Thursday, February 28, 2013

മുഖപ്രസംഗം February 28 - 2013

മുഖപ്രസംഗം February 28 - 2013


1. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം (മാധ്യമം)

ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി. കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും  തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

2. വെള്ളം മുടങ്ങുന്ന തലസ്ഥാനം (മനോരമ)

ഒരു തലസ്ഥാനത്തിനും തിരുവനന്തപുരത്തിന്റേതു പോലൊരു ഗതികേട് ഉണ്ടാവില്ല. കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇടയ്ക്കിടയ്ക്കു പൊട്ടുക; പൊട്ടിയ പൈപ്പ് മാറ്റിയിടാന്‍ ദിവസങ്ങളോളം എടുക്കുക; താല്‍ക്കാലികമായി വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുക; ഈ ദിവസമെല്ലാം വെള്ളമില്ലാതെ നഗരവാസികള്‍ നരകിക്കുക - ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും തിങ്കളാഴ്ച പൈപ്പ് പൊട്ടിയതു കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ്.


Wednesday, February 27, 2013

മുഖപ്രസംഗം February 27 - 2013


1. റെയില്‍വേയുടെ കുതിപ്പും കിതപ്പും (മാധ്യമം )

പൊതുബജറ്റില്‍നിന്ന് വേര്‍പെടുത്തി റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണമെന്ന സമ്പ്രദായം 1920കളില്‍ ബ്രിട്ടീഷിന്ത്യയില്‍ ആരംഭിച്ചതാണ്. അന്ന് പൊതുഗതാഗതത്തിന്‍െറ 75ഉം ചരക്കുനീക്കത്തിന്‍െറ 90ഉം ശതമാനം തീവണ്ടി വഴിയായിരുന്നതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാവാം. ഇന്ന് പക്ഷേ, യഥാക്രമം ഇരുപതും നാല്‍പതും ശതമാനമായി തീവണ്ടി ഗതാഗതവും ചരക്കുനീക്കവും ചുരുങ്ങിയിരിക്കെ, പൊതുബജറ്റിന്‍െറ നാലു ശതമാനം മാത്രം വരുന്ന റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണത്തിന്‍െറ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നുണ്ട്. അതെന്തായാലും 17 സംവത്സരങ്ങള്‍ക്കുശേഷം കോണ്‍ഗ്രസുകാരനായ ഒരു റെയില്‍വേ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയോടെ പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം കൊണ്ടുവന്ന റെയില്‍വേ ബജറ്റ് പ്രത്യാശയേക്കാള്‍ ആശങ്കക്കും സന്തോഷത്തേക്കാള്‍ ദു$ഖത്തിനും വകനല്‍കുന്നതാണ്.


2. റെയില്‍വേ വികസനത്തിന് ചുവപ്പുകൊടി (മാത്രുഭൂമി )

കേരളത്തിന് എന്തുപറ്റി? പരുക്കന്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ട് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലൂടെ കണ്ണോടിക്കുന്നവര്‍ ഈ ചോദ്യം ഉന്നയിച്ചുപോകുക സ്വാഭാവികം. അത്ഭുതങ്ങള്‍ ഒന്നുമില്ല. ലോക്‌സഭാതിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും ജനപ്രിയ പദ്ധതികള്‍ പേരിനുപോലും കാണാനില്ല. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സംസ്ഥാനസര്‍ക്കാരും എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേരളം ക്രൂരമായി അവഗണിക്കപ്പെടുന്നു.

3. എല്ലാ പ്രതീക്ഷയും ട്രാക്കിലായില്ല  മനോരമ 

റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച കന്നി ബജറ്റ് പുതിയ ദിശാബോധം ഉള്‍ക്കൊള്ളുകയും ആധുനിക സങ്കേതിക വിദ്യയ്ക്കു പരമാവധി ഊന്നല്‍നല്‍കുകയും ചെയ്യുന്നു. യാത്രാനിരക്കു കൂട്ടിയിട്ടില്ലെങ്കിലും ചരക്കുകൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം റയില്‍വേയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകളും ബജറ്റില്‍ അടങ്ങിയിരിക്കുന്നു. മുന്‍ റയില്‍മന്ത്രിമാരില്‍ പലരും പ്രകടിപ്പിച്ച പ്രാദേശിക സങ്കുചിതത്വം ഇത്തവണ കാണാനില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കേരളത്തോടു കുറച്ചുകൂടി അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവേണ്ടിയിരുന്നു എന്ന അഭിപ്രായവും നിലനില്‍ക്കുന്നു.




Tuesday, February 26, 2013

മുഖപ്രസംഗം February 26 - 2013

മുഖപ്രസംഗം February 26 - 2013
1. ജസ്റ്റിസ് തോമസ് പറഞ്ഞത്  (മാധ്യമം )

രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇനി നടപ്പാക്കിയാല്‍ അത് ഭരണഘടനക്ക് എതിരായിപ്പോകുമെന്ന ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുന്നറിയിപ്പ് ശ്രദ്ധയര്‍ഹിക്കുന്നു. കേസില്‍ വധശിക്ഷ വിധിച്ച മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു കെ.ടി. തോമസ്. കേസ് ആരംഭിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും പ്രതികള്‍ തടവിലായിരുന്നു. ഒരു കുറ്റത്തിന് ഒന്നുകില്‍ ജീവപര്യന്തം അല്ലെങ്കില്‍ വധശിക്ഷ എന്നതാണ് നിയമം. ജീവപര്യന്തമാണെങ്കില്‍ 14 വര്‍ഷം കഴിയുമ്പോള്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അവസരമുണ്ട്. എന്നാല്‍, രാജീവ് വധക്കേസില്‍ വധശിക്ഷയാണ് നല്‍കിയത് എന്നതിനാല്‍ അത്തരം പുന$പരിശോധനക്ക് അവസരമില്ല. അതേസമയം, പ്രതികള്‍ 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഒരേ കുറ്റത്തിന് രണ്ടുശിക്ഷ പാടില്ല. ഭരണഘടനയുടെ 21ാം വകുപ്പിന്‍െറ അന്തസ്സത്തക്ക് എതിരാകും അത്. 1999 ഒക്ടോബറിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2010നു മുമ്പ് അത് നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പുന$പരിശോധനാ ആനുകൂല്യത്തിന് അര്‍ഹരാണ്.

2. പദ്ധതിനിര്‍വഹണം കുട്ടിക്കളിയല്ല  (മനോരമ)

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ വേണ്ടത്ര പണമില്ല എന്ന വസ്തുതയോടൊപ്പംതന്നെ ദൌര്‍ഭാഗ്യകരമാണു വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ വലിയൊരുഭാഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണെന്ന തുടര്‍ക്കഥയും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തവണയും നമ്മെ തുറിച്ചുനോക്കുന്നത് അത്തരമൊരു യാഥാര്‍ഥ്യമാണ്. അനുവദിക്കപ്പെട്ട തുകയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാനായിട്ടില്ല.

Monday, February 25, 2013

മുഖപ്രസംഗം February 25 - 2013


മുഖപ്രസംഗം February 25 - 2013

1. അനുഭവങ്ങളില്‍നിന്ന് പഠിക്കാനില്ലേ? (മാധ്യമം )

004 ജൂണ്‍ 15ന് ഇശ്റത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയെ മലയാളിയായ ജാവേദ് ഗുലാം ശൈഖ് അടക്കമുള്ള മറ്റു മൂന്നു പേരോടൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണമേറ്റെടുത്ത സി.ബി.ഐ രണ്ടു വര്‍ഷത്തിനുശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ നാലു ലശ്കറെ ത്വയ്യിബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പൊലീസ് കഥ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് സൂപ്രണ്ട് ജി.എല്‍. സിംഗാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

2. മറക്കാതിരിക്കുക, ജനങ്ങളെ  (മാത്രുഭൂമി)

ജനങ്ങളെയും ഭരണസംവിധാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാനശൃംഖലയാണ് രാഷ്ട്രീയകക്ഷികള്‍ . നമ്മളിപ്പോള്‍ കാണുന്ന രൂപഘടനയിലുള്ള ആധുനിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമേ അവകാശപ്പെടാനാവൂ എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ . പ്രാതിനിധ്യജനാധിപത്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സാമൂഹികസംഘടനകളാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഭരണനേതൃത്വം, നയരൂപവത്കരണം, നിയമനിര്‍മാണം, ക്രിയാത്മകപ്രതിപക്ഷം, പൊതുജനാഭിപ്രായരൂപവത്കരണം എന്നിവയാണ് അവരുടെ മൗലിക ചുമതലകള്‍

3. സമന്വയത്തിലൂടെ വളരട്ടെ കേരളം (മനോരമ)

വിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും കരയ്ക്കടുക്കാത്ത സ്ഥിതിയാണു കുറെക്കാലമായി കേരളത്തില്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പല തട്ടുകളിലായി വിഘടിച്ചു നില്‍ക്കുമ്പോള്‍ കുത്തഴിഞ്ഞ പുസ്തകംപോലെയാവുന്നു നാടിന്റെ വികസനം. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണ, പ്രതിപക്ഷ നേതാക്കളെയും വ്യത്യസ്ത അഭിപ്രായമുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ചു മലയാള മനോരമ സംഘടിപ്പിച്ച 'നാളത്തെ കേരളം ആശയക്കൂട്ടായ്മയില്‍ സമന്വയത്തിന്റെ സ്വരം നിറഞ്ഞതു ധന്യമായ അനുഭവമായി.

Saturday, February 23, 2013

മുഖപ്രസംഗം February 23 - 2013


1. വീണ്ടും ഭീകര സ്ഫോടനങ്ങള്‍  (മാധ്യമം)  

നിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. 

2.വീണ്ടും ഒരു ഭീകരരാത്രി  (മാത്രുഭൂമി)

ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. .

3. ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം (മനോരമ)

ചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്.രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.



വീണ്ടും ഭീകര സ്ഫോടനങ്ങള്‍    (മാധ്യമം)

സിറിയ നേരിടുന്ന മാനുഷിക ദുരന്തംനിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. പതിവുപോലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഒരു സിമി ഉല്‍പന്നമായ ഇന്ത്യന്‍ മുജാഹിദീനാണെന്ന സൂചനകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെയൊരു ഭീകരക്കൂട്ടം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ക്ക് അറിയില്ലെങ്കിലും നിരോധിത ‘സിമി’ വിദേശ തീവ്രവാദശക്തികളുടെ സഹായസഹകരണങ്ങളോടെ രൂപംനല്‍കിയ സംഘടനയാണതെന്നും രാജ്യത്ത് ഇതിനകം നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ ആ സംഘടന പങ്കുവഹിച്ചതായും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിവായി ആവര്‍ത്തിക്കുന്നു. എന്നാല്‍, മാലേഗാവ് (2006), മക്കാ മസ്ജിദ് (2007), സംഝോത എക്സ്പ്രസ് (2007) സ്ഫോടനങ്ങളെ തുടര്‍ന്നും നിയമപാലകരുടെ കൈ ആദ്യം നീണ്ടത് ഇന്ത്യന്‍ മുജാഹിദീന്‍െറയും സിമിയുടെയും നേരെത്തന്നെ ആയിരുന്നല്ലോ. ഏറെക്കഴിഞ്ഞാണ് ഹിന്ദുത്വ ഭീകരരുടെ ആസൂത്രിത ചെയ്തികളാണ് പ്രസ്തുത സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ എന്നു തെളിഞ്ഞത്. എന്നിരിക്കെ ഇപ്പോഴത്തെ ഹൈദരാബാദ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍െറ പേരില്‍ കെട്ടിയേല്‍പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ഔദ്യാഗിക പ്രസ്താവനയാണ് യാഥാര്‍ഥ്യബോധം പ്രകടമാക്കുന്നത്.സ്ഫോടനങ്ങളുടെ പിന്നില്‍ പല ശക്തികളെയും സംശയിക്കാവുന്നതാണ് ഹൈദരാബാദില്‍ നിലവിലെ സാഹചര്യം. മക്കാ മസ്ജിദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാവിഭീകരരുടെ നേരെ രാജ്യത്തിന്‍െറ പൊതുശ്രദ്ധ തിരിഞ്ഞതില്‍ രോഷാകുലരും ചാര്‍മിനാറിനു സമീപം ഉയര്‍ന്ന ക്ഷേത്രത്തിന്‍െറ പേരില്‍ കലാപത്തിന് വഴിമരുന്നിട്ടതുമായ ശക്തികളുടെ പ്രതികാരബുദ്ധിയില്‍ പൊട്ടിമുളച്ചതാവാം ഇതും. അല്ലെങ്കില്‍ അഗ്നിപര്‍വതം കണക്കെ പൊട്ടിത്തെറിക്കാനിരിക്കുന്ന തെലുങ്കാനാ പ്രക്ഷോഭത്തിന്‍െറ ഗതിമാറ്റത്തെക്കുറിച്ച സൂചനയാവാം. അതുമല്ലെങ്കില്‍ നേതാക്കളുടെ പേരിലുള്ള കേസില്‍ കടുത്ത പ്രതിഷേധവുമായി കഴിയുന്ന എം.ഐ.എം പ്രവര്‍ത്തകരുടെ വിവേകശൂന്യ നടപടിയും ആയിക്കൂടെന്നില്ല. സാമ്പ്രദായിക പാക് തീവ്രവാദസംഘടനകളുടെ കരങ്ങളും സംശയിക്കപ്പെടുന്നതില്‍ അസ്വാഭാവികതയില്ല. എന്തായാലും ആരായാലും പഴുതടച്ചതും കുറ്റമറ്റതുമായ അന്വേഷണം തന്നെയാണ് വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന പരമ്പരാഗത മുന്‍വിധിയില്‍നിന്ന് മുക്തമായിരിക്കണം അന്വേഷണമെന്നു മാത്രം.ഇന്ത്യാ മഹാരാജ്യത്തിന്‍െറ സ്വാസ്ഥ്യവും സമാധാനവും അപഹരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളെ സര്‍വരും ശക്തിയായി അപലപിക്കുകയും യു.എ.പി.എ പോലുള്ള വജ്രായുധങ്ങള്‍ സര്‍ക്കാറുകള്‍ യഥേഷ്ടം പ്രയോഗിക്കുകയും തീവ്രവാദവും ഭീകരതയും നേരിടാന്‍ അമേരിക്ക, ഇസ്രായേല്‍, ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അയല്‍രാജ്യങ്ങള്‍ എന്നിവയുമായി നാം കരാറിലേര്‍പ്പെടുകയുമൊക്കെ ചെയ്തിട്ടും നിരപരാധികളുടെ ചോരപ്പുഴ ഒഴുക്കുന്ന ഈ ഘോരകൃത്യങ്ങളുടെ പരമ്പരക്ക് വിരാമമിടാന്‍ കഴിയാതെപോവുന്നത് എന്തുകൊണ്ടെന്ന് സഗൗരവം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ആരംഭിച്ചതേയുള്ളൂ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശരക്ഷയുടെ കാര്യം ഊന്നിപ്പറഞ്ഞു. പറച്ചിലുകള്‍ക്കപ്പുറത്ത് പ്രായോഗികമായി രാജ്യസുരക്ഷ ഉറപ്പാക്കാന്‍ എന്തു ചെയ്യാനാവുമെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ചിന്തിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് അജണ്ടയും മുന്നില്‍വെച്ച് നടത്തുന്ന വാക്പയറ്റോ ആരോപണപ്രത്യാരോപണങ്ങളോ നിരന്തരമായ സഭാസ്തംഭനമോ ഒരു ഗുണവും ചെയ്യില്ലെന്നു മാത്രമല്ല, രാജ്യത്തെ അശാന്തവും അരക്ഷിതവുമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ശക്തികള്‍ക്ക് ഈയവസ്ഥ കരുത്തുപകരുകയും ചെയ്യും. തീവ്രവാദവും ഭീകരതയും വളരാനുള്ള യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാനുള്ള നേരായ ശ്രമങ്ങളിലല്ല ഭരണാധികാരികളടക്കം പലര്‍ക്കും താല്‍പര്യമെന്ന് കരുതേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍, ഭീകരരെ പരിശീലിപ്പിക്കുന്ന ഹിന്ദുത്വ ക്യാമ്പുകളെക്കുറിച്ച് ആഭ്യന്തരമന്ത്രി ഷിന്‍ഡെ മതിയായ തെളിവുകളോടെ ചെയ്ത പ്രസ്താവനയില്‍നിന്ന് അദ്ദേഹം പിറകോട്ടുപോവാന്‍ നിര്‍ബന്ധിതനായി. ഇന്ത്യന്‍ ഫാഷിസത്തിന്‍െറ ധാര്‍ഷ്ട്യം മതേതര സര്‍ക്കാറിനെയും ശക്തികളെയും അത്രത്തോളം ദുര്‍ബലമാക്കി എന്ന നഗ്നയാഥാര്‍ഥ്യമാണ് തന്മൂലം അനാവരണം ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഭീകരവാദിക്കൂട്ടങ്ങളെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനും നിയമത്തിന്‍െറ പിടിയിലേല്‍പിക്കാനും എങ്ങനെ, എത്രത്തോളം സാധ്യമാവും എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. ഭീകരതയെ ജാതിയും മതവും നോക്കാതെ നേരിടാന്‍ ത്രാണിയില്ലാതെ സ്വീകരിക്കപ്പെടുന്ന കടുത്ത സുരക്ഷാനടപടികള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയെന്ന വിപരീതഫലമേ ചെയ്യൂ.




വീണ്ടും ഒരു ഭീകരരാത്രി ( മാത്രുഭൂമി )

Newspaper Edition
ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. അവര്‍ക്ക് എല്ലാ സഹായവും എത്തിക്കുകയെന്നതാണ് അടിയന്തരമായ കര്‍ത്തവ്യം. ഭീകരാക്രമണം തടയാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയെന്നത് ഒരുപക്ഷേ, സാധ്യമല്ലായിരിക്കാം. സുരക്ഷാവിഭാഗങ്ങളുടെ ജാഗ്രത കൊണ്ട് ഇത്തരത്തിലുള്ള പല നീക്കങ്ങളും തടയപ്പെടുന്നുമുണ്ടാവണം. മുളയിലേതന്നെ അത്തരം ഭീകരമായ ആലോചനകള്‍ കരിഞ്ഞു പോകുന്നുമുണ്ടാവണം. അതുപക്ഷേ, പൊതുജനങ്ങള്‍ അറിയുന്നില്ലെന്നു മാത്രം. എങ്കിലും ഓരോ സംഭവത്തിനുംശേഷം വിവിധതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സുരക്ഷാ സംവിധാനത്തിലെ ചില പാളിച്ചകള്‍ പുറത്തുകൊണ്ടു വരാറുണ്ട്. ദില്‍സുഖ് നഗറിലെ സ്‌ഫോടനത്തിന്റെ പിറകിലും ഇത്തരത്തിലുള്ള ചില പഴുതുകള്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എന്തുകൊണ്ട് തുടരെ സംഭവിക്കുന്നു?

കടകളും സിനിമാതിയേറ്ററുകളും റസ്റ്റോറന്റുകളും ഒരു അമ്പലവും നിലകൊള്ളുന്ന, ആളുകള്‍ തിക്കിത്തിരക്കുന്ന, നഗരപ്രാന്തമാണ് ദില്‍സുഖ്‌നഗര്‍. ഇവിടം സ്‌ഫോടനം നടക്കാന്‍ സാധ്യതയുള്ള ഇടമാണെന്ന് ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ നിരീക്ഷണം നടത്തിയതായി, കഴിഞ്ഞവര്‍ഷം ആ പ്രവര്‍ത്തകനെ പിടികൂടിയപ്പോള്‍ ഡല്‍ഹി പോലീസ് മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഹൈദരാബാദ്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്‌ഫോടനം നടക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചനയും നല്‍കിയിരുന്നുവത്രെ. എന്നാല്‍, ഇതുസംബന്ധിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുംവിധം, ലഭിച്ച വിവരം കൃത്യമായിരുന്നില്ലെന്നാണ് ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞത്. ഇതു ശരിയായിരിക്കാം. അതേസമയം, ചില ആപത് സൂചനകള്‍ കണ്ടിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തിനുസമീപം സ്ഥാപിച്ചിരുന്ന ഒരു സുരക്ഷാക്യാമറയുടെ വയറുകള്‍ അറുത്തുമാറ്റിയത് അധികാരികളുടെ കണ്ണില്‍ പ്പെട്ടിരുന്നതായി പറയുന്നു. എന്നാല്‍, ഇത് ശരിയാക്കാനുള്ള നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ കൂടുതല്‍ അന്വേഷണത്തില്‍നിന്നേ വെളിപ്പെടൂ. എന്നാല്‍, കാര്യങ്ങളെ അയഞ്ഞമട്ടില്‍ കാണാനുള്ള ഒരു പ്രവണത പൊതുവേയുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഇത്തരം നീചകൃത്യങ്ങള്‍, രക്തത്തില്‍ കൈമുക്കി, കൊട്ടിഗ്‌ഘോഷിക്കുകയാണല്ലോ അത് ചെയ്യുന്നവരുടെ പതിവ്. എന്നാല്‍, വിവരങ്ങള്‍ മുഴുവന്‍ ലഭിക്കും മുന്‍പേ, ധൃതിപിടിച്ച് ഒരു നിഗമനത്തില്‍ എത്താതിരിക്കുന്നതാണ് നല്ലത്. ഹൈദരാബാദിലെ പഴയ നഗരപ്രദേശത്ത്, മെക്ക മസ്ജിദില്‍ 2007-ല്‍ നടന്ന സ്‌ഫോടനത്തിനുപിന്നില്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി എന്ന സംഘടനയാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ചിലരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാല്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.) പിന്നീട് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളില്‍ പെട്ട ആറുപേരെ അറസ്റ്റ്‌ചെയ്തു. പലതവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് ഹൈദരാബാദ്.

അമേരിക്കയില്‍ ഭീകരാക്രമണം നടന്നതിനുശേഷം, അവിടെ അതുപോലുള്ള ഒരാക്രമണം പിന്നീട് ഉണ്ടായിട്ടില്ലെന്ന് - ഉണ്ടാവാതിരിക്കട്ടെ - സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടാറുള്ളതാണ്. സുരക്ഷാ കാര്യത്തില്‍ ആ നിലവാരത്തിലേക്ക് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് എത്താനാവുമോ എന്നാലോചിക്കുമ്പോള്‍ നിരവധി ഘടകങ്ങളും കണക്കിലെടുക്കണം. സാമൂഹികമായ അസന്തുലിതാവസ്ഥ, വിഘടനവാദങ്ങള്‍, അശാന്തമായ അയല്‍പ്പക്കം, സായുധരായ തീവ്ര ഇടതുപക്ഷം ഇതൊക്കെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ്. സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണവും ശക്തിപ്പെടുത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പലതരം തീവ്രവാദങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സാമൂഹികമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയെന്നതും പ്രധാനമാണ്.




ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം  (മനോരമ)


malmanoramalogoചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്. രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒന്‍പതു തവണ ആക്രമണം നടന്ന നഗരമാണു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ്. 2007ലെ ഇരട്ട സ്ഫോടനത്തില്‍ നാല്‍പതിലേറെ പേരാണു മരിച്ചത്. എന്നാല്‍, അതിനുശേഷം ഹൈദരാബാദ് അത്തരം സംഭവങ്ങളില്‍ നിന്നു വിമുക്തമായിരുന്നു. ഭീകരര്‍ അടങ്ങിയിരിക്കുകയായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. ശക്തമായ ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങള്‍ അവരുടെ കുത്സിതശ്രമങ്ങള്‍ക്കു തടയിടുകയായിരുന്നുവെന്നു വേണം കരുതാന്‍. അതിനാണ് ഇപ്പോള്‍ ഭംഗം സംഭവിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇന്ത്യയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ ഭീകരാക്രമണം 2011 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയുടെ കവാടത്തിലുണ്ടായ ബോംബ് സ്ഫോടനമായിരുന്നു. 13 പേര്‍ മരിച്ചു. അതിനുശേഷം ഒന്നരവര്‍ഷം കഴിയുന്നതിനു മുന്‍പാണു ഹൈദരാബാദിലെ ഇരട്ടസ്ഫോടനത്തിലൂടെ ഭീകരര്‍ നമ്മുടെ നാടിനു മുന്നില്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

മുംബൈ ആക്രമണക്കേസിലെ പാക്കിസ്ഥാന്‍കാരനായ പ്രതി അജ്മല്‍ കസബിനെ കഴിഞ്ഞ നവംബറില്‍ തൂക്കിക്കൊന്നതിനെ തുടര്‍ന്നു ലഷ്കറെ തയിബ പോലുള്ള പാക്ക് ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കെതിരെ ആക്രമണഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഈമാസം ഒന്‍പതിനു തൂക്കിക്കൊന്നതോടെ അവര്‍ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു. അഫ്സല്‍ ഗുരുവിന്റെ മരണത്തിനു പകവീട്ടുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളും ഭീഷണിപ്പെടുത്തുകയുണ്ടായി. അതിനെ തുടര്‍ന്നു വന്‍നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഏതെങ്കിലും പ്രത്യേക നഗരത്തില്‍ ആക്രമണമുണ്ടാകുമെന്നു സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്.

ഹൈദരാബാദ് സ്ഫോടനത്തിന് ഉത്തരവാദിയായി സംശയിക്കപ്പെടുന്നതു നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ്. സ്ഫോടനത്തിന് ഉപയോഗിച്ച രീതിയാണ് ഈ സംശയത്തിനു കാരണം. ഇന്ത്യയിലെ മറ്റുചില നഗരങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും അവര്‍ സൈക്കിള്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഹൈദരാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍  മന്ത്രി ഷിന്‍ഡെ ഒരു സംഘടനയുടെയും പേരു പറഞ്ഞിട്ടില്ല.

കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്‍പിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണു കേന്ദ്ര ഗവണ്‍മെന്റിനുള്ളത്. അത്രതന്നെ ഭാരിച്ചതും സങ്കീര്‍ണവുമാണ് ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുന്നതു തടയുക എന്നതും. ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയും ആവശ്യമായ പ്രതിവിധികള്‍ ഉടന്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും 2001 സെപ്റ്റംബറിലുണ്ടായ ഭീകരാക്രമണം അമേരിക്കയുടെ ഇന്റലിജന്‍സ് - സുരക്ഷാ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതിനു വഴിയൊരുക്കിയിരുന്നു. അതിനുശേഷവും രാജ്യാന്തരഭീകരര്‍ അമേരിക്കയ്ക്കെതിരെ പല തവണ ആക്രമണഭീഷണി മുഴക്കിയെങ്കിലും ഒരിക്കലും അവര്‍ക്ക് അമേരിക്കയെ സ്പര്‍ശിക്കാനായില്ല. ഭീകരതയെ നേരിടുന്ന ഇന്ത്യയെപ്പോലുള്ള എല്ലാ രാജ്യങ്ങള്‍ക്കും അതില്‍ വ്യക്തമായ പാഠമുണ്ട്.

മികച്ച ഇന്റലിജന്‍സ് സംവിധാനത്തിനു ഭീകരാക്രമണങ്ങള്‍ തടയാനാകുമെന്നാണു മറ്റു ചില രാജ്യങ്ങളിലും പൊലീസിന്റെ തക്കസമയത്തുള്ള ഇടപെടല്‍മൂലം അലസിപ്പോയ പല ഭീകരാക്രമണ പരിപാടികളും സാക്ഷ്യപ്പെടുത്തുന്നത്. ഭീകരസംഘടനകള്‍ ലക്ഷ്യപ്രാപ്തിക്കായി ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് അവരെ മറികടക്കുന്ന വിദ്യകളും തന്ത്രങ്ങളും സ്വായത്തമാക്കാനും അധികൃതര്‍ക്കു കഴിയണം. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ ജനങ്ങളെല്ലാം ഒന്നിച്ചുനില്‍ക്കുകയും വേണം.

മുഖപ്രസംഗം February 22 - 2013

മുഖപ്രസംഗം February 22 - 2013


1. കേരള ബി.ജെ.പിയുടെ ഗതി (മാധ്യമം)

കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കെ.ജി. മാരാരുടെ ജീവചരിത്രപുസ്തകമായ ‘രാഷ്ട്രീയത്തിലെ സ്നേഹസാഗര’ത്തില്‍ ഒരു രംഗമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്‍െറ ഗ്രാമത്തില്‍, ഗോവധത്തിനെതിരെ അദ്ദേഹം ചുവരെഴുത്ത് നടത്തി. അടുത്ത ദിവസം വന്നുനോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരനായ ഒരു ചെറുപ്പക്കാരന്‍ ആ ചുവരെഴുത്തുകള്‍ ചുരണ്ടിമാറ്റുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ആ പ്രവര്‍ത്തന സംസ്കാരം കൈവിടാതെ തുടരുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, കെ.ജി. മാരാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഗോവധനിരോധം എന്ന ആശയം ഉന്നയിക്കാന്‍പോലും കഴിയാത്തവിധം സാംസ്കാരികമായ ദുര്‍ബലാവസ്ഥയിലാണ്, ഇപ്പോള്‍ കേരളത്തില്‍. മറ്റു പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചപ്പോഴാണ് ഇതെന്നോര്‍ക്കുക. തങ്ങളുടെ പ്രാഥമിക മുദ്രാവാക്യങ്ങളെപ്പോലും ജനകീയമാക്കുന്നതില്‍ വന്‍ പരാജയമായിരുന്നു ആ പ്രസ്ഥാനം എന്നര്‍ഥം.

2. തലമറന്ന് എണ്ണതേച്ചാല്‍ (മാതൃഭൂമി)

തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കേരളത്തിന്റെ അന്തസ്സിന്റെ പ്രതീകമായിരുന്നു കേരവൃക്ഷം. എന്നാല്‍, അത് ഇന്ന് ഒരു സുന്ദര ഗതകാലസ്മരണ മാത്രമാവുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ കേരകര്‍ഷകരുടെ അവസ്ഥ ഒട്ടും ആശാവഹമല്ലെന്ന് മാത്രമല്ല, തീര്‍ത്തും ദയനീയവുമാണ്. തേങ്ങയുടെയും കൊപ്രയുടെയും വിലയില്ലായ്മതന്നെയാണ് പ്രശ്‌നം. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ത്തന്നെ കേരകൃഷി കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷിയുടെ പട്ടികയില്‍ ചെന്നുചേരും. ഇക്കാര്യത്തില്‍ തലമറന്ന് എണ്ണതേയ്ക്കുന്ന സര്‍ക്കാര്‍നിലപാടുകള്‍ ആത്മഹത്യാപരമാണ്.


Thursday, February 21, 2013

മുഖപ്രസംഗം February 21 - 2013

മുഖപ്രസംഗം February 21 - 2013

1. സിറിയ നേരിടുന്ന മാനുഷിക ദുരന്തം  (മാധ്യമം)  

ആയുധമുഷ്കും നിഷ്ഠുരതയുംകൊണ്ട് എക്കാലവും രാജ്യത്തെയും ജനതയെയും അടക്കിഭരിക്കാമെന്ന ധാര്‍ഷ്ട്യത്തോടെ ജനമുന്നേറ്റങ്ങളെ നേരിടുന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സിറിയയെ അത്യപൂര്‍വമായ മാനുഷിക ദുരന്തത്തിലേക്ക് വലിച്ചിഴച്ചിരിക്കയാണ്. അറബ് വസന്തം തുറന്നുവിട്ട ഉണര്‍വില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ തുടക്കംകുറിച്ച ജനകീയ പോരാട്ടം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 70,000 പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു എന്നാണ് യു.എന്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. 8,50,000 പേര്‍ക്ക് ഇറാഖ്, തുര്‍ക്കി, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അഭയംതേടേണ്ടിവന്നു. പ്രതിദിനം 3000 പൗരന്മാര്‍ സ്വാസ്ഥ്യം തേടി രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നുണ്ടത്രെ. 

2. നാം എങ്ങോട്ടെന്ന് ചര്‍ച്ച ചെയ്യണം  (മാത്രുഭൂമി)

സമരങ്ങള്‍ പലതും സ്വതന്ത്രഇന്ത്യ കണ്ടിട്ടുണ്ട്. ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍പ്പോലും കക്ഷിരാഷ്ട്രീയ ചേരിതിരിവുകള്‍ കാരണം സമരങ്ങളില്‍ നിന്ന് ലക്ഷ്യബോധം ചോര്‍ന്നുപോകുന്നതും കണ്ടിട്ടുണ്ട്. രാഷ്ട്രീയാപചയങ്ങള്‍ സൃഷ്ടിക്കുന്ന സമരാഭാസങ്ങള്‍ ജനതയെ ബന്ദികളാക്കുന്ന അവസരങ്ങളും വിരളമല്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തൊഴിലാളിസംഘടനകള്‍ ഒത്തൊരുമിച്ച് 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഏതെങ്കിലും തരത്തില്‍ ഈ പണിമുടക്ക് ബാധിക്കാത്ത ഒരാളും ഉണ്ടാകില്ല. ഈ പണിമുടക്ക് വിഷയമാകാതെ ഒരാള്‍ക്കും കടന്നുപോകാനുമാകില്ല.

3. ആ പന്ത്രണ്ടുകാരനെ കൊന്നതെന്തിന് ? (മനോരമ)

പന്ത്രണ്ടുവയസ്സുകാരനായ ഒരു ബാലന്‍ അര്‍ധനഗ്നനായി ശ്രീലങ്കാ സൈന്യത്തിന്റെ തടവിലിരിക്കുകയും അവരുടെ വെടിയേറ്റുമരിച്ചുകിടക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും അസ്വസ്ഥരാക്കാതിരിക്കില്ല. തമിഴ് പുലികളുടെ (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പുത്രന്‍ എന്നതായിരുന്നു ശ്രീലങ്കാ സൈന്യം ആ ബാലനില്‍ കണ്ട കുറ്റം. പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ശ്രീലങ്കാ സൈന്യം നടത്തിയതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ചിത്രമാണ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്റെ അന്ത്യം ലോകത്തിന്റെ മുന്‍പില്‍ അനാവരണം ചെയ്യുന്നത്.

Wednesday, February 20, 2013

മുഖപ്രസംഗം February 20 - 2013

മുഖപ്രസംഗം February 20 - 2013


1. സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കേണ്ട പണിമുടക്ക്  (മാധ്യമം )

സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി തൊഴിലാളി യൂനിയനുകള്‍ ഒന്നടങ്കം സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങാതെയും കടകളും വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും നിശ്ചലമാക്കിയും നടക്കുന്ന ഈ പണിമുടക്ക് പരിപൂര്‍ണ ബന്ദായി മാറാനാണ് സാധ്യത. ഇത്രയും നീണ്ട സമയമുണ്ടായിട്ടും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ ഇനിയും സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ വയ്യെന്ന നിലപാടിലെത്തുകയായിരുന്നു യൂനിയനുകളുടെ പ്രതിനിധികള്‍.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം പതിനായിരം രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രോവിഡന്‍റ് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക എന്നീ തൊഴില്‍പരമായ ആവശ്യങ്ങളാണ് യൂനിയനുകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂട്ടത്തില്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികളെടുക്കണമെന്ന ആവശ്യവുമുണ്ട്.


2. മലയാളത്തിന്റെ ദുരവസ്ഥ (മാത്രുഭൂമി )

മലയാളഭാഷയ്ക്ക് വ്യാകരണത്തിന്റെ വഴി വെട്ടിത്തെളിയിച്ച കേരള പാണിനി എ.ആര്‍. രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികം മാതൃഭാഷയുടെ കരുത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ഊര്‍ജംപകരുന്ന ഒരു സ്മരണയാണ്. മാതൃഭാഷയെന്നത് മുലപ്പാലിനോളം പ്രധാനംതന്നെയാണ്. നമ്മുടെ വംശാവലിയുടെ ജനിതകം തലമുറകളിലേക്ക് പകരുന്നതില്‍ മാതൃഭാഷ വഹിക്കുന്ന പങ്ക് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ മുലപ്പാലിനുള്ള പങ്കുപോലെത്തന്നെ സുപ്രധാനമാണ്. എന്നാല്‍, മലയാളഭാഷ അതിന്റെ ജന്മനാട്ടില്‍ രണ്ടാംകിടയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച തീര്‍ത്തും ഖേദകരമാണ്.

3. രോഗത്തോടൊപ്പം മാഫിയയും (മനോരമ)


ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ദൌത്യത്തിനു മറ്റേതു പ്രവര്‍ത്തനത്തേക്കാളും മഹനീയമായ സ്ഥാനമാണുള്ളത്. പക്ഷേ അവിടെയും ഇപ്പോള്‍ കൊള്ളലാഭക്കാര്‍ പിടിമുറുക്കുകയാണ്. ഫലം: രോഗികളുടെ കൈകളില്‍ നിന്നു പണം അതിവേഗം ചോര്‍ന്നുപോവുന്നു; രോഗം മാറുന്നതിനു പകരം അവര്‍ പുതിയ രോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. കേരളത്തിലെ ചികില്‍സാരംഗത്തെ ഈ അധാര്‍മികപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വ്യാപകവും ഭയാനകവുമാണെന്നാണു മലയാള മനോരമ പ്രസിദ്ധീകരിച്ച 'മാഫിയ ഇന്‍ , ഡോക്ടര്‍ ഒൌട്ട് അന്വേഷണ പരമ്പര ചൂണ്ടിക്കാട്ടിയത്. പരമാവധി ചില്ലറവില (എംആര്‍പി) എന്ന പേരില്‍ മരുന്നുകള്‍ക്കു നിര്‍മാണച്ചെലവിന്റെ പല മടങ്ങ് വില ഈടാക്കുന്നതു മുതല്‍ കേരളത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വ്യാജഡോക്ടര്‍മാരുണ്ടെന്നതുവരെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പരമ്പര അനാവരണം ചെയ്തത്.  ആരോഗ്യമേഖലയില്‍ കേരളം ഒരു വര്‍ഷം ചെലവഴിക്കുന്നതു സംസ്ഥാന ബജറ്റിന്റെ പകുതിയോളം വരുന്ന 17,000 കോടി രൂപയാണ്. 25 വര്‍ഷത്തിനിടെ ചികില്‍സാ ചെലവ് 60 മടങ്ങായി. 1987ല്‍ മലയാളിയുടെ പ്രതിവര്‍ഷ ആശുപത്രിച്ചെലവ് ശരാശരി 89 രൂപയായിരുന്നെങ്കില്‍ 2012ല്‍ അത് 5,269 രൂപയായി. ഈ വന്‍വര്‍ധന സൂചിപ്പിക്കുന്നതു രോഗങ്ങളുടെ ആധിക്യം മാത്രമല്ല, ചികില്‍സാ ചെലവിന്റെ കുതിച്ചുകയറ്റവുമാണ്. ഗൂഢതന്ത്രങ്ങളിലൂടെയുള്ള ചികില്‍സാമാഫിയയുടെ കൊള്ളയടി ഈ ചെലവുവര്‍ധനയില്‍ മുഖ്യപങ്കുവഹിക്കുന്നു. മരുന്നുകമ്പനികളില്‍ നിന്നു പണവും കാറും വിദേശയാത്രാച്ചെലവ് തുടങ്ങിയ മറ്റാനുകൂല്യങ്ങളും നേടിയെടുക്കാനായി അനാവശ്യ മരുന്നെഴുതി ജനങ്ങളുടെ പണവും ആരോഗ്യവും കവര്‍ന്നെടുക്കുകയാണു ചില ഡോക്ടര്‍മാര്‍.

Tuesday, February 19, 2013

മുഖപ്രസംഗം February 19 - 2013

മുഖപ്രസംഗം February 19 - 2013

1. വൈദ്യുതിയും സ്വകാര്യ മേഖലയിലേക്ക്  (മാധ്യമം)

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയലും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കലും അടക്കം ആഗോളീകരണ-ഉദാരീകരണ രഥം എണ്ണയിട്ട കാര്യശേഷിയോടെ, ജനതാല്‍പര്യം ഒരു വിഷയമേ അല്ലാതെ, മുന്നോട്ടുപോകുമെന്നതിന്‍െറ അടുത്ത സൂചനയാണ് വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കണമെന്ന കേന്ദ്ര നിര്‍ദേശം. കേന്ദ്ര വൈദ്യുതി ധനസഹായ കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനയച്ച കത്തില്‍, വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിതരണത്തിനു പുറമെ ഉല്‍പാദനം, പ്രസരണം എന്നീ മേഖലകള്‍ മെച്ചപ്പെടുത്താന്‍ തയാറാക്കിയ സാമ്പത്തിക സഹായപദ്ധതിയുടെ വിഹിതം കേരളത്തിന് കിട്ടണമെങ്കില്‍ ഈ നിര്‍ദേശം നടപ്പാക്കണം. 

2. മറ്റൊരു 'ബൊഫോഴ്‌സ് ' (മാതൃഭൂമി)

വീണ്ടും ഒരു പ്രതിരോധ ഇടപാടുകൂടി രാജ്യത്ത് ഒച്ചപ്പാടുണ്ടാക്കുകയാണ്. ഫിബ്രവരി 21-ന് പാര്‍ലമെന്റ് ചേരാനിരിക്കേ, ഈ ഇടപാട് സഭയില്‍ ഉണ്ടാക്കാന്‍ പോകുന്ന വെടിയുംപുകയും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തിപരമായ സത്യസന്ധതയെക്കുറിച്ച് പ്രതിപക്ഷത്തിനുപോലും സംശയമില്ലാത്ത പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ കാലത്തുണ്ടാകുന്ന മൂന്നാം വിവാദമാണിതെന്നു പറയാം. അര്‍ജുന്‍ ടാങ്കിന്റെ ഘടകങ്ങള്‍ വാങ്ങിയതിനെപ്പറ്റി 2009-ലുണ്ടായ വിവാദവും 600 'ടട്ര' ട്രക്ക് വാങ്ങിയത് സംബന്ധിച്ച വിവാദവുമാണ് മുമ്പ് ഉണ്ടായവ. രണ്ട് കേസുകളും പരിസമാപ്തിയിലെത്താതെ സി.ബി.ഐ. വഴിയില്‍ നീണ്ടുകൊണ്ടിരിക്കുകയാണ്.


Monday, February 18, 2013

മുഖപ്രസംഗം February 18 - 2013

മുഖപ്രസംഗം February 18 - 2013

1. പാകിസ്താനിലെ പൊട്ടിത്തെറികള്‍ (മാധ്യമം )

ശനിയാഴ്ച ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന അതിഭീകരമായ സ്ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറികള്‍ പാകിസ്താനിലെ പതിവു പ്രതിഭാസമായി മാറിയിട്ട് വര്‍ഷം പലതായി. കഴിഞ്ഞൊരു ദശകത്തില്‍ മാത്രം 11,250 പേരെയാണ് ഭീകരസ്ഫോടനങ്ങള്‍ യമപുരിക്കയച്ചത്. 21,000ത്തില്‍ അധികമാളുകള്‍ ആ ദുരന്തങ്ങളുടെ ജീവച്ഛവങ്ങളായി ഇപ്പോഴും രാജ്യത്തുണ്ട്.


2. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കണം (മാത്രുഭൂമി )

സംസ്ഥാനത്ത് പൊതുമേഖലയിലെ ബസ് സര്‍വീസായ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. പൊതുജനോപകാരപ്രദമായ സര്‍വീസ് എന്നനിലയില്‍ വലിയ ലാഭമുദ്ദേശിച്ചായിരുന്നില്ല നടത്തിപ്പ്. എങ്കിലും നഷ്ടം കുമിഞ്ഞുകൂടിയതോടെ ഇപ്പോള്‍ സ്ഥാപനത്തിന്റെ നിലനില്പുതന്നെ വിഷമത്തിലാകുന്ന സ്ഥിതിയാണ്. ഡീസലിന്റെ സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് ഏറ്റവുമൊടുവില്‍ കോര്‍പ്പറേഷന് കെണിയായത്. അയ്യായിരത്തിലധികം ബസ്സുകള്‍ കോര്‍പ്പറേഷനുണ്ട്. സബ്‌സിഡിയുള്ളപ്പോള്‍ ഡീസല്‍വാങ്ങാന്‍ പ്രതിമാസം 67 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവിട്ടിരുന്നത്. ഇപ്പോഴത് 85.5 കോടി ആയിട്ടുണ്ട്. ഒരുദിവസം എട്ട്‌ലക്ഷം രൂപ അധികച്ചെലവ്. അതായത് മാസത്തില്‍ 2.5 കോടി രൂപയും ഒരുവര്‍ഷംകൊണ്ട് 30 കോടിയോളം രൂപയും അധികച്ചെലവ് വരും. ഡീസലിന്റെ വില ഓരോ മാസവും കൂടുമെന്നിരിക്കെ അധികച്ചെലവ് അഥവാ നഷ്ടത്തിലെ വര്‍ധന അതിലൊന്നും ഒതുങ്ങില്ലെന്നുറപ്പ്. 


3. കാലത്തിനൊത്ത സിവില്‍ സര്‍വീസ്  (മനോരമ)
മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും ഭരണനിര്‍വഹണത്തില്‍ വരുത്തിവയ്ക്കുന്ന കാലതാമസം ജനവിരുദ്ധമായിത്തീരുന്നു.   തിരുവനന്തപുരം നഗരത്തില്‍ ഒരു ചെറിയ പാലം പണിയാന്‍ സര്‍ക്കാരിനു വേണ്ടിവന്നത് 24 വര്‍ഷങ്ങള്‍. ഈ നീണ്ട കാത്തിരിപ്പിനിടയില്‍ ജനങ്ങള്‍ക്കുണ്ടായ ഇന്ധനനഷ്ടവും സമയനഷ്ടവും അതിഭീമമാണ്. 1989 ല്‍ തീരുമെന്നു പ്രതീക്ഷിച്ച പാലത്തിനു കാലതാമസം മൂലമുണ്ടായ അധികച്ചെലവ് വേറെയും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശമായ ഉദ്യോഗസ്ഥസംവിധാനം ഇന്ത്യയിലാണെന്നാണു വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വിയറ്റ്നാമും ഫിലിപ്പീന്‍സും ചൈനയുമെല്ലാം പദ്ധതികളുടെയും സേവനങ്ങളുടെയും നിര്‍വഹണകാര്യത്തില്‍ നമ്മെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത് ഐഎഎസുകാരുള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥവൃന്ദമാണ്. അവരാണു തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്. ഐഎഎസ് തലത്തില്‍ കാര്യക്ഷമത കുറഞ്ഞിട്ടുണ്ടെന്നും ഭരണത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്നു വിശേഷിപ്പിക്കുന്ന ഈ സംവിധാനം കാലോചിതമായി പൊളിച്ചെഴുതണമെന്നും സമിതി റിപ്പോര്‍ട്ടുകളും വിദഗ്ധരും പറയുന്നു.

Sunday, February 17, 2013

മുഖപ്രസംഗം February 17 - 2013

മുഖപ്രസംഗം February 17 - 2013

1. ചലച്ചിത്ര 'ചരിത്രം' മാത്രുഭൂമി 
ഇന്ത്യന്‍ സിനിമയ്ക്ക് നൂറുവയസ്സ് തികയുന്ന വര്‍ഷമാണിത്. ദാദാ സാഹേബ് ഫാല്‍കേ 1913-ല്‍ 'രാജാ ഹരിശ്ചന്ദ്രയിലൂടെ തുടക്കമിട്ട പ്രസ്ഥാനത്തെ അധികം വൈകാതെതന്നെ 1928-ല്‍ 'വിഗതകുമാര'നിലൂടെ ജെ.സി. ഡാനിയേല്‍ മലയാളക്കരയിലുമെത്തിച്ചു. എന്നാല്‍ , മലയാള സിനിമയുടെ പിതാവിനെ ചരിത്രം തിരിച്ചറിയുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ വൈകി മാത്രമാണ്. വൈകിയെത്തുന്ന ഇത്തരം നീതികള്‍ സിനിമയുടെ ചരിത്രത്തിലുടനീളം നാം കണ്ടുപോരുന്നുണ്ട്. 

Saturday, February 16, 2013

മുഖപ്രസംഗം February 16 - 2013


1. പരസ്യങ്ങള്‍ക്കും വേണം നിയന്ത്രണരേഖ (മാധ്യമം )

ദല്‍ഹി സംഭവം ഉല്‍പാദിപ്പിച്ച സ്ത്രീപീഡന വിരുദ്ധ വികാരങ്ങളുടെയും പ്രതിഷേധ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍ , സ്ത്രീയെ വില്‍പനച്ചരക്കും ഉപഭോക്തൃവസ്തുവുമാക്കി മാറ്റിയ മുതലാളിത്ത സംസ്കാരത്തിന്‍െറ ഭാഗമായി നിര്‍ബാധം തുടരുന്ന പല അധാര്‍മികകൃത്യങ്ങളും ശക്തമായി വിചാരണ ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരവും ശുഭസൂചകവുമാണ്. അതില്‍പെട്ടതാണ് കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് സമിതി നിയമസഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നഗ്നത പ്രദര്‍ശന പരസ്യങ്ങള്‍ സമൂഹത്തിലും കുട്ടികളിലും ദൂഷ്യസ്വഭാവം വളരാന്‍ ഇടവരുത്തുമെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടുന്നു. സെന്‍സര്‍ സംവിധാനം കര്‍ക്കശമാക്കുകയും സഭ്യേതര പരസ്യങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്. കിടമത്സരം തീവ്രതരമായ പരസ്യമേഖലയില്‍ പിടിച്ചുനില്‍ക്കാനും ആധിപത്യം നേടാനുമുള്ള ത്വരയില്‍ പ്രയോഗിക്കപ്പെടുന്ന ഹീനതന്ത്രങ്ങളുടെ ഭാഗമാണ് പലയിടത്തും പലപ്പോഴും പലപേരിലും ആഘോഷമായി നടക്കാറുള്ള വിശ്വസുന്ദരി മത്സരങ്ങള്‍ . മിസ് വേള്‍ഡ്, മിസ് യൂനിവേഴ്സ്, മിസ് അമേരിക്ക, മിസ് യൂറോപ്പ്, മിസ് പെസഫിക് തുടങ്ങിയ പട്ടങ്ങള്‍ക്കായി കൊണ്ടാടപ്പെടുന്ന സൗന്ദര്യമത്സരങ്ങളില്‍ മുക്കാലേമുണ്ടാണിയും നഗ്നമായി പ്രത്യക്ഷപ്പെടുന്ന വനിതകള്‍ യുദ്ധംജയിച്ച ഗമയോടെയാണ് അണിനിരക്കുന്നത്.


2. ഒളിമ്പിക് ചരിത്രത്തെ അവഹേളിക്കുന്ന തീരുമാനം  (മാത്രുഭൂമി) 

പുരാതന ഒളിമ്പിക്‌സിലെയും ആധുനിക ഒളിമ്പിക്‌സിലെയും സുപ്രധാന മത്സരയിനങ്ങളിലൊന്നാണ് ഗുസ്തി. ആ മത്സരയിനത്തെ 2020 മുതല്‍ ഒളിമ്പിക്‌സിന്റെ ഭാഗമല്ലാതാക്കുകയെന്നത് തീര്‍ത്തും അപലപനീയമാണ്. കഴിഞ്ഞ ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസേനില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍വാഹകസമിതി യോഗം ഗുസ്തിയെ ഒളിമ്പിക്‌സ് ഗോദയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒളിമ്പിക് പ്രസ്ഥാനത്തിനും അതിന്റെ ചരിത്രത്തിനും നിരക്കാത്ത തീരുമാനം. 100 മീറ്റര്‍ ഓട്ടം ഇല്ലാത്ത ഒളിമ്പിക്‌സ് എങ്ങനെയുണ്ടാവുമോ അതുപോലയാവും ഗുസ്തിയില്ലാത്ത ഒളിമ്പിക്‌സും. പുതിയ ഒരു മത്സരത്തിന് ഇടം നല്കാന്‍ വേണ്ടിയാണ് നൂറ്റിയിരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരച്ചിട്ടുള്ള ഗുസ്തി വേണ്ടെന്നുവെക്കുന്നത്. പുതിയ മത്സരയിനമായി പരിഗണിക്കുന്നതിന് ഐ.ഒ.സി. ചുരുക്കപ്പട്ടിക തയ്യാറാക്കായിട്ടുള്ള മത്സരയിനങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ? റോളര്‍ സ്‌പോര്‍ട്‌സ്, വെയ്ക്ക്‌ബോര്‍ഡിങ്, കരാട്ടെ, സ്‌ക്വാഷ്, സ്‌പോര്‍ട്ട് ക്ലൈമ്പിങ്, വൂഷു, ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍! നിലവിലുള്ള 26 കായികയിനങ്ങളില്‍ നിന്ന് ഗുസ്തിയെ മാറ്റി മേല്പറഞ്ഞ ഏഴില്‍ ഒന്നിനെ ഒളിമ്പിക്‌സിന്റെ ഭാഗമാക്കാനാണ് ഐ.ഒ.സി.യുടെ നീക്കം.



3. ഗുസ്തിയെ മലര്‍ത്തിയടിച്ച ഒളിംപിക് സമിതി ( മനോരമ)
ഒളിംപിക്സില്‍ നിന്നു ഗുസ്തി ഒഴിവാക്കാനുള്ള ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ദേശം യുക്തിക്കും നീതിക്കും ഒട്ടും നിരക്കുന്നതല്ല. അവര്‍ ഈ നിലപാടിലെത്തിയതാകട്ടെ, വേണ്ടത്ര ചര്‍ച്ചയോ ഒളിംപിക്സിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പങ്കാളിത്തമോ കൂടാതെയാണെന്നത് ഉന്നതസമിതിയുടെ ഏകാധിപത്യ മനോഭാവം വിളിച്ചറിയിക്കുന്നു. ഐഒസിയുടെ പതിനഞ്ചംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണു രഹസ്യവോട്ടെടുപ്പിലൂടെ 2020 ഒളിംപിക്സിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ നിന്നു ഗുസ്തി ഒഴിവാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കാണ് ഈ കമ്മിറ്റിയില്‍ ആധിപത്യം. ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന അമേരിക്കയുടെയും റഷ്യയുടെയും അഭിപ്രായമൊട്ട് ആരാഞ്ഞുമില്ല. ടെലിവിഷന്‍ റേറ്റിങ്, ടിക്കറ്റ് വില്‍പന, ഉത്തേജകമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനസ്വീകാര്യത തുടങ്ങി മൂന്നു ഡസനിലധികം ഘടകങ്ങള്‍ കണക്കിലെടുത്താണത്രേ ഗുസ്തിയുടെ വിധി കുറിച്ചത്.


മുഖപ്രസംഗം February 15 - 2013

മുഖപ്രസംഗം February 15 - 2013

1. ഇമ്മിണി വലിയ ബോഫോഴ്സ് മാധ്യമം 
പ്രതിരോധ വകുപ്പില്‍നിന്ന് വീണ്ടുമൊരു ഗംഭീര അഴിമതി വാര്‍ത്ത. അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍മെകാനിക’യുമായുണ്ടാക്കിയ ഇടപാടിലാണ് 362 കോടി രൂപയുടെ കോഴയിടപാട് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ‘എ.ഡബ്ള്യു 101’ ഇനത്തില്‍പെട്ട 12 കോപ്ടറുകള്‍ വാങ്ങാന്‍ 2010 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടത്. 3600 കോടി രൂപയാണ് കരാര്‍ തുക. ഇതിന്‍െറ 10 ശതമാനമായ 362 കോടി രൂപ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതായ വാര്‍ത്തയാണ് പുറത്തുവന്നത്. ഇടപാട് തെളിഞ്ഞതോടെ ഫിന്‍മെകാനികയുടെ മേധാവിയായിരുന്ന ജിയുസെപ്പി ഒര്‍സിയെ ഇറ്റാലിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. ഇത് വന്‍ വിവാദമായതോടെ ഇന്ത്യയില്‍ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കരാര്‍ മരവിപ്പിച്ചതായി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴ ഇടപാട് തെളിഞ്ഞാല്‍ കരാര്‍ സമ്പൂര്‍ണമായി റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു.

2. ആദ്യം തുറക്കേണ്ടത് വികസന മുഖം  (മനോരമ )

ബംഗാള്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ ആദിവാസി മേഖലകളില്‍ കേന്ദ്രീകരിച്ചിരുന്ന പ്രസ്ഥാനമാണു മാവോയിസ്റ്റുകള്‍ . അവരിപ്പോള്‍ കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളുടെ സംഗമകേന്ദ്രങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി സംശയിക്കപ്പെടുന്നു. ചില മലയാളികള്‍ കൂടി ഉള്‍പ്പെടുന്ന ഈ സംഘം കേരള - കര്‍ണാടക അതിര്‍ത്തിയിലെ ചില പൊലീസ് സ്റ്റേഷനുകളില്‍ ആക്രമണം നടത്തിയേക്കുമെന്നു പോലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുകയാണ്.  ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെ തുടര്‍ച്ചയാവാം ഇതെന്ന് അധികൃതര്‍ സംശയിക്കുന്നു. കേരളത്തില്‍ നക്സല്‍പ്രസ്ഥാനം സജീവമായതു കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലാണ്. 1968ല്‍ തലശേരി പൊലീസ് സ്റ്റേഷനും പുല്‍പ്പള്ളി പൊലീസ് ക്യാംപും ഒരുവര്‍ഷത്തിനു ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. പിന്നീട് ഒറ്റപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായെങ്കിലും കേരളത്തില്‍ പ്രസ്ഥാനം ക്രമേണ ദുര്‍ബലമാവുകയാണു ചെയ്തത്.

3. തുറമുഖത്തെ പ്രശ്‌നങ്ങള്‍:  സ്ഥിരം സംവിധാനം വേണം  (മാത്രുഭൂമി )

കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടത്തെയും കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ജീവനക്കാര്‍ 11 ദിവസമായി തുടര്‍ന്നുവന്ന പണിമുടക്ക് അവസാനിച്ചത് ആശ്വാസകരമാണ്. തൊഴിലാളികളുടെ ബാറ്റാ നിരക്ക് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വല്ലാര്‍പാടം ടെര്‍മിനലില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ട്രെയ്‌ലര്‍ തൊഴിലാളി മേഖലയിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

മുഖപ്രസംഗം February 14 - 2013

മുഖപ്രസംഗം February 14 - 2013

1. പോപ്പിന്‍െറ സ്ഥാനത്യാഗം (മാധ്യമം )
ആഗോള കത്തോലിക്ക സഭയുടെ പരമാധികാരി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപന വാര്‍ത്ത 120കോടി കത്തോലിക്ക വിശ്വാസികള്‍ മാത്രമല്ല, ലോകമൊന്നടങ്കം അമ്പരപ്പോടെ ശ്രവിച്ചത് അതൊരു അപൂര്‍വ സംഭവമായത് കൊണ്ടാണ്. ഇതിനുമുമ്പ് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ ആത്മീയാചാര്യ സ്ഥാനം സ്വയം ഒഴിഞ്ഞതിനു ശേഷമുള്ള സംഭവമാണിത്. യഥാര്‍ഥത്തില്‍ അന്നത്തേത് സ്ഥാനത്യാഗമായിരുന്നില്ലെന്നും കരാര്‍ പ്രകാരമുള്ള രാജി മാത്രമായിരുന്നുവെന്നുമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അനാരോഗ്യവും ലളിത ജീവിതത്തോടുള്ള ആഭിമുഖ്യവും കാരണം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു മാസങ്ങള്‍ക്കുശേഷം 1294ല്‍ സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ അഞ്ചാമന്‍െറ പാതയാണ് ബനഡിക്ട് പതിനാറാമന്‍ അനുധാവനം ചെയ്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2. ഭീഷണിയുയര്‍ത്തുന്ന ട്രെയ്ലര്‍ സമരം (മനോരമ)

കണ്ടെയ്നര്‍ ട്രെയ്ലര്‍ തൊഴിലാളികള്‍ പത്തുദിവസമായി നടത്തുന്ന പണിമുടക്ക് കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടം ടെര്‍മിനലിനെയും വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. കയറ്റുമതി - ഇറക്കുമതി വ്യവസായ മേഖലയെയും സമരം വളരെ ബാധിച്ചുകഴിഞ്ഞു. ഏഴായിരത്തോളം ഇറക്കുമതി കണ്ടെയ്നറുകളും മൂവായിരത്തോളം കയറ്റുമതി കണ്ടെയ്നറുകളും തുറമുഖത്തു കെട്ടിക്കിടക്കുകയാണ്.

Wednesday, February 13, 2013

മുഖപ്രസംഗം February 13 - 2013

മുഖപ്രസംഗം February 13 - 2013

1. മലിനമാവുന്ന സാമൂഹികാന്തരീക്ഷം  (മാധ്യമം) 
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷം സ്ത്രീ പീഡനത്തെയും ലൈംഗികാതിക്രമങ്ങളെയുംകുറിച്ച ആക്രോശങ്ങളാല്‍ മലീമസവും അസഹനീയവുമായിത്തീര്‍ന്നിട്ടുണ്ടെന്ന് തുറന്നുപറയാതെ വയ്യ. അച്ചടിദൃശ്യശ്രാവ്യ മാധ്യമങ്ങളാകെ പീഡന ചര്‍ച്ചകളാല്‍ മുഖരിതമാണ്. ജനജീവിതത്തെ തന്നെ അഗാധമായി ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളും വികസനത്തിന്‍െറ മുരടിപ്പും ക്രമസമാധാനം നേരിടുന്ന വെല്ലുവിളിയും ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട നിയമസഭാ സമ്മേളനം നിത്യേന പീഡനക്കേസുകളിലുടക്കി സ്തംഭിക്കുകയോ അലസിപ്പിരിയുകയോ ചെയ്യുന്നു.  തരക്കേടില്ലായിരുന്നു, ഈ കോലാഹലങ്ങളുടെയെല്ലാം അന്തിമ ഫലം പെണ്‍കുട്ടികളുടെ സുരക്ഷയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ അവസാനവും ആയിരുന്നെങ്കില്‍ . കഷ്ടാല്‍ കഷ്ടം എന്നുതന്നെ പറയണം, കുരുന്നു ബാല്യങ്ങള്‍ ഉള്‍പ്പെടെ ബലിയാടുകളാവുന്ന പൈശാചിക കൃത്യങ്ങള്‍ ദിനേന പെരുകിവരുന്നതല്ലാതെ തെല്ലും കുറയുന്നില്ല. അവിഹിത ബന്ധങ്ങള്‍ക്ക് ഇരകളാവുകയോ ആക്കപ്പെടുകയോ ചെയ്യുന്ന കുമാരികുമാരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. തട്ടിക്കൊണ്ടുപോവുന്നതും വഴിയിലുപേക്ഷിക്കപ്പെടുന്നതും ദുരൂഹസാഹചര്യങ്ങളില്‍ മരണമടയുന്നതും സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഇങ്ങനെയാവരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ബഹളം വെക്കുന്നവരില്‍ എത്രപേരുണ്ട് എന്ന മറുചോദ്യത്തിന് മറുപടി കാണേണ്ടതായി വരും.


2. ഇന്ത്യന്‍ ഫുട്‌ബോളിന് എന്തു പറ്റി?  (മാത്രുഭൂമി )

അഞ്ചു ദശാബ്ദങ്ങള്‍ക്കു മുമ്പ് ലോക ഫുട്‌ബോളിലെ എണ്ണപ്പെടുന്ന ശക്തിയായിരുന്നു ഇന്ത്യ. മികച്ച കളിക്കാരും ടീമുകളും നമുക്കുണ്ടായിരുന്നു. ഏതൊരു നാടും വികാസം പ്രാപിക്കുമ്പോള്‍ അവിടുത്തെ കായിക രംഗവും അതിനനുസരിച്ച് വളരാറുണ്ട്. ഫുട്‌ബോളിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഇതു നേരേ മറിച്ചാണ്. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ പലസ്തീനിനോട് വ്യക്തമായ മാര്‍ജിനില്‍ പരാജയം വഴങ്ങി. അധിനിവേശത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന ജനതയാണ് പലസ്തീനിലേത്. വെടിയൊച്ചകള്‍ക്കു നടുവില്‍, ജീവന്‍ പണയംവെച്ച് പരിശീലനം നടത്താന്‍ നിര്‍ബന്ധിതമായിട്ടും അവരുടെ ഫുട്‌ബോള്‍ ആവേശത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഇന്ത്യയ്‌ക്കെതിരായ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഒളിമ്പിക്‌സിന്റെ സെമിയിലെത്തിയ ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയ്ക്ക് എന്താണ് പറ്റിയത്? അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്തിരിക്കുന്നവരാണ് ഇതിന് ഉത്തരം നല്‌കേണ്ടത്. വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയുമില്ല എന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശാപം. നല്ല സ്റ്റേഡിയങ്ങളോ മികച്ച പരിശീലകരോ കായിക ക്ഷമതയുയര്‍ത്താനുള്ള സൗകര്യങ്ങളോ നമുക്കില്ല. കളിക്കാര്‍ക്കാകട്ടെ മുഴുവന്‍സമയവും കളിക്കാനുള്ള ശേഷിയുമില്ല. ശാസ്ത്രീയമായി കളിക്കാരുടെ സ്റ്റാമിനയും കരുത്തും കൂട്ടുന്ന മാര്‍ഗങ്ങള്‍ മറ്റു രാജ്യങ്ങള്‍ അവലംബിക്കുന്നുണ്ട്. അത്തരം മാര്‍ഗങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണം.  

3. നീതുവിന്റെ കണ്ണുകള്‍ നമ്മോടു പറയുന്നത്  (മനോരമ)

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നീതു രാധാകൃഷ്ണന്‍ എന്ന ഇരുപത്തിനാലുകാരിയുടെ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചപ്പോള്‍ മാതാപിതാക്കള്‍ ആദ്യംചെയ്തത് അവയവദാനത്തിനു സമ്മതമറിയിക്കുകയായിരുന്നു. ആയുസ്സും കടന്നു താന്‍ മറ്റുള്ളവരില്‍ ജീവിക്കുമെന്നറിയാതെ തിങ്കളാഴ്ച നീതു മരണത്തിനു കീഴടങ്ങിയപ്പോള്‍ നമുക്കു കൈവന്നത് അവയവദാനത്തിന് ഒരു മഹനീയ മാതൃകയാണ്. അവയവദാനം എന്ന മഹാസന്ദേശത്തിന്റെ പ്രസക്തി മുന്‍പെന്നത്തെയുംകാള്‍ വര്‍ധിച്ചുവന്നപ്പോഴും അതിന് ഒരുങ്ങുന്നവര്‍ അടുത്ത കാലംവരെ കേരളത്തില്‍ കുറവായിരുന്നു. അവബോധത്തിന്റെ കുറവും പരിഷ്കൃതസമൂഹത്തിനു ഭൂഷണമല്ലാത്ത അലംഭാവവും സാമൂഹികബോധമില്ലായ്മയുമായിരുന്നു ഇതിനു കാരണം. സാങ്കേതിക നൂലാമാലകള്‍ അവയവദാനത്തെ സങ്കീര്‍ണമാക്കുകയും ചെയ്തു. ലക്ഷ്യബോധത്തോടെയുള്ള നാടുണര്‍ത്തലിനു പക്ഷേ, പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നതിനു മികച്ച ഉദാഹരണമാണു മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതി. സന്നദ്ധസംഘടനകള്‍ വഴി കേരളത്തില്‍നിന്നു ചുരുങ്ങിയ കാലംകൊണ്ടു സമാഹരിക്കപ്പെട്ടതു ലക്ഷക്കണക്കിന് അവയവദാന സമ്മതപത്രങ്ങളാണ്. 

മുഖപ്രസംഗം February 12 - 2013

മുഖപ്രസംഗം February 12 - 2013

1. രണ്ടു മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ (മാധ്യമം) 

പീഡനത്തിന്‍െറ ആഗോളീകരണമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകം കണ്ടതെന്ന തിരിച്ചറിവ് പുതിയതല്ല. എങ്കിലും ആ തലക്കെട്ടില്‍ (ഗ്ളോബലൈസിങ് ടോര്‍ച്ചര്‍ ) അമേരിക്കയില്‍ ഇറങ്ങിയ റിപ്പോര്‍ട്ട് യു.എസ് അടക്കം 55 രാജ്യങ്ങളെ കുറ്റവാളിപ്പട്ടികയില്‍ പെടുത്തിയത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രാമാണിക വ്യക്തതയോടെയാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കുശേഷം ആ രാജ്യം വ്യാപകമായി അതിക്രമങ്ങളും നിഷ്ഠുരതകളും അഴിച്ചുവിട്ടുവെന്നു മാത്രമല്ല വേറെ 54 രാജ്യങ്ങള്‍ അതില്‍ ആ രാജ്യത്തെ സഹായിച്ചു എന്നുകൂടിയാണ് ന്യൂയോര്‍ക്കിലെ മനുഷ്യാവകാശ സംഘടനയായ ഓപണ്‍ സൊസൈറ്റി ജസ്റ്റിസ് ഇനീഷ്യറ്റിവ് (ഒ.എസ്.ജെ.ഐ) അതിന്‍െറ 213 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്

2.  സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത വീണ്ടെടുക്കണം (മാതൃഭൂമി )

സംശുദ്ധവും സുതാര്യവും കാര്യക്ഷമവുമായ ഒരു സിവില്‍ സര്‍വീസാണ് ഏതൊരു ഭരണകൂടത്തിന്റെയും മുഖമുദ്രയാകേണ്ടത്. അത് അഴിമതിരഹിതം കൂടിയാകുമ്പോഴാണ് ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം ബലപ്പെടുന്നത്. ഇത്തരമൊരു ഭരണസംവിധാനം ജനങ്ങളുടെ അവകാശം കൂടിയായി പരിഷ്‌കൃതസമൂഹങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം ഈ ദിശയിലുള്ള വിപ്ലവകരമായ ഒരു ചുവടുവെപ്പായി അംഗീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.  വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണമുള്ള സംസ്ഥാന സര്‍വീസിലെ രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു എന്ന 'മാതൃഭൂമി' വാര്‍ത്ത നമ്മുടെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. 

3. മഹത്വത്തിലേക്കൊരു സ്ഥാനത്യാഗം (മനോരമ )

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ സ്ഥാനമൊഴിയുകയാണെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത് ലോകം ആശ്ചര്യത്തോടെയാണു കേട്ടത്. കത്തോലിക്ക സഭയുടെ സമീപകാല ചരിത്രത്തിനും ഇതു പുതുമയാണ്. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ കത്തോലിക്ക സഭയുടെ പരമോന്നത സ്ഥാനത്തുനിന്നു സ്വമനസ്സാല്‍ മാര്‍പാപ്പ പടിയിറങ്ങുന്നത് അനിതരസാധാരണമായ തീരുമാനം തന്നെ; അനാരോഗ്യംമൂലം സ്ഥാനമൊഴിയാന്‍ താന്‍ ആലോചിക്കുന്നതായി മാര്‍പാപ്പ പലവട്ടം സൂചിപ്പിച്ചിരുന്നുവെങ്കിലും. 



Tuesday, February 12, 2013

മുഖപ്രസംഗം February 11 - 2013

മുഖപ്രസംഗം February 11 - 2013


1. നിയമത്തിന്‍െറ വഴി നീതിയുടേതു കൂടിയാവട്ടെ   (മാധ്യമം) 

2001 ഡിസംബര്‍ 13ന് 14 പേരുടെ മരണത്തിനിടയാക്കിയ, ഇന്ത്യന്‍ പാര്‍ലമെന്‍റിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജമ്മു-കശ്മീരിലെ ജയ്ശെ മുഹമ്മദ് തീവ്രവാദി മുഹമ്മദ് അഫ്സല്‍ ഗുരുവിന് 2002 ഡിസംബര്‍ 18ന് വിധിച്ച വധശിക്ഷ ശനിയാഴ്ച തിഹാര്‍ ജയിലില്‍ നടപ്പാക്കി. 2005 ആഗസ്റ്റ് നാലിന് അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി, ‘വന്‍തോതില്‍ ജീവാപായങ്ങള്‍ക്ക് ഇടയാക്കിയ സംഭവം രാജ്യത്തെ ഉലച്ചുകളഞ്ഞെന്നും ഗൂഢാലോചനക്കാരന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കില്‍ കൂടി ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് വധശിക്ഷക്ക് അര്‍ഹനാണെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കിയാലേ സമൂഹമനസ്സാക്ഷിക്ക് തൃപ്തിയാവൂ’ എന്നാണ് പ്രസ്താവിച്ചത്


2. മാധ്യമങ്ങള്‍ ധാര്‍മികത കൈവിടരുത്‌ (മാതൃഭൂമി )

Saturday, February 9, 2013

മുഖപ്രസംഗം February 09 - 2013


മുഖപ്രസംഗം February 09 - 2013

1. ശിക്ഷ കഠിനതരമാക്കിയാല്‍ പരിഹാരമാവുമോ? (മാധ്യമം )

രാജ്യത്ത് സ്ത്രീപീഡനങ്ങള്‍ പെരുകിവരുന്നതോടൊപ്പംതന്നെ സ്ത്രീധന പീഡനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്താലുള്ള ശിക്ഷ കഠിനതരമാക്കുന്ന തരത്തില്‍ 1961ലെ സ്ത്രീധന നിരോധ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. നിര്‍ദിഷ്ട ഭേദഗതിപ്രകാരം സ്ത്രീധനം ചോദിച്ചുവാങ്ങിയെന്ന് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനു പകരം ഏഴു വര്‍ഷംവരെ ജയില്‍ശിക്ഷ പ്രതിക്ക് ലഭിക്കും. എന്നാല്‍, സ്ത്രീധനം കൊടുക്കുന്നവര്‍ക്ക് നിലവിലെ അഞ്ചു വര്‍ഷം തടവുശിക്ഷ മേലില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയായി ചുരുങ്ങും. വിവാഹവേളയില്‍ വധൂവരന്മാര്‍ക്ക് സമ്മാനമായി കിട്ടിയ വസ്തുവോ സംഖ്യയോ 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ സ്ത്രീധന നിരോധ ഓഫിസറുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

2. സ്വര്‍ണപ്പണയവിപണി സുതാര്യമാക്കാന്‍  (മാത്രുഭൂമി )

പെട്ടെന്ന് പണത്തിനാവശ്യം വരുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സ്വര്‍ണപ്പണയമെടുക്കുന്നവരെയാണ്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്ത് സമ്പന്നരായ ചില വ്യക്തികളായിരുന്നു ഈ മേഖല അടക്കിവാണിരുന്നത്. ഇപ്പോള്‍ വാണിജ്യബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുമാണ് ഈ രംഗത്തെ പ്രമുഖര്‍. വ്യക്തികളുടെ താത്പര്യാനുസരണം നടന്നിരുന്ന പണയ ഇടപാടുകളില്‍ വ്യവസ്ഥാപിതരീതി കൊണ്ടുവരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും കൊള്ളപ്പലിശ, കബളിപ്പിക്കല്‍ എന്നിവയെക്കുറിച്ച് പരാതി ചിലേടത്തൊക്കെ ഉയരാറുണ്ട്. ബാങ്കുകളുടെ കാര്യത്തിലാണെങ്കില്‍ ഇടപാടുകാര്‍ക്ക് പരാതി നല്‍കാന്‍ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ ഉണ്ട്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് പരാതി നല്‍കാന്‍ നിലവില്‍ സംവിധാനമൊന്നുമില്ല. ഇക്കാര്യം പരിഗണിച്ചാണ് സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി ഓംബുഡ്‌സ്മാന്‍ ആവശ്യമാണെന്ന ശുപാര്‍ശ വന്നിട്ടുള്ളത്.

3. താങ്ങായി മാറാത്ത താങ്ങുവില (മനോരമ )

നാളികേരവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ കേരകര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ താങ്ങുവില നിരാശപ്പെടുത്തുന്നതായി. മില്‍ കൊപ്രയ്ക്കു താങ്ങുവില ക്വിന്റലിന് 5100 രൂപ ആയിരുന്നതു 150 രൂപ കൂട്ടി 5250 രൂപയായാണു കേന്ദ്രം പുതുക്കിനിശ്ചയിച്ചത്. കേന്ദ്രം ഇൌയിടെ പാമോയില്‍ ഇറക്കുമതിത്തീരുവ കൂട്ടിയതും വെളിച്ചെണ്ണ കയറ്റുമതിക്കുള്ള തുറമുഖ നിയന്ത്രണം നീക്കിയതും മറ്റും താങ്ങുവില പുതുക്കലിലും കുറേക്കൂടി ഉദാര സമീപനമുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകരില്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ കെടുത്തുന്ന തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായത്. 

മുഖപ്രസംഗം February 08 - 2013

മുഖപ്രസംഗം February 08 - 2013
1. അഫ്സ്പ: തീരുമാനിക്കേണ്ടത് സൈന്യമോ? (മാധ്യമം )
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ മേന്മയായി നാം പലപ്പോഴും മേനിനടിക്കാറുള്ളത്. പല രംഗങ്ങളിലും ഇത് ശരിയാണുതാനും. എന്നാല്‍ പ്രതിരോധ, സൈനിക രംഗങ്ങളില്‍  തീരുമാനങ്ങളെടുക്കുന്നത് സൈനിക നേതൃത്വമാണെന്ന ഗൗരവപ്പെട്ട വിമര്‍ശം നേരത്തേതന്നെ നിലവിലുണ്ട്. പ്രതിരോധ ബജറ്റ് പാര്‍ലമെന്‍റ് ചര്‍ച്ചക്കുപോലും വിധേയമാക്കപ്പെടാത്ത രാജ്യമാണ് നമ്മുടേത്. ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (സൈന്യത്തിന്‍െറ പ്രത്യേകാധികാര നിയമം-അഫ്സ്പ) മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രമല്ല, പരമ്പരാഗത രാഷ്ട്രീയക്കാരുടെവരെ വിമര്‍ശങ്ങള്‍ക്ക് വിധേയമായ ഒരു കാടന്‍ നിയമമാണ്. നിര്‍ണയിക്കപ്പെട്ട പ്രദേശങ്ങളില്‍ തോന്നിയതുപോലെ പെരുമാറാന്‍ സൈനികര്‍ക്ക് സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നു പ്രസ്തുത നിയമം. എന്തു തോന്ന്യാസം ചെയ്താലും സൈനികന് നിയമപരിരക്ഷ നല്‍കുന്നതാണ് ആ നിയമം

Thursday, February 7, 2013

മുഖപ്രസംഗം February 07 - 2013

1. അറബ് വസന്തത്തിന്‍െറ വിളവെടുപ്പ്  (മാധ്യമം )

‘അറബ് വസന്തം’ സാധ്യമാക്കിയ ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമേഷ്യ കൂടുതല്‍ അര്‍ഥപൂര്‍ണമായ ചുവടുവെപ്പുകള്‍ നടത്തുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. തുനീഷ്യയിലും ഈജിപ്തിലും യമനിലും ലിബിയയിലും ജനകീയ വിപ്ളവത്തിലൂടെ നിലവില്‍വന്ന പുതിയ രാഷ്ട്രീയ വ്യവസ്ഥിതി ഏകാധിപതികളെ തൂത്തെറിയുന്നതില്‍ വിജയിക്കുക മാത്രമല്ല, മേഖലയുടെ ശാക്തിക സന്തുലനത്തെ തകിടംമറിക്കുന്ന ശക്തികളെ അകറ്റിനിര്‍ത്താനുള്ള ഇച്ഛാശക്തി സംഭരിച്ചുവരുന്നതായും സൂചനയുണ്ട്. ലോകത്തിന്‍െറ ഊര്‍ജപ്രഭവ കേന്ദ്രമായ ഒരു മേഖലയുടെമേല്‍ സാമ്രാജ്യത്വ-കൊളോണിയല്‍ ശക്തികള്‍ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോരുന്ന ആധിപത്യം തകര്‍ക്കാനും രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദത്തിന്‍െറ പുതിയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുമുള്ള ക്രിയാത്മക നീക്കങ്ങള്‍ പല തലങ്ങളിലും ആരംഭിച്ചതുതന്നെ മേഖലയുടെ ചരിത്രം തിരുത്തിയെഴുതാന്‍ സഹായകമായേക്കാം. ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദിന്‍െറ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈജിപ്ത് സന്ദര്‍ശനത്തെയും അദ്ദേഹം കൈമാറാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളെയും ആ നിലയില്‍ വേണം വിലയിരുത്താന്‍.

2. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം  (മാത്രുഭൂമി )

കാണാതായ കുട്ടികളെ കണ്ടെത്തുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ പ
രാമര്‍ശങ്ങള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയും കണ്ണ് തുറപ്പിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത കേന്ദ്രത്തെയും ചില സംസ്ഥാന സര്‍ക്കാറുകളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ കണ്ടെത്തുന്നതിനെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യഹര്‍ജി പരിഗണിക്കെയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, വിക്രമജിത്‌സിങ് എന്നിവരുമടങ്ങിയ ബെഞ്ച് ഈ അനാസ്ഥയെക്കുറിച്ചു പറഞ്ഞത്. 2008 മുതല്‍ 2010 വരെ 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സന്നദ്ധസംഘടനയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 

3.  ഈ കരി പുരണ്ടത് കോണ്‍ഗ്രസില്‍ തന്നെ (മനോരമ)

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടനയായ കെഎസ്യുവിന്റെ കാടത്തം പാര്‍ട്ടിക്കു മാത്രമല്ല, കേരളത്തിനു തന്നെ അപമാനം വരുത്തിയിരിക്കുകയാണ്. എന്തിന്റെ പേരിലായാലും, തിരുവനന്തപുരത്തു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ ഒരുസംഘം കെഎസ്യുക്കാര്‍ കരിഒായില്‍ അഭിഷേകം ചെയ്തപ്പോള്‍ ആ കാളിമ വീണത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു പറയുന്ന മൂല്യബോധത്തില്‍ തന്നെയല്ലേ? 

Wednesday, February 6, 2013

മുഖപ്രസംഗം February 06 - 2013

മുഖപ്രസംഗം February 06 - 2013

1.    അധ്യാപനത്തിലെ നിലവാരത്തകര്‍ച്ച (മാധ്യമം )
വിദ്യാര്‍ഥികളുടെ പഠനനിലവാരത്തിലെ പിന്നാക്കാവസ്ഥക്ക് കാരണം അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്‍െറ കുറവാണെന്നും കാര്യക്ഷമതയും ഉല്‍പാദനക്ഷമതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഊര്‍ജസ്വലമായ പരിശീലനംകൊണ്ടേ സാധിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ത്രിദിന സാമൂഹിക വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് അടിവരയിടുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്‍െറ ഫലങ്ങള്‍.
 2.   സ്ത്രീസുരക്ഷ:പദ്ധതികള്‍ ഫലപ്രദമാക്കണം   (മാതൃഭൂമി)
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകളും സാങ്കേതികതകളും പരമാവധി കുറയ്ക്കാന്‍ ഇത് ലക്ഷ്യമിടുന്നു. പരാതിനല്‍കല്‍ എളുപ്പമാക്കാനും മൂന്നാമതൊരാളാണ് പരാതി നല്‍കുന്നതെങ്കില്‍ ആ വ്യക്തിയെ അതിന്റെ പേരില്‍ പലതവണ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്.


3. ഫാക്ടിനു വേണം ജീവശ്വാസം (മനോരമ )
രാസവളം ഉല്‍പാദിപ്പിച്ചു പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ഫാക്ട് സപ്തതിയുടെ നിറവിലാണ്. പക്ഷേ, ഈ എഴുപതാം വയസ്സില്‍ നഷ്ടപ്രതാപത്തെയും നാഥനില്ലായ്മയെയും കുറിച്ചു വേദനിക്കാനാണു കമ്പനിയുടെ വിധി. കാലാവസ്ഥ കൂടി ചതിച്ചതോടെ, സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിവരണ്ടു. ഒരുലക്ഷം ടണ്ണിലേറെ വളം കെട്ടിക്കിടക്കുകയാണ്. നഷ്ടം പെരുകി 210 കോടി രൂപയിലെത്തിക്കഴിഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ പീഡിത വ്യവസായമായി മാറുമെന്നതാണ് ഈ അവസ്ഥ നല്‍കുന്ന സൂചന.

അധ്യാപനത്തിലെ നിലവാരത്തകര്‍ച്ച  (മാധ്യമം)
കാലം മാറിയിട്ടും മാറാതെ ബി.ജെ.പിവിദ്യാര്‍ഥികളുടെ പഠനനിലവാരത്തിലെ പിന്നാക്കാവസ്ഥക്ക് കാരണം അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്‍െറ കുറവാണെന്നും കാര്യക്ഷമതയും ഉല്‍പാദനക്ഷമതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഊര്‍ജസ്വലമായ പരിശീലനംകൊണ്ടേ സാധിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ത്രിദിന സാമൂഹിക വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് അടിവരയിടുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്‍െറ ഫലങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ സ്കൂളുകളിലും ചില സി.ബി.എസ്.ഇ സ്ഥാപനങ്ങളിലും അധ്യാപക നിയമനത്തില്‍ യോഗ്യരെ കണ്ടെത്താനാണ് വിദ്യാഭ്യാസാവകാശ നിയമപ്രകാരം പരീക്ഷ നടത്തിയത്. ബി.എഡ് ആണ് ടെസ്റ്റ് എഴുതാനുള്ള അടിസ്ഥാനയോഗ്യത. പരീക്ഷ എഴുതിയവരില്‍ മഹാഭൂരിപക്ഷവും ദയനീയമായി പരാജയപ്പെടുകയായിരുന്നു. തോല്‍വി 99 ശതമാനത്തിലധികം. 7.95 ലക്ഷം ബി.എഡുകാരില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജയിച്ചുകയറിയത്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം കേരളത്തില്‍ ആദ്യമായി നടത്തിയ അധ്യാപക യോഗ്യത പരീക്ഷയിലും കൂട്ടത്തോല്‍വിയാണ് ഫലങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അതായത് 93 ശതമാനവും പരാജയപ്പെട്ടു! എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 50,647 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ യോഗ്യത നേടിയത് 8000 പേര്‍മാത്രം. അവരില്‍തന്നെ മൂന്നേമൂന്നു പേര്‍ക്കേ 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചുള്ളൂ. അതിനുമുമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപക നിയമനയോഗ്യതക്കുള്ള സെറ്റ് പരീക്ഷയിലും കൂട്ടത്തോല്‍വി തന്നെയായിരുന്നു ഫലം. 30,187 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1909 പേര്‍ മാത്രമാണ് വിജയിച്ചത് -കേവലം 6.32 ശതമാനം. ഇസ്ലാമിക് ഹിസ്റ്ററി ഉള്‍പ്പെടെ മൂന്നു വിഷയങ്ങളില്‍ ഒരാള്‍പോലും വിജയിച്ചില്ല.
ഇത്രത്തോളം ദയനീയമായ കൂട്ടത്തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പരീക്ഷരീതിയുടെ അശാസ്ത്രീയത, നെഗറ്റീവ് മാര്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങി പലതും. മേലില്‍ നെഗറ്റീവ് മാര്‍ക്കിടല്‍ സമ്പ്രദായം ഉപേക്ഷിക്കാന്‍ പരീക്ഷ ബോര്‍ഡ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പരാജയത്തിന്‍െറ ശതമാനം അമ്പരപ്പിക്കുംവിധം ഉയര്‍ത്തുന്നതില്‍ ഈ കാരണങ്ങള്‍ക്കൊക്കെ പങ്കുണ്ടാവാം. പക്ഷേ, അതിനെല്ലാം അപ്പുറത്ത് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചതന്നെയാണ് മുഖ്യപ്രതി. ഒന്നാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ ആരെയും തോല്‍പിക്കാന്‍ പാടില്ലെന്ന ശാസന, അത് പഠിപ്പിക്കാതിരിക്കാന്‍ അധ്യാപകനും പഠിക്കാതിരിക്കാന്‍ വിദ്യാര്‍ഥിക്കും അവസരമൊരുക്കുന്ന സ്ഥിതിവിശേഷം, ചോദ്യങ്ങള്‍ തയാറാക്കുന്നതിലെ ഉദാസീനത, മൂല്യനിര്‍ണയം നടത്തുമ്പോള്‍ സര്‍ക്കാര്‍തന്നെ നിഷ്കര്‍ഷിച്ച അപരിമേയമായ ഉദാരവത്കരണം എന്നീ കാരണങ്ങള്‍ ഒത്തുവരുമ്പോള്‍ വിദ്യാഭ്യാസ നിലവാരം പാതാളത്തിലെത്തുന്നതില്‍ അദ്ഭുതമുണ്ടോ? ഇപ്രകാരം നിലവാരം തകര്‍ന്ന വിദ്യാഭ്യാസത്തിലൂടെ മിനിമം അമ്പതു ശതമാനം തരപ്പെടുത്തിയവര്‍ അധ്യാപക പരിശീലന പരിപാടിക്ക് പ്രവേശനം ലഭിക്കാന്‍ അര്‍ഹരായി. പ്രൈമറിതലത്തില്‍ രണ്ടു വര്‍ഷത്തെ ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സോ ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒരു വര്‍ഷത്തെ ബി.എഡോ പാസാവുന്നവര്‍ തലമുറകളെ പഠിപ്പിക്കാന്‍ യോഗ്യരാണെന്നാണ് നിശ്ചയം. സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനത്തിന് പി.എസ്.സി ടെസ്റ്റ് പാസാവുകയെങ്കിലും വേണം. എയ്ഡഡ്-സ്വകാര്യ സ്കൂളുകളില്‍ അധ്യാപകരാവാന്‍ അതുപോലും വേണ്ട. പലതിലും പണമാണ് നിയമനത്തിന്‍െറ ആദ്യ പരിഗണന. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്‍െറ മുഖ്യ പശ്ചാത്തലം ഇതാണ്. സ്വയംവളരണമെന്നും മികവുതെളിയിക്കണമെന്നും ശാഠ്യമുള്ള കുറെ പേരെങ്കിലും അധ്യാപകരില്‍ ഉണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. അവരാണുതാനും അവശേഷിക്കുന്ന നിലവാരത്തിന് ഉത്തരവാദികള്‍. എന്നാല്‍, കൂണ്‍പോലെ സ്വകാര്യ സ്വാശ്രയ മേഖലയില്‍ മുളച്ചുപൊന്തുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഉല്‍പന്നങ്ങള്‍ അധ്യാപകസമൂഹത്തെയാകെ മാനംകെടുത്തുന്നു എന്ന സത്യം ബാക്കിനില്‍ക്കുന്നു. തന്മൂലം അധ്യാപകരുടെ യോഗ്യതയും ശേഷിയും ഉറപ്പുവരുത്താന്‍ ചില നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. നിലവിലെ അധ്യാപകരും ഭാവി അധ്യാപകരും അതില്‍ വെള്ളംചേര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുകയല്ല, ആ നടപടികള്‍ വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായി സഹകരിക്കുകയാണ് രാജ്യത്തിന്‍െറ ഭാവിയില്‍ താല്‍പര്യമുണ്ടെങ്കില്‍ വേണ്ടത്.
   സ്ത്രീസുരക്ഷ:പദ്ധതികള്‍ ഫലപ്രദമാക്കണം   (മാത്രുഭൂമി )
Newspaper Edition
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകളും സാങ്കേതികതകളും പരമാവധി കുറയ്ക്കാന്‍ ഇത് ലക്ഷ്യമിടുന്നു. പരാതിനല്‍കല്‍ എളുപ്പമാക്കാനും മൂന്നാമതൊരാളാണ് പരാതി നല്‍കുന്നതെങ്കില്‍ ആ വ്യക്തിയെ അതിന്റെ പേരില്‍ പലതവണ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ഡല്‍ഹിയില്‍ ബസ്സില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നാടാകെ ജനരോഷം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ കര്‍മപദ്ധതി. സ്ത്രീകള്‍ക്കനുകൂലമായ നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്തതല്ല, മറിച്ച് അവ പ്രായോഗികതലത്തില്‍ ഫലപ്രദമാകാത്തതാണ് ഇവിടത്തെ പ്രധാനപ്രശ്‌നം. അതുകൊണ്ടുതന്നെ നിയമഭേദഗതിയും കര്‍മപദ്ധതിയുമൊക്കെ പരമാവധി പ്രയോഗത്തില്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കുകകൂടി വേണം. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തെക്കുറിച്ച് ഏത് പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് കര്‍മപദ്ധതിയിലെ പ്രധാനകാര്യം.

എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തശേഷം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയാല്‍ മതി. പരാതിക്കാരിയെ പോലീസ് സ്റ്റേഷന്റെ പരിധിയുടെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. പരാതിയുമായെത്തുന്ന സ്ത്രീകളെ മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചും ഏറേ നേരം കാഴ്ചവസ്തുവായി നിര്‍ത്തിയും വിഷമിപ്പിക്കാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മറ്റൊരു വ്യവസ്ഥ. ഇതിനായി, പരാതിക്കാരികളുടെ പ്രശ്‌നത്തെ അനുതാപത്തോടെ കാണാന്‍ പോലീസുദ്യോഗസ്ഥരെ പരിശീലിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റം ചെയ്തവരുടെ സമ്പൂര്‍ണവിവരം ദേശീയാടിസ്ഥാനത്തില്‍ പൊതുരേഖയാക്കലാണ് മറ്റൊരു നടപടി. ദേശീയ കുറ്റകൃത്യരേഖാ കേന്ദ്രത്തിന്റെ (എന്‍.സി.ആര്‍.ബി.) വെബ്‌സൈറ്റില്‍ ഈ വിവരം ഉണ്ടാകും. ഇത് തികച്ചും ലജ്ജാകരമായ അനുഭവമാകുമെന്നതിനാല്‍ കുറ്റം ചെയ്യുന്നത് കുറയാന്‍ സാധ്യതയുണ്ട്. പേരുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നവിധമാണ് നല്‍കുക. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവര്‍ എവിടെയെത്തിയാലും ഇതുവഴി തിരിച്ചറിയാനാകും. ചില വിദേശരാജ്യങ്ങളില്‍ ഇത്തരമൊരു സംവിധാനം ഉള്ളത് ഏറേ പ്രയോജനം ചെയ്യുന്നതായി വനിതാസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പൊതുയാത്രാവാഹനങ്ങളില്‍ ഡ്രൈവറുടെയും സഹായികളായ മറ്റു ജീവനക്കാരുടെയും വിരലടയാളമുള്‍പ്പെടെയുള്ള വ്യക്തിഗതതിരിച്ചറിയല്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വിവരങ്ങള്‍ ശേഖരിച്ച് നല്‍കേണ്ട ബാധ്യത വാഹനമുടമയ്ക്കാണ്. വിവരങ്ങള്‍ നല്‍കാത്തവരെ ജോലിക്ക് നിയോഗിക്കരുതെന്ന വ്യവസ്ഥയും ക്രമേണ നടപ്പാക്കും. രാത്രിയിലും വിജനപ്രദേശങ്ങളിലും വാഹനങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന യാത്രക്കാരികളെ ഉപദ്രവിക്കുന്നവരെ പിടികൂടാന്‍ ഇത് സഹായകമാകും. പിടിക്കപ്പെടുമെന്ന പേടി മൂലം കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത കുറയുമെന്നും പ്രത്യാശിക്കാം. രാജ്യത്താകമാനം മൂന്നക്കമുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ കൊണ്ടുവരികയാണ് മറ്റൊരു പദ്ധതി. ഇത്തരം നമ്പറുകളിലേക്ക് എല്ലാ ടെലികോം കമ്പനികളുടെയും നമ്പറില്‍ നിന്ന് വിളിക്കാനാവുമെന്ന് ഉറപ്പാക്കും. നിയമമായാലും ചട്ടമായാലും നടപ്പാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും അതിന്റെ ഫലപ്രാപ്തി. സ്ത്രീകളുടെ സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങള്‍തന്നെ പലപ്പോഴും അവര്‍ക്ക് വേണ്ട പോലെ പ്രയോജനപ്പെടുന്നില്ല. കോടതികളില്‍ സ്ത്രീകള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കോടതിയിലെത്തുന്ന മിക്ക കേസുകളിലും കുറ്റക്കാര്‍ രക്ഷപ്പെടുകയോ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ പോകുകയോ ചെയ്യുന്നു. പലപ്പോഴും കേസെടുക്കുന്നതിലെ പാളിച്ചയും അന്വേഷണത്തിലെ വീഴ്ചയും കേസ് വാദിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ കാണിക്കുന്ന അലംഭാവവുമെല്ലാം ഇതിന് കാരണങ്ങളാണ്. ഈ അവസ്ഥയ്ക്കും മാറ്റം വരുത്താന്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.
മാത്രുഭൂമി 06-02-2013


ഫാക്ടിനു വേണം ജീവശ്വാസം (മനോരമ )
 
malmanoramalogoരാസവളം ഉല്‍പാദിപ്പിച്ചു പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ഫാക്ട് സപ്തതിയുടെ നിറവിലാണ്. പക്ഷേ, ഈ എഴുപതാം വയസ്സില്‍ നഷ്ടപ്രതാപത്തെയും നാഥനില്ലായ്മയെയും കുറിച്ചു വേദനിക്കാനാണു കമ്പനിയുടെ വിധി. കാലാവസ്ഥ കൂടി ചതിച്ചതോടെ, സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിവരണ്ടു. ഒരുലക്ഷം ടണ്ണിലേറെ വളം കെട്ടിക്കിടക്കുകയാണ്. നഷ്ടം പെരുകി 210 കോടി രൂപയിലെത്തിക്കഴിഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ പീഡിത വ്യവസായമായി മാറുമെന്നതാണ് ഈ അവസ്ഥ നല്‍കുന്ന സൂചന.
പെരിയാറിന്റെ തീരത്ത് ഉദ്യോഗമണ്ഡലില്‍ തുടങ്ങി അമ്പലമേട്ടിലെ കൊച്ചിന്‍ ഡിവിഷനിലേക്കു കൂടി ഉല്‍പാദനം വ്യാപിപ്പിച്ച് പെട്രോ കെമിക്കല്‍, രാസവളം നിര്‍മാണ വ്യവസായ മേഖലയില്‍ ആഗോളശ്രദ്ധ നേടിയ സ്ഥാപനത്തിന്റെ ദുരവസ്ഥയാണിത്.

ജീവനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്നു നാലായിരത്തിനു താഴെ എത്തിയപ്പോഴും മികച്ച ഉല്‍പാദനക്ഷമതയാണു നേടിയതെങ്കിലും കമ്പനി കടക്കെണിയിലേക്കു നീങ്ങുന്നു. കഴിഞ്ഞ വര്‍ഷം പലിശയിനത്തില്‍ മാത്രം 147 കോടിരൂപ നല്‍കേണ്ടി വന്നു. അതേസമയം, സബ്സിഡിയിനത്തില്‍ 600 കോടിയിലേറെ രൂപ കിട്ടേണ്ടതാണ്. മഴക്കുറവിനു പുറമേ, വളത്തിന്റെ വില കേന്ദ്രം കുത്തനെ ഉയര്‍ത്തിയതും വില്‍പനയെ ബാധിച്ചു. ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തില്‍ വില്‍പന 67,672 ടണ്ണാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍  ഇത് 71,240 ടണ്ണായിരുന്നു. രാജ്യാന്തര വിപണിയില്‍ വില വല്ലാതെ ഇടിഞ്ഞതിനാല്‍, ഉപോല്‍പന്നമായ കാപ്രോലാക്ടത്തിന്റെ ഉല്‍പാദനം മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്.

അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധന കമ്പനിക്കു കനത്ത ഭാരമായി തുടരുന്നു. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് അടുത്ത മാസം എല്‍എന്‍ജി ലഭിക്കുന്നതോടെ ചെലവു ഗണ്യമായി കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. വാതക പൈപ്ലൈന്‍ ഫാക്ടിന്റെ പടിവാതില്‍ക്കല്‍ എത്തുകയും ചെയ്തു. പക്ഷേ, വാതകത്തിന്റെ വിലയെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. പ്ളാന്റില്‍ ഇത് ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്്.

ഫാക്ടിന്റെ ഏറ്റവും വലിയ ആസ്തികളിലൊന്നായ ഭൂമി ഉപയോഗപ്പെടുത്തിയാണു സംയുക്ത സംരംഭങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്യോഗമണ്ഡലില്‍ യൂറിയ പ്ളാന്റ്, കൊച്ചിന്‍ ഡിവിഷനില്‍ അമോണിയ - യൂറിയ കോംപ്ളക്സ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പദ്ധതികളെല്ലാം കടലാസില്‍ മാത്രമേയുള്ളൂ. വിശദമായി ആസൂത്രണം ചെയ്ത് ഇവ നടപ്പാക്കുന്നതിനു മുഴുവന്‍സമയ സാരഥിയില്ല. കേന്ദ്ര രാസവളം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്കാണു മൂന്നു വര്‍ഷത്തിലേറെയായി ഫാക്ട് സിഎംഡിയുടെ അധിക ചുമതല. പുതിയൊരു സാരഥിയെ നിയമിച്ചുവെന്നു കേട്ടിട്ട് ഏറെ നാളായെങ്കിലും ഇനിയും ചുമതലയേറ്റിട്ടില്ല.

ഫാക്ടിനെ കേന്ദ്ര സര്‍ക്കാര്‍ കൈവിടുമോ എന്ന ആശങ്ക ഉയരുന്നതിനിടയ്ക്കാണു പുനരുദ്ധാരണത്തിനും വികസനത്തിനുമായി 6779 കോടി രൂപയുടെ പാക്കേജ് സംബന്ധിച്ച് ഈയിടെ പ്രഖ്യാപനമുണ്ടായത്. പക്ഷേ, ഇതും ഒരു മരീചികയായി തുടരുകയാണെന്നു കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. നാഫ്ത ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നടപ്പു സാമ്പത്തിക വര്‍ഷത്തേക്കു കൂടി തുടരുമെന്ന ഉറപ്പുമാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

ഫാക്ടിന്റെ ആപല്‍ക്കരമായ സ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠ ജീവനക്കാര്‍ക്കും മാനേജ്മെന്റിനും മാത്രമല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഫാക്ട് ഒരു വികാരമാണ്. കാര്‍ഷിക - വ്യവസായ മേഖലയ്ക്കെന്ന പോലെ സാംസ്കാരിക രംഗത്തും ഇതൊരു ചാലകശക്തിയായിരുന്നു. കേന്ദ്ര രാസവളം മന്ത്രാലയത്തിലെ സ്ഥാപിത താല്‍പര്യങ്ങള്‍ ഫാക്ടിന്റെ ഭാവി തകര്‍ക്കുന്നത് ഈ സ്ഥാപനത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും നോക്കിനില്‍ക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് ഈ ദുരവസ്ഥയ്ക്കും അനിശ്ചിതത്വത്തിനും പരിഹാരം കാണണം. കമ്പനിയുടെ ഉല്‍പാദനക്ഷമത, പ്രവര്‍ത്തന പരിപാടി തുടങ്ങിയവയെക്കുറിച്ചു രാസവളം മന്ത്രാലയവുമായി ധാരണാപത്രമുണ്ടാക്കുന്നതിനു ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുനരുദ്ധാരണ - വികസന പാക്കേജ് സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കണം. അടുത്ത കേന്ദ്ര ബജറ്റില്‍ ഇതേക്കുറിച്ചെല്ലാം നിര്‍ദേശമുണ്ടാകാന്‍ വേണ്ട സമ്മര്‍ദംചെലുത്താന്‍ ഇനിയും വൈകരുത്.

മനോരമ 06-02-2013

Tuesday, February 5, 2013

മുഖപ്രസംഗം February 05 - 2013


മുഖപ്രസംഗം February 05 - 2013

1.   നിയമത്തിന്‍െറ മാനഭംഗം (മാധ്യമം )
ഡിസംബര്‍ 16ന് ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം ഉയര്‍ത്തിയ ജനരോഷം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാ നിയമഭേദഗതി നിര്‍ദേശിക്കാന്‍ കമ്മിറ്റിയെ വെക്കുകയും കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പരിഗണിച്ച് ഓര്‍ഡിനന്‍സ് തയാറാക്കി രാഷ്ട്രപതിയുടെ ഒപ്പുവാങ്ങുകയും ചെയ്തിരിക്കുന്നു. വെറും ഒന്നര മാസമാണ് ഇതിനെല്ലാംകൂടി എടുത്തത് എന്ന വസ്തുത സര്‍ക്കാര്‍ ഈ വിഷയത്തിന് കല്‍പിച്ച അടിയന്തര പ്രാധാന്യം സൂചിപ്പിക്കുന്നു.

 2.   സൗജന്യ മരുന്നുകള്‍: നിയന്ത്രണം വേണം   (മാതൃഭൂമി)
സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ജനറിക് മരുന്നുകള്‍ സ്വകാര്യലോബി കൈയടക്കുന്നുവെന്ന റിപ്പോര്‍ട്ട് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. മരുന്നുനിര്‍മാണ, വിതരണ മേഖലകളില്‍ പല ദുഷ്പ്രവണതകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു തെളിവാണിത്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതു കാരണം അര്‍ഹരായ രോഗികളില്‍ പലര്‍ക്കും മരുന്നു കിട്ടാത്ത സ്ഥിതിയാണ്.


3. പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും വേണം (മനോരമ )
 അവയവമാറ്റ ശസ്ത്രക്രിയ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം എന്നതിനെക്കാള്‍ അതിലെ ജീവകാരുണ്യപരമായ വശം കൊണ്ടാണ് ഏറ്റവും മഹത്തരമാകുന്നത്. ഇന്ത്യയില്‍ അവയവമാറ്റ നിയമം പ്രാബല്യത്തിലായി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൌ രംഗത്തു കാര്യമായ മുന്നേറ്റം നടത്താന്‍ കേരളത്തിന് അടുത്ത കാലംവരെ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരിലൊരു പദ്ധതിക്കു കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കുകയുണ്ടായി.


നിയമത്തിന്‍െറ മാനഭംഗം  (മാധ്യമം)
കാലം മാറിയിട്ടും മാറാതെ ബി.ജെ.പിഡിസംബര്‍ 16ന് ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം ഉയര്‍ത്തിയ ജനരോഷം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാ നിയമഭേദഗതി നിര്‍ദേശിക്കാന്‍ കമ്മിറ്റിയെ വെക്കുകയും കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പരിഗണിച്ച് ഓര്‍ഡിനന്‍സ് തയാറാക്കി രാഷ്ട്രപതിയുടെ ഒപ്പുവാങ്ങുകയും ചെയ്തിരിക്കുന്നു. വെറും ഒന്നര മാസമാണ് ഇതിനെല്ലാംകൂടി എടുത്തത് എന്ന വസ്തുത സര്‍ക്കാര്‍ ഈ വിഷയത്തിന് കല്‍പിച്ച അടിയന്തര പ്രാധാന്യം സൂചിപ്പിക്കുന്നു. അതേസമയം, പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിന് വെറും മൂന്നാഴ്ച മുമ്പ് ഇത്ര തിടുക്കമെന്തിനായിരുന്നു എന്ന് വ്യക്തമല്ല. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച്, സ്ഥിരം സമിതിക്കു മുമ്പാകെവെച്ച്, പൊതുജനങ്ങളുടെ അഭിപ്രായനിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച്, കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നിയമമുണ്ടാക്കാമായിരുന്നു. ഇപ്പോഴാകട്ടെ ഓര്‍ഡിനന്‍സ് പാര്‍ലമെന്‍റില്‍ അംഗീകാരത്തിന് വെക്കുമ്പോള്‍ വിശദമായ ചര്‍ച്ചയൊന്നും നടക്കാനിടയില്ല. വര്‍മാ കമ്മിറ്റി വിവിധ വശങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത് എന്ന് വാദിക്കാം. എന്നാല്‍, ആ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഇപ്പോള്‍ തിരക്കിട്ട് ഉണ്ടാക്കിയ ഓര്‍ഡിനന്‍സും തമ്മില്‍ വലിയ അന്തരമുണ്ട് എന്നിടത്താണ് പ്രശ്നം.
ഓര്‍ഡിനന്‍സിലെ വകുപ്പുകളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അവ കൂടുതല്‍ വിശദമായ പഠനവും ചര്‍ച്ചയും ആവശ്യപ്പെടുന്നു. വര്‍മ കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ, നിയമം ഇല്ലാത്തതല്ല മാനഭംഗക്കുറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പൊലീസും നീതിന്യായ വകുപ്പുമടക്കമുള്ള ഭരണകൂട ഘടകങ്ങള്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതാണ് മുഖ്യപ്രശ്നം. ഇതിനുപുറമെ ഭരണകൂടത്തിന്‍െറ ഉപകരണങ്ങള്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ അവര്‍ ഒന്നുകില്‍ കേസില്‍നിന്ന് രക്ഷപ്പെടുന്നു, അല്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുന്നതിന് നിയമംതന്നെ തടസ്സം നില്‍ക്കുന്നു. അതുകൊണ്ട് വ്യക്തിഗത കുറ്റകൃത്യങ്ങളെയെന്നപോലെ സംഘടിത കുറ്റങ്ങളെയും സ്ഥാപനവത്കൃത കുറ്റങ്ങളെയുംകൂടി നിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ഓര്‍ഡിനന്‍സില്‍ മരണശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും സൈനികരും അര്‍ധസൈനികരും കലാപകാരികളുമൊക്കെ നടത്തുന്ന ആസൂത്രിത കൂട്ടമാനഭംഗം അറിഞ്ഞതായിപ്പോലും അത് ഭാവിക്കുന്നില്ല. ഓര്‍ഡിനന്‍സിലെ ഏറ്റവും വലിയ പിഴവും ഇതാണ്. അത് തിടുക്കത്തില്‍, ഒട്ടും സുതാര്യതയില്ലാതെ, ചുട്ടെടുത്തതുതന്നെ ഇക്കാരണത്താല്‍ സംശയാസ്പദമാകുന്നു -സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ സംശയിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
സൈനികര്‍ കുറ്റം ചെയ്താല്‍ മേലുദ്യോഗസ്ഥരെക്കൂടി അതിന് ഉത്തരവാദികളായി ഗണിക്കുംവിധം ഇന്ത്യന്‍ ശിക്ഷാനിയമത്തിലും, ജഡ്ജിയും മജിസ്ട്രേറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാക്കുംവിധം ക്രിമിനല്‍ ചട്ടങ്ങളിലും, സൈനികര്‍ മാനഭംഗം നടത്തിയാല്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുന്‍കൂര്‍ അനുവാദം വേണ്ടതില്ലെന്ന രീതിയില്‍ സൈനിക നിയമത്തിലും ഭേദഗതി വേണമെന്ന് വര്‍മ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. സായുധസേനാ പ്രത്യേകാധികാര നിയമത്തില്‍ (അഫ്സ്പ) മാറ്റം വരുത്തി, കുറ്റവാളികളായ സൈനികരെ സാധാരണ കോടതി നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചു. ആത്മാര്‍ഥതയും യാഥാര്‍ഥ്യബോധവുമുള്ള ഈ നിര്‍ദേശങ്ങള്‍ തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
അഫ്സ്പയും അസ്വസ്ഥപ്രദേശ നിയമവും പൊലീസ് ഭരണസംവിധാനങ്ങളും അടിമുടി മാറേണ്ടതുണ്ട്. സോണി സോറി എന്ന ഛത്തിസ്ഗഢുകാരിയെ കസ്റ്റഡിയില്‍വെച്ച് മാനഭംഗപ്പെടുത്തിയത് അങ്കിത് ഗാര്‍ഗ് എന്ന മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു. കുനന്‍ പൊഷ്പോറ എന്ന കശ്മീരി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും സൈനികര്‍ കൂട്ടമായി മാനഭംഗപ്പെടുത്തി. ഗുജറാത്തിലും മറ്റും വര്‍ഗീയ കലാപങ്ങളില്‍ സ്ത്രീകളെ കൂട്ടമായി പിച്ചിച്ചീന്തിയ സംഭവങ്ങളുണ്ട്. കശ്മീര്‍, മണിപ്പൂര്‍, ഛത്തിസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികര്‍ അധികൃതരുടെ സമ്മതത്തോടെ (ചിലപ്പോള്‍, അവരുടെ നിര്‍ദേശപ്രകാരം) മാനഭംഗം നടത്തിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറോം ശര്‍മിളയുടെ ഉപവാസമോ ഇരകളുടെ പ്രകടനങ്ങളോ സര്‍ക്കാറിനെ ചിന്തിപ്പിച്ചിട്ടില്ലെന്നിരിക്കെ വര്‍മ കമ്മിറ്റി ശിപാര്‍ശകള്‍ പലതും അവഗണിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. എന്നാല്‍, കുറ്റം ചെയ്യുന്ന സൈനികര്‍ക്ക് നിയമംതന്നെ പരിരക്ഷ നല്‍കുന്നുണ്ട്. 2004ല്‍ മാനഭംഗക്കുറ്റത്തിന് പിടിയിലായ രാഷ്ട്രീയ റൈഫിളിലെ ബാഡര്‍ പായിന്‍ കോര്‍ട്ട് മാര്‍ഷലില്‍ രക്ഷപ്പെട്ടത് ഒരു ഉദാഹരണം. 2009ല്‍ ഷോപിയാന്‍ സംഭവത്തില്‍ തെളിവ് ശേഖരിക്കാന്‍ കഴിയാതിരുന്നത് കുറ്റവാളികള്‍ സൈനികരായതുകൊണ്ടാണ്. ചില കുറ്റവാളികള്‍ക്ക് എന്തുമാവാം എന്ന് നിശ്ചയിക്കുന്ന നിയമം എന്തു നിയമമാണ്?