മുഖപ്രസംഗം January 21 -2013
1. ഇടതുപക്ഷത്തിന്‍െറ സമരശേഷി (മാധ്യമം)
പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളേക്കാള്‍ ജനകീയ സമര, പ്രക്ഷോഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പൊതുവെ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തന രീതി. ഭരണകൂടം അനുവദിച്ചു നല്‍കുന്ന ശീതീകരിച്ച ഹാളുകളില്‍നിന്നല്ല, തെരുവിലെ വെയിലില്‍നിന്നാണ് വിപ്ളവം പിറവിയെടുക്കുക എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് ഈ നിലപാട്. അതിനാല്‍ തന്നെ, നിരന്തരമായ ജനകീയ സമരങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്‍െറ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടിയുടെ ആവനാഴിയിലെ കിടയറ്റ ആയുധമാണ് സമരം എന്നര്‍ഥം. എന്നാല്‍, ഈ ആയുധവും തുരുമ്പെടുത്തു തുടങ്ങിയോ എന്ന ശങ്ക ഇപ്പോള്‍ പങ്കുവെക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടി മുന്‍കൈ എടുക്കുന്നതോ പിന്തുണക്കുന്നതോ ആയ സമരങ്ങള്‍ക്ക് പഴയ പ്രഹരശേഷി നഷ്ടപ്പെട്ടതിന്‍െറ ഒടുവിലത്തെ ഉദാഹരണങ്ങളായിരുന്നു കേരളത്തില്‍ നടന്ന ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും. ഏറെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ രണ്ട് സമരങ്ങള്‍ പരാജയപ്പെട്ടത് ഇടതു നേതാക്കള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
2. കോണ്‍ഗ്രസിന് പുതുനേതൃത്വം (മാതൃഭൂമി)
കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ പുതിയ തലമുറയുടെ പ്രതിനിധിയായി രാഹുല്‍ ഗാന്ധി നിര്‍ണായക അധികാരപദവിയില്‍ എത്തിയിരിക്കയാണ്. രാഹുല്‍ ഉപാധ്യക്ഷപദവി ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങിയിരിക്കയാണ്. ഇതോടെ സംഘടനാ നേതൃത്വവും ഭരണനേതൃത്വവും ഒന്നാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് തികഞ്ഞ ലക്ഷ്യബോധത്തോടെയും സാമൂഹികപ്രതിബദ്ധതയോടെയും പൊതുപ്രവര്‍ത്തനരംഗത്ത് ചുമതല നിര്‍വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കണം. തന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷസ്ഥാനമേറ്റ ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ മാന്ദ്യത്തോടൊപ്പം രാജ്യവും സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയമാണിത്. സാധാരണക്കാരാകട്ടെ വിലക്കയറ്റം മൂലം വിഷമിക്കുന്നു. ഈ ഘട്ടത്തില്‍ ജനതാത്പര്യം പരിഗണിച്ചുകൊണ്ടു തന്നെ രാജ്യത്തിന്റെ സാമ്പത്തികഭദ്രത മെച്ചപ്പെടു ത്താന്‍ സംഘടനയുടെ പുതുനേതൃത്വത്തിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറിനും സാധിക്കുമെന്ന് കരുതാം.
3. കലോല്‍സവത്തിന്റെ മലപ്പുറം മാതൃക (മനോരമ)
കേരളത്തിനു നിറസ്വപ്നങ്ങള്‍ പകര്‍ന്നു സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്നലെ തിരശ്ശീല വീണപ്പോള്‍ ജനകീയപങ്കാളിത്തം കൊണ്ടുകൂടി മലപ്പുറം ചരിത്രമെഴുതുകയായിരുന്നു. കാര്യമായ പരാതികളൊന്നുമില്ലാതെ കൊടിയിറങ്ങിയ മേള സംഘാടകര്‍ക്കും കലാകേരളത്തിനും അഭിമാനകരമായപ്പോള്‍, തുടര്‍ച്ചയായി ഏഴാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട് ജില്ല മികവിന്റെ മഴവില്ലഴകായി. അടിസ്ഥാനസൌകര്യങ്ങളിലുള്ള പരിമിതികളെ കക്ഷിരാഷ്ട്രീയ ഭേദം മറന്നുള്ള കൂട്ടായ്മയിലൂടെ സംഘാടകരും നാട്ടുകാരും മറികടക്കുന്നതാണു മലപ്പുറത്തു കണ്ടത്. ഏഴു ദിവസം ഒന്‍പതു ലക്ഷത്തോളം പേര്‍ കലോല്‍സവം കാണാനെത്തിയെന്നാണു പൊലീസിന്റെ കണക്ക്. സാമ്പത്തികപ്രയാസമുള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സഹായം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പു മുന്നോട്ടുവന്നു കഴിഞ്ഞു. വിധിനിര്‍ണയത്തിലെ പരാതികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സംസ്ഥാന തലത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
ഇടതുപക്ഷത്തിന്‍െറ സമരശേഷി (മാധ്യമം)
പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളേക്കാള്‍ ജനകീയ സമര, പ്രക്ഷോഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പൊതുവെ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തന രീതി. ഭരണകൂടം അനുവദിച്ചു നല്‍കുന്ന ശീതീകരിച്ച ഹാളുകളില്‍നിന്നല്ല, തെരുവിലെ വെയിലില്‍നിന്നാണ് വിപ്ളവം പിറവിയെടുക്കുക എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് ഈ നിലപാട്. അതിനാല്‍ തന്നെ, നിരന്തരമായ ജനകീയ സമരങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്‍െറ അവിഭാജ്യ ഘടകമാണ്. ജനകീയ പ്രശ്നങ്ങളുടെ പരിഹാരം, പാര്‍ട്ടി സംഘടനയുടെ സജീവത, പുതിയ വ്യക്തികളും ജനസമൂഹങ്ങളുമായുള്ള ബന്ധരൂപവത്കരണം തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങള്‍ ജനകീയ സമരങ്ങളുടെ സംഘാടനത്തിലൂടെ ഇടതു പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്‍ററി സമിതികളില്‍ മതിയായ പ്രാതിനിധ്യമില്ലാത്തപ്പോഴും തെരുവില്‍ ഇടതുപക്ഷം എപ്പോഴും സജീവമാകുന്നത് ഈ പ്രവര്‍ത്തന ശൈലി കാരണമാണ്. മറ്റൊരര്‍ഥത്തില്‍ ഇടതുപക്ഷത്തിന്‍െറ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് ജനകീയ സമരം. പാര്‍ലമെന്‍ററി ശക്തിയില്ലാത്ത സ്ഥലങ്ങളില്‍പോലും ജനകീയ സമരത്തിന്‍െറ ഊക്കില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍, പാര്‍ട്ടി ദുര്‍ബലമായ രാജസ്ഥാനിലും കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം വീറുറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആവനാഴിയിലെ കിടയറ്റ ആയുധമാണ് സമരം എന്നര്‍ഥം.
എന്നാല്‍, ഈ ആയുധവും തുരുമ്പെടുത്തു തുടങ്ങിയോ എന്ന ശങ്ക ഇപ്പോള്‍ പങ്കുവെക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടി മുന്‍കൈ എടുക്കുന്നതോ പിന്തുണക്കുന്നതോ ആയ സമരങ്ങള്‍ക്ക് പഴയ പ്രഹരശേഷി നഷ്ടപ്പെട്ടതിന്‍െറ ഒടുവിലത്തെ ഉദാഹരണങ്ങളായിരുന്നു കേരളത്തില്‍ നടന്ന ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും. രണ്ടും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. സമരത്തിന്‍െറ ലക്ഷ്യങ്ങള്‍ നേടിയതിനുശേഷമാണ് അത് അവസാനിപ്പിച്ചതെന്ന് ഏറ്റവും വലിയ ഇടതുഭക്തന്‍ പോലും വാദിക്കാനിടയില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കുന്ന ‘ഭൂരഹിത കേരളം’ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയെന്നതാണ് ഭൂസമരത്തിന്‍െറ ഏക നേട്ടം! മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീയതി നീട്ടാമെന്ന് സമ്മതിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം വമ്പിച്ച മുന്നൊരുക്കങ്ങളോടെ നടത്തിയ, സംസ്ഥാന തലത്തിലുള്ള വന്‍ പ്രക്ഷോഭം, അപേക്ഷാ തീയതി നീട്ടല്‍ എച്ചില്‍ കഷണത്തില്‍ അവസാനിക്കുന്നത് പാര്‍ട്ടിക്ക് നാണക്കേട് തന്നെയാണ്. മൂന്ന് സെന്‍റ് ഭൂമിയെന്നതാവട്ടെ, കേരളത്തിലെ ഭൂരഹിത പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ നേരത്തെ തള്ളിക്കളഞ്ഞ ആശയമാണ് താനും. മുമ്പ് ഈ കോളത്തില്‍ സൂചിപ്പിച്ചതുപോലെ, ഭൂസമരം അതിന്‍െറ ലക്ഷ്യത്തില്‍ തന്നെ പിഴവുകളുള്ളതായിരുന്നു. കേരളത്തിലെ ഭൂപ്രശ്നത്തെ അടിസ്ഥാനപരമായി സമീപിക്കുന്നതില്‍, മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പോലെ, സി.പി.എമ്മും അനുഭവിക്കുന്ന ദൗര്‍ബല്യങ്ങള്‍ ഭൂസമരത്തിലുണ്ടായിരുന്നു. അതായത്, സ്വതേ ദുര്‍ബലമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം, പ്രസ്തുത ദുര്‍ബലമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെട്ടു.
പണിമുടക്കാണ് ഇടതുപക്ഷത്തിന്‍െറ മറ്റൊരു തുറുപ്പുശീട്ട്. സര്‍വീസ് മേഖലയില്‍ ഇടതു ഗ്രൂപ്പുകള്‍ക്കുള്ള ശക്തമായ മേല്‍ക്കൈ സര്‍വീസ് സമരങ്ങളെ എളുപ്പം വിജയിപ്പിക്കാന്‍ അവരെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍ , ഇത്തവണ ഒരു അര്‍ധ രാത്രി ചര്‍ച്ചാ പ്രഹസനത്തിനൊടുവില്‍ കൊട്ടിഘോഷിച്ച ആ സമരം അവസാനിക്കുന്നതാണ് കണ്ടത്. ഭൂസമരത്തെപ്പോലെ നൈതികമായ വലിയ ന്യായങ്ങള്‍ പണിമുടക്ക് സമരത്തിനില്ലെങ്കിലും സംഘടിത ശക്തികൊണ്ട് കാര്യം നേടാമെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍, പ്രസ്തുത സമരവും ആവിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. ജനങ്ങളുടെ കണ്ണില്‍ ഏറ്റവും വെറുക്കപ്പെട്ട വര്‍ഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നത് തെളിഞ്ഞ ഒരു സത്യമാണ്. ആനുകൂല്യങ്ങളെക്കുറിച്ച് മാത്രം ആര്‍ത്തിയോടെ സംസാരിക്കുന്ന അവര്‍, തങ്ങള്‍ സേവനം നല്‍കാന്‍ ബാധ്യസ്ഥരായ ജനങ്ങളോട് കാണിക്കുന്ന തികഞ്ഞ അവജ്ഞാ മനോഭാവമാണ് അവരെ ജനങ്ങളുടെ ശത്രുക്കളാക്കി മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള ഇടതുപക്ഷത്തിന് ഈ അവസ്ഥയില്‍ കാര്യമായ പങ്കുണ്ട്. ധാര്‍മികമായ കരുത്തുള്ള ഒരു തൊഴില്‍ വിഭാഗമായി അവരെ വളര്‍ത്തുന്നതില്‍ ഇടതുപക്ഷം തികഞ്ഞ പരാജയമായിരുന്നു. ജീവനക്കാരുടെ സമരം, ജനങ്ങളില്‍ അമര്‍ഷം മാത്രം ഉല്‍പാദിപ്പിച്ച് എളുപ്പം പരാജയപ്പെടുന്നതില്‍ ഇതൊരു കാരണമാണ്.
ഏറെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ രണ്ട് സമരങ്ങള്‍ പരാജയപ്പെട്ടത് ഇടതു നേതാക്കള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, അതേസമയം, ശ്രദ്ധേയമായ മറ്റൊരു കാര്യം, സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍ പരമ്പരാഗതമായ കക്ഷി രാഷ്ട്രീയ വേലികള്‍ക്കപ്പുറത്ത് നിരവധി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട് എന്നതാണ്. ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്ലൈന്‍, അതിവേഗ റെയില്‍വേ ഇടനാഴി, വിവിധ പ്രദേശങ്ങളില്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്കെതിരായ സമരങ്ങള്‍, വികസനത്തിന്‍െറ ഇരകള്‍ ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങള്‍ എന്നിവയാല്‍ മുഖരിതമാണ് കേരളം. ഒപ്പം, ഭരണകൂടത്തിന്‍െറ ഇരട്ടനീതിക്ക് വിധേയമാവുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങളും. ഈ സമരങ്ങള്‍ രൂപപ്പെടുത്തുന്നതിലും വിജയിപ്പിക്കുന്നതിലും ഇടതുപക്ഷത്തിന് കാര്യമായ പങ്കില്ല എന്നതും ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടണം. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെടുന്ന ഇത്തരം സമരങ്ങള്‍, ചിലപ്പോഴെങ്കിലും വിജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ അതിനോടൊപ്പം ചാരിനില്‍ക്കുകയാണ് ചിലയിടങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം. ചിലയിടങ്ങളിലാവട്ടെ, സമരവിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നു അവര്‍. പാര്‍ലമെന്‍ററി രംഗത്തുണ്ടായ നിരന്തരമായ തിരിച്ചടികള്‍ക്ക് പുറമെ, ജനകീയ സമരരംഗത്തും ഇടതുപക്ഷം പരാജയപ്പെടുന്നത് വലിയൊരു സൂചകമാണ്. ഇടതുപക്ഷത്തിന് അതിന്‍െറ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമുന്നണി നഷ്ടപ്പെട്ടുവെന്ന് വന്നാല്‍ അതിന് പിന്നെ നിലനില്‍പുണ്ടാവില്ല. പരാജയപ്പെട്ട രണ്ട് സമരങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ കാര്യവിചാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.
കോണ്‍ഗ്രസിന് പുതുനേതൃത്വം (മാതൃഭൂമി)
കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ പുതിയ തലമുറയുടെ പ്രതിനിധിയായി രാഹുല്‍ ഗാന്ധി നിര്‍ണായക അധികാരപദവിയില്‍ എത്തിയിരിക്കയാണ്. രാഹുല്‍ ഉപാധ്യക്ഷപദവി ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങിയിരിക്കയാണ്. ഇതോടെ സംഘടനാ നേതൃത്വവും ഭരണനേതൃത്വവും ഒന്നാകാനുള്ള സാധ്യതയാണ് തെളിയുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്സിലെ യുവാക്കളും മുതിര്‍ന്ന തലമുറയിലെ വലിയൊരു വിഭാഗവും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ സംഘടനാതലത്തില്‍ പ്രസിഡന്റായ സോണിയാഗാന്ധി കഴിഞ്ഞാല്‍ അടുത്ത അധികാരപദവിയില്‍ എത്തിയിരിക്കയാണ് രാഹുല്‍ . പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് തികഞ്ഞ ലക്ഷ്യബോധത്തോടെയും സാമൂഹികപ്രതിബദ്ധതയോടെയും പൊതുപ്രവര്‍ത്തനരംഗത്ത് ചുമതല നിര്‍വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കണം. നിലവിലെ പാര്‍ട്ടിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവാവായിരിക്കേയാണ് രാഹുല്‍ സംഘടനയുടെ അമരക്കാരനാകുന്നത്. പാര്‍ട്ടിയുടെ അടുത്ത പുനഃസംഘടനയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം കോണ്‍ഗ്രസിന്റെ ചുമതലക്കാരായി കൂടുതല്‍ യുവാക്കള്‍ വരുമെന്നാണ് കരുതുന്നത്. അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രവര്‍ത്തകര്‍ മാത്രമല്ല പുറമേയുള്ളവരും കരുതുന്നു. ജയ്പുരില്‍ നടന്ന പാര്‍ട്ടിയുടെ ചിന്തന്‍ ശിബിരത്തിലാണ് രാഹുലിനെ ഉപാധ്യക്ഷനാക്കിക്കൊണ്ടുള്ള ഏകകണ്ഠമായ തീരുമാനമുണ്ടായത്. കോണ്‍ഗ്രസിന്റെ പ്രസ്തുത ആലോചനായോഗത്തില്‍ പങ്കെടുത്തവരേറെയും യുവാക്കളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
പാര്‍ട്ടിയുടെ നേതൃപദവികളുണ്ടായിരുന്നില്ലെങ്കിലും നയങ്ങളിലും തീരുമാനങ്ങളിലും രാഹുല്‍ ഗാന്ധിക്ക് നിലവിലും നിയന്ത്രണ അധികാരമുണ്ടായിരുന്നു. പരോക്ഷമായ അധികാരവിനിയോഗം ചിലപ്പോഴൊക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. മേലില്‍ അത്തരം ആക്ഷേപങ്ങളില്ലാതെ രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ നിലപാടുകളും നയങ്ങളുമായി മുന്നോട്ടു നീങ്ങാനാകും. ബിഹാറിലും ഉത്തര്‍പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാമെന്നു നിശ്ചയിച്ചതിനു പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനമുണ്ടായിരുന്നു. പ്രസ്തുത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും അത് തികച്ചും തെറ്റായ തീരുമാനമായിരുന്നെന്ന് പറയാനാകില്ല. വേണ്ടരീതിയിലുള്ള തുടര്‍നടപടികളില്‍ വന്ന പാളിച്ചയാണ് പ്രശ്‌നമായത്. രാജ്യത്തെ പ്രധാന ദേശീയപാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രസ്തുത തീരുമാനം നിര്‍ണായകമായി. ആ അര്‍ഥത്തില്‍ പാര്‍ട്ടിയെ കുറെയൊക്കെ മുന്നോട്ടു കൊണ്ടുപോകാന്‍ അതിലൂടെ സാധിച്ചുവെന്നാണ് കരുതേണ്ടത്. രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി 2007-ല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി. രാജീവ് ഗാന്ധിയുടെ മരണശേഷം സോണിയാഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തെങ്കിലും ഭരണതലത്തില്‍ പദവികളൊന്നും വഹിച്ചിരുന്നില്ല. ഇപ്പോള്‍ സംഘടനയില്‍ രണ്ടാമത്തെ ഉയര്‍ന്ന പദവിയിലെത്തുന്ന രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഏറെക്കാലമില്ലെന്നിരിക്കെ ഭാരിച്ച ഉത്തരവാദിത്വമാണ് പാര്‍ട്ടി നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഏറ്റെടുത്തിട്ടുള്ളത്. നേതൃപദവിയിലെ കാര്യക്ഷമതയുടെ പ്രധാന പരീക്ഷണം അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പ് തന്നെയാവും. തന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷസ്ഥാനമേറ്റ ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ മുന്നണി ഭരണമാണ് നിലവിലുള്ളത്. ഘടകകക്ഷികളെ ഒരുമിച്ചുനിര്‍ത്തി യു.പി.എ. സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇതുവരെ പാര്‍ട്ടിക്കകത്തി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പരിചയം അക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് തുണയാകേണ്ടതാണ്. ആഗോളതലത്തിലെ മാന്ദ്യത്തോടൊപ്പം രാജ്യവും സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയമാണിത്. സാധാരണക്കാരാകട്ടെ വിലക്കയറ്റം മൂലം വിഷമിക്കുന്നു. ഈ ഘട്ടത്തില്‍ ജനതാത്പര്യം പരിഗണിച്ചുകൊണ്ടു തന്നെ രാജ്യത്തിന്റെ സാമ്പത്തികഭദ്രത മെച്ചപ്പെടു ത്താന്‍ സംഘടനയുടെ പുതുനേതൃത്വത്തിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറിനും സാധിക്കുമെന്ന് കരുതാം.
കലോല്‍സവത്തിന്റെ മലപ്പുറം മാതൃക (മനോരമ)
കേരളത്തിനു നിറസ്വപ്നങ്ങള്‍ പകര്‍ന്നു സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്നലെ തിരശ്ശീല വീണപ്പോള്‍ ജനകീയപങ്കാളിത്തം കൊണ്ടുകൂടി മലപ്പുറം ചരിത്രമെഴുതുകയായിരുന്നു. കാര്യമായ പരാതികളൊന്നുമില്ലാതെ കൊടിയിറങ്ങിയ മേള സംഘാടകര്‍ക്കും കലാകേരളത്തിനും അഭിമാനകരമായപ്പോള്‍, തുടര്‍ച്ചയായി ഏഴാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട് ജില്ല മികവിന്റെ മഴവില്ലഴകായി. അടിസ്ഥാനസൌകര്യങ്ങളിലുള്ള പരിമിതികളെ കക്ഷിരാഷ്ട്രീയ ഭേദം മറന്നുള്ള കൂട്ടായ്മയിലൂടെ സംഘാടകരും നാട്ടുകാരും മറികടക്കുന്നതാണു മലപ്പുറത്തു കണ്ടത്.
ഏഴു ദിവസം ഒന്‍പതു ലക്ഷത്തോളം പേര്‍ കലോല്‍സവം കാണാനെത്തിയെന്നാണു പൊലീസിന്റെ കണക്ക്. നാടന്‍ പാട്ടും ചവിട്ടുനാടകവും നങ്ങ്യാര്‍ കൂത്തും ഗസലും ഉള്‍പ്പെടെ നമ്മുടെ പാരമ്പര്യത്തിന്റെ തനിമയാര്‍ന്ന 14 പുതിയ ഇനങ്ങളുമായാണ് 53-ാം സംസ്ഥാന സ്കൂള്‍ കലോല്‍സവം വ്യത്യസ്തത നേടിയത്. കേരളീയ സംസ്കൃതിയുടെ പരിച്ഛേദമായും അന്യംനിന്നു പോയേക്കാവുന്ന കലാരൂപങ്ങളെ പരിരക്ഷിച്ചും അര നൂറ്റാണ്ടിലേറെയായി ശോഭ പകരുന്ന സ്കൂള്‍ കലോല്‍സവം കൂടുതല്‍ കരുത്തു നേടുകയാണ്. കുട്ടികളില്‍ പാരസ്പര്യത്തിന്റെ പുതുപാഠങ്ങള്‍ പകരുന്നതിനൊപ്പം നമ്മുടെ സ്വന്തം കലാസമ്പന്നതയെ സംരക്ഷിക്കുകകൂടി ചെയ്യുന്ന ഇതുപോലൊരു മേള രാജ്യത്തിനുപുറത്തുള്ള കലാസ്നേഹികള്‍ക്കുപോലും മാതൃകയാവുന്നു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികില്‍സയില്‍ കഴിയുന്ന മൊറീഷ്യസ് പ്രസിഡന്റ്, കേരള സ്കൂള്‍ കലോല്‍സവത്തിന്റെ മാതൃകയില്‍ തന്റെ നാട്ടിലൊരു ബൃഹദ് കലാമേള തുടങ്ങുന്നതു പരിഗണിക്കുമെന്നു പ്രഖ്യാപിച്ചത് ഇക്കാര്യത്തിന് അടിവരയിടുന്നു. ഹോട്ടലില്‍ മുറിയെടുക്കാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ കിടന്നുറങ്ങി കുച്ചിപ്പുഡിയിലും നാടോടിനൃത്തത്തിലും ഒന്നാമനായ ജിഷ്ണു ഗോപിയെപ്പോലെ പ്രതിസന്ധികളെ അതിജീവിച്ച് കലാരംഗത്തു തിളങ്ങിയ ഒട്ടേറെ കുട്ടികളെ ഈ കലോല്‍സവം കണ്ടെത്തി.
സാമ്പത്തികപ്രയാസമുള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സഹായം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പു മുന്നോട്ടുവന്നു കഴിഞ്ഞു. ഇങ്ങനെയുള്ള ഏഴു കുട്ടികള്‍ക്കു കലാപഠനം തുടരാന്‍ മലയാള മനോരമ പ്രഖ്യാപിച്ച 'നല്ല പാഠം സ്കോളര്‍ഷിപ്പാണ് ഈ തീരുമാനത്തിലേക്കു നയിച്ചത് എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്. കലോല്‍സവത്തില്‍ എ ഗ്രേഡ് നേടുന്ന പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കു സാമ്പത്തിക സഹായം നല്‍കുമെന്ന മന്ത്രി എ.പി. അനില്‍ കുമാറിന്റെ പ്രഖ്യാപനവും നല്ല ചുവടുവയ്പായി. ഈ നേട്ടങ്ങള്‍ക്കെല്ലാമിടയിലും തിരുത്തപ്പെടേണ്ട ചില കാര്യങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ടെന്നു മലപ്പുറം കലോല്‍സവം ഒാര്‍മിപ്പിക്കുന്നു. പരാതികള്‍ ഒഴിവാക്കാന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം കലോല്‍സവ മാനുവല്‍ പരിഷ്കരിച്ചെങ്കിലും പരാതികള്‍ക്കു പൂര്‍ണമായി പരിഹാരം കണ്ടെത്താനായിട്ടില്ല.
അപ്പീലുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടി. സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ കോടതിയെ സമീപിക്കുന്നവരുടെ എണ്ണം കൂടുന്നതു കലാമേളയുടെ വിശുദ്ധിക്കു ചേര്‍ന്നതാണോ എന്ന് ആലോചിക്കണം. ജില്ലകള്‍ തമ്മില്‍ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലും അപ്പീലിന്റെ നിഴല്‍ വീഴുന്നതായുള്ള പരാതികള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. കുട്ടികള്‍ക്കിടയിലെ അനാവശ്യ മല്‍സരം ഒഴിവാക്കാന്‍ ഗ്രേഡ് ഏര്‍പ്പെടുത്തിയെങ്കിലും പ്രൈസ് മണി നല്‍കാനുള്ള സൌകര്യത്തിന് ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാരെ ഇപ്പോഴും പ്രഖ്യാപിക്കുന്നതിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചിട്ടുണ്ട്. വിധിനിര്‍ണയത്തിലെ പരാതികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സംസ്ഥാന തലത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. അടുത്ത വര്‍ഷം മുതല്‍ ഈ പാനലില്‍ നിന്നായിരിക്കും വിധികര്‍ത്താക്കളെ ജില്ലകളിലേക്കു നല്‍കുക. വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വരുന്നതോടെ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കാന്‍ കലോല്‍സവം മധ്യവേനല്‍ അവധിക്കാലത്തേക്കു മാറ്റേണ്ടിവരുമോ എന്ന ചര്‍ച്ചയ്ക്കു തുടക്കമിട്ടുകഴിഞ്ഞു.
ഇതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നതാണ്. കലോല്‍സവത്തിനു സ്ഥിരം വേദി എന്ന നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുണ്ട്. കുട്ടികളിലെ സര്‍ഗവാസനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യംതന്നെയാവണം ഏതു പരിഷ്കരണത്തിലും മുന്നില്‍നില്‍ക്കേണ്ടത്.
No comments:
Post a Comment