Saturday, January 26, 2013

മുഖപ്രസംഗം January 25 -2013

മുഖപ്രസംഗം January 25 -2013


1. ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം    (മാധ്യമം ) 

ഇസ്രായേലി പാര്‍ലമെന്‍റിലേക്ക് (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പിന്‍െറ അന്തിമ ഫലങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. ആകെയുള്ള 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബിന്യമിന്‍ നെതന്യാഹുവിന്‍െറ നേതൃത്വത്തിലുള്ള ലിക്കുഡ്- ഇസ്രായേല്‍ ബൈതുനാ വലതുപക്ഷ സഖ്യം 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ ബ്ളോക് ആയി. എന്നാല്‍ , കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ നേടിയ 42 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ തിരിച്ചടിയാണ് നെതന്യാഹുവിനുണ്ടായിരിക്കുന്നത്.


ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം    (മാധ്യമം ) 

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലംഇസ്രായേലി പാര്‍ലമെന്‍റിലേക്ക് (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പിന്‍െറ അന്തിമ ഫലങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. ആകെയുള്ള 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബിന്യമിന്‍ നെതന്യാഹുവിന്‍െറ നേതൃത്വത്തിലുള്ള ലിക്കുഡ്- ഇസ്രായേല്‍ ബൈതുനാ വലതുപക്ഷ സഖ്യം 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ ബ്ളോക് ആയി. എന്നാല്‍ , കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ നേടിയ 42 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ തിരിച്ചടിയാണ് നെതന്യാഹുവിനുണ്ടായിരിക്കുന്നത്. മുന്‍ ടെലിവിഷന്‍ അവതാരകന്‍ യാഇര്‍ ലാപിഡിന്‍െറ നേതൃത്വത്തില്‍ അടുത്തിടെ രൂപവത്കരിച്ച ‘യെശ് അദിത്’ പാര്‍ട്ടി ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ 19 സീറ്റുകള്‍ നേടി ഏവരെയും അമ്പരപ്പിച്ചിരിക്കുന്നു. വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന, നെഫ്താലി ബെന്നറ്റിന്‍െറ നേതൃത്വത്തിലുള്ള, ബെയ്ത് യഹൂദി എന്ന അതിതീവ്ര വലതുപക്ഷ പാര്‍ട്ടി 11 സീറ്റുകള്‍ മാത്രമേ നേടിയുള്ളൂവെന്നത് സമാധാനകാംക്ഷികളായ മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. യഹൂദ യാഥാസ്ഥിതിക കക്ഷികളായ ഷാസ്, യുനൈറ്റഡ് തോറ ജൂദായിസം എന്നിവ യഥാക്രമം 11, ഏഴ് സീറ്റുകള്‍ നേടി. ഇസ്രായേലി അറബികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിസ്റ്റ് അനുകൂല പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ഹദശ്,  ലിബറല്‍ പാര്‍ട്ടിയായ ബലദ് എന്നിവ യഥാക്രമം അഞ്ച്, നാല്, മൂന്ന് സീറ്റുകള്‍ നേടി.  കാദിമ (രണ്ട്), ലേബര്‍ (15), മെരെറ്റ്സ് (ആറ്), ഹാതുനാ (ആറ്)  യെശ് അദിത് (19) എന്നീ മധ്യ-ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് മൊത്തം 48 സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും അവര്‍ക്കിടയിലുള്ള രാഷ്ട്രീയ വിയോജിപ്പുകളും മുന്നണികള്‍ രൂപപ്പെടുത്താനുള്ള കഴിവില്ലായ്മയും കാരണം നെതന്യാഹു തട്ടിക്കൂട്ടുന്ന മുന്നണി തന്നെയായിരിക്കും ഇനിയും ഇസ്രായേല്‍ ഭരിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇസ്രായേലിന്‍െറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിതറിയ വിധിയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. രാജ്യത്തെ നയിക്കാന്‍ കെല്‍പുറ്റ കരുത്തും പ്രാപ്തിയുമുള്ള ഒറ്റ നേതാവും ഒറ്റ പാര്‍ട്ടിയുമില്ല എന്ന് ജനവിധി തെളിയിച്ചിരിക്കുന്നു. ഇസ്രായേലി സമൂഹം നേരിടുന്ന അനൈക്യ പ്രവണതയുടെ പ്രതിഫലനമായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നവരുണ്ട്. കടുത്ത അറബ്-ഫലസ്തീന്‍ വിരുദ്ധതയും യഹൂദ വംശീയതയും പ്രചരിപ്പിക്കുന്ന കക്ഷികള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ക്കൈ. ഇസ്രായേല്‍ കൂടുതല്‍ വലത്തോട്ട് സഞ്ചരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ഗസ്സ യുദ്ധത്തില്‍ ഹമാസിന് മുന്നില്‍ നാണംകെടേണ്ടിവന്നത്  നെതന്യാഹുവിനെതിരായ യഹൂദ രോഷം വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായി എന്നതു ശരി തന്നെ. എന്നാല്‍, അല്‍പംകൂടി മധ്യമ നിലപാട് സ്വീകരിക്കുകയും സാമ്പത്തിക, തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന ‘യെശ് അദിത്’ പാര്‍ട്ടിയാണ് ജനങ്ങളുടെ നിരാശയെ ശരിക്കും വോട്ടാക്കി മാറ്റിയത്. മധ്യവര്‍ഗക്കാരും അരാഷ്ട്രീയക്കാരുമായ യുവാക്കള്‍ക്കിടയില്‍ ‘യെശ് അദിത്’ നല്ല സ്വാധീനം നേടി. ഫലസ്തീനികളുമായുള്ള സമാധാന ചര്‍ച്ച തുടരണമെന്ന അഭിപ്രായമുള്ള പാര്‍ട്ടിയാണ് ‘യെശ് അദിത്’.
യെശ് അദിതും നെതന്യാഹുവിന്‍െറ വലതുപക്ഷ മുന്നണിയും തീവ്രവാദിയായ ബെന്നറ്റിന്‍െറ നേതൃത്വത്തിലുള്ള ബെയ്ത് യെഹൂദും ചേര്‍ന്നുള്ള സഖ്യം ഭരണത്തിലേറുമെന്നാണ്  പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അത് എത്ര കാലം നിലനില്‍ക്കുമെന്നതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തികഞ്ഞ ആശങ്കയുമുണ്ട്. കൂടുതല്‍ ദുര്‍ബലമായൊരു രാഷ്ട്രീയ നേതൃത്വമായിരിക്കും ഇസ്രായേലിന് ഇനി വരാനിരിക്കുന്നതെന്നാണ് പൊതുവായ നിഗമനം. സാര്‍വദേശീയ തലത്തില്‍ ഇസ്രായേല്‍ ഏറ്റവും വലിയ നയതന്ത്ര ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സന്ദര്‍ഭമാണിത്. ഫലസ്തീന്‍ രാഷ്ട്ര പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ വന്നപ്പോള്‍ ഇത് കണ്ടതാണ്. ഒബാമ രണ്ടാമത് തെരഞ്ഞെടുക്കപ്പെടുന്നതിനെതിരെ ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച രാജ്യമാണ് ഇസ്രായേല്‍. എന്നാല്‍, ഇസ്രായേലി താല്‍പര്യത്തിന് വിരുദ്ധമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ഇസ്രായേല്‍ സന്ദര്‍ശിക്കാത്ത ഏക അമേരിക്കന്‍ പ്രസിഡന്‍റ് എന്ന സ്ഥാനം ഒബാമക്കാണെന്നോര്‍ക്കുക.  അറബ് മേഖലയിലാവട്ടെ, അറബ് വസന്തത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ  ഇസ്രായേലിന് ഒട്ടും അനുകൂലമല്ല. ഇസ്രായേലിന്‍െറ ഏറ്റവും വലിയ ശത്രുവായ ഹമാസ് ദിനംദിനേ കൂടുതല്‍ ശക്തിപ്പെട്ടുവരുകയുമാണ്. പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ ദൗര്‍ബല്യത്തെ കൂടുതല്‍ ത്വരിപ്പിക്കുകയും ചെയ്യും.
ഇസ്രായേലിന്‍െറ ശക്തി ക്ഷയത്തെക്കുറിച്ച ആലോചനകളും ഉത്കണ്ഠകളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇസ്രായേലില്‍ തന്നെയാണ്. എന്നാല്‍, ഇതൊന്നുമറിയാതെ ഇസ്രായേല്‍ എന്തോ മഹാ കാര്യമാണെന്ന മട്ടില്‍ അവരുമായുള്ള ബന്ധങ്ങള്‍ നിരന്തരം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മുന്നേറുകയാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഈയാഴ്ചയും തെല്‍അവീവ് സന്ദര്‍ശിക്കുകയുണ്ടായി. രാജ്യാന്തര തലത്തില്‍ ശത്രുക്കളെ മാത്രം നേടിത്തരുന്ന ഈ നയത്തെക്കുറിച്ച് ന്യൂദല്‍ഹിയിലെ നയവിദഗ്ധര്‍ ഒട്ടും ആലോചിക്കുന്നില്ലെന്ന് തോന്നുന്നു.

No comments:

Post a Comment