Tuesday, February 26, 2013

മുഖപ്രസംഗം February 26 - 2013

മുഖപ്രസംഗം February 26 - 2013
1. ജസ്റ്റിസ് തോമസ് പറഞ്ഞത്  (മാധ്യമം )

രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇനി നടപ്പാക്കിയാല്‍ അത് ഭരണഘടനക്ക് എതിരായിപ്പോകുമെന്ന ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുന്നറിയിപ്പ് ശ്രദ്ധയര്‍ഹിക്കുന്നു. കേസില്‍ വധശിക്ഷ വിധിച്ച മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു കെ.ടി. തോമസ്. കേസ് ആരംഭിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും പ്രതികള്‍ തടവിലായിരുന്നു. ഒരു കുറ്റത്തിന് ഒന്നുകില്‍ ജീവപര്യന്തം അല്ലെങ്കില്‍ വധശിക്ഷ എന്നതാണ് നിയമം. ജീവപര്യന്തമാണെങ്കില്‍ 14 വര്‍ഷം കഴിയുമ്പോള്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അവസരമുണ്ട്. എന്നാല്‍, രാജീവ് വധക്കേസില്‍ വധശിക്ഷയാണ് നല്‍കിയത് എന്നതിനാല്‍ അത്തരം പുന$പരിശോധനക്ക് അവസരമില്ല. അതേസമയം, പ്രതികള്‍ 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഒരേ കുറ്റത്തിന് രണ്ടുശിക്ഷ പാടില്ല. ഭരണഘടനയുടെ 21ാം വകുപ്പിന്‍െറ അന്തസ്സത്തക്ക് എതിരാകും അത്. 1999 ഒക്ടോബറിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2010നു മുമ്പ് അത് നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പുന$പരിശോധനാ ആനുകൂല്യത്തിന് അര്‍ഹരാണ്.

2. പദ്ധതിനിര്‍വഹണം കുട്ടിക്കളിയല്ല  (മനോരമ)

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ വേണ്ടത്ര പണമില്ല എന്ന വസ്തുതയോടൊപ്പംതന്നെ ദൌര്‍ഭാഗ്യകരമാണു വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ വലിയൊരുഭാഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണെന്ന തുടര്‍ക്കഥയും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തവണയും നമ്മെ തുറിച്ചുനോക്കുന്നത് അത്തരമൊരു യാഥാര്‍ഥ്യമാണ്. അനുവദിക്കപ്പെട്ട തുകയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാനായിട്ടില്ല.




ജസ്റ്റിസ് തോമസ് പറഞ്ഞത്  (മാധ്യമം) 
ജസ്റ്റിസ് തോമസ് പറഞ്ഞത്
രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇനി നടപ്പാക്കിയാല്‍ അത് ഭരണഘടനക്ക് എതിരായിപ്പോകുമെന്ന ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുന്നറിയിപ്പ് ശ്രദ്ധയര്‍ഹിക്കുന്നു. കേസില്‍ വധശിക്ഷ വിധിച്ച മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു കെ.ടി. തോമസ്. തന്‍െറ പുതിയ അഭിപ്രായത്തിന് ന്യായമായി അദ്ദേഹം നിരത്തുന്ന വസ്തുതകള്‍ ഇവയാണ്: കേസ് ആരംഭിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും പ്രതികള്‍ തടവിലായിരുന്നു. ഒരു കുറ്റത്തിന് ഒന്നുകില്‍ ജീവപര്യന്തം അല്ലെങ്കില്‍ വധശിക്ഷ എന്നതാണ് നിയമം. ജീവപര്യന്തമാണെങ്കില്‍ 14 വര്‍ഷം കഴിയുമ്പോള്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അവസരമുണ്ട്. എന്നാല്‍, രാജീവ് വധക്കേസില്‍ വധശിക്ഷയാണ് നല്‍കിയത് എന്നതിനാല്‍ അത്തരം പുന$പരിശോധനക്ക് അവസരമില്ല. അതേസമയം, പ്രതികള്‍ 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഒരേ കുറ്റത്തിന് രണ്ടുശിക്ഷ പാടില്ല. ഭരണഘടനയുടെ 21ാം വകുപ്പിന്‍െറ അന്തസ്സത്തക്ക് എതിരാകും അത്. 1999 ഒക്ടോബറിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2010നു മുമ്പ് അത് നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പുന$പരിശോധനാ ആനുകൂല്യത്തിന് അര്‍ഹരാണ്.
ജസ്റ്റിസ് തോമസിന്‍െറ വാദം നീതിയുടെയും ഭരണഘടനാ ന്യായങ്ങളുടെയും അടിസ്ഥാനമനുസരിച്ച് കഴമ്പുള്ളതുതന്നെയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും സന്തുലിതത്വത്തോടെ നടപ്പാകുമ്പോഴാണ് സമൂഹത്തില്‍ ഭദ്രതയും നീതിയും പുലരുക. എന്നാല്‍ , നിര്‍ഭാഗ്യവശാല്‍ നമ്മുടെനാട്ടില്‍ മനുഷ്യാവകാശങ്ങള്‍ക്കും മാനുഷികനീതിക്കും മാത്രമല്ല, നിയമപ്രകാരം വ്യക്തിക്ക് ലഭിക്കേണ്ട മൗലികാവകാശങ്ങള്‍ക്കുവരെ വലിയ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്‍െറ രീതിയും ന്യായക്കേടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. അനിഷേധ്യമായ തെളിവുകളുടെ അഭാവം, സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷ വിധിക്കുന്നതെന്ന പരമോന്നത കോടതിയുടെ ഞെട്ടിക്കുന്ന പ്രസ്താവം തുടങ്ങിയവ നമ്മുടെ നീതിന്യായവ്യവസ്ഥയെ ബാധിച്ച മൗലികമായ ജീര്‍ണതകളിലേക്കാണ് ശ്രദ്ധക്ഷണിക്കുന്നത്. വധശിക്ഷ അതിരഹസ്യമായി നടപ്പാക്കിയതും പ്രതിക്ക് പുന$പരിശോധനാ ഹരജിക്കുള്ള അവസരം നിഷേധിച്ചതും ലോകത്തിനു മുമ്പാകെ നമ്മെ നാണംകെടുത്തിയിരിക്കുന്നു. ഭരണഘടനക്ക് നിരക്കാത്ത പലതും സര്‍ക്കാറും ചിലപ്പോള്‍ കോടതികളും ചെയ്യുമ്പോള്‍ വ്യക്തികള്‍ക്ക് മാനവും ജീവനും നഷ്ടപ്പെടുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തുടങ്ങി ഒട്ടനേകം മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യം ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവരുടെയെല്ലാം പരാതികള്‍പോലെ ജ. തോമസിന്‍േറതും ഒരു ഇടക്കാല ചര്‍ച്ചമാത്രമായി ഒടുങ്ങുമോ എന്ന് അറിയില്ല. എന്നാല്‍, ഒരുകാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്: കെ.ടി. തോമസ് ഒരു കേസിനെക്കുറിച്ചാണ് പറഞ്ഞതെങ്കിലും നമ്മുടെ നീതിന്യായ നടത്തിപ്പിന്‍െറ അടിസ്ഥാനങ്ങള്‍ പുന$പരിശോധിക്കേണ്ടതിന്‍െറ ആവശ്യകതയാണ് അതില്‍ മുഴച്ചുനില്‍ക്കുന്നത്. കുറ്റാരോപണം മുതല്‍ തടങ്കലും വിചാരണാവിളംബവും ശിക്ഷാനടത്തിപ്പുംവരെ സകലഘട്ടങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ക്കഥകളാണ് അരങ്ങേറുന്നത്.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്ന ന്യായത്തിലാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ഒഴിവാക്കേണ്ടതെന്ന് ജ. തോമസ് പറയുന്നു. ശരിയാണീ വാദം. എന്നാല്‍, ഒമ്പതരവര്‍ഷം തടവില്‍ കഴിഞ്ഞ് നിരപരാധിയെന്നുകണ്ട് വിട്ടയക്കപ്പെട്ട മഅ്ദനിയോട് നാം ചെയ്യുന്നതെന്താണ്? മഅ്ദനിയെപ്പോലെ എത്രയേറെ തടവുകാരാണ് നമ്മുടെ തടവറകളില്‍ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകഴിയുന്നത്! അതില്‍ എത്രയോ പേര്‍ കുറ്റമുക്തരാക്കപ്പെട്ട് പുറത്തുവരുന്നു -വര്‍ഷങ്ങള്‍ നീണ്ട തടങ്കലിനുശേഷം. 2011 നവംബറില്‍ പുണെ ജയിലില്‍വെച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഖതീല്‍ സിദ്ദീഖ് കൊല്ലപ്പെട്ടത്. വിചാരണത്തടവുകാരായി നമ്മുടെ ജയിലുകളിലുള്ള രണ്ടര ലക്ഷത്തോളം പേരില്‍ വലിയൊരു ഭാഗമെങ്കിലും അന്യായമായ സുദീര്‍ഘ തടങ്കലിലാണ്. ജയിലുകളില്‍ നടക്കുന്ന പീഡനങ്ങളുടെ കഥകള്‍ വല്ലപ്പോഴും മാത്രമാണ് പുറംലോകമറിയുന്നത്. നിയമത്തെ വെറും അക്ഷരങ്ങളായി കാണുകയും എന്നിട്ട് ആ അക്ഷരങ്ങളെപ്പോലും വഞ്ചിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിലേക്ക് നാം അധ$പതിച്ചിരിക്കുന്നുവെന്ന് ഭയപ്പെടണം. മൂന്നര പതിറ്റാണ്ടുകാലം ജയിലില്‍ കഴിഞ്ഞിട്ടും വിചാരണ നടക്കാതെപോയവരുണ്ട് നമ്മുടെ നീതിന്യായ ചരിത്രത്തില്‍. സംവിധാനത്തിന്‍െറ സഹജദൗര്‍ബല്യങ്ങള്‍, ജഡ്ജിമാരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും കുറവ്, സമന്‍സയക്കുന്നതിലെ കാലവിളംബം, വിചാരണയും റിമാന്‍ഡും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് തുടങ്ങി ഒരുപാട് കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട് -ഒന്നുംതന്നെ തടവുകാരുടെ കുറ്റംകൊണ്ടുണ്ടാവുന്നതല്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിചാരണ നടത്തുന്ന രീതി പ്രചാരത്തിലാകുന്നതോടെ നേരിയ പുരോഗതി ഇക്കാര്യത്തിലുണ്ടായെന്നുവരാം. അപ്പോഴും ജ. തോമസ് ചൂണ്ടിക്കാട്ടിയപോലുള്ള പാളിച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്തായാലും അടിയന്തരമായി ചില നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. നീതിന്യായ സംവിധാനത്തിലെ ഗുരുതരമായ പിഴവുകള്‍ തിരുത്താന്‍ ശ്രമം വേണം. അവ തിരുത്തപ്പെടുംവരെ വധശിക്ഷകള്‍ നിര്‍ത്തിവെക്കുകയും തടങ്കലില്‍ ഇളവുകള്‍ സഹിതമുള്ള പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. ഭരണകൂടത്തിന്‍െറ പിഴവുകള്‍ക്ക് വ്യക്തികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ.

പദ്ധതിനിര്‍വഹണം കുട്ടിക്കളിയല്ല  (മനോരമ)
malmanoramalogoവികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ വേണ്ടത്ര പണമില്ല എന്ന വസ്തുതയോടൊപ്പംതന്നെ ദൌര്‍ഭാഗ്യകരമാണു വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ വലിയൊരുഭാഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണെന്ന തുടര്‍ക്കഥയും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തവണയും നമ്മെ തുറിച്ചുനോക്കുന്നത് അത്തരമൊരു യാഥാര്‍ഥ്യമാണ്. അനുവദിക്കപ്പെട്ട തുകയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാനായിട്ടില്ല.

ഈ വര്‍ഷം 3851 കോടി രൂപയാണു തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ നീക്കിവച്ചിരുന്നത്. ഇതു സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്നോളം വരും. തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എത്രമാത്രം പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നതെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. എന്നാല്‍, ഇതുവരെ 1200 കോടി രൂപവരെ മാത്രമേ അവ ചെലവഴിച്ചിട്ടുള്ളൂവെന്നാണ് ഈയിടെ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതിയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതു സര്‍ക്കാര്‍ അനുവദിച്ച തുകയുടെ  35% മാത്രമാണ്. 

ഡിസംബര്‍ 31 വരെയുള്ള ഒന്‍പതു മാസത്തിനിടയില്‍ 60% വരെ തുക വിനിയോഗിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആ തീയതിയും കഴിഞ്ഞു രണ്ടു മാസമാകാറായിട്ടും വിനിയോഗിക്കപ്പെട്ട തുക വെറും 35% മാത്രം. കഴിഞ്ഞ വര്‍ഷം 10 മാസം പിന്നിട്ടപ്പോള്‍ ചെലവഴിച്ചിരുന്നതു 40% ആയിരുന്നു. ഇത്തവണ അതിലും കുറഞ്ഞു. ബാക്കിയുള്ള 65% ഉദ്ദേശിക്കപ്പെട്ട വിധത്തില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ഇനിയുള്ള വെറും ഒരുമാസംകൊണ്ടു കഴിയുമോ?

ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കിയും റദ്ദാക്കിയും സര്‍ക്കാര്‍ സൃഷ്ടിച്ച ആശയക്കുഴപ്പം പദ്ധതിനിര്‍വഹണം വൈകിച്ചുവെന്ന പരാതിയാണു തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ പണത്തിന്റെ ഭൂരിഭാഗവും തിരക്കിട്ടു ചെലവാക്കുന്ന രീതി എത്രയോ കാലമായി തുടര്‍ന്നുവരുന്നു. അതുതന്നെയാണ് ഏറെക്കുറെ ഈ വര്‍ഷവും നടക്കാന്‍പോകുന്നതും.

ക്കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ത്രിതല പഞ്ചായത്തു സംവിധാനത്തിന്റെ ലക്ഷ്യം താഴെത്തട്ടു മുതല്‍ക്കുള്ള വികസനം കുറ്റമറ്റവിധത്തില്‍ നടപ്പാക്കുകയും അതിന്റെ പ്രയോജനം ജനങ്ങളില്‍ ആവുന്നത്ര എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്താന്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല.

ആസൂത്രണ കാര്യത്തില്‍ നമ്മുടെ തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര വൈദഗ്ധ്യം നേടിയിട്ടില്ല എന്നതാണു വാസ്തവം. വരവുചെലവു സംബന്ധിച്ച യാഥാര്‍ഥ്യത്തിലൂന്നിയ സമീപനമില്ലാതെ തിരക്കുപിടിച്ചാണു പലപ്പോഴും ബജറ്റുകള്‍ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ, സംസ്ഥാന ബജറ്റിന്റെ മൂന്നിലൊരു ഭാഗം ചെലവാക്കാന്‍ ഏല്‍പ്പിക്കപ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് അതു സമയബന്ധിതമായി ചെലവാക്കാന്‍ കഴിയാത്തതില്‍ അദ്ഭുതമൊന്നുമില്ല.

അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു മുന്‍പു കേരളം. എന്നാല്‍, നമ്മുടെ ഭരണസംവിധാനം സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണ ഘട്ടത്തിലേക്കു കടന്നുനില്‍ക്കുമ്പോഴും ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ലെന്ന പരാതിയാണു നിലനില്‍ക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയാറാക്കാനും സമയബന്ധിതമായി നടപ്പാക്കാനും കഴിയുന്നില്ല എന്നും വ്യക്തമായിക്കൊണ്ടിരിക്കുന്നു. അടുത്ത സാമ്പത്തികവര്‍ഷമെങ്കിലും ഇതൊഴിവാക്കണം.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നയമനുസരിച്ച് മാര്‍ച്ച് 31 നു മുന്‍പുതന്നെ അടുത്തവര്‍ഷത്തെ പദ്ധതിരേഖയും ബജറ്റും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനുശേഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ തസ്തികകള്‍ അനുവദിച്ചും പദ്ധതിനടത്തിപ്പിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും പദ്ധതിച്ചെലവില്‍ 25% വരെ വാര്‍ഷികവര്‍ധന അനുവദിച്ചും വലിയൊരു മാറ്റമാണ് ഈ സര്‍ക്കാര്‍ വികേന്ദ്രീകരണ വികസനത്തില്‍ വിഭാവനം ചെയ്യുന്നത്. സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുക്കാന്‍പിടിക്കുന്നവരുടെ കടമയാണ്.

പദ്ധതി നിര്‍വഹണം കുട്ടിക്കളിയല്ല. ജന നന്മ ലക്ഷ്യമാക്കിയുള്ള പരിപാടികളും പ്രായോഗിക ബുദ്ധിയും സമയബന്ധിതമായി അവ നടപ്പാക്കാനുള്ള കര്‍മശേഷിയുമാണു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒാരോ മാസവും പദ്ധതികള്‍ എവിടെ എത്തിനില്‍ക്കുന്നു, പദ്ധതിത്തുകയുടെ ചെലവാക്കല്‍ എങ്ങനെപോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും പാളിച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്താനുമുള്ള അടിയന്തര സംവിധാനവും ഉണ്ടാവണം.

No comments:

Post a Comment