Saturday, April 27, 2013

മുഖപ്രസംഗം April 26 - 2013

മുഖപ്രസംഗം April 26 - 2013



1. രണ്ടാമത്തെ വാഹനം (മാധ്യമം)
ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവജന സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വാഹനവും മൊബൈലും ജനസംഖ്യയേക്കാള്‍ കൂടുകയാണ്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ജനാധിപത്യത്തില്‍ പരിമിതികളുണ്ട്. അതേസമയം, അനാവശ്യമായി വാഹനങ്ങള്‍ വാങ്ങരുത്. അതിനാണ് അധികനികുതി പരിഗണിക്കുന്നത്'അദ്ദേഹം പറഞ്ഞു. 
രണ്ടാമത്തെ വാഹനം


രണ്ടാമത്തെ വാഹനം
ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവജന സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വാഹനവും മൊബൈലും ജനസംഖ്യയേക്കാള്‍ കൂടുകയാണ്. എന്നാല്‍ , വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ജനാധിപത്യത്തില്‍ പരിമിതികളുണ്ട്. അതേസമയം, അനാവശ്യമായി വാഹനങ്ങള്‍ വാങ്ങരുത്. അതിനാണ് അധികനികുതി പരിഗണിക്കുന്നത്'അദ്ദേഹം പറഞ്ഞു. വാഹനപ്പെരുപ്പവും ഇന്ധന ഉപയോഗം മൂലമുള്ള മലിനീകരണവും കൊണ്ട് പൊറുതിമുട്ടുന്ന ഒരു നാട്ടില്‍ ദിശാപൂര്‍ണമായ നടപടിയായി സര്‍ക്കാറിന്റെ ഈ നീക്കത്തെ കാണാന്‍ കഴിയും.
സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം എങ്ങനെ നിയന്ത്രിക്കാമെന്നത് ആഗോള തലത്തില്‍തന്നെ ഇന്ന് വളരെ ഗൗരവപ്പെട്ട ആലോചനാ വിഷയമാണ്. അമിതമായ ഇന്ധന ഉപയോഗം, അതുമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഗതാഗത കുരുക്കുകള്‍ , ഇന്ധന സ്രോതസ്സുകളുടെ ഭാവിയെക്കുറിച്ച ആശങ്ക തുടങ്ങിയവയാണ് വാഹനപ്പെരുപ്പം നിയന്ത്രിച്ചേ മതിയാവൂ എന്ന ചിന്തയിലേക്ക് ഭരണകൂടങ്ങളെ നയിച്ചത്. അതേസമയം, വാഹനങ്ങളുടെ ഉല്‍പാദനവും വിപണനവും ലോകത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ആഗോള താപനത്തെക്കുറിച്ചും ഭൗമ രക്ഷാകവചങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്ന കാലത്ത്, വാഹനപ്പെരുപ്പവും ഇന്ധന ബഹിര്‍ഗമനവും കടുത്ത ആശങ്കകള്‍ ഉയര്‍ത്തുക സ്വാഭാവികം.
കേവലമായ ഉദ്‌ബോധനങ്ങള്‍കൊണ്ടും പ്രചാരണങ്ങള്‍ കൊണ്ടും വാഹനപ്പെരുപ്പം കുറക്കാന്‍ കഴിയില്ല. മനുഷ്യന് യാത്ര ഒഴിവാക്കാന്‍ കഴിയില്ല. അതാകട്ടെ, ഏറ്റവും എളുപ്പത്തിലാകാന്‍ അവനാഗ്രഹിക്കുന്നതും സ്വാഭാവികം. സുഖകരവും വേഗത്തിലുള്ളതുമായ യാത്ര അവന്റെ ആവശ്യമാണ്. അതിന് ഏറ്റവും നല്ലത് സ്വന്തമായൊരു വാഹനമാണെന്നും അവന്‍ കരുതുന്നു. എന്നാല്‍ , സ്വകാര്യ വാഹനത്തേക്കാള്‍ , പരിസ്ഥിതിക്ക് എത്രയോ ഗുണകരം പൊതുവാഹനങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നിട്ടും ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളേക്കാള്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് എന്തുകൊണ്ടെന്ന് ഭരണകൂടങ്ങള്‍ ഗൗരവത്തില്‍ ആലോചിക്കണം. പൊതുഗതാഗതത്തിന്റെ ശോച്യാവസ്ഥ തന്നെയാണ് അതിനു കാരണം. അതിനാല്‍, പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുകയെന്നതു തന്നെയാണ് വാഹനപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഒരേയൊരു വഴി. പല വിദേശരാജ്യങ്ങളിലും പ്രധാനപാതകള്‍ പൊതുവാഹനങ്ങള്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടതാണ്. അതായത്, വേഗത്തിലും എളുപ്പത്തിലും ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ പൊതുവാഹനത്തില്‍ കയറണം. എന്നാല്‍ , പൊതുഗതാഗതത്തെ ദുര്‍ബലമാക്കുന്ന സമീപനങ്ങളാണ് നമ്മുടെ സര്‍ക്കാറുകള്‍ എപ്പോഴും സ്വീകരിക്കുന്നത്. പൊതുപാതകളില്‍ പോലും ചുങ്കം ഏര്‍പ്പെടുത്തി സ്വകാര്യവത്കരിക്കുന്ന സ്ഥിതിയാണിന്ന്.
ബിസിനസ് നടത്തുന്നവര്‍ സ്ഥാപനത്തിന്റെ പേരിലാണ് പലപ്പോഴും ഒന്നിലധികം വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. സ്ഥാപനത്തിന്റെ ചെലവിലേക്ക് ഇതു കണക്കാക്കി, തങ്ങളുടെ ലാഭം നികുതിപ്പണമായി പോകുന്നത് തടയാന്‍ ഇതുവഴി കഴിയുമെന്ന് അവര്‍ വിചാരിക്കുന്നു. അപ്പോള്‍, വീട്ടിലെ രണ്ടാമത്തെ വാഹനത്തിന് അധിക നികുതി എന്നത് സര്‍ക്കാറിന്റെ തന്ത്രപൂര്‍ണമായ നീക്കമാണ്. പക്ഷേ, വാഹനപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ അതു മതിയാവില്ല. പൊതുഗതാഗതത്തെ ശക്തിപ്പെടുത്താനുള്ള ഭാവനാപൂര്‍ണമായ നീക്കങ്ങളാണാവശ്യം.

No comments:

Post a Comment