മുഖപ്രസംഗം January 26 -2013
1. വര്‍മ സമിതി നിര്‍ദേശങ്ങള്‍ വനരോദനമാവുമോ? (മാധ്യമം )
ദല്‍ഹി കൂട്ടമാനഭംഗം രാജ്യവ്യാപകമായ ജനരോഷത്തിന് വഴിമരുന്നിട്ടതിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്കാവശ്യമായ നിയമഭേദഗതിയുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായുള്ള മൂന്നംഗ സമിതി കേവലം ഒരു മാസത്തിനകം അതിന്‍െറ ദൗത്യം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പലതും ക്രിയാത്മകവും പ്രശ്ന പരിഹാരത്തിനുതകുന്നതുമാണ്. നിയമപരമായ ബലഹീനതകളും പോരായ്മകളും ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്നും നിയമം നടപ്പാക്കേണ്ട പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയാല്‍ അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും പൊതുവായി നിര്‍ദേശിക്കുന്ന വര്‍മ കമ്മിറ്റി സ്ത്രീപീഡനത്തിന്‍െറ കവാടങ്ങളടക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും കര്‍ശന നടപടികളാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
2. സ്മാര്‍ട്ട് സിറ്റി ഇനി വൈകരുത് (മത്രുഭൂമി )
കേരളത്തില്‍ മികച്ച വികസനസാധ്യതയുള്ള വ്യവസായങ്ങളില്‍ പ്രധാനം ഐ.ടി.ആണ്. വിവരസാങ്കേതികരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ദുബായിലെ ടീകോമും ദുബായ് ഹോള്‍ഡിങ് കമ്പനിയുമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിനടത്തിപ്പിനായി സംസ്ഥാന സര്‍ക്കാറുമായി കരാറൊപ്പിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത്. പദ്ധതിപ്രദേശത്തിനാകെ ഒറ്റ പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) വേണമെന്ന കമ്പനിയുടെ ആവശ്യവും ഈയിടെ അനുവദിക്കുകയുണ്ടായി. ഇതോടെ കമ്പനി ഉന്നയിച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നുവെന്നായിരുന്നു ഇതുവരെ കമ്പനി അധികൃതരുടെ ആക്ഷേപം. സര്‍ക്കാര്‍തലത്തില്‍ ചെയ്യാനുള്ളതെല്ലാം ഏതാണ്ട് പൂര്‍ത്തിയായ നിലയ്ക്ക് ഐ.ടി. വ്യവസായ വികസനമെന്ന പ്രഖ്യാപിതലക്ഷ്യം കഴിയും വേഗം കൈവരിക്കാന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തയ്യാറാകണം.
3. ടൂറിസത്തിന് പുതിയ വെല്ലുവിളികള്‍ (മനോരമ)
വെല്ലുവിളികള്‍ നേരിടുന്നതില്‍ കേരളത്തിന്റെ ടൂറിസം മേഖല അലംഭാവം കാണിക്കുന്നുവോ എന്നാണ് ആശങ്ക. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. കേരളത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം, അയല്‍രാജ്യങ്ങളുടെ ആകര്‍ഷണം തുടങ്ങിയവയാണ് ഇതിനു കാരണമായി കണ്ടെത്തുന്നത്. 2011ല്‍ വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളുമായി ഒരുകോടിയിലേറെപ്പേര്‍ കേരളം സന്ദര്‍ശിച്ചു റെക്കോര്‍ഡിട്ടു. ഔദ്യോഗിക കണക്കനുസരിച്ചു 13,000 കോടിയിലേറെ രൂപയാണ് 2011ലെ മാത്രം വരുമാനം. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഈ മേഖല തന്നെ. കേരളത്തിലെ മുഖ്യ ടൂറിസം സീസണ്‍ സെപ്റ്റംബറില്‍ ആരംഭിച്ച് മാര്‍ച്ചോടെ അവസാനിക്കുന്നു. സൂര്യപ്രകാശവും കടലോരവും തേടിയെത്തുന്ന യൂറോപ്യന്‍ രാജ്യക്കാരാണു വിദേശ ടൂറിസ്റ്റുകളില്‍ അധികപങ്കും. അടുത്തകാലത്തായി, റഷ്യയില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്. ആയുര്‍വേദമടക്കമുള്ള ചികിത്സകള്‍ തേടുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളും ഒട്ടേറെ.
വര്‍മ സമിതി നിര്‍ദേശങ്ങള്‍ വനരോദനമാവുമോ? (മാധ്യമം )
ദല്‍ഹി കൂട്ടമാനഭംഗം രാജ്യവ്യാപകമായ ജനരോഷത്തിന് വഴിമരുന്നിട്ടതിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്കാവശ്യമായ നിയമഭേദഗതിയുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായുള്ള മൂന്നംഗ സമിതി കേവലം ഒരു മാസത്തിനകം അതിന്‍െറ ദൗത്യം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പലതും ക്രിയാത്മകവും പ്രശ്ന പരിഹാരത്തിനുതകുന്നതുമാണ്. നിയമപരമായ ബലഹീനതകളും പോരായ്മകളും ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്നും നിയമം നടപ്പാക്കേണ്ട പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയാല്‍ അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും പൊതുവായി നിര്‍ദേശിക്കുന്ന വര്‍മ കമ്മിറ്റി സ്ത്രീപീഡനത്തിന്‍െറ കവാടങ്ങളടക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും കര്‍ശന നടപടികളാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. അനുമതിയില്ലാത്ത എല്ലാ ലൈംഗിക സമ്പര്‍ക്കങ്ങളും മാനഭംഗത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വിവാഹശേഷമുള്ള ബലാല്‍ക്കാരങ്ങളും കുട്ടികളെ ഗാര്‍ഹികമായി മാനഭംഗപ്പെടുത്തുന്നതും തടയാന്‍ തക്കതായ നിയമനിര്‍മാണം വേണമെന്നും നിര്‍ദേശിക്കുന്ന കമ്മിറ്റി പക്ഷേ, മാനഭംഗക്കേസുകളില്‍ വധശിക്ഷ വേണ്ടെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിക്ക് മരണശിക്ഷ നല്‍കുകയല്ല, നിലവിലെ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന അഭിപ്രായത്തോടാണ് സമിതിക്ക് യോജിപ്പ്. നിലവില്‍ ജീവപര്യന്തം തടവാണ് മാനഭംഗത്തിനുള്ള പരമാവധി ശിക്ഷ. തന്‍െറ മാനം രക്ഷിക്കാന്‍ അക്രമിയെ ഇരക്ക് കൊല്ലേണ്ടിവന്നാല്‍, ആത്മരക്ഷക്ക് കുറ്റകൃത്യം ചെയ്യേണ്ടിവന്നവന് നിലവിലുള്ള ശിക്ഷാ ഇളവുകള്‍ അത്തരം സ്ത്രീകള്‍ക്കും ബാധകമാക്കണമെന്ന സമിതിയുടെ ശിപാര്‍ശ തീര്‍ത്തും ന്യായമാണ്.
എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം, വിവാഹം അസാധുവാണെന്ന് പറയാന്‍ നാട്ടുകൂട്ടങ്ങള്‍ക്ക് അധികാരമുണ്ടാവരുത്, പൊതുയാത്രാ സംവിധാനങ്ങള്‍ സുരക്ഷിതമാക്കണം, പകല്‍ സമയത്തല്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വെക്കരുത്, ലൈംഗിക കുറ്റകൃത്യങ്ങളുടെ വളര്‍ത്തു കേന്ദ്രങ്ങളായി മാറിയ ജുവനൈല്‍ ഹോമുകള്‍ മെച്ചപ്പെട്ട നിലയില്‍ വളര്‍ത്തുന്നതിന് സംവിധാനം വേണം തുടങ്ങിയ ഒട്ടേറെ സുരക്ഷാ സംബന്ധമായ നിര്‍ദേശങ്ങളുണ്ട് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടില്‍. എന്നാല്‍, റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഒരുഭാഗം ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും നീതിബോധമുള്ള മറ്റെല്ലാവരും നിരന്തരമായി ഉന്നയിക്കുന്ന ആവശ്യവുമായി ബന്ധപ്പെട്ടതാണ്. സംഘര്‍ഷ മേഖലകളായ ജമ്മു-കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പുന$പരിശോധിക്കണമെന്ന് വര്‍മ കമ്മിറ്റിയും ആവശ്യപ്പെട്ടിരിക്കുന്നു. നിയമപരിരക്ഷ പട്ടാളക്കാര്‍ അതിക്രമങ്ങള്‍ക്ക് മറയാക്കുകയാണെന്ന് വിലയിരുത്തിയ സമിതി സൈന്യത്തിന്‍െറയും പൊലീസിന്‍െറയും ലൈംഗിക കുറ്റങ്ങള്‍ സാധാരണ ക്രിമിനല്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പട്ടാളക്കോടതിയുടെ വിചാരണയല്ല സിവില്‍ നിയമപ്രകാരമുള്ള നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ എടുക്കേണ്ടതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷ മേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച പരാതി പരിശോധിക്കാന്‍ വേണ്ടത്ര അധികാരങ്ങളോടെ സ്പെഷല്‍ കമീഷണര്‍മാരെ നിയമിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. ഭീകരതയും അട്ടിമറി പ്രവര്‍ത്തനങ്ങളും നേരിടാനെന്നപേരില്‍ സൈന്യത്തിനനുവദിച്ച പ്രത്യേകാധികാര നിയമം ഭരണകൂട ഭീകരതയുടെ നഗ്നമായ ഉദാഹരണമായി മാറിയിട്ട് വര്‍ഷങ്ങളായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സൈനികാധികാര ദുര്‍വിനിയോഗത്തിനെതിരെ ഇറോം ശര്‍മിള എന്ന മനുഷ്യാവകാശ പ്രവര്‍ത്തക ആരംഭിച്ച ഉപവാസം പതിറ്റാണ്ട് പിന്നിട്ടിട്ടും അത് രാജ്യത്തിന്‍െറ പൊതുശ്രദ്ധ ആകര്‍ഷിക്കുകയോ ഭരണകൂടം അവരുടെ ആവശ്യം ചെവിക്കൊള്ളുകയോ ചെയ്തിട്ടില്ല. പ്രത്യേകാധികാരം പിന്‍വലിച്ചാല്‍ പട്ടാളത്തിന്‍െറ മനോവീര്യം തകരുമെന്ന സൈനിക മേധാവികളുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മനോവീര്യം വര്‍ധിക്കാന്‍ കൊടുംക്രൂരതകളും പീഡനങ്ങളും മാനഭംഗവും നിര്‍ബാധം അനുവദിക്കുന്നതാണോ പോംവഴി എന്ന പ്രാഥമിക ചോദ്യത്തിന് തൃപ്തികരമായ മറുപടി ഇല്ല. പ്രതിഷേധം മുറുകുമ്പോള്‍ പട്ടാള നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്ന ഉദാസീനമായ പ്രതികരണം പതിവാണ്. അത് പിന്നീടെന്തായി എന്നാരും അന്വേഷിക്കാറില്ല. അധിനിവേശത്തിന്‍െറ ക്രൂരമായ നീതിയായിത്തന്നെ സാമ്രാജ്യ ശക്തികള്‍ ബലാത്സംഗത്തെ അംഗീകരിച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇറാഖിലും അഫ്ഗാനിസ്താനിലും നാറ്റോസേനയുടെ ചെയ്തികള്‍ ലോകം കണ്ടതാണ്. ആ വഴിക്കുതന്നെ നാമും നീങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ജസ്റ്റിസ് വര്‍മ കമീഷന്‍െറ നിര്‍ദേശമെങ്കിലും അംഗീകരിച്ച് തെറ്റ് തിരുത്താന്‍ തയാറാവണം.
കമീഷനുകള്‍ നമ്മുടെ നിത്യജീവിതത്തിന്‍െറ ഭാഗമായി മാറിയിട്ടുണ്ട്. അത്രയേറെ കമീഷനുകളും ശിപാര്‍ശകളും നിര്‍ദേശങ്ങളും ഈ രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ട്. പ്രശ്നങ്ങളും ഒച്ചപ്പാടുകളുമുണ്ടാവുമ്പോള്‍ ഒതുക്കാനുള്ള ഉപായം എന്നതില്‍ കവിഞ്ഞ സ്ഥാനം ജുഡീഷ്യല്‍ സമിതികള്‍ക്കുണ്ടെങ്കില്‍ വര്‍മ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങളെങ്കിലും അംഗീകരിച്ച് തദനുസൃതമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാവണം. അത് വൈകാതെ വേണം താനും. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ചിലതൊക്കെ ബില്ലുകളായി വരുമെന്ന് പറയുന്നു. അതിന് പാര്‍ലമെന്‍റ് സമ്മേളനം നേരാംവണ്ണം നടന്നിട്ടുവേണ്ടേ?
സ്മാര്‍ട്ട് സിറ്റി ഇനി വൈകരുത് (മത്രുഭൂമി )
കേരളത്തില്‍ മികച്ച വികസനസാധ്യതയുള്ള വ്യവസായങ്ങളില്‍ പ്രധാനം ഐ.ടി.ആണ്. വിവരസാങ്കേതികരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ദുബായിലെ ടീകോമും ദുബായ് ഹോള്‍ഡിങ് കമ്പനിയുമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിനടത്തിപ്പിനായി സംസ്ഥാന സര്‍ക്കാറുമായി കരാറൊപ്പിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത്. പദ്ധതിപ്രദേശത്തിനാകെ ഒറ്റ പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) വേണമെന്ന കമ്പനിയുടെ ആവശ്യവും ഈയിടെ അനുവദിക്കുകയുണ്ടായി. ഇതോടെ കമ്പനി ഉന്നയിച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. പദ്ധതി പൂര്‍ത്തിയായാല്‍ 90,000 മുതല്‍ ഒരുലക്ഷം വരെ പേര്‍ക്ക് ജോലി ലഭ്യമാവുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്‍ജിനീയറിങ്, ഐ.ടി. മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്ന മലയാളിയുവാക്കളധികവും ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്താണ് ജോലിക്കു പോകുന്നത്. നാട്ടില്‍ത്തന്നെ നല്ലൊരു ജോലി ഇവരുടെ സ്വപ്നമാണ്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും കുറെപ്പേര്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നുണ്ട്. പ്രവര്‍ത്തനസജ്ജമായാല്‍ സ്മാര്‍ട്ട് സിറ്റിയും ഇവിടത്തെ ജോലിസാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെയുള്ള 246 ഏക്കറിനെയും ഒറ്റ പ്രത്യേക സാമ്പത്തിക മേഖലയായി അംഗീകരിച്ചാല്‍ സമഗ്ര ടൗണ്‍ഷിപ്പ് വികസനം സുഗമമാവുമെന്നാണ് കമ്പനി അധികൃതരുടെ നിലപാട്. അതുവഴി വന്‍തോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നടപ്പാക്കാനാവുമെന്നും വേണ്ടത്ര സാമൂഹിക, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവുമെന്നും പറയുന്നു. ഇതിനെല്ലാമായി ഏക സെസ് അനുവദിച്ചതോടെ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിക്കൂടാ. കേന്ദ്ര സര്‍ക്കാറിന്റെ വാണിജ്യവകുപ്പിന് കീഴിലുള്ള സെസ് ബോര്‍ഡ് ഓഫ് അപ്രൂവല്‍ ആണ് ഇതിന് അന്തിമാനുമതി നല്‍കിയിട്ടുള്ളത്. വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. സര്‍ക്കാറിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതിയെന്നതിനാല്‍ നികുതിയിളവിനും വഴിയൊരുങ്ങി. ആദ്യഘട്ടം ആറ് മാസത്തിനകം തുടങ്ങുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ആസ്ഥാനമന്ദിരവും അനുബന്ധസൗകര്യവുമാകും ആദ്യഘട്ടത്തില്‍ ഒരുങ്ങുക. അതോടൊപ്പം ഇതിന് പ്രത്യേക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണം. ആദ്യഘട്ട നിയമന നടപടികളും നടത്തേണ്ടതുണ്ട്. മാസ്റ്റര്‍ പ്ലാന്‍ അന്തിമമായിട്ടില്ല. അതിന്റെ തുടര്‍ചര്‍ച്ച അടുത്ത ആഴ്ച ഉണ്ടാകുമെന്നാണ റിയുന്നത്.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ അഞ്ചര വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും. മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് തയ്യാറാവുക. അന്താരാഷ്ട്ര കണക്ടിവിറ്റി കേബിളുകളുടെ സംഗമസ്ഥാനമായതിനാല്‍ കൊച്ചിക്ക് ഐ.ടി.വ്യവസായരംഗത്ത് വന്‍വികസന സാധ്യതയാണുള്ളത്. മികച്ച യാത്രാസൗകര്യവും ഇവിടെയുണ്ട്. കൊച്ചി മെട്രോ ഉള്‍പ്പെടെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുന്‍നിര സ്ഥാപനങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ക്ക് സാധിച്ചാല്‍ പദ്ധതി ഇവിടത്തെ യുവതലമുറയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരും. പദ്ധതി പ്രദേശത്ത് നല്ല തൊഴിലന്തരീക്ഷം ഉറപ്പാക്കാനും അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്. 2007-ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലായിരുന്നു അത്. അതിനുശേഷവും പല കാര്യങ്ങളിലും ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും തുടര്‍ന്നു. ആഗോളമാന്ദ്യം പോലും പദ്ധതി നടപ്പാവുന്നതിനുള്ള തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നുവെന്നായിരുന്നു ഇതുവരെ കമ്പനി അധികൃതരുടെ ആക്ഷേപം. സര്‍ക്കാര്‍തലത്തില്‍ ചെയ്യാനുള്ളതെല്ലാം ഏതാണ്ട് പൂര്‍ത്തിയായ നിലയ്ക്ക് ഐ.ടി. വ്യവസായ വികസനമെന്ന പ്രഖ്യാപിതലക്ഷ്യം കഴിയും വേഗം കൈവരിക്കാന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തയ്യാറാകണം.
ടൂറിസത്തിന് പുതിയ വെല്ലുവിളികള്‍ (മനോരമ)
ടൂറിസം മേഖലയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന പ്രതിച്ഛായ നേടിയെടുക്കാനും വിജയമാതൃകയായി ഉയരാനും കേരളത്തിനു സാധിച്ചിട്ടുണ്ട്. 2011ല്‍ വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളുമായി ഒരുകോടിയിലേറെപ്പേര്‍ കേരളം സന്ദര്‍ശിച്ചു റെക്കോര്‍ഡിട്ടു. ഔദ്യോഗിക കണക്കനുസരിച്ചു 13,000 കോടിയിലേറെ രൂപയാണ് 2011ലെ മാത്രം വരുമാനം. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഈ മേഖല തന്നെ.
സര്‍ക്കാരിന്റെയോ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെയോ നേരിട്ടുള്ള നിക്ഷേപത്തെക്കാള്‍ നാട്ടുകാരായ ചെറുകിട, ഇടത്തരം സംരംഭകരുടെ സാഹസികവും ഭാവനാപൂര്‍ണവുമായ പദ്ധതികളാണു നമ്മുടെ ടൂറിസത്തിന് ഈ കുതിപ്പു നല്‍കിയത്. സംസ്ഥാനത്തിന്റെ പൈതൃകം, സംസ്കാരം, കലാരൂപങ്ങള്‍ , പ്രകൃതിഭംഗി തുടങ്ങിയവയെല്ലാം അവര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി. അതേസമയം, പരിസ്ഥിതിക്കു കോട്ടംതട്ടാതെ ഉത്തരവാദിത്തപൂര്‍ണമായ പദ്ധതികളിലൂടെ ലോകശ്രദ്ധ നേടാനും കഴിഞ്ഞു. ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകളും ആഡംബര യാത്രക്കപ്പലുകളും കൂടുതലായി കേരളത്തിലെത്തുന്നതും ഈ പശ്ചാത്തലത്തിലാണ്.
കേരളത്തിലെ മുഖ്യ ടൂറിസം സീസണ്‍ സെപ്റ്റംബറില്‍ ആരംഭിച്ച് മാര്‍ച്ചോടെ അവസാനിക്കുന്നു. സൂര്യപ്രകാശവും കടലോരവും തേടിയെത്തുന്ന യൂറോപ്യന്‍ രാജ്യക്കാരാണു വിദേശ ടൂറിസ്റ്റുകളില്‍ അധികപങ്കും. അടുത്തകാലത്തായി, റഷ്യയില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്. ആയുര്‍വേദമടക്കമുള്ള ചികിത്സകള്‍ തേടുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളും ഒട്ടേറെ.
കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണു തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ വന്‍പദ്ധതികളുമായി വെല്ലുവിളി ഉയര്‍ത്തുന്നത്. ശ്രീലങ്കയും മലേഷ്യയും തായ്ലന്‍ഡുമെല്ലാം ഇന്ത്യയില്‍ നിന്നുകൂടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
യൂറോപ്പിനെ മാത്രം മുഖ്യവിപണിയായി കണ്ടു സംസ്ഥാനത്തിനു കുതിക്കാനാവില്ല. അതേസമയം, കൂടുതല്‍ സമയവും പണവും ചെലവഴിക്കാന്‍ തയാറാകുന്നവരുടെ പ്രിയകേന്ദ്രമായി സംസ്ഥാനത്തെ നിലനിര്‍ത്തേണ്ടതുണ്ട്. കൊച്ചി - മുസിരിസ് ബിനാലെ പോലെ രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടികള്‍ക്കു വലിയൊരളവോളം ഇതിനു കഴിയുമെന്നു തെളിഞ്ഞുകഴിഞ്ഞു. പക്ഷേ, വിവാദങ്ങളില്‍ കുരുക്കി ഇത്തരം പരിപാടികളുടെ ശോഭ നഷ്ടപ്പെടുത്തുന്നതും സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതും ഖേദകരമാണ്. കൂടക്കൂടെയുള്ള ഹര്‍ത്താലുകള്‍ , പരിസരമലിനീകരണം, സുരക്ഷിതത്വഭീഷണി, സഞ്ചാരിസൌഹൃദമല്ലാത്ത നിയമവ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം ടൂറിസത്തിനു ദോഷം ചെയ്യും. ലോകത്തിന്റെ ആകര്‍ഷണ കേന്ദ്രമായതോടെ കേരളത്തിന്റെ ഓരോ കുറവും വീഴ്ചയും ശ്രദ്ധിക്കപ്പെടുമെന്നു കൂടി ഓര്‍ക്കണം. യാഥാര്‍ഥ്യബോധമില്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും വിനോദസഞ്ചാര വ്യവസായത്തിന്റെ തളര്‍ച്ചയ്ക്കായിരിക്കും വഴിവയ്ക്കുക.
വെറും കാഴ്ചകളല്ല, വ്യത്യസ്തമായ അനുഭവങ്ങളാണു ടൂറിസ്റ്റുകള്‍ തേടുന്നത്. ഇതിനു ഭാവനാപൂര്‍ണമായ പദ്ധതികള്‍ വേണം. കോവളം, കുമരകം, കൊച്ചി, മൂന്നാര്‍ എന്നിങ്ങനെ ഏതാനും കേന്ദ്രങ്ങളിലായി ടൂറിസത്തെ തളച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ഗോവ, മംഗലാപുരം, വയനാട്, കണ്ണൂര്‍, കുടക്, മൈസൂര്‍ തുടങ്ങിയ കേന്ദ്രങ്ങളുമായി ചേര്‍ന്നു പുതിയൊരു ശൃംഖല വികസിച്ചുവരുന്നുണ്ട്. ഇതു ഫലപ്രദമായി ഉപയോഗപ്പെടുത്താനായാല്‍ കെട്ടുവള്ളങ്ങള്‍ക്കും കളരിപ്പയറ്റ്, തെയ്യം പോലുള്ള കലാരൂപങ്ങള്‍ക്കും പുതിയ വിപണി കിട്ടും.
വിദേശ സഞ്ചാരികളുടെ കുറവ് ഇത്തവണ വലിയൊരളവോളം നികത്താന്‍ സഹായകമായതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. കേരളത്തിന്റെ ടൂറിസം വികസനത്തിനു പുതിയൊരു കാഴ്ചപ്പാടും കര്‍മപദ്ധതിയും തയാറാക്കാന്‍ വൈകരുതെന്നാണു മാറിയ സാഹചര്യങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
മനോരമ26-01-13
good attempt...
ReplyDelete