കീതുകൂടിയാണ്.
ഇന്ത്യന്‍സൈന്യത്തിന്റെ വെടിവെപ്പില്‍ തങ്ങളുടെ ഒരു സൈനികന്‍ മരിച്ചതായി പാകിസ്താന്‍ ആരോപിച്ചിട്ടുണ്ട്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിക്കുകയുംചെയ്തു. ഇവയെല്ലാം ഇന്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ചെയ്തതാവണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവാമെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുമോ, നടന്നാല്‍ത്തന്നെ അത് സമഗ്രവും സ്വതന്ത്രവുമാകുമോ എന്നെല്ലാം അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും, ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമം തുടരണം.മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുടങ്ങിയ സമാധാനപ്രക്രിയ ഇരുരാജ്യങ്ങളും ചെറിയതോതില്‍ പുനരാരംഭിച്ചത് അടുത്ത കാലത്താണ്. അത് തുടരാന്‍ രണ്ടുകൂട്ടരും താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമാധാനശ്രമങ്ങളെ തകിടം മറിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ പാക്‌സൈന്യത്തിലും പുറത്തും ഉണ്ടാവാം. പരിഷ്‌കൃതസമൂഹത്തിന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയല്ലാതെ വഴിയില്ല. ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയെ ബാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രത്യാശിക്കുന്നത്. അങ്ങനെതന്നെയാണ് വേണ്ടതും.
നിത്യപ്രകാശമായി സ്വാമി വിവേകാനന്ദന്‍
കേവലം 39 വര്‍ഷം, അഞ്ചുമാസം, 22 ദിവസം - ഹ്രസ്വമായ ഒരു ജീവിതത്തിനു സ്വാമി വിവേകാനന്ദനെപ്പോലെ ഇത്രമേല്‍ പൂര്‍ണതേജസ്സ് നല്‍കിയവര്‍ ലോകത്തുതന്നെ വിരളമാണ്. പരിവ്രാജകന്റെ ഇടറാത്ത കാലടികളുമായി അദ്ദേഹം ലോകത്തിന്റെ ഉയരങ്ങളിലേക്കു നടന്നുചെന്നു; പാദമുദ്രകള്‍ പതിഞ്ഞ ഇടങ്ങളെല്ലാം തീര്‍ഥമാക്കിയ ഒരു മഹായാത്ര. ഇന്ന്, സ്വാമി വിവേകാനന്ദന്റെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനത്തിലും ഇന്ത്യന്‍ യുവത്വത്തിന്റെ കര്‍മവഴികളില്‍ ഉത്തമമാതൃകയായി ആ മാര്‍ഗതാരം പ്രകാശം ചൊരിയുകയാണ്.
ഒരു കാലത്തില്‍ ജീവിച്ചിരുന്ന്, വരാനിരിക്കുന്ന കാലത്തെക്കൂടി അഭിസംബോധന ചെയ്യാന്‍ സാധിച്ചതിലാണു സ്വാമി വിവേകാനന്ദന്റെ ഏറ്റവും വലിയ മഹത്വം. ആഴിയുടെ ആഴമുള്ള അറിവോടെ അദ്ദേഹം ജീവിതത്തെ അഭിമുഖീകരിച്ചു. ആധ്യാത്മികാചാര്യന്മാര്‍ക്കു ദേശത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുണ്ടെന്നു വിശ്വസിക്കുകയും അതു സ്വന്തം കര്‍മപഥത്തിലെത്തിക്കുകയും ചെയ്തു. പവിത്രമായ സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയുമുള്ള സന്യാസമാര്‍ഗത്തിലൂടെയാണു സ്വാമി വിവേകാനന്ദന്‍ ലോകമംഗളത്തിനു വേണ്ടിയുള്ള മഹായത്നം ഏറ്റെടുത്തത്. ഈ ഭൂമിയില്‍ സ്വന്തം നിയോഗം എന്തെന്നറിയാവുന്ന ഒരാള്‍ക്കു മുന്നില്‍, ആര്‍ക്കുവേണ്ടിയും തുറക്കാത്ത വഴി കാലം തുറന്നുകൊടുക്കുകയും ചെയ്തു.
നൂറ്റിയന്‍പതാം വര്‍ഷത്തിലും സ്വാമി വിവേകാനന്ദന്‍ പ്രസക്തമാകുന്നതിന് എത്രയോ കാരണങ്ങളുണ്ട്. പട്ടിണി അകറ്റുകയാണ് ഏറ്റവും വലിയ മതമെന്നു സ്വാമി പറഞ്ഞതിന് ഏതു കാലത്താണു പ്രസക്തി നഷ്ടപ്പെടുക? കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷവേളയില്‍, 1893 സെപ്റ്റംബര്‍ പതിനൊന്നിന്, ഷിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ചരിത്രംകൂടി മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്നു. ഭാരതത്തെക്കുറിച്ചും നമ്മുടെ ആത്മീയസങ്കല്‍പ്പങ്ങളെക്കുറിച്ചുമുള്ള പാശ്ചാത്യധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അന്നത്തെ വിവേകാനന്ദവാണിക്കു കഴിഞ്ഞു. എല്ലാ മതങ്ങളും ദൈവത്തിലേക്കാണ് - അദ്ദേഹം പറഞ്ഞു. മതത്തെ അഥവാ ആധ്യാത്മികതയെത്തന്നെ ഏറ്റവും ഉദാത്തമായ മാനവികതാവാദമായി അവതരിപ്പിക്കുകയായിരുന്നു ഷിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍.
ഷിക്കാഗോ പര്യടനത്തിന് ഒരുവര്‍ഷം മുന്‍പ്, ഹിമാലയ ശൃംഗങ്ങളില്‍ നിന്നാരംഭിച്ച് കന്യാകുമാരിയില്‍ പര്യവസാനിച്ച ഭാരത പരിക്രമവും ചരിത്രമാണ്. ദരിദ്രരും ദുഃഖിതരുമായി എത്രയോ പേരുള്ള ഒരു രാജ്യത്തിന്റെ ദീനചിത്രം ആ വലിയ യാത്രയിലൂടെയാണ് അദ്ദഹത്തിന്റെ മനസ്സില്‍ വ്യക്തമായി പതിഞ്ഞത്. ഒരര്‍ഥത്തില്‍, ഇന്ത്യയെ കണ്ടെത്തല്‍ തന്നെയായിരുന്നു ആ പര്യടനം. ഭാരതപരിക്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിലുമെത്തിയത്.
ഏറ്റവും മഹത്തായ ഈശ്വരാരാധന മനുഷ്യസ്നേഹവും ആധ്യാത്മികസാധന മനുഷ്യസേവനവുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. കാലാതീതമായ ഉള്‍ക്കാഴ്ചയോടെ ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം നല്‍കുകയും ചെയ്തു. സര്‍വസംഗ പരിത്യാഗിയായ സന്യാസിവര്യനായിരുന്നപ്പോള്‍ പോലും സമൂഹത്തിന്റെ വേദന സ്വാമിയുടെ ഹൃദയത്തിന്റെ മുറിവുകളായിത്തീര്‍ന്നിരുന്നു. അക്കാല ഭാരതത്തില്‍ ഉണ്ടായിരുന്ന അസമത്വത്തെയും അനാചാരങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു, പാരതന്ത്യ്രത്തില്‍നിന്നു ഭാരതം മുക്തിനേടണമെന്ന് ആഹ്വാനം നല്‍കി, സ്വന്തം കരുത്ത് അവനവന്‍ തിരിച്ചറിയണമെന്ന് ഉദ്ഘോഷിച്ചു.
'ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ അറിയണം. അദ്ദേഹത്തില്‍ നിഷേധാത്മകമായി യാതൊന്നുമില്ല; ഉള്ളതെല്ലാം ഭാവാത്മകം എന്നു പറഞ്ഞത് മഹാകവി രവീന്ദ്രനാഥ ടഗോറാണ്. വിവേകാനന്ദകൃതികള്‍ക്ക് അവതാരിക എന്തിനെന്നായിരുന്നു മഹാത്മാ ഗാന്ധി ചോദിച്ചത്. വില്‍ ഡ്യുറന്റും ലിയോ ടോള്‍സ്റ്റോയിയും ഉള്‍പ്പെടെ എത്രയോ ചിന്തകന്മാരെയും എഴുത്തുകാരെയും വിവേകാനന്ദകൃതികള്‍ സ്വാധീനിച്ചു. ഇനിയും എത്രയോ തലമുറകള്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രകാശം ചൊരിയുകയും ചെയ്യും.
ഇന്ത്യന്‍ യുവതയ്ക്കു കിട്ടിയ ഏറ്റവും മഹത്തായ മാതൃകയാണു സ്വാമി വിവേകാനന്ദന്‍. ഉണര്‍ന്നെഴുന്നേറ്റ് ലക്ഷ്യംനേടുംവരെ പ്രയത്നിക്കാന്‍, 'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത എന്ന സന്ദേശം സ്വന്തം ജീവിതംകൊണ്ട് അര്‍ഥപൂര്‍ണമാക്കി അദ്ദേഹം യുവതലമുറയ്ക്കായി കൈമാറി. അദ്ദേഹത്തിന്റെ ജന്മദിനം, ദേശീയ യുവജനദിനം കൂടിയായി ഇന്നു നാം ആഘോഷിക്കുന്നതും അതുകൊണ്ടു തന്നെ.
No comments:
Post a Comment