മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍ ഒരോ ദിവസവും കോര്‍ത്തിണക്കി വായനക്കാരില്‍ എത്തിക്കാനുള്ള ചെറിയ ശ്രമം.
Sunday, April 28, 2013
Saturday, April 27, 2013
മുഖപ്രസംഗം April 27 - 2013
മുഖപ്രസംഗം April 27 - 2013
1. ബന്ധം വഷളാക്കരുത്; നന്നാക്കണം (മാധ്യമം)
ഏഷ്യയിലെ രണ്ട് വന്‍ശക്തികളായ ഇന്ത്യയും ചൈനയും പരസ്പര ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാനും ചിരകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനും 250 കോടിയോളം വരുന്ന ജനസമൂഹത്തെ സുസ്ഥിതിയിലേക്ക് നയിക്കാനും യോജിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ലോകസാഹചര്യം. അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍െറ സന്ദര്‍ശനം അതിലേക്കുള്ള ക്രിയാത്മകമായ കാല്‍വെപ്പായും വിലയിരുത്തപ്പെടുന്നു.
മുഖപ്രസംഗം April 26 - 2013
മുഖപ്രസംഗം April 26 - 2013
1. രണ്ടാമത്തെ വാഹനം (മാധ്യമം)
ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവജന സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വാഹനവും മൊബൈലും ജനസംഖ്യയേക്കാള്‍ കൂടുകയാണ്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ജനാധിപത്യത്തില്‍ പരിമിതികളുണ്ട്. അതേസമയം, അനാവശ്യമായി വാഹനങ്ങള്‍ വാങ്ങരുത്. അതിനാണ് അധികനികുതി പരിഗണിക്കുന്നത്'അദ്ദേഹം പറഞ്ഞു.
Tuesday, April 23, 2013
Monday, April 22, 2013
മുഖപ്രസംഗം April 22 - 2013
മുഖപ്രസംഗം April 22 - 2013
1. ദല്‍ഹി പൊലീസ്: ദേശീയ നാണക്കേട് (മാധ്യമം)
ഇന്ത്യയുടെ മൊത്തം നാണക്കേടായിരിക്കുന്നു ദല്‍ഹി പൊലീസ്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവത്തില്‍ ‘ദല്‍ഹി പെണ്‍കുട്ടി’ കൊല്ലപ്പെട്ടശേഷം ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, ദല്‍ഹി പൊലീസിനെ അറിയാവുന്നവര്‍ക്ക് ആ പ്രതീക്ഷയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ആശങ്കകളാണ് വീണ്ടും വീണ്ടും പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ഒരു അഞ്ചുവയസ്സുകാരികൂടി പീഡനത്തിനിരയായിരിക്കുന്നു. തട്ടിക്കൊണ്ടുപോയ അയല്‍ക്കാരന്‍ മൂന്നുനാലു ദിവസം അവളെ പൂട്ടിയിട്ട് അത്യന്തം ക്രൂരമായി പീഡിപ്പിച്ചു.
Sunday, April 21, 2013
മുഖപ്രസംഗം April 21 - 2013
മുഖപ്രസംഗം April 21 - 2013
1. ജെ.പി.സി. എന്ന വൃഥാവ്യായാമം (മാതൃഭൂമി)
വിവാദകോലാഹലം സൃഷ്ടിച്ച 2 ജി ഇടപാടിനെക്കുറിച്ച് സംയുക്തപാര്‍ലമെന്ററി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരട് രൂപത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് ഏപ്രില്‍ 25-നേ അന്തിമരൂപം കൈവരിക്കൂ എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്, തിങ്കളാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ വീണ്ടും ബഹളത്തിനിടയാക്കിയേക്കും. അതിലുപരി, ജെ.പി.സി.യുടെ കണ്ടെത്തല്‍, വീണ്ടും കാര്യങ്ങള്‍ തുടങ്ങിയിടത്തുതന്നെ എത്തിച്ചിരിക്കുകയാണ്. സംയുക്തപാര്‍ലമെന്ററിസമിതി രൂപവത്കരിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ്സിന്റ നിലപാട് എന്തായിരുന്നുവോ അതുതന്നെയാണ് ജെ.പി.സി. റിപ്പോര്‍ട്ടിലെ നിലപാടും. നിലപാടിനോട് യോജിപ്പില്ലാത്ത പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പും അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കും എന്നുമാത്രം.
2. ഋഷിശില്‍പി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം
ദേവശില്‍പിയാണ് വിശ്വകര്‍മാവ്. കലാകാരന്മാരുടെ ദേവന്‍. കരകൗശലവിദഗ്ധരുടെ ഗുരുനാഥന്‍. നാടിന്‍െറയും കാടിന്‍െറയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും ശില്‍പിയായ വിശ്വകര്‍മാവിനെപ്പോലെയാണ് അക്ഷരങ്ങളില്‍ ജീവിതശില്‍പം പണിയുന്ന ഓരോ എഴുത്തുകാരനും. മഞ്ഞിലും മഴയിലും കാറ്റിലും വെയിലിലും ഊനംതട്ടാതെ നില്‍ക്കുന്ന സര്‍ഗശില്‍പങ്ങളാണ് അവര്‍ മെനയുന്നത്. തെലുങ്കുനാട്ടിലെ വിശ്വകര്‍മ കുടുംബത്തില്‍ ജനിച്ച റവൂരി ഭരദ്വാജക്ക് കുലത്തൊഴിലിന്‍െറ കരവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനായത് കല്ലിലും മരത്തിലുമല്ല, വാക്കുകളിലും അക്ഷരങ്ങളിലുമാണ്.
Saturday, April 20, 2013
മുഖപ്രസംഗം April 20 - 2013
മുഖപ്രസംഗം April 20 - 2013
1. പാകിസ്താനിലെ തെരഞ്ഞെടുപ്പും മുശര്‍റഫ് തീര്‍ത്ത കുരുക്കും (മാധ്യമം)
പാകിസ്താന്‍ പാര്‍ലമെന്‍റിലേക്ക് മേയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടിയായ ആള്‍ പാകിസ്താന്‍ മുസ്ലിം ലീഗിനെ നയിക്കാന്‍, നാലു വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്‍റുമായ ജനറല്‍ പര്‍വേസ് മുശര്‍റഫിന് തന്‍െറ ദൗത്യം നിറവേറ്റാന്‍ സാധ്യമാവില്ലെന്നു മാത്രമല്ല തടങ്കലില്‍ കിടക്കേണ്ട ഗതികേട് കൂടി വരുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉളവായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പര്‍വേസ് മുശര്‍റഫ് നാലു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രികകളും തള്ളപ്പെട്ടതോടെതന്നെ മത്സരരംഗത്തു നിന്ന് അദ്ദേഹം നിഷ്കാസിതനായിരുന്നു.
2. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമ്പോള്‍ (മാതൃഭൂമി)
സ്വകാര്യ, സംയുക്തമേഖലയില്‍ വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നിലവില്‍ വളരെയധികം സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്നുണ്ട്. സ്ഥലം നല്‍കുന്നവര്‍ യുക്തമായ നഷ്ടപരിഹാരവും പുനരധിവാസസൗകര്യവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കലിന്റെ പേരില്‍ കര്‍ഷകരും ആദിവാസികളുള്‍പ്പെടുന്ന പട്ടിക വിഭാഗങ്ങളും അവരുടെ സ്ഥലത്തുനിന്ന് പുറന്തള്ളപ്പെടുകയാണ്. വ്യവസായികള്‍ക്കാകട്ടെ സ്ഥലം ഒന്നിച്ച് കിട്ടാത്തതാണ് വിഷമം സൃഷ്ടിക്കുന്നത്. ലഭിച്ച സ്ഥലത്തിന് നടുവില്‍ ഏറ്റെടുക്കാനാവാതെ ചെറിയ സ്ഥലങ്ങള്‍ കിടക്കുമ്പോള്‍ പദ്ധതി പ്രദേശം സമഗ്രമായി കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതെ വരും.
3. മുഷറഫിന് കണക്ക് പിഴയ്ക്കുന്നു (മനോരമ)
പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ വീണ്ടും ഇറങ്ങിക്കളിക്കാനുള്ള മുന്‍ പട്ടാളഭരണാധിപന്‍ പര്‍വേസ് മുഷറഫിന്റെ ശ്രമം പാളിപ്പോയിരിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടശേഷം നാലുവര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന അദ്ദേഹം ഈയിടെ നാട്ടില്‍ തിരിച്ചെത്തിയത് മേയ് 11ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു. അകപ്പെട്ടുപോയ ഗുരുതരമായ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം കരുതി. ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുന്നത്.
മുഖപ്രസംഗം April 19 - 2013
മുഖപ്രസംഗം April 19 - 2013
1. സൈബുന്നിസയും നമ്മുടെ നാട്ടുകാരിയാണ് (മാധ്യമം)
മുംബൈ സ്ഫോടനത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിന് നടന്‍ സഞ്ജയ് ദത്തിനോടൊപ്പം കോടതി ശിക്ഷിച്ചയാളാണ് സൈബുന്നിസ അന്‍വര്‍ കാസി എന്ന 70കാരി. വൃക്കരോഗിയും വൃദ്ധയുമായ തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അവരുടെ ദയാ അപേക്ഷ രാഷ്ട്രപതിയുടെ മുന്നിലുണ്ട്. അതിനിടെ, കോടതിയില്‍ കീഴടങ്ങേണ്ട തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ കൂട്ടുപ്രതികളോടൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി നടന്‍ സഞ്ജയ് ദത്തും കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് സൈബുന്നിസയുടെ ഹരജി ചൊവ്വാഴ്ച തള്ളി. സഞ്ജയ് ദത്തിന്‍െറ കേസാകട്ടെ, ബുധനാഴ്ചയാണ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി ദത്തിന് കീഴടങ്ങാനുള്ള സമയപരിധി ഒരു മാസം നീട്ടി നല്‍കി. 53കാരനും ആരോഗ്യവാനും സമ്പന്നനുമായ ദത്തിന്‍െറ ഹരജി പരിഗണിക്കുകയും വൃദ്ധയും രോഗിയും ദരിദ്രയുമായ സൈബുന്നിസയുടെ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ്ത സുപ്രീംകോടതിയുടെ നിലപാട് നീതിബോധമുള്ളവരെ വിഷമിപ്പിക്കുക സ്വാഭാവികം.
2. ഇടപ്പള്ളിയില്‍ ഉയരേണ്ട മാതൃക (മനോരമ)
കൊച്ചി നഗരത്തില്‍ ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളില്‍ ഫ്ളൈഒാവറുകള്‍ നിര്‍മിച്ച് കൊച്ചിക്കു സഞ്ചാരസ്വാതന്ത്യ്രം നല്‍കുന്നതു കേരളത്തിനാകെ പ്രതീക്ഷ നല്‍കുന്നു.
3. സ്വര്‍ണവിലയിടിവും സമ്പദ്‌വ്യവസ്ഥയും (മാതൃഭൂമി)
സ്വര്‍ണവില പത്തുപന്ത്രണ്ടു വര്‍ഷമായി വാണം പോലെ കുതിച്ചുകയറുകയായിരുന്നു. ഇതെവിടെച്ചെന്നു നില്‍ക്കുമെന്ന് സാധാരണജനം നെഞ്ചത്തു കൈവെച്ച് ചോദിച്ചുപോയി. ഏതായാലും കുറച്ചു നാളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ശരാശരി ഇന്ത്യക്കാരന് ആശ്വാസമായിരിക്കയാണ്. പെണ്‍മക്കളുടെ കല്യാണത്തിന് ഏറെ പൊന്നെടുക്കാനാവില്ലെങ്കിലും ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ കിട്ടുമെങ്കില്‍ അത്രയെങ്കിലും ആയല്ലോ എന്നാണ് ഇടത്തരം കുടുംബങ്ങളിലെ അച്ഛനമ്മമാര്‍ കരുതുന്നത്. സ്വര്‍ണവില ഏതാണ്ട് ഒരു കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കയാണ്. ഇത് എത്രനാള്‍ തുടരുമെന്നതിന് വ്യക്തതയില്ല.
Thursday, April 18, 2013
മുഖപ്രസംഗം April 18 - 2013
മുഖപ്രസംഗം April 18 - 2013
1. പൊന്നിന്‍െറ തിളക്കം കുറയുമ്പോള്‍ (മാധ്യമം)
സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയില്‍ കടുത്ത ആശങ്ക വിതക്കുമ്പോള്‍ ഉപഭോക്താക്കളില്‍ ആഹ്ളാദം നിറയുകയാണ്. ഈ മാസം മാത്രം പവന് 2440 രൂപയാണ് കുറഞ്ഞത്. ജനുവരിയില്‍ പവന് 23,040 രൂപയുണ്ടായിരുന്നത് ചൊവ്വാഴ്ച 19,800 രൂപയിലേക്ക് മുതലക്കൂപ്പ് നടത്തി. ചൊവ്വാഴ്ചമാത്രം പവന് 1000 രൂപ കുറഞ്ഞത് പലര്‍ക്കും അവിശ്വസനീയമായി തോന്നി. ഇതിനുമുമ്പ് ഇമ്മട്ടിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ല എന്നതാണ് കാരണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവിലയിപ്പോള്‍. വിലയിടിവ് ഇവിടംകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് ഈ രംഗത്തുള്ള പലരും പ്രവചിക്കുന്നത്.
2. അഭിമാനമായി മലയാളം വിക്കി (മാതൃഭൂമി)
മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞ് വളര്‍ന്നിരിക്കുന്നു എന്ന വിവരം മലയാളത്തിന് ലഭിച്ച വിഷുക്കൈനീട്ടമാണ്. സൈബര്‍ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പാണ് മലയാളം വിക്കി. ഏതുകാര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആദ്യം അന്വേഷിക്കുന്ന വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. ഇതിലെല്ലാംകൂടി ഏതാണ്ട് 260 ലക്ഷം ലേഖനങ്ങളുള്ളതായി കണക്കാക്കുന്നു.
3. ശുഭ്രസേവനത്തിന് അംഗീകാരം (മനോരമ)
കാലത്തിനൊത്തു സേവന - വേതന പരിഷ്കാരങ്ങള്‍ കടന്നുവരാത്ത സ്വകാര്യ നഴ്സിങ് മേഖലയുടെ വേദനയും കഷ്ടപ്പാടും തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു കുറഞ്ഞത് 25% അധികശമ്പളം കിട്ടുന്നവിധത്തില്‍ ഇപ്പോഴെങ്കിലും വേതനവ്യവസ്ഥകള്‍ പുതുക്കിയത് ഒരുപാടു കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.
Wednesday, April 17, 2013
മുഖപ്രസംഗം April 17 - 2013
മുഖപ്രസംഗം April 17 - 2013
1. ചാവെസിന്‍െറ പിന്‍ഗാമി (മാധ്യമം)
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍െറ മുന്‍നിര പോരാളിയായിരുന്ന ഹ്യൂഗോ ചാവെസിന്‍െറ പിന്‍ഗാമിയായി അദ്ദേഹത്തിന്‍െറ മാനസപുത്രന്‍ നികളസ് മദുറോ വെനിസ്വേലയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് നവ കോളോണിയല്‍ , നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ സമരമുഖത്തുള്ളവരെ പൊതുവിലും ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയെ വിശേഷിച്ചും ആഹ്ളാദഭരിതരാക്കുന്നു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ചാവെസ് തന്‍െറ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തിരുന്നതും തന്നെപ്പോലെത്തന്നെ തീപ്പൊരി പ്രസംഗകനായ മദുറോവിനെയായിരുന്നല്ലോ. ഡ്രൈവറായി ജീവിതമാരംഭിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനനായകനായി ഉയര്‍ന്നുവന്ന മദുറോവിന് തന്നെപ്പോലെ സാധാരണക്കാരും ദരിദ്രരുമായ മഹാഭൂരിപക്ഷത്തിന്‍െറ നാഡിമിഡിപ്പുകള്‍ മനസ്സിലാക്കി, മാറിയ ലോക സാഹചര്യങ്ങളില്‍ അവരെ നയിക്കാനും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും സാധിക്കണമെങ്കില്‍ ആഭ്യന്തരവും വൈദേശികവുമായ കടുത്ത വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടാന്‍ കഴിയേണ്ടതുണ്ട്.
2. 'വലിയ' കേരളത്തെ സ്വാഗതം ചെയ്യാം (മനോരമ)
വിജയത്തിനു കുറുക്കുവഴികളില്ല എന്ന സാധാരണ വാചകം എന്‍.ആര്‍. നാരായണമൂര്‍ത്തി പറയുമ്പോള്‍ അത് അസാധാരണമായൊരു വിജയകഥയുടെ ആമുഖവാക്യം തന്നെയായി മാറുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ ഇമെരിറ്റസും നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയുടെ ചെയര്‍മാനുമായ അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്.
3. കാലത്തില്‍ കൊത്തിവെച്ച പാട്ടുകളുടെ സ്മരണ (മാതൃഭൂമി)
''മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്...'' ഇന്നും പ്രവാസത്തിന്റെ വേദന അനുഭവിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ തുമ്പിലേക്ക് അറിയാതെ തുളുമ്പിവരുന്ന പാട്ടാണിത്. ആരുപാടി, ആരെഴുതി, ആര് ഈണമിട്ടു എന്നൊന്നും അറിയാതെയും ആ പാട്ട് കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതെഴുതിയ പി. ഭാസ്‌കരന്‍മാസ്റ്റര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഈണമിട്ട ബാബുരാജും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ആ പാട്ടുപാടിയ മലയാളിയല്ലാത്ത മലയാളിയുടെ പ്രിയഗായകന്‍ പി.ബി. ശ്രീനിവാസ്‌കൂടി കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ പാട്ടുമാത്രം ബാക്കിയാവുകയാണ് ; പാട്ടിന്റെ സ്മരണയില്‍ ഒരിക്കലും മരിക്കാതെ അതിന്റെ ശില്പികളും. പാറപ്പുറത്തിന്റെ നോവലിനെ ആസ്പദമാക്കി 1963-ല്‍ ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിച്ച് എന്‍.എന്‍. പിഷാരോടി സംവിധാനംചെയ്ത 'നിണമണിഞ്ഞ കാല്പാടുകള്‍' എന്ന സിനിമയിലെ ഗാനമാണ് 'മാമലകള്‍ക്കപ്പുറത്ത്'.
Tuesday, April 16, 2013
മുഖപ്രസംഗം April 16 - 2013
മുഖപ്രസംഗം April 16 - 2013
1. ജെ.ഡി.യു മോഡിക്കു നേരെ കണ്ണാടി പിടിക്കുന്നു (മാധ്യമം)
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനോട് എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യുനൈറ്റഡ്) വ്യക്തമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. അതിന്‍െറ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്‍െറ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ് ഇതുവഴി. വ്യക്തികള്‍ക്കുപരിയായി ചില രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതികരണമാണിതെന്ന് ജെ.ഡി.യു സൂചിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പാടില്ലാത്തതെന്തൊക്കെയുണ്ടോ അതിന്‍െറയെല്ലാം പ്രതീകമായി നരേന്ദ്രമോഡിയെ കാണുകയും എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ പേരില്‍ അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്ന മറ്റു കക്ഷികള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടി ജെ.ഡി.യുവിന്‍െറ പ്രഖ്യാപനത്തിലുണ്ട്.
2. പൊലീസ് നവീകരണം വേഗത്തിലാവട്ടെ (മനോരമ)
രാജ്യം സ്വതന്ത്രമായി ആറരദശകം കഴിഞ്ഞിട്ടും പൊലീസ് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ബോധം വേരൂന്നിക്കഴിഞ്ഞിട്ടില്ല. തങ്ങള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവകരാണെന്നു പൊലീസിലെ നല്ലൊരു വിഭാഗം ഇപ്പോഴും കരുതുകയാണെന്ന ദുഃഖസത്യം അവശേഷിക്കുകയും ചെയ്യുന്നു. പൊലീസിന്റെ നവീകരണം സംബന്ധിച്ചു വിദഗ്ധസമിതികള്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. 1977ല്‍ നിലവില്‍ വന്ന നാഷനല്‍ പൊലീസ് കമ്മിഷനും തുടര്‍ച്ചയായി ശുപാര്‍ശകള്‍ സമര്‍പ്പിച്ചുപോന്നു. പക്ഷേ, കാര്യമായ നടപടികളൊന്നുമുണ്ടായില്ല.
3. ആരോഗ്യരംഗത്തെ വിപത്‌സൂചനകള്‍
നമ്മുടെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിലയിരുത്തല്‍ കേരളത്തിന്റെ ജനാരോഗ്യരംഗം നേരിടാന്‍പോകുന്ന വൈഷമ്യങ്ങളുടെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന സംവിധാനങ്ങള്‍ക്ക് ഇതില്‍ വലിയപങ്കുണ്ട്. അതാകട്ടെ നമ്മുടെ കലാ, സാമൂഹിക വിഷയങ്ങളെ രണ്ടാംകിടയായി കാണുന്ന വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വങ്ങളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകളുടെ സമൂഹത്തെയാണ് അതിവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ആരോഗ്യമേഖലയില്‍ അനാശാസ്യമായ പ്രവണതകള്‍ കടന്നുകൂടിയിട്ടുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. സമൂഹത്തെ ചികിത്സിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക്, തങ്ങള്‍ ആരെയാണ് മുഖാമുഖം കാണേണ്ടതെന്ന് അറിയില്ലെന്ന് വരുന്നത് സങ്കടകരമാണ്.
മുഖപ്രസംഗം April 14 - 2013
മുഖപ്രസംഗം April 14 - 2013
1. ആകാശസ്വപ്നങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ (മാതൃഭൂമി)കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതിനു ശേഷം സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ പല തരത്തിലുള്ള മാറ്റങ്ങള്‍ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. മലബാര്‍ മേഖല വ്യോമ ഗതാഗതത്തിന്റെ ശൃംഖലയില്‍ കണ്ണി ചേര്‍ക്കപ്പെട്ടതുകൊണ്ടു മാത്രം സംഭവിച്ചതല്ല ഇതെങ്കിലും അതിന്റെ പങ്കും വളരെ വലുതാണ്. വിമാനത്താവളം നിര്‍മിക്കുന്നതിന് പിന്നെയും കാലതാമസം വന്നിരുന്നുവെങ്കില്‍ ഈ പ്രദേശം ഇപ്പോഴും പിന്നണിയില്‍ തന്നെ കിടക്കുമായിരുന്നു. ആ സ്ഥിതിക്ക് വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നല്ല. ഇപ്പോള്‍ എത്തിയേടത്തു പോലും എത്തുമായിരുന്നില്ല എന്നു മാത്രം.
Saturday, April 13, 2013
മുഖപ്രസംഗം April 13 - 2013
മുഖപ്രസംഗം April 13 - 2013
1. വ്യാജ സാക്ഷികള്‍ , കൂട്ട മൊഴിമാറ്റം (മാധ്യമം)
നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയില്‍നിന്ന് എത്രമേല്‍ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് സന്ദര്‍ഭങ്ങളിലായി ചെയ്ത പ്രസ്താവനകള്‍. മിക്ക കേസുകളിലും പൊലീസ് കോടതികളിലെത്തുന്നത് കള്ളസാക്ഷികളുമായാണെന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കോശി പറഞ്ഞു. യഥാര്‍ഥ സാക്ഷികള്‍ രംഗത്തുവരാത്ത സാഹചര്യത്തിലാണ് കള്ളസാക്ഷികളുമായി പൊലീസ് കോടതിയിലെത്തുന്നതെന്നും ഇതുമൂലം കുറ്റകൃത്യങ്ങള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2. രോഗം കുറ്റമല്ല (മാതൃഭൂമി)
അര്‍ബുദ രോഗികളെ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും അവരുടെ ജീവിതത്തെയാകമാനം ദുഷ്‌കരമാക്കുകയും ചെയ്തു പോരുന്നതില്‍ ഈ രോഗത്തെ ചുറ്റിപ്പറ്റി സമൂഹചിന്തയില്‍ ഇന്നും നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. കഥകളും സിനിമകളും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന പൊതുബോധവുമെല്ലാം 'അര്‍ബുദം സമം മരണം' എന്നോ 'അര്‍ബുദം സമം നരകം' എന്നോ ഉള്ള ധാരണകളെ അരക്കിട്ടുറപ്പിച്ചു. പൊതു സമൂഹത്തിന്റെ ഈ അബദ്ധധാരണകള്‍ മാറ്റിയെടുക്കുന്നതിനാണ് പ്രാഥമികമായും ചികിത്സ വേണ്ടത് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രോഗവുമായുള്ള ഈ പന്തയത്തിനൊടുവില്‍ കുറെപ്പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്
3. മൂക്കുകയറില്ലാതെ സ്പിരിറ്റ് മാഫിയ (മനോരമ)
കേരളത്തിലേക്കു വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മാസം 15 ലക്ഷം ലീറ്റര്‍ സ്പിരിറ്റ് അനധികൃതമായി കടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഈയിനത്തില്‍ സര്‍ക്കാരിനു പ്രതിമാസമുണ്ടാകുന്നതു കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടമാണെന്നതു മാത്രമല്ല കാര്യം. ഈ സ്പിരിറ്റ് മുഴുവന്‍ വ്യാജമദ്യമായി മാറുന്നു. ഇതു കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടാക്കുന്ന അപകടം എത്രയാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്.
3. മൂക്കുകയറില്ലാതെ സ്പിരിറ്റ് മാഫിയ (മനോരമ)
കേരളത്തിലേക്കു വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മാസം 15 ലക്ഷം ലീറ്റര്‍ സ്പിരിറ്റ് അനധികൃതമായി കടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഈയിനത്തില്‍ സര്‍ക്കാരിനു പ്രതിമാസമുണ്ടാകുന്നതു കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടമാണെന്നതു മാത്രമല്ല കാര്യം. ഈ സ്പിരിറ്റ് മുഴുവന്‍ വ്യാജമദ്യമായി മാറുന്നു. ഇതു കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടാക്കുന്ന അപകടം എത്രയാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം April 12 - 2013
മുഖപ്രസംഗം April 12 - 2013
1. കരുത്തോടെ മലയാളം വിക്കി (മാധ്യമം)
2001 ജൂണ്‍ 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്‍െറയും ലാറി സാങ്ങറിന്‍െറയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്സൈറ്റ്. ഇംഗ്ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി.
2. സിഖ്‌വിരുദ്ധലഹള, വിടാതെ പിന്നാലെ (മാതൃഭൂമി)
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയും തുടര്‍ന്ന് ഡല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളും നടന്നിട്ട് മുപ്പതുവര്‍ഷമാവുകയാണെങ്കിലും ഇപ്പോഴും ആ സംഭവങ്ങളുടെ അനുരണനങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍കുമാറും ഉള്‍പ്പെട്ട് രണ്ടു കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയായ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ ഡല്‍ഹിയിലെ ഒരു സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കയാണ്.
Thursday, April 11, 2013
മുഖപ്രസംഗം April 11 - 2013
മുഖപ്രസംഗം April 11 - 2013
1.ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത് (മാധ്യമം)
സമഗ്രമായ ഹജ്ജ് നയം ആവിഷ്കരിക്കുന്നതോടെ ആ രംഗത്ത് നിലനില്‍ക്കുന്ന അനഭിലഷണീയ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാനാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. ജസ്റ്റിസ് ആഫ്താബ് ആലമിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയം ഹജ്ജ് മേഖല കീഴടക്കിയ കച്ചവട ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
Sunday, April 7, 2013
മുഖപ്രസംഗം April 07 - 2013
മുഖപ്രസംഗം April 07 - 2013
1. റാഗിങ്ങിന്റെ പേരിലോ ഈ അതിക്രമം? (മാതൃഭൂമി)
സേലത്ത് മലയാളിയായ കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരിക്കയാണ്. നാമക്കലിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്തുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. റാഗിങ്ങിന്റെ ഭാഗമാണോ ഈ സംഭവം എന്ന് വിശദമായ അന്വേഷണത്തിനുശേഷമേ അറിയാനാവുകയുള്ളൂ. എങ്കിലും കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ ഇത്രയും കടുത്ത ശത്രുതയിലും അങ്ങനെ കൊലപാതകത്തിലും എത്തുന്നുവെന്നത് ഖേദകരമാണ്.
2. ഗുരുത്വദോഷി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം
ഒരു ഭൗതികവസ്തു അതിന്‍െറ പിണ്ഡത്തിന് ആനുപാതികമായ ബലംമൂലം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിപ്രതിഭാസമാണ് ഭൂഗുരുത്വം (ഗ്രാവിറ്റി). ഭൗതികമായ ഒരു വസ്തുവിന്‍െറ ഭാരത്തിന് കാരണം ഭൂഗുരുത്വമാണ്. ഭൂഗുരുത്വം മൂലമാണ് വസ്തുക്കള്‍ താഴെ വീഴുന്നത്. മുതിര്‍ന്നവരോടുള്ള ആദരവിനും ബഹുമാനത്തിനും നമ്മള്‍ ഗുരുത്വം എന്നു പറയും. ഗുരുത്വം കാണിക്കാന്‍ മുന്നിലുള്ളത് പഠിപ്പിച്ച മാഷ് ആവണമെന്നില്ല. പ്രായത്തില്‍ മുതിര്‍ന്നവരെയും ജനപ്രതിനിധികളെയും രാജ്യം ഭരിക്കുന്നവരെയുമൊക്കെ കാണുമ്പോള്‍ ഗുരുത്വം കാട്ടാം. ഗുരുത്വദോഷി എന്ന വിളിപ്പേരു വീഴാതിരിക്കാന്‍ പൊതുവെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഗുരുത്വദോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാലോ? അവിടെയാണ് നമ്മള്‍ ലോകപ്രശസ്ത ‘ഗുരുത്വദോഷി’ സുനിത വില്യംസിനെ നമിച്ചുപോവുന്നത്.
2. ഗുരുത്വദോഷി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം
ഒരു ഭൗതികവസ്തു അതിന്‍െറ പിണ്ഡത്തിന് ആനുപാതികമായ ബലംമൂലം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിപ്രതിഭാസമാണ് ഭൂഗുരുത്വം (ഗ്രാവിറ്റി). ഭൗതികമായ ഒരു വസ്തുവിന്‍െറ ഭാരത്തിന് കാരണം ഭൂഗുരുത്വമാണ്. ഭൂഗുരുത്വം മൂലമാണ് വസ്തുക്കള്‍ താഴെ വീഴുന്നത്. മുതിര്‍ന്നവരോടുള്ള ആദരവിനും ബഹുമാനത്തിനും നമ്മള്‍ ഗുരുത്വം എന്നു പറയും. ഗുരുത്വം കാണിക്കാന്‍ മുന്നിലുള്ളത് പഠിപ്പിച്ച മാഷ് ആവണമെന്നില്ല. പ്രായത്തില്‍ മുതിര്‍ന്നവരെയും ജനപ്രതിനിധികളെയും രാജ്യം ഭരിക്കുന്നവരെയുമൊക്കെ കാണുമ്പോള്‍ ഗുരുത്വം കാട്ടാം. ഗുരുത്വദോഷി എന്ന വിളിപ്പേരു വീഴാതിരിക്കാന്‍ പൊതുവെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഗുരുത്വദോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാലോ? അവിടെയാണ് നമ്മള്‍ ലോകപ്രശസ്ത ‘ഗുരുത്വദോഷി’ സുനിത വില്യംസിനെ നമിച്ചുപോവുന്നത്.
മുഖപ്രസംഗം April 05 - 2013
മുഖപ്രസംഗം April 05 - 2013
1. പരിയാരത്തെ പരിഹാസ്യത (മാധ്യമം)
ബ്രിട്ടീഷ് വ്യവസായിയും സന്നദ്ധപ്രവര്‍ത്തകനുമായിരുന്ന സാമുവല്‍ ആറോണ്‍, നിര്‍ധനരായ രോഗികളെ സൗജന്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളൊരുക്കും എന്ന ഉറപ്പില്‍ സര്‍ക്കാറിന് കൈമാറിയ ഭൂമിയിലാണ് ഇന്നത്തെ വിവാദ വിധേയമായ പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 1994 നവംബര്‍ 20നാണ് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സഹകരണസംഘത്തിന്‍െറ കീഴില്‍ , സി.എം.പി നേതാവ് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ അവിടെ സഹകരണ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. അന്ന് ആ മെഡിക്കല്‍ കോളജിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രക്തരൂഷിതമായ സമരങ്ങള്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കള്‍ വെടിയേറ്റുമരിച്ചത് ഈ സമരങ്ങളുടെ ഭാഗമായിരുന്നു. അന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് എം.വി. ജയരാജനാണ് ഇന്ന് കോളജ് ഭരണസമിതി ചെയര്‍മാന്‍
Thursday, April 4, 2013
മുഖപ്രസംഗം April 04 - 2013
മുഖപ്രസംഗം April 04 - 2013
1. നമുക്ക് ഈ കണ്ണട അഴിച്ചുവയ്ക്കാം (മനോരമ)
പീഡനവാര്‍ത്തകളും മറ്റും വലുപ്പത്തില്‍ കൊടുക്കുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു മുതിര്‍ന്ന പത്രാധിപന്മാരെങ്കിലും ഒാര്‍മിക്കണമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിക്കണ്ണു നട്ടു കാത്തിരിക്കുന്ന മലയാളിയും ഇതേ കണ്ണോടെ വാര്‍ത്തകള്‍ സമൃദ്ധമായി നല്‍കുന്ന മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളുണ്ടാക്കാനും അതില്‍ കഥാപാത്രങ്ങളാകാനും നാണമില്ലാതെ ശ്രമിക്കുന്നവരുമൊക്കെച്ചേര്‍ന്നതാണ് ഇപ്പോള്‍ കേരളത്തിന്റെ സാംസ്കാരിക മുഖം.
2. മോഡി സ്വയം വെളിപ്പെടുത്തുന്നു (മാധ്യമം)
പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇത$പര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം.
3.. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി (മാത്രുഭൂമി)
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് തടയിട്ടതിലൂടെ സുപ്രീംകോടതി രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച സുപ്രധാനമായ ഒരു ചരിത്രവിധിതന്നെയാണ് നടത്തിയിരിക്കുന്നത്. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
2. മോഡി സ്വയം വെളിപ്പെടുത്തുന്നു (മാധ്യമം)
പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇത$പര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം.
3.. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി (മാത്രുഭൂമി)
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് തടയിട്ടതിലൂടെ സുപ്രീംകോടതി രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച സുപ്രധാനമായ ഒരു ചരിത്രവിധിതന്നെയാണ് നടത്തിയിരിക്കുന്നത്. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
Wednesday, April 3, 2013
മുഖപ്രസംഗം April 03 - 2013
മുഖപ്രസംഗം April 03 - 2013
1. സദാചാരത്തകര്‍ച്ചയുടെ ശിക്ഷ (മാധ്യമം)
പരസ്ത്രീഗമനം, സ്ത്രീപീഡനം, ലൈംഗികാരാജകത്വം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യം മുഴുക്കെ ശക്തമായ പ്രതിഷേധവും കര്‍ക്കശ നിയമങ്ങളും വന്നുകൊണ്ടിരിക്കെത്തന്നെ സമൂഹത്തിന് മാതൃകയാവേണ്ട മന്ത്രിമാരും ഉന്നതനേതാക്കളും ഇവ്വിധം കളങ്കിതരാവുന്നത് പൊറുപ്പിക്കാനാവാത്തതാണ്. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ ജാതി, സമുദായ, രാഷ്ട്രീയ പരിഗണനകളാല്‍, കളങ്കിതരെ ഉള്‍പ്പെടുത്താതെ സാമാന്യ ജീവിതവിശുദ്ധി പരിരക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ആവുന്നില്ല. മന്ത്രിപദവിയില്‍ അവരോധിതരായ ശേഷം ഗുരുതരാരോപണങ്ങള്‍ ഉയരുമ്പോഴും നടപടി ഉണ്ടാവുന്നുമില്ല. മാധ്യമക്കണ്ണുകള്‍ കിടപ്പറയിലും കുളിമുറിയിലുംവരെ എത്തിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും അന്തസ്സോര്‍ത്തെങ്കിലും ഒരല്‍പം സംയമനം പാലിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെങ്കില്‍ സദാചാരത്തകര്‍ച്ചയുടെ ശിക്ഷ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.
2. വഴിതെറ്റുന്ന രാഷ്ട്രീയം (മാത്രുഭൂമി)
തന്റെ ധാര്‍മികബോധം കൊണ്ടാണ് രാജിയെന്ന ഗണേഷിന്റെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ല. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി പോലീസിന് മുന്നിലെത്തിയപ്പോള്‍ സര്‍ക്കാറിനെ രക്ഷിക്കാനാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ , തന്റെ രാജി 'അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നല്‍കിയ വില' എന്ന് ഗണേഷും 'മുഖ്യമന്ത്രി വഞ്ചിച്ചു' എന്ന് യാമിനിയും വിലപിക്കുമ്പോള്‍, ഇത് കുടുംബതര്‍ക്കത്തിനപ്പുറത്തേക്ക് വളര്‍ന്ന് ഒരു രാഷ്ട്രീയദുരന്തമായി മാറുന്നു. സ്വകാര്യജീവിതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാതെ രണ്ടിനും അതിന്റേതായ മാന്യതയും സംശുദ്ധിയും നല്‍കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായാലേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. അഭിപ്രായഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ നീട്ടിക്കൊണ്ടുപോയി വഷളാക്കിയതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ, ഭരണ പ്രതിസന്ധികള്‍.
3. ടിപ്പറുകള്‍ക്ക് മദംപൊട്ടുന്നു (മനോരമ)
സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ കൂടുതലും ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെട്ടതാണെന്നു സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. അവയുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ കുരുതിപ്പരമ്പരയ്ക്ക് അറുതിവരുത്താമായിരുന്നില്ലേ? ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ബസുകള്‍ റോഡില്‍ വീഴ്ത്തുന്ന ചോരപ്പാടുകളാകട്ടെ, നാള്‍ക്കുനാള്‍ കൂടുകയുമാണ്. റോഡുസുരക്ഷാവാരവും നാടുണര്‍ത്തലും അരങ്ങുതകര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍, അതിനിടയില്‍ റോഡ് വികസനം തൊട്ടു കര്‍ശന നിയമപാലനം വരെയുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയല്ലേ?
Tuesday, April 2, 2013
മുഖപ്രസംഗം April 02 - 2013
മുഖപ്രസംഗം April 02 - 2013
1. അമേരിക്ക ഉത്തര കൊറിയക്കെതിരെ (മാധ്യമം)
കൊറിയന്‍ മേഖലയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ആണവയുദ്ധ ഭീഷണി സൃഷ്ടിച്ചുകൊണ്ട് അമേരിക്ക ബി-2 ഒളിവിമാനങ്ങള്‍ ഉത്തര കൊറിയയിലേക്ക് അയച്ചത് പിരിമുറുക്കം വര്‍ധിപ്പിച്ചിരിക്കുന്നു. ഉത്തരകൊറിയ ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഭീഷണിപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, പത്തു ദിവസം മുമ്പ് അമേരിക്ക ആണവായുധശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങള്‍ അയച്ച് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനികാഭ്യാസങ്ങള്‍ നടത്തിയതോടെയാണ് ഉത്തരകൊറിയ വിവേകരഹിതമായ പ്രസ്താവനകളുമായി എടുത്തുചാടിയത്.
2. കൊച്ചി മെഡി. കോളജ് സര്‍ക്കാരിന്റേതാവട്ടെ (മനോരമ)
കൊച്ചി കളമശേരിയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള കൊച്ചിന്‍ മെഡിക്കല്‍ കോളജ് അനാസ്ഥയുടെ രോഗശയ്യയിലായിട്ടു കാലമേറെയായി. പൊതുജനാരോഗ്യ രംഗത്ത് വലിയ സാധ്യതകളുള്ള ഈ സ്ഥാപനത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ എറ്റെടുക്കുക.
2. കൊച്ചി മെഡി. കോളജ് സര്‍ക്കാരിന്റേതാവട്ടെ (മനോരമ)
കൊച്ചി കളമശേരിയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള കൊച്ചിന്‍ മെഡിക്കല്‍ കോളജ് അനാസ്ഥയുടെ രോഗശയ്യയിലായിട്ടു കാലമേറെയായി. പൊതുജനാരോഗ്യ രംഗത്ത് വലിയ സാധ്യതകളുള്ള ഈ സ്ഥാപനത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ എറ്റെടുക്കുക.
Monday, April 1, 2013
മുഖപ്രസംഗം April 01 - 2013
മുഖപ്രസംഗം April 01 - 2013
1. മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍ (മാധ്യമം)
ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സര്‍ക്കാര്‍ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദല്‍ ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തില്‍ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാര്‍ലമെന്ററി ഗ്രൂപ് യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന സഹകരണവും പിന്തുണയും പിന്‍വലിക്കുകയും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്.
2. ഗ്രാമീണ മേഖലയിലെ ചികിത്സ (മാത്രുഭൂമി)
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യക്കുറവും ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുള്ളതാണ്. മെഡിക്കല്‍ കോളേജുകള്‍ പുതുതായി ധാരാളം തുടങ്ങിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് അടുത്തകാലത്തൊന്നും പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡിഗ്രിയുള്ള നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി, അത്യാവശ്യം ചികിത്സ നല്‍കുന്നതിന് പ്രാപ്തരാക്കി, ആദിവാസി മേഖലയിലെ ചില സബ്‌സെന്ററുകളില്‍ അവരെ നിയോഗിക്കാന്‍ കേരള ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്.
3. പുതുവൈപ്പിന് പുതിയ തടസ്സം (മനോരമ)
പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന പുതുവൈപ്പ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലിനു വീണ്ടും വഴിമുട്ടുകയാണ്. ടെര്‍മിനലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാതകം കൊണ്ടുപോകുന്ന കുഴലിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ തമിഴ്നാട് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്.
2. ഗ്രാമീണ മേഖലയിലെ ചികിത്സ (മാത്രുഭൂമി)
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യക്കുറവും ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുള്ളതാണ്. മെഡിക്കല്‍ കോളേജുകള്‍ പുതുതായി ധാരാളം തുടങ്ങിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് അടുത്തകാലത്തൊന്നും പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡിഗ്രിയുള്ള നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി, അത്യാവശ്യം ചികിത്സ നല്‍കുന്നതിന് പ്രാപ്തരാക്കി, ആദിവാസി മേഖലയിലെ ചില സബ്‌സെന്ററുകളില്‍ അവരെ നിയോഗിക്കാന്‍ കേരള ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്.
3. പുതുവൈപ്പിന് പുതിയ തടസ്സം (മനോരമ)
പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന പുതുവൈപ്പ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലിനു വീണ്ടും വഴിമുട്ടുകയാണ്. ടെര്‍മിനലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാതകം കൊണ്ടുപോകുന്ന കുഴലിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ തമിഴ്നാട് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്.
Subscribe to:
Posts (Atom)