മുഖപ്രസംഗം May 29- 2013
1. സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി (മാധ്യമം)
അതിവേഗം ബഹുദൂരം എന്നാണവകാശപ്പെടുന്നതെങ്കിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലവും മുടന്തിയാണ് നീങ്ങിക്കൊണ്ടിരുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സംസ്ഥാനം അഭിമുഖീകരിക്കുന്ന വന്‍ സമസ്യകളായ വൈദ്യുതിക്ഷാമം, വിലക്കയറ്റം, മാലിന്യക്കൂമ്പാരം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് പോലുള്ളവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എമര്‍ജിങ് കേരള എന്തു കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ രണ്ടോ മൂന്നോ എം.എല്‍.എമാരുടെ ഭൂരിപക്ഷമേ ഭരണപക്ഷത്തിനുള്ളൂ എന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്ന് തീര്‍ച്ച.
2. സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ - (മാതൃഭൂമി)
കേരളത്തില്‍ സ്‌കൂള്‍ വര്‍ഷാരംഭമായതോടെ അധികൃതര്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണ്. എന്നാല്‍, സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പലേടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പലരും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അധികൃതര്‍ മുതിരാത്തത് ഈ സ്ഥിതി തുടരാന്‍ കാരണമാകുന്നുമുണ്ട്.
3. കോഴിക്കോടന്‍ അഴിമതിക്കുഴല്‍ (മനോരമ)
മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുതന്നെ അഴിമതിയാല്‍ മലിനമായാലോ? കോഴിക്കോട് നഗരത്തിലെ മലിനജല ശുദ്ധീകരണ പദ്ധതിയുടെ പൈപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി വളര്‍ന്നു പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണിവിടെ.
സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി
അതിവേഗം ബഹുദൂരം എന്നാണവകാശപ്പെടുന്നതെങ്കിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലവും മുടന്തിയാണ് നീങ്ങിക്കൊണ്ടിരുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സംസ്ഥാനം അഭിമുഖീകരിക്കുന്ന വന്‍ സമസ്യകളായ വൈദ്യുതിക്ഷാമം, വിലക്കയറ്റം, മാലിന്യക്കൂമ്പാരം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് പോലുള്ളവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എമര്‍ജിങ് കേരള എന്തു കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ രണ്ടോ മൂന്നോ എം.എല്‍.എമാരുടെ ഭൂരിപക്ഷമേ ഭരണപക്ഷത്തിനുള്ളൂ എന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്ന് തീര്‍ച്ച. കാരണം രണ്ടു കൊല്ലത്തിലൊരിക്കലെങ്കിലും സര്‍ക്കാറിനെ താഴെയിറക്കാനോ നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. അക്കാര്യത്തില്‍പോലും യോജിച്ച സമീപനം സ്വീകരിക്കാന്‍ അവര്‍ക്കായിട്ടുമില്ല. പിന്നെയെന്തു സംഭവിച്ചു എന്നാലോചിക്കുമ്പോള്‍, മുന്നണിയിലെ പടലപ്പിണക്കങ്ങളും മുഖ്യഭരണകക്ഷിയിലെ മൂര്‍ച്ഛിച്ച ചേരിപ്പോരും തന്നെയാണ് സ്വന്തം അജണ്ട നടപ്പാക്കുന്നതില്‍നിന്ന് ഐക്യജനാധിപത്യമുന്നണി സര്‍ക്കാറിനെ തടയുന്നത് എന്ന് സമ്മതിക്കേണ്ടിവരും. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കാനും വികസനക്കുതിപ്പിന്‍െറ ചെണ്ടകൊട്ടാനും ഉമ്മന്‍ചാണ്ടിയും കൂട്ടുകാരും ഒട്ടുമേ അമാന്തം കാണിക്കുന്നില്ലെന്നിരിക്കെ, പൂര്‍വാധികം രൂക്ഷമാണ് കോണ്‍ഗ്രസിലെ വിഭാഗീയതയും ഘടകകക്ഷികളുടെ സമ്മര്‍ദങ്ങളും. എല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കും എന്ന് മുഖ്യമന്ത്രിയും മറ്റുള്ളവരും ആവര്‍ത്തിക്കുന്നതല്ലാതെ നടക്കുന്ന ചര്‍ച്ചകളൊന്നും ഫലപ്രാപ്തിയിലെത്തുന്നതായി കാണുന്നില്ല. തലകത്തുമ്പോഴാണോ മലകത്തല്‍ എന്ന ചോദ്യംപോലെ കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നായ കേരളം അന്ത$ഛിദ്രതയുടെ പാരമ്യതയിലേക്ക് നീങ്ങുമ്പോഴും സത്വരമായി ഇടപെട്ട് പരിഹാരം കാണാന്‍ പാര്‍ട്ടി ഹൈകമാന്‍ഡിന് നേരമെവിടെ? പ്രശ്നങ്ങള്‍ അവിടെതന്നെ പരിഹരിച്ചുകൊള്ളാനാണ് സോണിയ-രാഹുല്‍ ഗാന്ധിമാരുടെ ഉത്തരവ്.
ഏറ്റവും ഒടുവിലത്തെ എ-ഐ ഗ്രൂപ്പ് പോരാട്ടത്തിന്‍െറ മര്‍മം അന്വേഷിച്ചുപോയാല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടേടത്തുതന്നെ അതിന്‍െറ ബീജം കണ്ടെത്താനാവും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെയും ഒരേസമയം ഗോദയിലിറങ്ങാന്‍ ഹൈകമാന്‍ഡ് അനുവദിച്ചതിലെ യുക്തി ചോദ്യം ചെയ്യപ്പെടാതെ വയ്യ. വെറുമൊരു എം.എല്‍.എയായിരിക്കാന്‍ രണ്ടു പേര്‍ക്കും സമ്മതമല്ലെന്ന് വ്യക്തമായിരിക്കെ ആരെങ്കിലുമൊരാളെ മാത്രം മത്സരിപ്പിക്കാനോ അല്ലെങ്കില്‍ രണ്ടു പേര്‍ക്കും അര്‍ഹമായ സ്ഥാനം ആദ്യമേ ഉറപ്പാക്കാനോ നേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നു. അതല്ലെങ്കില്‍ ഗ്രൂപ്പിസം കോണ്‍ഗ്രസിലെ സുസ്ഥിര യാഥാര്‍ഥ്യമായി അംഗീകരിച്ച് എ-ഐ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തുന്ന ഒരു ഫോര്‍മുല മുന്‍കൂട്ടി കണ്ടെത്തേണ്ടതായിരുന്നു. ചിലരിപ്പോള്‍ അവകാശപ്പെടുംപോലെ മുഖ്യമന്ത്രിപദം ഊഴമിട്ട് ഉമ്മന്‍ചാണ്ടിക്കും രമേശിനും നല്‍കാമെന്ന് നിശ്ചയമുണ്ടായിരുന്നെങ്കില്‍ അക്കാര്യം തുറന്നുപറയാനും സാധിക്കേണ്ടതായിരുന്നു. എന്തായാലും കേരളത്തിലെ ജനങ്ങളുടെ ഒരു പ്രശ്നത്തിന്‍െറയും പേരിലല്ല, വെറും അധികാരമോഹം മാത്രമാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കലഹത്തിന്‍െറ ഉറവിടമെന്ന് ധരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാണ്.
എ-ഐ ഗ്രൂപ് വടംവലിക്കപ്പുറം ജാതി-സമുദായശക്തികളുടെ ഇറങ്ങിക്കളിയാണ് കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതെന്നാണ് മറ്റൊരു വസ്തുത. സാമുദായിക, ജാതീയ സംഘടനകളുടെ സജീവസാന്നിധ്യം കേരളീയ സാമൂഹികജീവിതത്തിലെ അനിഷേധ്യ യാഥാര്‍ഥ്യമാണ്. ഓരോ സമുദായവും ജാതിയും സംഘടിതരാണ്, ഓരോ സംഘടനയും സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഏതറ്റംവരെയും പോവാന്‍ സന്നദ്ധവുമാണ്. ജനാധിപത്യം അതിനുള്ള സ്വാതന്ത്ര്യവും അവകാശവും അവര്‍ക്ക് നല്‍കുന്നുമുണ്ട്. എന്നാല്‍, മതേതരം കൂടിയായ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ഘടനയില്‍ സാമുദായികതയും ജാതീയതയും പരിധിവിടാതിരിക്കാനും രാഷ്ട്രീയ സ്ഥാപനങ്ങളെ പിടിച്ചുലക്കാതിരിക്കാനും അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സുരക്ഷക്കുതന്നെ ഭീഷണിയായ ആഭ്യന്തരഛിദ്രതയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോവും. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ക്ക് ജയിക്കാനും ഭരിക്കാനും വോട്ട് വേണമെന്നത് ശരി. പക്ഷേ, അതിരുകളില്ലാത്ത പ്രീണനങ്ങളിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റാന്‍ പോയാല്‍ പയറ്റുന്നവര്‍തന്നെ ശിക്ഷയനുഭവിക്കേണ്ടിവരും എന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായത്തിന്‍െറ നേരെ അവഗണനയോ ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായ പരിഗണനയോ ലഭിക്കുന്നുവെങ്കില്‍ വസ്തുതാപരമായി വേണം അത് തെളിയിക്കാന്‍. വെറും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് നിക്ഷിപ്ത താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ചില സംഘടനാ നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുകയോ മൗനം പാലിക്കുകയോ അത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ആവരുത് മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളുടെ സമീപനം. അങ്ങനെ ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമാവുകയും വഷളാവുകയുമേ ചെയ്യൂ.
സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍
കേരളത്തില്‍ സ്‌കൂള്‍ വര്‍ഷാരംഭമായതോടെ അധികൃതര്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണ്. എന്നാല്‍, സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പലേടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പലരും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അധികൃതര്‍ മുതിരാത്തത് ഈ സ്ഥിതി തുടരാന്‍ കാരണമാകുന്നുമുണ്ട്. ഒട്ടേറെ അപകടങ്ങളുണ്ടായ സാഹചര്യത്തില്‍, അടുത്തകാലത്താണ് അധികൃതര്‍ ഇക്കാര്യത്തില്‍ കുറച്ചെങ്കിലും ശ്രദ്ധിച്ചുതുടങ്ങിയത്. അതുകൊണ്ട് ഫലമുണ്ടാകണമെങ്കില്‍ ഇച്ഛാശക്തിയോടെ തന്നെ പരിശോധനയും നടപടികളും തുടരണം.
കേരളത്തിലെ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം, വിദ്യാലയങ്ങളുടെ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. മിക്ക വിദ്യാലയങ്ങള്‍ക്കും സ്വന്തമായി വാഹനങ്ങളുണ്ട്. വിദ്യാലയമുറ്റത്തുതന്നെ വാഹനങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് ഒട്ടേറെ അപകടങ്ങള്‍ കേരളത്തിലുണ്ടായി. ചില രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി സ്വകാര്യവാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഓട്ടോറിക്ഷ മുതല്‍ മിനി ബസ്സുകള്‍ വരെ അവയില്‍ ഉള്‍പ്പെടുന്നു. സ്വന്തമായി വാഹനമില്ലാത്ത വിദ്യാലയങ്ങള്‍ മറ്റു വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക പതിവാണ്. അവയില്‍ പലതും പരിധിയിലുമേറെ കുട്ടികളെ കയറ്റുന്നു. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും മറ്റും കുട്ടികളെ 'കുത്തിനിറച്ച്' കൊണ്ടുപോകുന്നത് കേരളത്തിലെ പതിവുകാഴ്ചയാണ്. ഇത്തരം പല വാഹനങ്ങളും അപകടത്തില്‍പ്പെടുകയുണ്ടായി. വേണ്ടത്ര പരിചയമോ യോഗ്യതയോ പക്വതയോ ഇല്ലാത്ത ഡ്രൈവര്‍മാരാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. സഞ്ചാരയോഗ്യമെന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടില്ലാത്ത വാഹനങ്ങളും പലേടത്തും സ്‌കൂള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതൊഴിവാക്കാനും ഇത്തരം വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വേണ്ടത്ര തൊഴില്‍ പരിചയവും പക്വതയും ഉള്ളവരാണെന്ന് ഉറപ്പാക്കാനും കഴിയണം. സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ അന്വേഷിച്ച് ഉറപ്പുവരുത്തേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കുമുണ്ട്. ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന നേരിയ വീഴ്ചപോലും വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന ഓര്‍മ അവര്‍ക്കെപ്പോഴും ഉണ്ടാകണം.
സ്‌കൂള്‍ വാഹനങ്ങള്‍ മാത്രമല്ല, മറ്റുവാഹനങ്ങളും വിദ്യാര്‍ഥികള്‍ക്ക് അപകടം വരുത്തിവെക്കാറുണ്ട്. സ്‌കൂള്‍ പരിസരത്ത് നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കാതെയാണ് ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ പായുന്നത്. വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഭാഗങ്ങളില്‍പ്പോലും അവരെ അതിനനുവദിക്കാതെ വാഹനം ഓടിക്കുന്നവരുമുണ്ട്. ഇങ്ങനെ കേരളത്തിലുണ്ടായിട്ടുള്ള അപകടങ്ങളും ഒട്ടേറെയാണ്. വിദ്യാര്‍ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യബസ് ജീവനക്കാരും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. കുട്ടികള്‍ കയറും മുന്‍പും ഇറങ്ങും മുന്‍പും വണ്ടി വിടുകയും അവരെ വാഹനത്തില്‍ നിന്ന് തള്ളിയിറക്കുകയും ചെയ്യുന്നതും കേരളത്തില്‍ സാധാരണമായി.ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല, ആപത്കരമായ ഈ അവസ്ഥ. കുട്ടികള്‍ വീടുവിട്ടാല്‍ തിരിച്ചെത്തുന്നതുവരെ ആശങ്കയില്‍ കഴിയേണ്ട സ്ഥിതി രക്ഷിതാക്കള്‍ക്ക് ഉണ്ടാകരുത്. അതിന് വിദ്യാലയാധികൃതരും രക്ഷിതാക്കളും പോലീസും മോട്ടോര്‍വാഹന വകുപ്പധികൃതരും കൂട്ടായി പരിശ്രമിക്കേണ്ടിവരും. ബന്ധപ്പെട്ടവര്‍ അവരുടെ ചുമതലകള്‍ പാലിച്ചാല്‍ത്തന്നെ അപകടങ്ങള്‍ വലിയൊരു പരിധിവരെ ഒഴിവാക്കാം. സ്‌കൂള്‍തലത്തില്‍ നടത്തിവരുന്ന ബോധവത്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതവും വ്യാപകവുമാക്കുകയും വേണം.
കോഴിക്കോടന്‍ അഴിമതിക്കുഴല്‍
മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുതന്നെ അഴിമതിയാല്‍ മലിനമായാലോ? കോഴിക്കോട് നഗരത്തിലെ മലിനജല ശുദ്ധീകരണ പദ്ധതിയുടെ പൈപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി വളര്‍ന്നു പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണിവിടെ.
ലോക ബാങ്കിന്റെ ധനസഹായത്തോടെ നഗരത്തില്‍ നടപ്പാക്കുന്ന മലിനജല ശുദ്ധീകരണ സമഗ്ര പദ്ധതിക്കായി ഭൂമിക്കടിയില്‍ ഇട്ടുതുടങ്ങിയ പൈപ്പുകള്‍ ചോര്‍ച്ചയുള്ളതാണെന്നു കണ്ടെത്തുകയായിരുന്നു. കേരള സുസ്ഥിര നഗരവികസന പദ്ധതി (കെഎസ്യുഡിപി) അനുസരിച്ച് 66 കിലോമീറ്റര്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയില്‍ 4.5 കിലോമീറ്റര്‍മാത്രമാണ് ഇതിനോടകം പൂര്‍ത്തിയായത്. നാലു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട പൈപ്പുകളില്‍ ചിലതു കോടതി നിര്‍ദേശപ്രകാരം പുറത്തെടുത്ത് അംഗീകൃത ലാബില്‍ നടത്തിയ പരിശോധനയിലാണു ചോര്‍ച്ച തെളിഞ്ഞത്. ഈ പൈപ്പുകളിലൂടെ കൊണ്ടുപോകേണ്ടതു കക്കൂസ് മാലിന്യമാണെന്നത് അഴിമതിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും സംഭരിച്ചു ശുദ്ധീകരിച്ച് ജലം പുറത്തുവിടുന്ന പദ്ധതിയാണിത്. മലിനജല സംസ്കരണത്തിനും ശുചിത്വത്തിനും പുതിയ മാര്‍ഗം കണ്ടെത്തുന്നതാണു വളരുന്ന നഗരങ്ങളിലെല്ലാം നടപ്പാക്കുന്ന ഈ പദ്ധതി. ചോര്‍ച്ചയുണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമാണെന്നിരിക്കേ, ഈ പദ്ധതിക്ക് ഉപയോഗിക്കുന്ന പൈപ്പുകള്‍ കുറ്റമറ്റതാവേണ്ടതാണ്. നഗരത്തിന്റെ മൊത്തം ജീവിതവ്യവസ്ഥയും നഗരവാസികളുടെ ആരോഗ്യവും അപ്പാടേ തകിടംമറിക്കലാവും പൈപ്പ് നിലവാരത്തകര്‍ച്ച വരുത്തിവയ്ക്കുക. ശുദ്ധജലവിതരണത്തെ അതു ദോഷകരമായി ബാധിക്കുകയും പകര്‍ച്ചവ്യാധികള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. മലിനജല പൈപ്പ് പൊട്ടി മാലിന്യം കുടിവെള്ള സംവിധാനവുമായി കലരാനിടയായാല്‍ ഫലം ഭയാനകമാകും.
മലിനജല ശുദ്ധീകരണ പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകള്‍ ഐഎസ്ഐ മുദ്ര ഇല്ലാത്തതും നിര്‍ദിഷ്ട നിലവാരമില്ലാത്തതുമാണെന്ന് ആദ്യമേ പരാതി ഉന്നയിച്ചവര്‍ക്ക് അവഗണനയാണു മറുപടിയായി ലഭിച്ചത്. കോര്‍പറേഷന്‍ അധികാരികള്‍ ഈ പരാതി ചെവിക്കൊള്ളാതെ വന്നപ്പോള്‍ അഴിമതിവിരുദ്ധ ക്യാംപെയ്ന്‍ സമിതി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, കോടതി നിര്‍ദേശപ്രകാരം പരിശോധിച്ചപ്പോഴാണു ചോര്‍ച്ചയുണ്ടെന്നു കണ്ടെത്തിയത്. പരിശോധനാഫലം വിശദമായി കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എതിര്‍ഭാഗത്തിന്റെ വിശദീകരണം കേട്ടശേഷം ജൂണ്‍ 21നു കോടതി ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. കോര്‍പറേഷന്‍, കെഎസ്യുഡിപി, ജല അതോറിറ്റി, കരാറുകാരന്‍ എന്നിവരാണ് ഈ കേസിലെ ഒന്നുമുതല്‍ നാലുവരെ എതിര്‍കക്ഷികള്‍.
പരിശോധന അശാസ്ത്രീയമാണെന്നും അതുകൊണ്ടുതന്നെ പരിശോധനാഫലം അംഗീകരിക്കുന്നില്ലെന്നും പദ്ധതിനടത്തിപ്പു ചുമതലയുള്ള ജല അതോറിറ്റിയും ഫണ്ട് കൈമാറുന്ന കെഎസ്യുഡിപിയും പറഞ്ഞുകഴിഞ്ഞു. പൈപ്പുകള്‍ വാങ്ങാനും പദ്ധതി ശരിയാംവണ്ണം നടപ്പാക്കാനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളാണ് ഇവ രണ്ടും. പൈപ്പ് മികച്ചതാണെന്നും പരിശോധന അശാസ്ത്രീയമാണെന്നും ഈ രണ്ടുകൂട്ടരും പറയുമ്പോള്‍ ജനങ്ങളുടെ ആശങ്കയെക്കരുതി, മികവ് ഉറപ്പുവരുത്തുന്ന പ്രക്രിയ കോടതി തുടങ്ങിവച്ചതില്‍ സഹകരിച്ച് അക്കാര്യം കോടതിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
ലോക ബാങ്ക് വായ്പ ഉപയോഗിച്ചു വാങ്ങുംമുന്‍പേ പൈപ്പുകള്‍ക്കു നിര്‍ദിഷ്ട ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ജല അതോറിറ്റിക്കും ഇതിനായി നിയോഗിക്കപ്പെട്ട 'വാപ്കോസ് എന്ന കണ്‍സല്‍റ്റന്‍സിക്കുമാണ്. വാങ്ങുംമുന്‍പേ ജല അതോറിറ്റിയുടെയും കണ്‍സല്‍റ്റന്‍സിയുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയ പൈപ്പുകളിലാണ് ഇപ്പോഴത്തെ പരിശോധന. അപ്പോള്‍ എവിടെയാണു കാര്യങ്ങള്‍ പിഴച്ചതെന്നു ജനം ചോദിക്കുമ്പോള്‍ ആ ചോദ്യം തീര്‍ച്ചയായും വ്യക്തമായ മറുപടി അര്‍ഹിക്കുന്നു.
No comments:
Post a Comment