മുഖപ്രസംഗം February 03 - 2013
1. കര്‍ശനനിയമത്തിന് തുടക്കമാകട്ടെ (മാത്രുഭൂമി )
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ്. ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ്. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇനി രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നാല്‍ നിയമമെന്ന നിലയില്‍ പ്രാബല്യത്തില്‍ വരും. ലൈംഗികാതിക്രമങ്ങളെയെല്ലാം പരിധിയില്‍ കൊണ്ടുവന്ന് സ്ത്രീസംരക്ഷണനിയമം വിശാലമാക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. വര്‍മ കമ്മീഷന്‍ വധശിക്ഷ ശുപാര്‍ശ ചെയ്തിരുന്നില്ലെങ്കിലും ഓര്‍ഡിനന്‍സില്‍ , ലൈംഗികാതിക്രമത്തിലൂടെ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്താല്‍ വധശിക്ഷവരെയാകാമെന്ന് പറയുന്നുമുണ്ട്. ഈ ഓര്‍ഡിനന്‍സ് ആറുമാസത്തിനകം പാര്‍ലമെന്റിലെ ചര്‍ച്ചയിലൂടെ കുറ്റമറ്റ നിയമമാകുമെന്ന് പ്രതീക്ഷിക്കാം.
2. ചോരന്‍ (മാധ്യമം )
ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോറിനും ഉണ്ട് ഒരു കാരണം. പേരും പ്രശസ്തിയും. അതിനു വേണ്ടി അയാള്‍ ഓടിനടന്ന് കൊള്ള നടത്തും. ഹൈടെക് ചോരന്‍ എന്ന പേരു സമ്പാദിക്കുകയാണ് ലക്ഷ്യം. രാജ്യത്തുടനീളം നടത്തിയത് അഞ്ഞൂറിലധികം കൊള്ളകള്‍. ‘ഏക് ഹസാര്‍ ചോരിയോ കേ ബാദ് ഹി മരുംഗ’ എന്നാണ് മുമ്പ് ബണ്ടി പറഞ്ഞത്. ഇപ്പോള്‍ പിടിച്ചുവെച്ച കേരള പൊലീസ് സഹായിച്ചാലേ ആയിരം കൊള്ള തികക്കാന്‍ ബണ്ടിക്ക് പറ്റൂ. ബോളിവുഡിലെ നിലവാരമുള്ള ഒരു സിനിമ ബണ്ടി ചോറിന്‍െറ ജീവിതം പറഞ്ഞു. ‘ഒയേ ലക്കി ലക്കി ഒയേ’ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. ബണ്ടി ഔ ബബ്ളി എന്ന ചിത്രത്തിനും ബണ്ടിയുടെ ജീവിതം പ്രേരകമായിട്ടുണ്ട്. അങ്ങനെ (കു)പ്രസിദ്ധനായ ആധുനികകാലത്തെ റോബിന്‍ഹുഡാണ് കേരള പൊലീസിന്‍െറ പിടിയില്‍ കഴിയുന്നത്.

കര്‍ശനനിയമത്തിന് തുടക്കമാകട്ടെ (മാത്രുഭൂമി )
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ്. ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ്. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇനി രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നാല്‍ നിയമമെന്ന നിലയില്‍ പ്രാബല്യത്തില്‍ വരും. ലൈംഗികാതിക്രമങ്ങളെയെല്ലാം പരിധിയില്‍ കൊണ്ടുവന്ന് സ്ത്രീസംരക്ഷണനിയമം വിശാലമാക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. വര്‍മ കമ്മീഷന്‍ വധശിക്ഷ ശുപാര്‍ശ ചെയ്തിരുന്നില്ലെങ്കിലും ഓര്‍ഡിനന്‍സില്‍ , ലൈംഗികാതിക്രമത്തിലൂടെ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്താല്‍ വധശിക്ഷവരെയാകാമെന്ന് പറയുന്നുമുണ്ട്. ഈ ഓര്‍ഡിനന്‍സ് ആറുമാസത്തിനകം പാര്‍ലമെന്റിലെ ചര്‍ച്ചയിലൂടെ കുറ്റമറ്റ നിയമമാകുമെന്ന് പ്രതീക്ഷിക്കാം. ഓര്‍ഡിനന്‍സില്‍ മാറ്റിനിര്‍ത്തിയ വര്‍മകമ്മീഷന്‍ ശുപാര്‍ശകളെക്കുറിച്ച് ആ ഘട്ടത്തില്‍ വിശദമായി പരിശോധിക്കേണ്ടതാണ്. ലൈംഗികാതിക്രമക്കേസുകള്‍ നേരിടുന്ന രാഷ്ട്രീയക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നതാണ് അവയിലൊന്ന്. എന്തായാലും, വര്‍മകമ്മീഷന്റെ ശുപാര്‍ശ ലഭിച്ച് പത്തുദിവസത്തിനകം ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാട്ടിയ ജാഗ്രത അഭിനന്ദനീയമാണ്.
ഡല്‍ഹിസംഭവത്തെത്തുടര്‍ന്ന് രാജ്യത്തെമ്പാടും ഉയര്‍ന്ന ജനരോഷമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്തശിക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കി. ഫിബ്രവരി 21-ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുമെങ്കിലും അതുവരെ കാത്തുനില്‍ക്കേണ്ടെന്ന് കരുതിയാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളത്. വര്‍മ കമ്മീഷന്‍ ബലാത്സംഗത്തിന് വധശിക്ഷ ശുപാര്‍ശ ചെയ്തിരുന്നില്ല. ബലാത്സംഗത്തിനു തന്നെ വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ അക്രമികള്‍ ബലാത്സംഗത്തിനുശേഷം ഇരയെ കൊന്ന് തെളിവു നശിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്ന വനിതാസംഘടനകളുടെ വാദം കണക്കിലെടുത്താണ് അതൊഴിവാക്കിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍, ബലാത്സംഗത്തിനിടയിലെ മരണമോ ഇര ആജീവനാന്തം തളര്‍ന്നുപോവുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള കേസുകളില്‍ വധശിക്ഷയാകാമെന്ന് ഓര്‍ഡിനന്‍സ് പറയുന്നു. കൊലക്കുറ്റത്തിന് വധശിക്ഷ നിലവിലുള്ള നാടാണിത്. ബലാത്സംഗത്തിനുശേഷം ഇര ജീവച്ഛവമാകുന്നതും സമാനമായി കാണുകയാണ് ഓര്‍ഡിനന്‍സ്.
ബലാത്സംഗത്തിന് 20 വര്‍ഷം തടവുമുതല്‍ ജീവപര്യന്തം തടവുവരെ ഓര്‍ഡിനന്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. സ്ത്രീകളെ കടത്തിക്കൊണ്ടുപോകല്‍, പിറകേ നടന്ന് ശല്യം ചെയ്യല്‍, അശ്ലീലസ്പര്‍ശം, സംസാരം തുടങ്ങിയ കുറ്റങ്ങളെക്കൂടി നിയമപരിധിയില്‍ കൊണ്ടുവരികയും കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതും നല്ല കാര്യമാണ്. നിയമം കര്‍ശനമാക്കുന്നതോടൊപ്പം കോടതിനടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്ന കാര്യത്തിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ജുഡീഷ്യറിയും നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളിലെ അപ്പീലുകള്‍ പരിഗണിക്കാനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ചുകള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ലൈംഗികാതിക്രമക്കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനുള്ള ആര്‍ജവം കൂടി ഇതോടൊപ്പം ഭരണകൂടം കാണിക്കണം. ലൈംഗികാതിക്രമക്കേസുകളില്‍ ഇരയുടെ മൊഴി നിര്‍ബന്ധമായും വീഡിയോയിയില്‍ ചിത്രീകരിക്കണമെന്ന് വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഇത് നിര്‍ബന്ധവ്യവസ്ഥയല്ല. മൊഴിയെടുക്കല്‍ കൂടുതല്‍ സുതാര്യമാക്കണം. കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ പോലീസുദ്യോഗസ്ഥര്‍ ശ്രമം നടത്തിയെന്ന പരാതി പല കേസിലും ഉയരുന്നുണ്ട്. ഇത്തരം വീഴ്ചകള്‍ കണ്ടെത്താനും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും സുതാര്യത ആവശ്യമാണ്.
മാത്രുഭൂമി 3-2-13
നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചത് കാണുന്നവരുടെ
നാണം മറയ്ക്കാനായിരുന്നല്ലോ,
കോഴിയെ മോഷ്ടിച്ചെങ്കിലതേ,
അത് പൊരിച്ചുതിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതേ,
പാലുകുടിക്കാനായിരുന്നല്ലോ. നല്ലതുവല്ലോം മോഷ്ടിച്ചാലുടനേ
അവനെ വെറുതേ കള്ളനാക്കും
നിങ്ങടെ ചട്ടം മാറ്റുക മാറ്റുക,
ചട്ടങ്ങളെയവ, മാറ്റും നിങ്ങളെയല്ലെങ്കില്‍ ’
എന്ന് പണ്ടൊരു കവിതയില്‍ അയ്യപ്പപണിക്കര്‍ എഴുതിയിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ കവിതയാണ്. അടിയന്തരാവസ്ഥയുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെല്ലാം അന്ന് ഓരോരോ ന്യായീകരണങ്ങള്‍ ചമയ്ക്കപ്പെട്ടിരുന്നു. അതിനെ കളിയാക്കുകയായിരുന്നു കവി. കായംകുളം കൊച്ചുണ്ണി മുതല്‍ മീശമാധവന്‍ വരെയുള്ള ജനപ്രിയ ചോരന്മാര്‍ക്ക് കട്ടെടുക്കുന്നതിന് ഒരു കാരണമുണ്ടായിരുന്നു. അതുപോലെ ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോറിനും ഉണ്ട് ഒരു കാരണം. പേരും പ്രശസ്തിയും. അതിനു വേണ്ടി അയാള്‍ ഓടിനടന്ന് കൊള്ള നടത്തും. ഹൈടെക് ചോരന്‍ എന്ന പേരു സമ്പാദിക്കുകയാണ് ലക്ഷ്യം. രാജ്യത്തുടനീളം നടത്തിയത് അഞ്ഞൂറിലധികം കൊള്ളകള്‍. ‘ഏക് ഹസാര്‍ ചോരിയോ കേ ബാദ് ഹി മരുംഗ’ എന്നാണ് മുമ്പ് ബണ്ടി പറഞ്ഞത്. ഇപ്പോള്‍ പിടിച്ചുവെച്ച കേരള പൊലീസ് സഹായിച്ചാലേ ആയിരം കൊള്ള തികക്കാന്‍ ബണ്ടിക്ക് പറ്റൂ.
കുറച്ചുകാലം സ്വകാര്യ ഡിറ്റക്ടീവായിരുന്നു. ഒരു തെളിവുമവശേഷിപ്പിക്കാതെ പോവുന്ന കുറ്റവാളികളുടെ കൈയൊപ്പ് വായിക്കുന്നയാള്‍. അങ്ങനെയൊരു പിടികൊടുക്കാത്ത ഹൈടെക് കുറ്റവാളിയായി, ഒരു ജനപ്രിയ മിത്തായി മാറുകയായിരുന്നു ലക്ഷ്യം. മാധ്യമങ്ങള്‍ക്ക് വേണ്ടത് നിറംപിടിപ്പിച്ച അപസര്‍പ്പകകഥകളാണ്്. അത്തരം കഥകള്‍ക്ക് ഇന്ധനം പകരുന്ന ബണ്ടിചോറിനെ അവര്‍ ഒരു ഹീറോ ആയി വളര്‍ത്തി. ഹൈടെക് സൂപ്പര്‍ തീഫ് എന്ന് വാഴ്ത്തി. അങ്ങനെ കളേഴ്സ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായി. ചാള്‍സ് ശോഭ്രാജിനെപ്പോലെ ജനപ്രിയ സിനിമകള്‍ക്ക് വിഷയമായി. നാല് പുസ്തകങ്ങള്‍ക്കും മൂന്നു ഡോക്യുമെന്‍ററികള്‍ക്കും എണ്ണമറ്റ സിനിമകള്‍ക്കും ശോഭ്രാജിന്‍െറ ജീവിതം പ്രമേയമായപ്പോള്‍ ബോളിവുഡിലെ നിലവാരമുള്ള ഒരു സിനിമ ബണ്ടി ചോറിന്‍െറ ജീവിതം പറഞ്ഞു. ‘ഒയേ ലക്കി ലക്കി ഒയേ’ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. ബണ്ടി ഔ ബബ്ളി എന്ന ചിത്രത്തിനും ബണ്ടിയുടെ ജീവിതം പ്രേരകമായിട്ടുണ്ട്. അങ്ങനെ (കു)പ്രസിദ്ധനായ ആധുനികകാലത്തെ റോബിന്‍ഹുഡാണ് കേരള പൊലീസിന്‍െറ പിടിയില്‍ കഴിയുന്നത്.
ഉത്തരേന്ത്യയില്‍ എല്ലാവര്‍ക്കും പരിചിതമായ മുഖമാണ്. അതുകൊണ്ടാണ് കക്കാന്‍ ഇങ്ങു തെക്കുവന്നത്. കൊള്ള നടത്താന്‍ തെരഞ്ഞെടുത്തത് ഏറ്റവും സുരക്ഷിതമാക്കിയ വീട്. പണം ആവശ്യമുള്ളതുകൊണ്ടു മാത്രമായിരുന്നില്ല അതെന്ന് ബണ്ടിയെ തിഹാര്‍ ജയിലില്‍ ചെന്ന് അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകന്‍ ചിങ്കി സിന്‍ഹ പറയുന്നു. അതിന് ഒരേയൊരു കാരണമേയുള്ളൂ. ബണ്ടി സ്വന്തം മിത്തില്‍ വിശ്വസിക്കുന്നു. അജയ്യനായ മോഷ്ടാവ് എന്ന മിത്തില്‍. അപ്പോള്‍ ബണ്ടിക്ക് കൊള്ള വെറുമൊരു കളിയല്ല. വെല്ലുവിളികളാണ് അയാളെ പ്രചോദിപ്പിക്കുന്നത്. നിരീക്ഷണ കാമറകളുള്ള വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കാമറക്ക് ആശംസകള്‍ പറയുന്ന ബണ്ടിയെ നമ്മള്‍ കണ്ടത് അതുകൊണ്ടാണ്.
നേപ്പാളിലെ വികാസ്പുരിയാണ് സ്വദേശം. അവിടത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഒമ്പതാം ക്ളാസ് വരെ പഠിച്ചിട്ടുണ്ട്. കൗമാരപ്രായത്തില്‍ തന്നെ കളവു തുടങ്ങി. ആദ്യമായി അറസ്റ്റു ചെയ്യപ്പെടുന്നത് 1993ലാണ്, ന്യൂദല്‍ഹിയില്‍. അന്ന് പൊലീസിനെ വെട്ടിച്ചുകടന്നു. പിന്നീട് പിടിയിലാവുന്നത് ചെന്നൈയില്‍. അന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഗ്ളാസിന്‍െറ കഷണങ്ങള്‍ തിന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഡിസ്പോസിബ്ള്‍ സിറിഞ്ച് ഉപയോഗിച്ച് കൈവിലങ്ങ് സ്വയമഴിച്ച് രക്ഷപ്പെട്ടു. പിന്നീട് ചണ്ഡിഗഢിലാണ് പിടിയിലാവുന്നത്. ഒരു പൊലീസ് സബ് ഇന്‍സ്പെക്ടറുടെ സ്കൂട്ടര്‍ പിടിച്ചെടുത്ത് അതില്‍ രക്ഷപ്പെട്ടു. ബാംഗ്ളൂരില്‍ പിടിക്കപ്പെട്ട് 1998 വരെ കസ്റ്റഡിയിലായി.
താല്‍പര്യം തോന്നുന്നതെന്തും മോഷ്ടിക്കുന്നതാണ് പ്രകൃതം. അത് ഓമനയായി വളര്‍ത്തുന്ന പട്ടിയെയാവാം. തത്തയെയാവാം. ആയുധങ്ങളാവാം. ബണ്ടി ചോറിനെ നന്നായി അറിയാവുന്ന ചിങ്കി സിന്‍ഹ പറയുന്ന രസകരമായ ഒരു കഥയുണ്ട്. ഒരു വീട്ടില്‍ ബണ്ടി മോഷ്ടിക്കാന്‍ കയറി. വീട്ടിലെ പെണ്‍കുട്ടി അശ്ളീല സിനിമ കാണുകയായിരുന്നു. ബണ്ടി അവളെ നന്നായി ശകാരിക്കുകയും സദാചാരപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. നാണംകെട്ടുനിന്ന പെണ്‍കുട്ടി നിശ്ശബ്ദയായി നോക്കിനില്‍ക്കെ വീട്ടിലെ വിലപിടിപ്പുള്ളതെല്ലാമെടുത്ത് ബണ്ടി കടന്നുപോയി. പിന്നീട് 2002ലാണ് ബണ്ടി അറസ്റ്റിലാവുന്നത്. അപ്പോഴേക്കും 200 ഓളം കളവു കേസുകള്‍ ബണ്ടിയുടെ പേരില്‍ ഉണ്ടായിരുന്നു. കാമുകി ഉപേക്ഷിച്ചുപോയതിന്‍െറ വിഷമത്തിലിരിക്കെയാണ് പൊലീസ് ഓഫിസര്‍ രജീന്ദര്‍ സിങ് ബണ്ടിയെ പിടിക്കുന്നത്. അപ്പോള്‍ ആറുകോടിയുടെ കളവുമുതലുണ്ടായിരുന്നു ബണ്ടിക്ക്. താമസം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം. അണിയുന്നത് വിലപിടിപ്പുള്ള വസ്ത്രങ്ങളും വാച്ചുകളും. അഞ്ചുകോടിയുടെ വസ്തുവകകള്‍ കണ്ടെടുത്ത് ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍വെച്ചു. ഉടമസ്ഥര്‍ തങ്ങളുടെ വസ്തുവകകള്‍ തേടിയെത്തി. ഒരു ഡയമണ്ട് നെക്ലേസ് മാത്രം വീണ്ടെടുക്കാനായില്ല. ലക്ഷങ്ങള്‍ വിലവരുന്ന ആ ആഭരണം ബണ്ടി കാമുകിക്ക് അണിയിച്ചുകൊടുത്തതായിരുന്നു. അവള്‍ ബണ്ടിയേക്കാള്‍ വലിയ കള്ളിയായിരുന്നതുകൊണ്ട് അതുമെടുത്ത് ബണ്ടിയെ പറ്റിച്ചുകടന്നുകളഞ്ഞു. പ്രണയത്തില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കപ്പെട്ടവന്‍ ഇനിയെങ്കിലും നന്നാവുമെന്ന് രജീന്ദര്‍ സിങ് കരുതി. ജീവിതം നല്‍കുന്ന രണ്ടാമത്തെ അവസരം നന്നായി വിനിയോഗിക്കണമെന്ന് അയാള്‍ ബണ്ടിയെ ഉപദേശിച്ചു.
2006ല്‍ കാലാവധി തികച്ച് ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ താന്‍ ഇനി മുതല്‍ സത്യസന്ധമായ ജീവിതം നയിക്കുമെന്ന് ബണ്ടി രജീന്ദര്‍ സിങ്ങിന് വാക്കുനല്‍കി.ഒരിക്കല്‍ ബണ്ടി രജീന്ദര്‍ സിങ്ങിനെ വിളിച്ച് താന്‍ ബോളിവുഡിലേക്കു പോവുകയാണെന്ന് അറിയിച്ചു. പിന്നീട് കേട്ടത് ബണ്ടിയുടെ പുതിയ കൊള്ളകളുടെ കഥകള്‍. ആഡംബരകാറുകളുമായി ബണ്ടി മുങ്ങുന്നു. കള്ളനും പൊലീസും നാടകം പിന്നെയും തുടര്‍ന്നു. അതിനിടയിലും ബണ്ടി സിങ്ങിനെ വിളിക്കുന്നുണ്ടായിരുന്നു. ആഡംബര കാറുകള്‍ മോഷണം പോവുന്നത് ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 2007ലാണ് പിന്നീട് കസ്റ്റഡിയിലാവുന്നത്. നല്ല കാറുകളോടും ബ്രാന്‍ഡഡ് വാച്ചുകളോടും വലിയ ഭ്രമമായിരുന്നു ബണ്ടിക്ക്. ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡിറ്റക്ടീവായി കുറച്ചുകാലം ജോലി നോക്കി. പക്ഷേ, നിരാശനായിരുന്നു ബണ്ടി. കുടുംബം സ്വത്തിന്‍െറ വിഹിതം നല്‍കാന്‍ തയാറായില്ല. കാമുകി കൈവിട്ടുപോവുകയും ചെയ്തു. തിരിച്ചടികളില്‍ തളരാത്ത അജയ്യനാണ് താനെന്ന് തെളിയിക്കാന്‍ ബണ്ടി കണ്ടെടുത്ത വഴിയായിരുന്നു മോഷണം.
കഴിഞ്ഞ വര്‍ഷം ഭോപാലില്‍ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങി. ഒരിക്കലും ഭൂമിയോ വസ്തുവോ വാങ്ങിക്കൂട്ടിയിട്ടില്ല. ഇപ്പോള്‍ വയസ്സ് നാല്‍പത്തി രണ്ട്. കഷണ്ടി കയറിത്തുടങ്ങിയിരിക്കുന്നു. കുറച്ചുകാലം കേരളത്തിലെ ജയിലില്‍. നല്ലവനായ ചോരന്‍ കായംകുളം കൊച്ചുണ്ണിയുടെ നാട്ടില്‍. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിക്ക് അടുത്തുള്ള ഏടപ്പാറ മലദേവന്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ബണ്ടി മാധ്യമങ്ങളില്‍ ഒരു പ്രതിഷ്ഠയായി ആരാധിക്കപ്പെടാതിരുന്നാല്‍ അത്രയും നല്ലത്.
മാധ്യമം 3-2-13
ചോരന്‍ (മാധ്യമം )
‘വെറുമൊരു മോഷ്ടാവായോരെന്നെനിങ്ങള് കള്ളനെന്നു വിളിച്ചില്ലേ?

No comments:
Post a Comment