Sunday, April 7, 2013

മുഖപ്രസംഗം April 05 - 2013

മുഖപ്രസംഗം April 05 - 2013


1. പരിയാരത്തെ പരിഹാസ്യത (മാധ്യമം)
ബ്രിട്ടീഷ് വ്യവസായിയും സന്നദ്ധപ്രവര്‍ത്തകനുമായിരുന്ന സാമുവല്‍ ആറോണ്‍, നിര്‍ധനരായ രോഗികളെ സൗജന്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളൊരുക്കും എന്ന ഉറപ്പില്‍ സര്‍ക്കാറിന് കൈമാറിയ ഭൂമിയിലാണ് ഇന്നത്തെ വിവാദ വിധേയമായ പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 1994 നവംബര്‍ 20നാണ് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സഹകരണസംഘത്തിന്‍െറ കീഴില്‍ , സി.എം.പി നേതാവ് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ അവിടെ സഹകരണ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. അന്ന് ആ മെഡിക്കല്‍ കോളജിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രക്തരൂഷിതമായ സമരങ്ങള്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കള്‍ വെടിയേറ്റുമരിച്ചത് ഈ സമരങ്ങളുടെ ഭാഗമായിരുന്നു. അന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് എം.വി. ജയരാജനാണ് ഇന്ന് കോളജ് ഭരണസമിതി ചെയര്‍മാന്‍ 


പരിയാരത്തെ പരിഹാസ്യത 



പരിയാരത്തെ പരിഹാസ്യത
ബ്രിട്ടീഷ് വ്യവസായിയും സന്നദ്ധപ്രവര്‍ത്തകനുമായിരുന്ന സാമുവല്‍ ആറോണ്‍, നിര്‍ധനരായ രോഗികളെ സൗജന്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളൊരുക്കും എന്ന ഉറപ്പില്‍ സര്‍ക്കാറിന് കൈമാറിയ ഭൂമിയിലാണ് ഇന്നത്തെ വിവാദ വിധേയമായ പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 119 ഏക്കര്‍ വരുന്ന ആ ഭൂമിയില്‍ , അദ്ദേഹത്തിന്‍െറ ആഗ്രഹപ്രകാരം, 1994 വരെ ടി.ബി സാനിറ്റോറിയം (ക്ഷയരോഗ ചികിത്സാലയം) കൊണ്ടുനടത്തി, നമ്മുടെ സര്‍ക്കാറുകള്‍ . 1994 നവംബര്‍ 20നാണ് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സഹകരണസംഘത്തിന്‍െറ കീഴില്‍ , സി.എം.പി നേതാവ് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ അവിടെ സഹകരണ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. അന്ന് ആ മെഡിക്കല്‍ കോളജിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രക്തരൂഷിതമായ സമരങ്ങള്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കള്‍ വെടിയേറ്റുമരിച്ചത് ഈ സമരങ്ങളുടെ ഭാഗമായിരുന്നു. അന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് എം.വി. ജയരാജനാണ് ഇന്ന് കോളജ് ഭരണസമിതി ചെയര്‍മാന്‍ 

സി.എം.പിയുടെയും സി.പി.എമ്മിന്‍െറയും മുഖ്യ കാര്‍മികത്വത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനുമിടയില്‍ നടന്ന രാഷ്ട്രീയ വടംവലികള്‍ക്കു ശേഷമാണ് കോളജ് ഇന്നത്തെ അവസ്ഥയില്‍ നില്‍ക്കുന്നത്. കോളജ് രൂപവത്കരണത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത എം.വി. ജയരാജനാണ് ഇന്ന് ഭരണസമിതി ചെയര്‍മാന്‍ എന്നതുതന്നെ, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങളെ വെളിപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസം, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായ വാര്‍ത്തയാണ് പുറത്തുവന്നത്. കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെ സി.പി.എമ്മും എം.വി. ജയരാജനും സ്വാഗതം ചെയ്തിട്ടുണ്ട്. അതേ സമയം, എം.വി. രാഘവന്‍ ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. വീണ്ടും എന്തൊക്കെയോ രാഷ്ട്രീയ കൗശലങ്ങളുടെ ഉള്ളറക്കഥകളാണ് ഇതു പറഞ്ഞുതരുന്നത്.
കോളജ്, തന്‍െറ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിയെ ഏല്‍പിക്കണമെന്നതാണ് എം.വി. രാഘവന്‍െറ ആവശ്യം. രാഘവന്‍ സി.പി.എമ്മുമായി ശൃംഗാരം തുടങ്ങിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അടിക്കാനുള്ള വടി എന്ന നിലക്കാണ് ‘സര്‍ക്കാര്‍ ഏറ്റെടുക്കല്‍’ എന്ന തുറുപ്പുശീട്ട് ഉമ്മന്‍ ചാണ്ടി പുറത്തെടുത്തത് എന്ന് പറയപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച കോളജിന് ഇന്ന് 600 കോടിയോളം രൂപ ബാധ്യതയുണ്ട്. വളരുന്ന തലമുറയെ വൈദ്യവിദ്യ അഭ്യസിപ്പിച്ചോ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കിയോ വന്നുചേര്‍ന്ന ബാധ്യതയല്ല ഇത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങളും നിയമേതര പ്രവര്‍ത്തനങ്ങളും നടത്തിയും സ്വന്തക്കാരെ ഉള്ളതും ഇല്ലാത്തതും പുതുതായി ഉണ്ടാക്കിയതുമായ തസ്തികകളില്‍ തിരുകിക്കയറ്റിയുമാണ് ഇത്രയും ഭീമമായ ബാധ്യത വന്നുചേര്‍ന്നത്. അവിടെ നടന്നിട്ടുള്ള എണ്ണൂറോളം നിയമനങ്ങള്‍ അനാവശ്യവും അധികപ്പറ്റുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.15 പബ്ളിക് റിലേഷന്‍സ് ഓഫിസര്‍മാരുടെ സേവനം ലഭിക്കുന്ന ലോകത്തെതന്നെ അപൂര്‍വം മെഡിക്കല്‍ കോളജുകളില്‍ ഒന്നായിരിക്കും പരിയാരത്തേത്! അതത് സന്ദര്‍ഭങ്ങളിലെ ഭരണസമിതികള്‍ തങ്ങളുടെ ബന്ധുജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും കുടിയിരുത്താനുള്ള ലാവണമായിട്ടാണ് ഈ സ്ഥാപനത്തെ കണ്ടുപോന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഭൂമിയില്‍, സര്‍ക്കാര്‍ ഗാരന്‍റിയുള്ള ഹഡ്കോ വായ്പയെടുത്ത്, ഒരു പൈസയും തിരിച്ചടക്കാതെ, ബഹുലക്ഷങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്ന് കോഴ വാങ്ങി ഇത്രയുംകാലം പ്രവര്‍ത്തിച്ചിട്ടും സ്ഥാപനത്തിന് ഇപ്പോഴും 600 കോടിയില്‍പരം ബാധ്യത വന്നത്. ഈ വന്‍ സാമ്പത്തിക ബാധ്യതകളും വിവിധ തസ്തികകളില്‍ അവരോധിതരായ രാഷ്ട്രീയ ഭിക്ഷാംദേഹികളെയും പൊതുജനം ഏറ്റെടുക്കണമെന്നാണ് ‘സര്‍ക്കാര്‍ ഏറ്റെടുക്കുക’യെന്ന മഹദ് കൃത്യത്തിലൂടെ സംഭവിക്കാന്‍ പോവുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ പണമുപയോഗിച്ച് തുടങ്ങിയ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് ന്യായംതന്നെയാണ്. എന്നാല്‍ , കണ്ണൂരിലെ രാഷ്ട്രീയ ദല്ലാളന്മാര്‍ ചേര്‍ന്നുണ്ടാക്കിയ 600 കോടി രൂപയുടെ ബാധ്യതയും അവരുടെ സില്‍ബന്തികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നല്‍കപ്പെട്ട തസ്തികകളും പൊതുജനത്തിന്‍െറ തലയില്‍ വെച്ചുകെട്ടാന്‍ പാടില്ല. ബാധ്യതകള്‍ അതത് ഭരണസമിതികള്‍തന്നെ അടച്ചുതീര്‍ക്കണം. അനാവശ്യമായ നിയമനങ്ങള്‍ കണ്ടെത്തി, അങ്ങനെ നിയമിക്കപ്പെട്ടവരെ പിരിച്ചുവിട്ട്, സംവരണ തത്ത്വങ്ങളും സര്‍വീസ് ചട്ടങ്ങളും പാലിച്ച് പുതിയ നിയമനങ്ങളും നടത്തണം. അപ്പോള്‍ മാത്രമേ പരിയാരം ഏറ്റെടുക്കലിന് എന്തെങ്കിലും അര്‍ഥമുണ്ടാവുകയുള്ളൂ.

No comments:

Post a Comment