Wednesday, May 15, 2013

മുഖപ്രസംഗം May 15- 2013

മുഖപ്രസംഗം May 15- 2013


1. അനന്തമായ വിഭാഗീയതയുടെ കരിനിഴലില്‍ സി.പി.എം (മാധ്യമം)
സാമ്രാജ്യത്വത്തിന്‍െറ നവ ഉദാരീകരണ അജണ്ട ഏറ്റവും ഭീകരമായി ലോകത്തെയും രാജ്യത്തെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയും യു.പി.എ ഭരണകൂടം അതേ അജണ്ട തികഞ്ഞ പ്രതിബദ്ധതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്ര സന്ധിയില്‍, അതിനെതിരായ ചെറുത്തുനില്‍പ്പ് മുമ്പെന്നത്തേക്കാളും അനുപേക്ഷ്യവും പ്രസക്തവുമാണെന്ന കാര്യത്തില്‍ ജനപക്ഷത്തുനിന്ന് സംഭവഗതികളെ നോക്കിക്കാണുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. അത്തരമൊരു ജനകീയ ചെറുത്തുനില്‍പ്പില്‍ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ജനം കരുതുന്നു. പക്ഷേ, വിധി വൈപരീത്യമെന്ന് പറയാം, ഇന്ത്യയിലെ ഇടതുപക്ഷം വിശിഷ്യ, കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ബലഹീനതയും പ്രതിസന്ധിയും നേരിടുന്നതും ഇപ്പോള്‍തന്നെ. അറുപതുകളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുകെ പിളരുകയും പിന്നീട് ഒരു വിഭാഗം പാര്‍ലമെന്‍ററി ജനാധിപത്യ മാര്‍ഗം കൈയൊഴിച്ച് സായുധ വിപ്ളവത്തിന്‍െറ വഴിതേടുകയും ചെയ്തപ്പോള്‍ പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രത്തോളം ക്ഷീണിച്ചിരുന്നില്ല.

അനന്തമായ വിഭാഗീയതയുടെ കരിനിഴലില്‍ സി.പി.എം 



അനന്തമായ വിഭാഗീയതയുടെ കരിനിഴലില്‍ സി.പി.എം
സാമ്രാജ്യത്വത്തിന്‍െറ നവ ഉദാരീകരണ അജണ്ട ഏറ്റവും ഭീകരമായി ലോകത്തെയും രാജ്യത്തെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയും യു.പി.എ ഭരണകൂടം അതേ അജണ്ട തികഞ്ഞ പ്രതിബദ്ധതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്ര സന്ധിയില്‍, അതിനെതിരായ ചെറുത്തുനില്‍പ്പ് മുമ്പെന്നത്തേക്കാളും അനുപേക്ഷ്യവും പ്രസക്തവുമാണെന്ന കാര്യത്തില്‍ ജനപക്ഷത്തുനിന്ന് സംഭവഗതികളെ നോക്കിക്കാണുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. അത്തരമൊരു ജനകീയ ചെറുത്തുനില്‍പ്പില്‍ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ജനം കരുതുന്നു. പക്ഷേ, വിധി വൈപരീത്യമെന്ന് പറയാം, ഇന്ത്യയിലെ ഇടതുപക്ഷം വിശിഷ്യ, കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ബലഹീനതയും പ്രതിസന്ധിയും നേരിടുന്നതും ഇപ്പോള്‍തന്നെ. അറുപതുകളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുകെ പിളരുകയും പിന്നീട് ഒരു വിഭാഗം പാര്‍ലമെന്‍ററി ജനാധിപത്യ മാര്‍ഗം കൈയൊഴിച്ച് സായുധ വിപ്ളവത്തിന്‍െറ വഴിതേടുകയും ചെയ്തപ്പോള്‍ പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രത്തോളം ക്ഷീണിച്ചിരുന്നില്ല. തൊണ്ണൂറുകളില്‍ ആഗോള കമ്യൂണിസം കനത്ത അപചയത്തിലേക്ക് കൂപ്പുകുത്തുകയും ലോകത്തിലെ പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം ചരിത്രത്തിന്‍െറ ഭാഗമാവുകയും ചെയ്തപ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ അത്തരം ഭീഷണികളൊന്നും ശക്തമല്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും കാളരാത്രി അത്രവേഗമൊന്നും അവസാനിക്കാനിടയില്ലാത്ത പതനത്തിലെത്തുകയും ചെയ്തിരിക്കുന്നത്.
വിഭാഗീയതയാണ് രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഗ്രസിച്ചുകഴിഞ്ഞ അര്‍ബുദമെന്ന് വ്യക്തം. ആ അര്‍ബുദത്തെ മുറിച്ചുമാറ്റാന്‍ നിരന്തരം തുടരുന്ന ശസ്ത്രക്രിയകള്‍ക്ക് സാധിക്കുന്നുമില്ല. സി.പി.എമ്മിന് ദേശീയതലത്തില്‍തന്നെ വിഭാഗീയത പ്രശ്നവും ഭീഷണിയുമാണെങ്കിലും പാര്‍ട്ടിയുടെ രണ്ടാമത്തെ ശക്തികേന്ദ്രമായ കേരളത്തിലാണത് അപ്രതിരോധ്യമായി വളര്‍ന്നിരിക്കുന്നത്. പാലക്കാട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തോടെ മറനീക്കിയ വിഭാഗീയത മലപ്പുറം, കോട്ടയം സമ്മേളനങ്ങളോടെ അടിച്ചമര്‍ത്താനുള്ള നേതൃത്വത്തിന്‍െറ സര്‍വശ്രമങ്ങളെയും വിഫലമാക്കി ശക്തിപ്രാപിക്കുന്നതാണ് കണ്ടത്. ഒടുവിലത്തെ കോഴിക്കോട്ടുചേര്‍ന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസോടെ വിഭാഗീയതയുടെ അടിവേരറുത്തു എന്ന് വിശ്വസിപ്പിക്കാന്‍ നേതൃത്വം കിണഞ്ഞു ശ്രമിച്ചുവെങ്കിലും അത് തൊലിപ്പുറമേക്ക് മാത്രമായിരുന്നെന്ന് അനന്തര സംഭവങ്ങള്‍ തെളിയിച്ചു. കേരളത്തിന്‍െറ ഇത$പര്യന്തമുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇടതുമുന്നണിക്ക് തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരിക്കാന്‍ ലഭിക്കുമായിരുന്ന സുവര്‍ണാവസരംപോലും തട്ടിനീക്കിയത് പാര്‍ട്ടിക്കകത്തെ ചേരിപ്പോരായിരുന്നുവെന്നത് അനിഷേധ്യ സത്യം മാത്രമാണ്. തോറ്റുകൊടുക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടും രണ്ടേ രണ്ട് സീറ്റുകള്‍ക്കാണ് വലതുമുന്നണി അധികാരം തട്ടിയെടുത്തത്. ഏറ്റവും മുതിര്‍ന്ന നേതാവും സി.പി.എമ്മിന്‍െറ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്നയാളുമായ വി.എസ്. അച്യുതാനന്ദനെ തലപ്പത്തിരുത്തി ഇനിയൊരു ഇടതു ഭരണം വേണ്ട എന്നുതന്നെ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നിട്ടുണ്ടോ ഊരാക്കുടുക്കില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുന്നു? പ്രതിപക്ഷ നേതൃപദവിയില്‍ അവരോധിതനാവേണ്ടിവന്ന അച്യുതാനന്ദന്‍ തന്‍േറതായ വഴിയിലൂടെ മുന്നേറുന്നതില്‍നിന്ന്, അദ്ദേഹത്തെ തടയാന്‍ പലതവണ ഇടപെട്ട കേന്ദ്ര നേതൃത്വത്തിന് പോലും സാധിച്ചില്ല. പി.ബിയില്‍നിന്ന് നീക്കി അദ്ദേഹത്തെ ശിക്ഷിച്ചിട്ടും മോരിന് പുളി ബാക്കി! ഏറ്റവുമൊടുവില്‍ വി.എസ് സംസ്ഥാന നേതൃത്വത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. ‘ഡാങ്കേയിസ്റ്റുകളുമായി’ ഒത്തുപോവുകയില്ലെന്ന് തുറന്നടിച്ചു. ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നുതന്നെ ആരോപിച്ചു. ഇത്ര ‘ധിക്കാരി’യായ ഒരാളെ അയാള്‍ എത്ര വലിയ കേമനായാലും നിഷ്കരുണം പുറത്തിട്ടതാണ് പാര്‍ട്ടിയുടെ പാരമ്പര്യം. കെ.ആര്‍. ഗൗരിയമ്മയും എം.വി. രാഘവനും മാത്രമല്ല ബംഗാളിലെ അതികായന്‍ സോമനാഥ് ചാറ്റര്‍ജിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്തായത് അങ്ങനെയാണ്. പറഞ്ഞിട്ടെന്ത് ഫലം? വി.എസിനെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളണമെന്ന സംസ്ഥാന ഘടകത്തിന്‍െറ ഏതാണ്ട് ഏകകണ്ഠമായ ആവശ്യം ഒടുവിലത്തെ കേന്ദ്ര കമ്മിറ്റി, പൊളിറ്റ്ബ്യൂറോ യോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷവും അംഗീകരിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പകരം, അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സ്റ്റാഫിനോട് പ്രതികാരം തീര്‍ക്കാനാണ് തീരുമാനം. പാര്‍ട്ടി നിശ്ചയിച്ചതാണ് മൂവര്‍ സംഘത്തെ. വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതാണ് അവര്‍ നടപ്പാക്കിയതും. എന്നിട്ടും, ആ പാവങ്ങളെ വെട്ടിനിരത്തി തടിമരം ബാക്കിനിര്‍ത്തിയിരിക്കുന്നു. മാത്രമല്ല, ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന ഘടകം കേന്ദ്ര നിരീക്ഷണത്തിലും നിയന്ത്രണത്തിലുമമര്‍ന്നിരിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്‍െറ ആവശ്യം മാത്രമല്ല വി.എസിന്‍െറ പരാതിയും അനുബന്ധ കാര്യങ്ങളും നിര്‍ദിഷ്ട പി.ബി കമീഷന്‍ അന്വേഷിക്കും. അന്വേഷണത്തിന് സമയ പരിധിയില്ല. എന്നുവെച്ചാല്‍, പുറംലോകത്തിന് മനസ്സിലാവുന്ന ഭാഷയില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നിര്‍ണായക നടപടിയും ഉണ്ടാവാന്‍ പോകുന്നില്ല. ഇടക്കാലത്ത് അച്ചടക്ക ലംഘനത്തിനെതിരെ വി.എസിനും സംസ്ഥാന നേതൃത്വത്തിനും കര്‍ശന വിലക്കുമുണ്ട്. ഒറ്റക്കെട്ടായി ഇലക്ഷനെ നേരിടണമെന്നാണ് നിര്‍ദേശമെങ്കിലും മനപ്പൊരുത്തവും അഭിപ്രായൈക്യവുമില്ലാതെ അത് സാധ്യമാവുന്നതെങ്ങനെ? ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടുകാരുടെയും സൗഭാഗ്യം എന്നേ പറയേണ്ടതുള്ളൂ. ഭരണം ബഹുജനങ്ങളില്‍നിന്ന് അതിവേഗം ബഹുദൂരം അകലുമ്പോഴും ഒന്നും ഭയപ്പെടാനില്ലാത്ത അവസ്ഥ സൃഷ്ടിച്ചതിന് അവര്‍ സി.പി.എമ്മിനോട് കുറച്ചൊന്നുമല്ല കടപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment