Thursday, May 16, 2013

മുഖപ്രസംഗം May 16- 2013

മുഖപ്രസംഗം May 16- 2013

1. സിറിയയില്‍ അരങ്ങേറുന്ന രാഷ്ട്രാന്തരീയ ചൂതുകളി (മാധ്യമം)
മൂന്നുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഇതിനകം എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്നിരിക്കയാണ്. നാല് ദശലക്ഷത്തിലേറെ മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തുടരുകയാണ്. ദിവസം കഴിയുന്തോറും സംഘര്‍ഷം സങ്കീര്‍ണമാവുകയാണ്. തുര്‍ക്കിയിലേക്കും പശ്ചിമേഷ്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ സിറിയയുടെ ശിഥിലീകരണത്തിലേക്കായിരിക്കും കലാശിക്കുക എന്ന ആശങ്ക ഇറാന്‍പോലുള്ള രാജ്യങ്ങള്‍ പങ്കുവെക്കുന്നു. ലബനാനിലെ ഷിയാ മിലിഷ്യയായ ഹിസ്ബുല്ലയുടെ സജീവമായ ഇടപെടലും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഇതിനകം ഇസ്രായേല്‍ മൂന്നുതവണ നടത്തിയ ബോംബാക്രമണങ്ങളും സിറിയന്‍ പ്രസിഡന്‍റ ബശ്ശാര്‍ അല്‍അസദിനെതിരായ പ്രക്ഷോഭത്തെ പശ്ചിമേഷ്യയുടെ മൊത്തം പ്രശ്നമായി മാറ്റിയിരിക്കയാണ്.
സിറിയയില്‍ അരങ്ങേറുന്ന രാഷ്ട്രാന്തരീയ ചൂതുകളി 

സിറിയയില്‍ അരങ്ങേറുന്ന രാഷ്ട്രാന്തരീയ ചൂതുകളി
മൂന്നുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഇതിനകം എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്നിരിക്കയാണ്. നാല് ദശലക്ഷത്തിലേറെ മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തുടരുകയാണ്. ദിവസം കഴിയുന്തോറും സംഘര്‍ഷം സങ്കീര്‍ണമാവുകയാണ്. തുര്‍ക്കിയിലേക്കും പശ്ചിമേഷ്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ സിറിയയുടെ ശിഥിലീകരണത്തിലേക്കായിരിക്കും കലാശിക്കുക എന്ന ആശങ്ക ഇറാന്‍പോലുള്ള രാജ്യങ്ങള്‍ പങ്കുവെക്കുന്നു. ലബനാനിലെ ഷിയാ മിലിഷ്യയായ ഹിസ്ബുല്ലയുടെ സജീവമായ ഇടപെടലും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഇതിനകം ഇസ്രായേല്‍ മൂന്നുതവണ നടത്തിയ ബോംബാക്രമണങ്ങളും സിറിയന്‍ പ്രസിഡന്‍റ ബശ്ശാര്‍ അല്‍അസദിനെതിരായ പ്രക്ഷോഭത്തെ പശ്ചിമേഷ്യയുടെ മൊത്തം പ്രശ്നമായി മാറ്റിയിരിക്കയാണ്.
‘അറബ് വസന്ത’ത്തിന്‍െറ മാറിയ രാഷ്ട്രീയ പുലരിയില്‍ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ സാക്ഷാത്കരിച്ച ജനകീയ വിപ്ളവ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബശ്ശാര്‍ അല്‍അസദ് എന്ന നിഷ്ഠുരനായ ഏകാധിപതിക്കെതിരെ ആഗോള സമൂഹത്തിന്‍െറ ഒത്താശയോടെ തുടങ്ങിവെച്ച ജനകീയ പ്രക്ഷോഭം ഇമ്മട്ടില്‍ രക്തപങ്കിലവും സര്‍വനാശകാരിയുമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പശ്ചിമേഷ്യ സമീപകാലത്ത് കണ്ട ഏറ്റവും ബീഭത്സമായ നരമേധങ്ങളും കൂട്ടക്കശാപ്പുകളും നശീകരണങ്ങളുമാണ് നാഗരികതയുടെയും ധൈഷണിക മുന്നേറ്റങ്ങളുടെയും ഈ ഭൂമികയില്‍ ഇന്ന് അരങ്ങുതകര്‍ക്കുന്നത്. ദമാസ്കസ്, അലപ്പോ, ഹുംസ് തുടങ്ങിയ പൗരാണിക നഗരങ്ങള്‍ ധൂമപടങ്ങളായി മാറി. ഉമവിയ്യ മസ്ജിദ് പോലുള്ള അനര്‍ഘങ്ങളായ ചരിത്ര പൈതൃകങ്ങള്‍ തകര്‍ന്നുതരിപ്പണമാകുന്ന ദയനീയ കാഴ്ചയാണ് ലോകം നിസ്സംഗമായി കണ്ടുനില്‍ക്കുന്നത്. ബശ്ശാര്‍ അല്‍അസദ് രാഷ്ട്രീയ വൈരികള്‍ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി അമേരിക്ക സംശയം പ്രകടിപ്പിച്ച നിമിഷം തന്നെ, വന്‍ശക്തികള്‍ നല്‍കിയ രാസായുധങ്ങള്‍ പ്രക്ഷോഭകാരികളാണ് വ്യാപകമായി വിനിയോഗിക്കുന്നതെന്ന് യൂറോപ്യന്‍ നിരീക്ഷകര്‍ വെളിപ്പെടുത്തിയത് പലരുടെയും കാപട്യത്തിന്‍െറ മുഖംമൂടി പിച്ചിച്ചീന്തിയിട്ടുണ്ട്. ബശ്ശാറിന്‍െറ തിരോധാനം എത്രയും പെട്ടെന്ന് ഉറപ്പാക്കി സിറിയയുടെ ഭാവി ജനങ്ങളുടെ ഹിതത്തിന് വിട്ടുകൊടുക്കുക എന്ന ന്യായമായ ഒത്തുതീര്‍പ്പ് ഫോര്‍മുലക്ക് പകരം അമേരിക്കയും റഷ്യയും കത്തുന്ന മോന്തായത്തില്‍നിന്ന് തങ്ങള്‍ക്ക് എന്തുണ്ട് ഊരിയെടുക്കാന്‍ എന്നാണ് അന്വേഷിക്കുന്നത്.
സിറിയ ഇന്ന് വന്‍ശക്തികളുടെ ചൂതാട്ട കേന്ദ്രമായി മാറിയിരിക്കയാണ്. തന്ത്രപ്രധാനമായ ഒരു രാജ്യം കത്തിയെരിയുമ്പോള്‍ തീ അണക്കാനല്ല, തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് എത്ര കണ്ട് പ്രയോജനപ്പെടും എന്ന് കണക്കുകൂട്ടുകയാണ് സാമ്രാജ്യത്വ കഴുകന്മാര്‍. അറബ് ലീഗിനും സിറിയയുടെ അയല്‍ രാജ്യങ്ങള്‍ക്കും ഈ വിഷമവൃത്തത്തില്‍നിന്ന് ഒരു നിലക്കും തലയൂരാന്‍ പറ്റാത്തവിധം സങ്കീര്‍ണവും അത്യന്തം വിപത്കരവുമാക്കി മാറ്റിയിരിക്കയാണ് പ്രശ്നം. തങ്ങള്‍ വിചാരിച്ചാല്‍ പരിഹാരം സാധ്യമാവും എന്ന പ്രതീതി പരത്തിക്കൊണ്ട് അടുത്ത മാസാദ്യം രാഷ്ട്രാന്തരീയ സമ്മേളനം വിളിച്ചുകൂട്ടിയിരിക്കയാണ് യു.എസും റഷ്യയും. മോസ്കോ സന്ദര്‍ശന വേളയില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രഖ്യാപിച്ച ഈ സമ്മേളനത്തിന്‍െറ സ്വഭാവം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ജനീവ കമ്യൂണിക്കെയുടെ അടിസ്ഥാനത്തില്‍ അസദ് ഭരണകൂടത്തെയും പോരാളികളെയും ഉള്‍പ്പെടുത്തി ഒരു ഇടക്കാല തെരഞ്ഞെടുപ്പിനു സാഹചര്യമൊരുക്കുകയാണ് സമ്മേളന ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ബശ്ശാര്‍ അല്‍അസദിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംവിധാനമാണോ വിഭാവന ചെയ്യുന്നതെന്ന് വ്യക്തമല്ല. അതേസമയം, അസദിനെ അധികാര ഭ്രഷ്ടനാക്കാതെയുള്ള ഒരു ചര്‍ച്ചക്കും തങ്ങളില്ലെന്ന് പോരാളികളുടെ കൂട്ടായ്മയായ സിറിയന്‍ ദേശീയ സഖ്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അസദിനെ കൈയൊഴിഞ്ഞുള്ള പ്രശ്നപരിഹാരത്തിന് റഷ്യ സന്നദ്ധമാവില്ലെന്നും ഇറാനെക്കൂടി ഉള്‍പ്പെടുത്താതെ ചര്‍ച്ച ഫലപ്രദമാകില്ലെന്നാണ് ആ രാജ്യത്തിന്‍െറ കാഴ്ചപ്പാടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സിറിയയിലേക്ക് യു.എസ് പട്ടാളമില്ല എന്ന പ്രസിഡന്‍റ് ഒബാമയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഗൂഢതന്ത്രത്തിന്‍െറ ഭാഗമായാണ് ചിലര്‍ കാണുന്നത്. സിറിയന്‍ പോരാളികളുടെ കൈകളിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് സിറിയക്കാരെ തമ്മില്‍ കൊല്ലിച്ച് ലക്ഷ്യം നേടാനുള്ള സൃഗാലബുദ്ധിക്ക് പിന്നില്‍ ഇസ്രായേലിന്‍െറ താല്‍പര്യങ്ങള്‍കൂടി കുടികൊള്ളുന്നുണ്ട് എന്നുവേണം കരുതാന്‍. അതേസമയം, മറ്റൊരു ഈജിപ്ത് ആവര്‍ത്തിക്കാതിരിക്കാന്‍, മുസ്ലിം ബ്രദര്‍ഹുഡിനെപ്പോലുള്ള ഇസ്ലാമിക ശക്തികളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ഭാവിരാഷ്ട്രീയ സംവിധാനമാണ് വന്‍ശക്തികള്‍ സ്വപ്നം കാണുന്നതുതന്നെ. അതിന്‍െറ ഭാഗമായാണ് അസദ് വിരുദ്ധ പോരാട്ടത്തിലെ പ്രബല ശക്തിയായ ജബ്ഹതുന്നുസ്റ പോലുള്ള കൂട്ടായ്മകളെ ഭീകരവാദികളായി മുദ്രകുത്തി സഹായം നിഷേധിക്കുന്നത്. ഫ്രീ സിറിയന്‍ ആര്‍മി എന്ന ബാനറില്‍ അസദ് വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനത്തുള്ള സൈനിക കൂട്ടായ്മപോലും ഒരു വേള തങ്ങളുടെ ചൊല്‍പടിക്ക് കീഴില്‍ നില്‍ക്കില്ലെന്ന ആശങ്ക പടിഞ്ഞാറന്‍ യജമാനന്മാരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ബശ്ശാര്‍ അല്‍അസദ് എന്ന ക്രൂരനായ ഏകാധിപതി നിഷ്കാസിതനാവണം എന്ന സിറിയയിലെ ഭൂരിപക്ഷത്തിന്‍െറ ഉത്കടമായ ആഗ്രഹത്തിന് പ്രചോദനം അറബ് വസന്തം കൈമാറിയ പുതിയ പ്രതീക്ഷകളാണെങ്കില്‍ അവ തകര്‍ക്കുന്നതാണ് ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ സ്വാര്‍ഥതാല്‍പര്യവുമായി കുതന്ത്രങ്ങള്‍ മെനയുന്ന ബാഹ്യശക്തികള്‍. ആ ശക്തികളെ ആട്ടിയോടിക്കാത്ത കാലത്തോളം പഴയ ശാമില്‍ സമാധാനം പുലരാന്‍ പോകുന്നില്ല; എത്ര അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തിയാലും

No comments:

Post a Comment