Monday, February 4, 2013

മുഖപ്രസംഗം February 04 - 2013

മുഖപ്രസംഗം February 04 - 2013

1.  കാലം മാറിയിട്ടും മാറാതെ ബി.ജെ.പി (മാധ്യമം )
വേറിട്ടൊരു പാര്‍ട്ടി എന്ന സ്വയം പ്രഖ്യാപിത മുദ്രാവാക്യവുമായി രംഗത്തുവന്ന ഭാരതീയ ജനതാപാര്‍ട്ടി ആഭ്യന്തര വൈരുധ്യങ്ങളാല്‍ അലകും പിടിയും വേര്‍പെട്ട പാര്‍ട്ടിയാണിപ്പോള്‍. ഈ ചിതറിത്തെറിച്ച രൂപത്തില്‍ വരാനിരിക്കുന്ന 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ഉറച്ച ബോധ്യത്തില്‍നിന്ന് ഏതു തരം പരീക്ഷണമാണ് നടത്തേണ്ടതെന്നറിയാത്ത പരിക്ഷീണാവസ്ഥയിലാണ് ബി.ജെ.പി. ഒരു ഭാഗത്ത് രാഷ്ട്രീയവിപണിയില്‍ എടുക്കാചരക്കായി മാറിയ പഴയ ഹിന്ദുത്വവര്‍ഗീയത വീണ്ടും ഊതിക്കത്തിക്കാനുള്ള ശ്രമവുമായി സംഘ്പരിവാറിലെ വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍, ആര്‍.എസ്.എസ് ആദി മുന്‍നിരക്കാര്‍ പാര്‍ട്ടിയെ വശത്താക്കാന്‍ ശ്രമിക്കുന്നു.
 2.   കുട്ടിത്താരങ്ങള്‍ അഭിമാനം; പ്രോത്സാഹനം ഇനിയും വേണം  (മാതൃഭൂമി)
അത്‌ലറ്റിക്‌സിന്റെ അക്ഷയഖനിയാണ് കേരളം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായ പതിനാറാം തവണയും കേരളം ഓവറോള്‍ കിരീടമണിഞ്ഞത് താരമികവു കൊണ്ടു തന്നെയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കൗമാരകേരളത്തിന്റെ കുതിപ്പ്. 33 സ്വര്‍ണം, 26 വെള്ളി, 18 വെങ്കലം - മൊത്തം 77 മെഡല്‍. കായികകേരളത്തിന്റെ മുന്നേറ്റത്തിന് ആദ്യ രണ്ടുദിനങ്ങളില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും പഞ്ചാബും വെല്ലുവിളിയുയര്‍ത്തിയിരുന്നു. എന്നാല്‍, പിന്നീടുള്ള മൂന്നുദിവസവും നമ്മുടെ കുട്ടികള്‍ മെഡല്‍ക്കൊയ്ത്ത് നടത്തി. 
കാലം മാറിയിട്ടും മാറാതെ ബി.ജെ.പി (മാധ്യമം)
കാലം മാറിയിട്ടും മാറാതെ ബി.ജെ.പി വേറിട്ടൊരു പാര്‍ട്ടി എന്ന സ്വയം പ്രഖ്യാപിത മുദ്രാവാക്യവുമായി രംഗത്തുവന്ന ഭാരതീയ ജനതാപാര്‍ട്ടി ആഭ്യന്തര വൈരുധ്യങ്ങളാല്‍ അലകും പിടിയും വേര്‍പെട്ട പാര്‍ട്ടിയാണിപ്പോള്‍. ഈ ചിതറിത്തെറിച്ച രൂപത്തില്‍ വരാനിരിക്കുന്ന 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ഉറച്ച ബോധ്യത്തില്‍നിന്ന് ഏതു തരം പരീക്ഷണമാണ് നടത്തേണ്ടതെന്നറിയാത്ത പരിക്ഷീണാവസ്ഥയിലാണ് ബി.ജെ.പി. ഒരു ഭാഗത്ത് രാഷ്ട്രീയവിപണിയില്‍ എടുക്കാചരക്കായി മാറിയ പഴയ ഹിന്ദുത്വവര്‍ഗീയത വീണ്ടും ഊതിക്കത്തിക്കാനുള്ള ശ്രമവുമായി സംഘ്പരിവാറിലെ വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍, ആര്‍.എസ്.എസ് ആദി മുന്‍നിരക്കാര്‍ പാര്‍ട്ടിയെ വശത്താക്കാന്‍ ശ്രമിക്കുന്നു.  മറുഭാഗത്ത് വികസനവും സാമ്പത്തികപരിഷ്കരണ പരിപാടികളും മുന്നോട്ടുവെച്ച് മതേതര മൂടുപടം വാരിവലിച്ചുടുത്ത് മധ്യവര്‍ഗാഭിമുഖ്യമുള്ള മിതവാദ പാര്‍ട്ടിയായി ബി.ജെ.പിയെ അണിയിച്ചൊരുക്കാനുള്ള ബദ്ധപ്പാടിലാണ് വേറൊരു കൂട്ടര്‍. ഗുജറാത്ത് മുഖ്യമന്ത്രിയെ ക്രമത്തില്‍ പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡിലേക്കും അതുവഴി ന്യൂദല്‍ഹിയിലേക്കും വലിച്ചടുപ്പിക്കാനുള്ള ശ്രമം തിടുക്കപ്പെട്ടു നടത്തുന്നവര്‍ക്കിടയിലും ഈ ചേരിതിരിവ് പ്രകടമാണ്. 2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുടെ മുഖ്യസംഘാടകനായ മോഡിയെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയുക്തമായ രീതിയില്‍ തീവ്രഹിന്ദുത്വത്തിന്‍െറ വക്താവായി അവതരിപ്പിച്ച് വോട്ടുകള്‍ ഏകീകരിക്കുകയോ, അതല്ല, വലതുപക്ഷത്തേക്ക് വശം തൂങ്ങി നില്‍ക്കുന്ന വന്‍കിട ദേശീയമാധ്യമങ്ങളുടെ ഒത്താശയോടെ മോഡിയിലെ കൊട്ടിഘോഷിക്കപ്പെട്ട വികസനനായകനെ ഉയര്‍ത്തിക്കാട്ടുകയോ വേണ്ടത് എന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ മുന്നണി രൂപപ്പെടുത്താനും അധികാരം പിടിക്കാനും തീവ്രഹിന്ദുത്വ അജണ്ട തല്‍ക്കാലം അട്ടപ്പുറത്തെറിഞ്ഞതാണ് ബി.ജെ.പി. അതിന്‍െറ ലാഭചേതക്കണക്കില്‍ പാര്‍ട്ടിയും ഇതര പരിവാര്‍വിഭാഗങ്ങളും തമ്മിലെ അഭിപ്രായഭേദം ഇപ്പോഴും തുടരുകയാണ്. എന്നിട്ടെന്ത്, തൊണ്ണൂറുകളില്‍നിന്ന് രാഷ്ട്രീയ സാമൂഹിക കാലാവസ്ഥ ഏറെ മാറി എന്നു തിരിച്ചറിയുമ്പോഴും അന്നു നേരിട്ട അതേ ആന്തരവൈരുധ്യത്തില്‍നിന്ന് പാര്‍ട്ടിക്ക് ഇപ്പോഴും പുറത്തുകടക്കാന്‍ കഴിയുന്നില്ല. അന്ന് തീവ്രഹിന്ദുത്വക്കാര്‍ക്കു മുന്നില്‍ എല്‍.കെ. അദ്വാനിയെയും പൊതുമണ്ഡലത്തില്‍ മിതവാദ മുഖം മിനുക്കിയ എ.ബി. വാജ്പേയിയെയും അവതരിപ്പിച്ചായിരുന്നു നീക്കമെങ്കില്‍ ഇപ്പോള്‍ നരേന്ദ്രമോഡിയെ തീവ്ര വര്‍ഗീയതയുടെയും വികസനത്തിന്‍െറയും ഡബ്ള്‍ റോളില്‍ അഭിനയിപ്പിക്കാനാണ് ശ്രമം. പ്രധാനമന്ത്രി പദമോഹികള്‍ പലതുള്ള പാര്‍ട്ടിയില്‍ അപ്പേരിലുള്ള പടലപ്പിണക്കങ്ങള്‍ വേറെയും കിടക്കുന്നു.
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്‍െറയും നേതൃത്വത്തില്‍ സംഘ്പരിവാര്‍ ഒരു മുഴം നീട്ടിയെറിയുന്നതാണ് അലഹബാദിലെ കുംഭമേളയില്‍ കാണുന്നത്. ലോകത്ത് ഹിന്ദുമതവിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന കുംഭമേള, രാഷ്ട്രീയ പ്രചാരണായുധമാക്കാന്‍ വേണ്ടതെല്ലാം സംഘ്പരിവാര്‍ ചെയ്തിട്ടുണ്ട്. ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക, അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകളും ബാനറുകളുമാണ് മേളയിലെ പരിവാര്‍ ചമയങ്ങള്‍. ഈ വര്‍ഷം മേളയുടെ മുഖ്യാകര്‍ഷണം നരേന്ദ്രമോഡിയാണ്. മുമ്പ് ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയാനായി ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള ആഹ്വാനവും ആശീര്‍വാദവുമായി വി.എച്ച്.പി മേല്‍നോട്ടത്തില്‍ കുംഭമേളയില്‍ സന്യാസിമാരും മഹന്തുകളും രംഗത്തുവന്നതുപോലെ ഇത്തവണ ‘ആത്മീയാചാര്യരുടെ’ പിന്തുണ മോഡിക്കും ബി.ജെ.പിക്കും പതിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം മോഡിയുടെ പാദപതനം ദല്‍ഹിയില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ പരിശോധിക്കാനുള്ള ശ്രമവും വലതുചായ്വുള്ള മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്നു. ഫെബ്രുവരി ആറിന് ദല്‍ഹി സര്‍വകലാശാലയിലെ സംഘ്പരിവാറിന് വേരുകളുള്ള ശ്രീറാം കോളജ് ഓഫ് കോമേഴ്സില്‍ വികസനവിഷയത്തില്‍ പ്രഭാഷണത്തിനെത്തുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി. കലാശാലകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിക്ക് ബദലെന്നോണം വികസന, സാങ്കേതിക മാധ്യമത്തികവില്‍ യുവാക്കളുടെ താരമായി മോഡിയെ ഉയര്‍ത്തിക്കാട്ടാനും ‘വികസനപുരുഷ’ പരിവേഷം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുക്കാനുമുള്ള ശ്രമം കൂടിയാണ് ഈ പരിപാടി. ലോക്പാല്‍ വിഷയത്തിലും ഏറ്റവുമൊടുവില്‍ ദല്‍ഹി കൂട്ടമാനഭംഗ കേസുമായി ബന്ധപ്പെട്ടും തലസ്ഥാനത്ത് ദൃശ്യമായ പുതുതലമുറയുടെ പ്രതികരണാവേശത്തെ മുതല്‍ക്കൂട്ടാമെന്ന പ്രതീക്ഷയും ഇതിനു പിന്നിലുണ്ട്. മോഡി പ്രേമികളായ ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ അതിന് പെരുമ്പറ കൊട്ടിത്തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെ ഹിന്ദുത്വവും വികസനവും സമം ചേര്‍ത്തുള്ള നീക്കത്തിന് മുന്നണിയില്‍ നിതീഷ്കുമാറിനെ പോലുള്ളവരുടെ എതിര്‍പ്പുണ്ട്. അതുണ്ടാക്കുന്ന പ്രതിച്ഛായാ നഷ്ടം തീര്‍ക്കാന്‍ പേരിനു മതേതരത്വത്തിന്‍െറ മേമ്പൊടി വേണം. അതൊപ്പിക്കാനാണ് ‘മുസ്ലിം നേതാക്കളെ’ കാണുന്ന പതിവുചടങ്ങ് രാജ്നാഥ്സിങ് ദല്‍ഹിയില്‍ സംഘടിപ്പിച്ചത്. ഭിന്നിപ്പിന്‍െറയും വിദ്വേഷത്തിന്‍െറയും രാഷ്ട്രീയത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടിക്കെതിരായി ജനത്തിനിടയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം മുസ്ലിംകള്‍ ദല്‍ഹിയില്‍ നിന്നുതന്നെ പരിഹരിക്കാന്‍ ശ്രമിച്ചേ തീരൂ എന്നും അദ്ദേഹം പാര്‍ട്ടിക്കു വേണ്ടി സദാ ഹാജരാകാറുള്ള ‘മുസ്ലിം നേതാക്കളെ’ അറിയിച്ചിരിക്കുന്നു. വര്‍ഗീയതയില്‍ കെട്ടിയുയര്‍ത്തിയ ഒരു കക്ഷിയുടെ സ്വാഭാവിക നിവൃത്തികേടിലാണ് ബി.ജെ.പി. ബഹുസ്വര സമൂഹത്തില്‍ തങ്ങളുടെ അപ്രസക്തി തിരിച്ചറിയുമ്പോഴും പ്രഖ്യാപിതാശയങ്ങളുടെ ചുഴിയില്‍ നട്ടംതിരിയുന്ന പാര്‍ട്ടി മുഖം മിനുക്കാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം ഒന്നിനൊന്ന് പാളിപ്പോകുന്നേയുള്ളൂ. സ്വയംകൃതാനര്‍ഥങ്ങളുടെ തടവില്‍നിന്ന് വിടുതലില്ലാതിരിക്കുവോളം മാറിയ കാലത്തും ബി.ജെ.പിയുടെ കഥ മാറാതെ തുടരും.
 കുട്ടിത്താരങ്ങള്‍ അഭിമാനം; പ്രോത്സാഹനം ഇനിയും വേണം  (മാത്രുഭൂമി )
Newspaper Edition
അത്‌ലറ്റിക്‌സിന്റെ അക്ഷയഖനിയാണ് കേരളം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായ പതിനാറാം തവണയും കേരളം ഓവറോള്‍ കിരീടമണിഞ്ഞത് താരമികവു കൊണ്ടു തന്നെയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കൗമാരകേരളത്തിന്റെ കുതിപ്പ്. 33 സ്വര്‍ണം, 26 വെള്ളി, 18 വെങ്കലം - മൊത്തം 77 മെഡല്‍. കായികകേരളത്തിന്റെ മുന്നേറ്റത്തിന് ആദ്യ രണ്ടുദിനങ്ങളില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും പഞ്ചാബും വെല്ലുവിളിയുയര്‍ത്തിയിരുന്നു. എന്നാല്‍, പിന്നീടുള്ള മൂന്നുദിവസവും നമ്മുടെ കുട്ടികള്‍ മെഡല്‍ക്കൊയ്ത്ത് നടത്തി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എത്തിനോക്കാന്‍ പോലുമാവാത്ത ശക്തിയാണെന്ന് ഉദ്‌ഘോഷിക്കുന്ന പ്രകടനം. മീറ്റില്‍ പിറന്ന 15 ദേശീയ റെക്കോഡുകളില്‍ ആറെണ്ണം സ്വന്തമാക്കാനും ഇളംതലമുറയ്ക്ക് കഴിഞ്ഞു. ലുധിയാനയില്‍ നടന്ന, കഴിഞ്ഞ ദേശീയ മീറ്റിലേതിനേക്കാള്‍ കൂടുതല്‍ മെഡലും മികച്ച പ്രകടനങ്ങളും ഇറ്റാവയില്‍ കേരള താരങ്ങളില്‍ നിന്നുണ്ടായി. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ഭാവി ശോഭനമാണെന്ന് തോന്നുമ്പോഴും ചിലയിനങ്ങളില്‍ കരിനിഴല്‍ വീഴുന്നത് അസ്വാസ്ഥ്യമുണര്‍ത്തുന്നു. താരങ്ങളുടെ മികവുയര്‍ത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ തീരുന്ന പ്രശ്‌നമാണിത്. മികച്ച ട്രാക്കുകളും പരിശീലനസൗകര്യങ്ങളും കൂടുതല്‍ ഇടങ്ങളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിനായാല്‍ കായികാടിത്തറ ശക്തമായി നിലകൊള്ളും.

നാളെയുടെ താരങ്ങള്‍ എന്ന് പറയാനാവുന്ന ഒരു പിടി പ്രതിഭകളെ ഇറ്റാവ മീറ്റ് സമ്മാനിച്ചിട്ടുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ ദീര്‍ഘദൂരയിനങ്ങളില്‍ മികവു തെളിയിച്ച് രണ്ട് ദേശീയ റെക്കോഡുകളോടെ നാലു സ്വര്‍ണം നേടിയ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍, മത്സരിച്ച മൂന്നിനങ്ങളിലും പുതിയ ദേശീയ സമയംകുറിച്ച് സ്വര്‍ണംവാരിയ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒമ്പതാം ക്ലാസുകാരി അഞ്ജന താംഗെയുമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടവര്‍. ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ പ്രാപ്തിയുള്ളവരാണിരുവരും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മികച്ച താരങ്ങള്‍ക്ക് സമ്മാനിച്ച നാനോ കാറിന് ഇവര്‍ അര്‍ഹരാവുകയും ചെയ്തിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പുതിയ ദേശീയ സമയം കണ്ടെത്തുകയും രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി മികച്ച താരത്തിനുള്ള നാനോ കാര്‍ സ്വന്തമാക്കുകയും ചെയ്ത പാലക്കാട് പറളി സ്‌കൂളിലെ പി. മുഹമ്മദ് അഫ്‌സല്‍, സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പുതിയ ദേശീയ ദൂരം സ്വന്തമാക്കിയ തിരുവനന്തപുരം മാധവവിലാസം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജെനിമോള്‍ ജോയി, പോള്‍വോള്‍ട്ടില്‍ പുതിയ ഉയരം കുറിച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ വിഷ്ണു ഉണ്ണി, പാലാ സെന്റ് മേരീസ് സ്‌കൂളിലെമരിയ ജയ്‌സണ്‍ എന്നിവരും വരുംകാലങ്ങളില്‍ വാര്‍ത്തകളില്‍ നിറയാന്‍ കെല്പുള്ളവരാണ്. ഇവര്‍ക്കു പുറമേ ഒഡിഷയുടെ ദ്യുതി ചന്ദ്, ഡല്‍ഹിയുടെ ലളിത് മാത്തൂര്‍, നുസ്രത്ത്, മഹാരാഷ്ട്രക്കാരി അപൂര്‍വ ഗാഗ്രെ എന്നിവരും ഭാവി വാഗ്ദാനങ്ങളാണെന്ന് അവരുടെ പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരു കാലത്ത് 100, 200, 400 മീറ്റര്‍ മത്സരങ്ങളില്‍ കേരളത്തിന്റെ അപ്രമാദിത്യമുണ്ടായിരുന്നു. എന്നാല്‍, ഈയിനങ്ങളില്‍ നമ്മള്‍ തീര്‍ത്തും നിഷ്‌നപ്രഭമാവുന്ന കാഴ്ചയാണ് ഇറ്റാവയില്‍ കണ്ടത്. കുത്തകയെന്ന് അവകാശപ്പെട്ടിരുന്ന 400 മീറ്ററില്‍ ഇക്കുറി ഒരു സ്വര്‍ണം പോലും കിട്ടിയില്ലെന്നോര്‍ക്കുക. ദേശീയ കിരീടം അനായാസം നിലനിര്‍ത്തിയിട്ടും മെഡല്‍ ഉറപ്പിച്ചുപോയ ചിലയിനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ നമ്മുടെ കുട്ടികളെ വലിയ വ്യത്യാസത്തില്‍ പിന്തള്ളിയത് ഗൗരവത്തോടെ കാണണം. സ്‌കൂള്‍തലത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ ചിട്ടയായി നടക്കാറുള്ളതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ താരങ്ങളെ കണ്ടെത്താന്‍ കേരളത്തിന് കഴിയുന്നുണ്ട്. എണ്ണത്തിലുള്ള ഈ ധാരാളിത്തം പ്രകടനത്തില്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കുറച്ചുകാലമായി ഇക്കാര്യത്തില്‍ മുറവിളികളുയരുന്നുമുണ്ട്. പക്ഷേ, പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നും കാണുന്നില്ല എന്നത് ഖേദകരമാണ്. കായികരംഗത്തേക്ക് വരുന്നവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ല എന്നതും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ദേശീയസ്‌കൂള്‍ മീറ്റിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കിയ പ്രാധാന്യവും പ്രോത്സാഹനവും നാം കണ്ണുതുറന്നു കാണണം. പങ്കെടുത്ത എല്ലാവര്‍ക്കും സൈക്കിളും ഓരോ വിഭാഗത്തിലും മികച്ച താരങ്ങളായവര്‍ക്ക് നാനോ കാറും ദേശീയ റെക്കോഡുകാര്‍ക്ക് ഇരുപത്തൊന്നായിരം രൂപ പാരിതോഷികവും നല്കിയ യു.പി.സര്‍ക്കാര്‍ പിഴവുകളില്ലാതെ മീറ്റ് നടത്തി വന്‍ വിജയമാക്കുകയും ചെയ്തു. പതിനാറാം തവണയും കിരീടമുയര്‍ത്തിയ കേരളസംഘത്തിന്റെ നേട്ടങ്ങളെ സംസ്ഥാന മുഖ്യമന്ത്രി അഭിനന്ദനത്തില്‍ മാത്രമൊതുക്കിയാല്‍ പോര. സംസ്ഥാന, ദേശീയ മീറ്റുകളിലെ പ്രകടനങ്ങള്‍ക്ക് നാലു സ്‌കൂളുകള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം കൊടുക്കണമെന്ന സംസ്ഥാന കായികമന്ത്രിയുടെ ശുപാര്‍ശയും അപര്യാപ്തമാണ്. സര്‍ക്കാറിന്റെ സഹായധനം ഏതാനും ചില സ്‌കൂളുകളില്‍ മാത്രമൊതുങ്ങുന്നത് ശരിയല്ല. കായികരംഗത്ത് മികവ് പുലര്‍ത്തുന്ന എല്ലാ സ്‌കൂളുകള്‍ക്കും സഹായധനമെത്തേണ്ടതുണ്ട്. ഇതില്‍ അമാന്തമരുത്.
മാത്രുഭൂമി 04-02-2013


No comments:

Post a Comment